Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

തിരുവനന്തപുരത്തെ മൃഗശാല ഇളമ്പ്രകോട്ടേക്ക് മാറ്റണം; സർക്കാരിനെ സമീപിച്ച് മടവൂർ പഞ്ചായത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്തെ മൃഗശാല ഇളമ്പ്രകോട് വനമേഖലയ്ക്ക് സമീപത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി മടവൂർ ഗ്രാമപഞ്ചായത്ത് സർക്കാരിനെ സമീപിച്ചു. ഇളമ്പ്രകോട് സംരക്ഷിത വനമേഖല ബനാർഹട്ട മാതൃകയിൽ വികസിപ്പിക്കുന്നത് നേരത്തെ പരിഗണനയിലുണ്ടായിരുന്നുവെന്നും പഞ്ചായത്ത് ചൂണ്ടിക്കാട്ടുന്നു. ജഡായുപാറയിലേക്കുള്ള പ്രധാന പാതയോട് ചേർന്ന പ്രദേശമാണിത്. ദേശീയപാതയുമായും സംസ്ഥാനപാതയുമായും അടുത്തും, താരതമ്യേന തിരക്ക് കുറഞ്ഞ മേഖലയുമാണെന്നാണ് പഞ്ചായത്തിന്റെ വാദം. അതേസമയം, തിരുവനന്തപുരത്തെ മൃഗശാല മാറ്റി സ്ഥാപിക്കുന്നതിനെ അനുകൂലിച്ചും എതിർത്തുമുള്ള വാദങ്ങൾ ശക്തമാകുകയാണ്. മൃഗശാലയുടെ പുതിയ സ്ഥലം സംബന്ധിച്ച ചർച്ചകൾക്കിടെയാണ് മടവൂർ പഞ്ചായത്തിന്റെ നിർദേശം.
Read more

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം; ഷൂട്ടിങ്ങിൽ കമൽജീത്-സുരുചി സഖ്യത്തിന് നേട്ടം

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിലാണ് കമൽജീത്-സുരുചി സഖ്യം സ്വർണം നേടിയത്. ക്വാളിഫിക്കേഷൻ റൗണ്ടിൽ മികച്ച പ്രകടനം നടത്തിയ ഇരുവരും ഫൈനലിൽ 484.6 പോയിന്റ് നേടി ഏഷ്യൻ ഗെയിംസ് റെക്കോർഡോടെയാണ് സ്വർണം സ്വന്തമാക്കിയത്. വ്യക്തിഗത മത്സരങ്ങളിൽ നിരാശപ്പെടുത്തിയെങ്കിലും ടീം ഇനങ്ങളിൽ ഇന്ത്യൻ ഷൂട്ടർമാർ മികച്ച പ്രകടനമാണ് നടത്തുന്നത്. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിൽ ഇന്ത്യ വെള്ളി മെഡലും നേടി. ഐശ്വരി […]
Read more

നിതിൻ രാജിന്റെ മരണം: പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്

കണ്ണൂര്‍: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്. കോളേജ് പ്രിൻസിപ്പൽ ഡോ. വിനോദ് മോണി, അധ്യാപിക ഡോ. ലത ശശിധരൻ എന്നിവരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. നിതിൻ രാജിന്റെ ഫോൺ ഇരുവരും വാങ്ങിവെച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ വിനോദ് മോണിയും ലത ശശിധരനും തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിൽ ഡോ. എം. റാമാണ് ഒന്നാം പ്രതി. കോളേജിലെ […]
Read more

ഹൈദരാബാദിൽ വ്യാജ പനീറും ഹൽവയും പിടികൂടി

ഹൈദരാബാദ്: ഹൈദരാബാദിൽ ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസും നടത്തിയ പരിശോധനയിൽ വ്യാജ പനീറും ഹൽവയും അസംസ്കൃത വസ്തുക്കളും പിടികൂടി. രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയത്. നടരാജ് മിൽക്ക് & മിൽക്ക് പ്രൊഡക്ട്സിൽ നിന്ന് സ്കിംഡ് മിൽക്ക് പൗഡർ ഉപയോഗിച്ച് നിർമിച്ച 500 കിലോ വ്യാജ പനീറും 50 കിലോ മിൽക്ക് പൗഡറും പിടിച്ചെടുത്തു. സ്ഥാപന ഉടമ ജാപല നടരാജിനെ തുടർനടപടികൾക്കായി അൽവാൾ പൊലീസിന് കൈമാറി. ബൗരംപേട്ടിലെ യശോദ സ്വീറ്റ് & നംകീൻ ബേക്കറിയിൽ […]
Read more

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവിന് 25 വർഷം തടവ്

വയനാട്: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗർഭിണിയാക്കിയ കേസിൽ യുവാവിന് 25 വർഷം തടവും 1,10,000 രൂപ പിഴയും ശിക്ഷ. നടവയൽ നെല്ലിയമ്പം കായക്കുന്ന് കീടക്കാട്ട് വീട്ടിൽ ഹാഷിക്ക് റഹ്‌മാൻ (28) ആണ് ശിക്ഷിക്കപ്പെട്ടത്. കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഒന്നാം ജഡ്ജി പി. സെയ്തലവിയാണ് ശിക്ഷ വിധിച്ചത്. മീനങ്ങാടി പൊലീസ് 2022ൽ രജിസ്റ്റർ ചെയ്ത കേസിൽ ഐ.പി.സി, പോക്സോ നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ ശിക്ഷിച്ചത്. 2021, 2022 വർഷങ്ങളിലായി പ്രതി കുട്ടിയെ […]
Read more

കുമ്പളങ്ങിയിൽ കോൺക്രീറ്റ് പാലം തകർന്നു; രണ്ടുപേർ തോട്ടിൽ വീണു

എറണാകുളം: കുമ്പളങ്ങി പഞ്ചായത്തിലെ പുത്തൻകരിയെയും മുരിക്കുതറയെയും ബന്ധിപ്പിച്ചിരുന്ന കോൺക്രീറ്റ് പാലം തകർന്നുവീണു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പാലത്തിലൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് പേർ പാലം തകർന്നതോടെ ആഴമുള്ള തോട്ടിലേക്ക് വീണു. കുമ്പളങ്ങി സ്വദേശി മിഥുൻ, എഴുപുന്ന സ്വദേശി ക്ലിന്റൺ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പാലം തകർന്ന ഉടൻ നാട്ടുകാർ സ്ഥലത്തെത്തി ഇരുവരെയും രക്ഷപ്പെടുത്തി. തോട്ടിൽ വീണ ബൈക്ക് കയർ ഉപയോഗിച്ച് കെട്ടിയാണ് പിന്നീട് കരയിലെത്തിച്ചത്. ഏകദേശം 40 വർഷം പഴക്കമുള്ള പാലം ഏറെക്കാലമായി തകർച്ചയുടെ അവസ്ഥയിലായിരുന്നു. പാലം […]
Read more

വഴിത്തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തിയ കേസ്; സഹോദരിക്കും മക്കൾക്കും ജീവപര്യന്തം

തിരുവനന്തപുരം: വഴിത്തർക്കത്തെ തുടർന്ന് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ സഹോദരിക്കും രണ്ട് മക്കൾക്കും ജീവപര്യന്തം കഠിന തടവ്. വെട്ടുകാട് സ്വദേശി സാബുവിനെ കൊലപ്പെടുത്തിയ കേസിലാണ് സഹോദരി സതീദേവി (50), മക്കളായ നിധീഷ് (35), രതീഷ് (30) എന്നിവർക്ക് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് പുറമെ എട്ട് വർഷം അധിക തടവും കോടതി വിധിച്ചു. മൂന്ന് പ്രതികളും ചേർന്ന് 3.5 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി അനിറ്റ് ജോസഫ് ഉത്തരവിട്ടു. […]
Read more

18-ാമത് ഐഡിഎസ്എഫ്എഫ്കെ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയായ ഐഡിഎസ്എഫ്എഫ്കെയുടെ ആദ്യദിനമായ ഇന്ന് 23 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇന്റർനാഷണൽ ഫിക്ഷൻ, നോൺ ഫിക്ഷൻ വിഭാഗങ്ങളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. ഇന്റർനാഷണൽ ഫിക്ഷൻ വിഭാഗത്തിൽ ചൈനീസ് ചിത്രമായ ‘ക്ലെപ്ടോമാനിയ’, ഷെനിയ കസാൻകിന്റെ ‘സിറ്റി ഓഫ് ഔൾസ്’, ലൂക്കാസ് ഒസാരയുടെ ‘യൂസഫ്’ എന്നിവ ഉൾപ്പെടെ 14 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. റൗൾ പെക്കിന്റെ ‘ഓർവെൽ 2+2=5’, യാസീൻ ഖാന്റെ ‘റോബോട്സ്’, ബെൻ പ്രൗഡ്ഫൂട്ടിന്റെ ‘ദി ഐസ് ഓഫ് ഘാന’ എന്നിവ ഉൾപ്പെടെ എട്ട് ചിത്രങ്ങളും ഇന്റർനാഷണൽ […]
Read more

ചൂടു ചായക്കൊപ്പം പുകവലി ശീലമുണ്ടോ? കാൻസർ ഉൾപ്പെടെ വരും!

ചൂടോടെ ചായ കുടിക്കുന്നതിനിടെ സി​ഗരറ്റ് വലിയ്ക്കുന്ന ശീലമുണ്ടോ? ഒരുപാട് പേർ പിന്തുടരുന്ന കോമ്പിനേഷൻ ആണെങ്കിലും ആരോ​ഗ്യത്തിന് ​ഗുരുതര പ്രശ്നമുണ്ടാക്കിയേക്കാം എന്നറിയാമോ? ചൂടു ചായയ്ക്കൊപ്പം സി​ഗരറ്റും ഉപയോ​ഗിക്കുന്നത് അന്നനാളത്തിൽ കാൻസർ വരാനുള്ള സാധ്യത വർധിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ചൂടു തട്ടുമ്പോൾ അന്നനാളത്തിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തും. ഇതിനൊപ്പം, സിഗരറ്റിലെ ദോഷകരമായ രാസവസ്തുക്കൾ കൂടി ചേരുമ്പോൾ കോശങ്ങൾ നശിക്കാനുള്ള സാധ്യത വർധിക്കുന്നു. അനൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പുകവലിക്കുന്നതിനൊപ്പം ചൂടുള്ള ചായ കുടിക്കുന്നത് കാൻസർ പോലുള്ള […]
Read more

ഗ്യാനേഷ് കുമാര്‍ ദേശദ്രോഹി, രാജിവെക്കണം; രൂക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

ന്യൂഡല്‍ഹി: എസ്‌ഐആര്‍ അടക്കമുള്ള വിഷയങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ എതിര്‍പ്പുകള്‍ അ​വ​ഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ബിജെപിക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ‘വോട്ട് ചോരി’ (വോട്ട് മോഷണം) നടക്കുന്നത് ‘കാനൂന്‍ ചോരിക്ക്’ (നിയമങ്ങളുടെ മോഷണം) വഴിയൊരുക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ടുകള്‍ കവര്‍ന്നെടുക്കപ്പെടുമ്പോള്‍, അത്തരക്കാര്‍ തെരഞ്ഞെടുക്കുന്ന എംപിമാര്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ക്ക് യാതൊരു നിയമസാധുതയുമില്ലെന്നും അത് ജനങ്ങളുടെ നിയമങ്ങളെ കവര്‍ന്നെടുക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix