Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

യമുന എക്സ്പ്രസ്‍വേ ബസ് തീപിടിത്തം; യാത്രക്കാരുടെ പരാതികൾ ജീവനക്കാർ അവഗണിച്ചതായി എഫ്ഐആർ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ യമുന എക്സ്പ്രസ്‍വേയിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒൻപത് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബസിൽ പുകയുടെ മണം അനുഭവപ്പെടുന്നുണ്ടെന്ന് യാത്രക്കാർ പരാതിപ്പെട്ടിട്ടും ജീവനക്കാർ അത് അവഗണിച്ചതായി എഫ്ഐആറിൽ പറയുന്നു. ഡ്രൈവറും കണ്ടക്ടറും ബസിനുള്ളിൽ സിഗരറ്റ് വലിക്കുന്നതിനെ യാത്രക്കാർ ചോദ്യം ചെയ്തിരുന്നു. എന്നാൽ ജീവനക്കാർ ഇത് പരിഹസിക്കുകയും മിണ്ടാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു. പുകയുടെ മണം അനുഭവപ്പെട്ടതിന് പിന്നാലെ ബസിന്റെ മുൻഭാഗത്ത് നിന്ന് തീ പടരുകയായിരുന്നു. യാത്രക്കാർ ബഹളം വെച്ചിട്ടും […]
Read more

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വൻ സ്വർണവേട്ട; 17 കോടി രൂപയുടെ സ്വർണം പിടികൂടി

ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴിയുള്ള സ്വർണക്കടത്ത് തടയാൻ സംയുക്ത പരിശോധന ശക്തമാക്കി റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റും (ഡിആർഐ) ബോർഡർ സെക്യൂരിറ്റി ഫോഴ്‌സും (ബിഎസ്എഫ്). വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനകളിൽ ഏകദേശം 17 കോടി രൂപ വിലമതിക്കുന്ന 12 കിലോയോളം വിദേശ സ്വർണം പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലും ബിഹാറിലുമായി നടത്തിയ പരിശോധനകളിലാണ് സ്വർണം പിടികൂടിയത്. അതിർത്തി വേലിക്ക് സമീപം ഒളിപ്പിച്ച നിലയിലും ട്രെയിൻ യാത്രക്കാരനിൽ നിന്നുമാണ് സ്വർണം കണ്ടെത്തിയത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നടത്തിയ […]
Read more

വീട്ടുപരിസരത്ത് നിർത്തിയ ഓട്ടോറിക്ഷകൾ മോഷ്ടിച്ച് വിറ്റു; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വീട്ടുപരിസരത്ത് നിർത്തിയിരുന്ന ഓട്ടോറിക്ഷകൾ മോഷ്ടിച്ച് വിറ്റ സംഘത്തിലെ രണ്ട് പേർ പൊലീസ് പിടിയിൽ. പേരൂർക്കട കരകുളം സ്വദേശികളായ വിശാഖ് മോഹനൻ (30), ഇയാളുടെ സഹായിയായ ആൽവിൻ മാത്യു (33) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ഇതുവരെ അഞ്ച് ഓട്ടോറിക്ഷകൾ മോഷ്ടിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിൽ രണ്ട് ഓട്ടോറിക്ഷകൾ പൊലീസ് കണ്ടെടുത്തു. മോഷ്ടിച്ച ഓട്ടോറിക്ഷകൾ 30,000 മുതൽ 50,000 രൂപ വരെ വിലയ്ക്കാണ് പ്രതികൾ വിറ്റിരുന്നത്. കേസിലെ ഒന്നാം പ്രതിയായ വിശാഖ് മോഹനൻ […]
Read more

രഞ്ജിത് വധക്കേസിലെ സാക്ഷിയുടെ വീട്ടിൽ അതിക്രമം; കൗൺസിലര്‍ സുഗതന്റെ സഹോദരൻ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗൺസിലർ സുഗതന്റെ സഹോദരൻ സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി പ്രവർത്തകന്റെ വീട്ടിൽ അതിക്രമിച്ച് കയറിയെന്ന പരാതിയിലാണ് നടപടി. ആർഎസ്എസ് പ്രവർത്തകൻ മണ്ണന്തല രഞ്ജിത്ത് കൊലക്കേസിലെ സാക്ഷിയുടെ വീട്ടിലാണ് സന്ദീപ് അതിക്രമിച്ച് കയറിയതെന്നാണ് പരാതി. സംഭവത്തിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെയാണ് സന്ദീപിനെ പൊലീസ് പിടികൂടിയത്. അതേസമയം, സന്ദീപ് മദ്യലഹരിയിലായിരുന്നെന്നും മുൻപരിചയമുള്ള ഒരാളുടെ വീട്ടിലാണ് അതിക്രമിച്ച് കയറിയതെന്നുമാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Read more

ഭൂമി പോക്കുവരവിന് 5000 രൂപ കൈക്കൂലി; വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

കൊല്ലം: കൊല്ലത്ത് ഭൂമി പോക്കുവരവ് ചെയ്യുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. പുത്തൂർ വില്ലേജ് ഓഫീസർ അഭിലാഷ് ആനന്ദാണ് പിടിയിലായത്. പുത്തൂർ സ്വദേശിയായ പരാതിക്കാരനിൽ നിന്ന് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലൻസ് പിടികൂടിയത്. മെയ് മാസത്തിലാണ് പരാതിക്കാരൻ ഭൂമി പോക്കുവരവിനായി അപേക്ഷ നൽകിയത്. തുടർന്ന് വില്ലേജ് ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ആവശ്യമായ രേഖകൾ പരാതിക്കാരൻ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാൽ പുതുതായി ചുമതലയേറ്റ വില്ലേജ് ഓഫീസർ അഭിലാഷ് ആനന്ദ് […]
Read more

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; മലയോര മേഖലകളിൽ അതീവ ജാഗ്രത

കോഴിക്കോട്: ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനഫലമായി സെപ്റ്റംബർ 24 വൈകീട്ട് മുതൽ 25 പകൽ വരെ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം. വ്യാഴാഴ്ച രാത്രി മലയോര […]
Read more

ഒൻപതുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിയുടെ വധശിക്ഷ ശരിവച്ചു

കുവൈത്ത് സിറ്റി: ഒൻപതുവയസ്സുകാരനായ സിറിയൻ ബാലനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുവൈത്ത് പൗരന് നേരത്തെ വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവച്ചു. മൈദാൻ ഹവല്ലിയിൽ ഈദ് നമസ്കാരത്തിനായി പുറത്തിറങ്ങിയ ബാലനെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം റൗദ പ്രദേശത്തെ ഒരു സ്കൂളിന് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ ക്യാപിറ്റൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം ആരംഭിച്ചു. 24 മണിക്കൂറിനുള്ളിൽ പ്രതിയെ പൊലീസ് പിടികൂടി. പ്രതിക്ക് നേരത്തെയും തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം തുടങ്ങിയ കേസുകളിൽ ശിക്ഷ ലഭിച്ചിട്ടുണ്ടെന്ന് […]
Read more

തിരുവോണം ബമ്പർ വിൽപ്പനയിൽ കുതിപ്പ്; 89.85 ലക്ഷം ടിക്കറ്റുകൾ വിറ്റു

തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ വൻ മുന്നേറ്റം. അച്ചടിച്ച 90 ലക്ഷം ടിക്കറ്റിൽ 89.85 ലക്ഷവും ഇതിനകം വിറ്റുപോയി. നറുക്കെടുപ്പിന് ഇനി രണ്ട് ദിവസം കൂടി ബാക്കിയിരിക്കെയാണ് ഇത്രയും ടിക്കറ്റുകൾ വിറ്റഴിഞ്ഞത്. തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം 30 കോടി രൂപയാണ്. ബാക്കിയുള്ള ടിക്കറ്റുകളും നറുക്കെടുപ്പിന് മുമ്പായി പൂർണമായും വിറ്റഴിക്കാനാകുമെന്നാണ് പ്രതീക്ഷ. ബമ്പർ ടിക്കറ്റ് വിൽപ്പനയിലൂടെ സർക്കാരിന് ഏകദേശം 450 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
Read more

ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് സിജെപി; 48 മണിക്കൂർ അന്ത്യശാസനം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി. 48 മണിക്കൂറിനുള്ളിൽ രാജിവെക്കണമെന്നാണ് സംഘടനയുടെ ആവശ്യം. രാജിവെക്കാത്ത പക്ഷം രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകി. എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലെ തെരഞ്ഞെടുപ്പ് രീതിയിൽ മാറ്റം വരുത്തണമെന്നും സിജെപി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട് കൂടുതൽ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടന രംഗത്തെത്തിയിരിക്കുന്നത്.ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി. 48 മണിക്കൂറിനുള്ളിൽ രാജിവെക്കണമെന്നാണ് […]
Read more

നീറ്റ് പി.ജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോർ കാർഡ് ഒക്ടോബർ ഒന്നുമുതൽ

ന്യൂഡൽഹി: നീറ്റ് പി.ജി 2026 പരീക്ഷാഫലം പ്രഖ്യാപിച്ചു. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) വ്യാഴാഴ്ചയാണ് മെഡിക്കൽ പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചത്. പരീക്ഷാർഥികൾക്ക് NBEMSന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലം പരിശോധിക്കാം. ഈ വർഷത്തെ നീറ്റ് പി.ജി പരീക്ഷയുടെ കട്ട് ഓഫ് മാർക്കും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്ന് മുതൽ പരീക്ഷാർഥികൾക്ക് സ്കോർ കാർഡ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ആറ് മാസത്തേക്ക് സ്കോർ കാർഡ് വെബ്സൈറ്റിൽ ലഭ്യമാകും. നീറ്റ് പി.ജി ഉത്തരസൂചികയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix