Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം കുറയ്ക്കണം; സർക്കാർ സർക്കുലർ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടുന്ന പീക്ക് സമയത്ത് ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണം പാലിക്കണമെന്ന് സർക്കാർ. ഇതുസംബന്ധിച്ച് ഊർജവകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം സർക്കുലർ പുറത്തിറക്കി. വൈകിട്ട് 7 മുതൽ രാത്രി 12 വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നാണ് നിർദേശം. വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം സോളാർ വൈദ്യുതി ലഭിക്കുന്ന സമയത്തേക്കോ വൈദ്യുതി ഉപയോഗം കുറവുള്ള ഓഫ്-പീക്ക് സമയത്തേക്കോ മാറ്റണമെന്നും സർക്കുലറിൽ പറയുന്നു. വാട്ടർ അതോറിറ്റിയുടെ പമ്പിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പകൽ സമയത്തേക്ക് മാറ്റണം. വീടുകളിൽ […]
Read more

‘സൗജന്യം കൈപ്പറ്റുന്നത് പദവിയിൽ ഇരിക്കുന്നവർ ഒഴിവാക്കണം’: സി ആർ മഹേഷ് എംഎൽഎ

കൊല്ലം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്ര, മന്ത്രി കെ.എം. ഷാജിയുടെ റേഞ്ച് റോവർ യാത്ര, മന്ത്രിമാരുടെ വിദേശയാത്ര തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസിനുള്ളിൽ പരസ്യ വിമർശനം. കരുനാഗപ്പള്ളി എംഎൽഎ സി.ആർ. മഹേഷാണ് നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ഉത്തരവാദപ്പെട്ട പദവികളിൽ ഇരിക്കുന്നവർ മറ്റുള്ളവരിൽനിന്ന് സൗജന്യങ്ങളും ആഡംബര സൗകര്യങ്ങളും സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് സി.ആർ. മഹേഷ് പറഞ്ഞു. ആഡംബര വാഹനങ്ങൾ ഉപയോഗിക്കുന്നത് സാധാരണക്കാർക്ക് ഉൾക്കൊള്ളാനാകാത്ത കാര്യമാണ്. ഇതിൽ പൊതുജനങ്ങൾക്ക് പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സുഹൃത്തുക്കളുടെ സഹായം സ്വീകരിക്കുന്നതിൽ തെറ്റില്ലെങ്കിലും അതിന് പരിധിയുണ്ടാകണം. […]
Read more

ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങിയ ‘തങ്ങൾ’ ആരെന്ന് കെ.ടി. ജലീൽ

മലപ്പുറം: സിഎംആർഎൽ മുൻ എം.ഡി ശശിധരൻ കർത്തയിൽ നിന്ന് സംഭാവന കൈപ്പറ്റിയതായി പറയുന്ന പട്ടികയിലെ ‘തങ്ങൾ’ ആരാണെന്ന് മുൻമന്ത്രി കെ.ടി. ജലീൽ. ബിജെപി നേതാവ് ഷോൺ ജോർജ് പുറത്തുവിട്ട പട്ടിക ചൂണ്ടിക്കാട്ടിയാണ് ജലീലിന്റെ പ്രതികരണം. പട്ടികയിൽ ആദ്യ പേര് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റേതാണെന്നും അതിന് ശേഷം ‘തങ്ങൾ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ജലീൽ പറഞ്ഞു. ഇബ്രാഹിംകുഞ്ഞിന്റെ പേരിന് പിന്നാലെ പരാമർശിച്ചിരിക്കുന്ന ‘തങ്ങൾ’ ആരാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ അറിയപ്പെടുന്ന മൂന്ന് പ്രമുഖ ‘തങ്ങൾമാർ’ ഉണ്ടെന്നാണ് ജലീലിന്റെ ഫേസ്ബുക്ക് […]
Read more

യമുനാതീരത്തെ പച്ചക്കറികളിൽ വിഷാംശമുള്ള ഘനലോഹങ്ങൾ; പഠനത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ

ഡൽഹി: യമുനാ നദീതടങ്ങളിൽ കൃഷി ചെയ്യുന്ന പച്ചക്കറികളിൽ ഘനലോഹങ്ങളുടെ സാന്നിധ്യം ഉയർന്നതായും ഇത് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ടെന്നും പഠനം. ഇത്തരം പച്ചക്കറികളുടെ സ്ഥിരമായ ഉപഭോഗം അർബുദ സാധ്യത വർധിപ്പിക്കുമെന്ന ആശങ്കയും പഠനം പങ്കുവെക്കുന്നു. ‘എനർജി നെക്സസ്’ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഡൽഹി സർവകലാശാലയിലെ ബോട്ടണി വിഭാഗം പ്രൊഫസർ ദീനബന്ധു സാഹുവിന്റെ നേതൃത്വത്തിലായിരുന്നു പഠനം. സംസ്കരിക്കാത്ത യമുനാജലം ഉപയോഗിച്ച് കൃഷി ചെയ്യുന്ന പച്ചക്കറികളിലാണ് വിഷാംശമുള്ള ഘനലോഹങ്ങളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയത്. യമുനയിലെ മലിനീകരണത്തിന്റെ 70 മുതൽ 80 […]
Read more

നിര്‍ത്തിയിട്ട ട്രക്കില്‍ കാറിടിച്ച് അപകടം; നാല് പേർക്ക് ദാരുണാന്ത്യം

റാഞ്ചി: ജാർഖണ്ഡ് ഗ്രാമവികസന മന്ത്രി ദീപിക പാണ്ഡേ സിങ്ങിന്റെ മകൾ തൃഷ സിങ് വാഹനാപകടത്തിൽ മരിച്ചു. ജംഷഡ്പൂരിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ തൃഷ ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. മറൈൻ ഡ്രൈവിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് തൃഷ സഞ്ചരിച്ച കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നാലുപേരെയും ഉടൻ സമീപത്തെ എം.ജി.എം ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ട മറ്റ് മൂന്ന് പേരുടെ വിവരങ്ങൾ […]
Read more

ആരോ​ഗ്യത്തിന് നല്ലത് മുട്ടയാണോ ചിക്കനാണോ? ഏതിലാണ് കൂടുതൽ പ്രോട്ടീൻ?

ആരോ​ഗ്യത്തിനും പോഷകത്തിനുമെല്ലാം നാം ആശ്രയിക്കുന്ന ഭക്ഷണങ്ങളാണ് ചിക്കനും മുട്ടയും. പോഷണത്തിന്റെ കാര്യമെടുത്താൽ രണ്ടും ഒന്നിനൊന്ന് മെച്ചമാണ്. ഇനി ശരീരത്തിൽ പ്രോട്ടീന്റെ അളവ്, വൈറ്റമിൻ എന്നിവ കൂട്ടുകയാണ് ലക്ഷ്യമെങ്കിൽ ഇതിൽ ഏത് കഴിക്കണം എന്ന സംശയമുണ്ടോ? 100 ഗ്രാം വേവിച്ച, തൊലി കളഞ്ഞ ചിക്കൻ ബ്രെസ്റ്റിൽ ഏകദേശം 31 ഗ്രാം അളവിലാണ് പ്രോട്ടീൻ അടങ്ങിയിരിക്കുന്നത്. അതേസമയം മുട്ടയിലാണെങ്കിൽ ഇത് 12 മുതൽ 13 ഗ്രാം മാത്രമാണുള്ളത്. ചുരുക്കി പറഞ്ഞാൽ ഒരേ അളവ് എടുത്താൽ മുട്ടയേക്കാൾ രണ്ടിരട്ടിയിലധികം പ്രോട്ടീൻ കൂടുതലാണ് […]
Read more

സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ശ്രമിച്ച വി ഡി സതീശൻ ബോബിയായി മാറി: ചിന്ത ജെറോം

കൊല്ലം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മലപ്പുറം യാത്രയ്ക്കായി ഉപയോഗിച്ച ചാർട്ടേഡ് വിമാനത്തിന്റെ ചെലവ് ചിപ്സൺ ഏവിയേഷൻ നൽകിയതായി രേഖകൾ പുറത്തുവന്നതിന് പിന്നാലെ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. വിമാനയാത്രയുടെ സ്പോൺസറുടെ പേര് വെളിപ്പെടുത്താത്ത മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണെന്ന് ചിന്ത ജെറോം പറഞ്ഞു. സെപ്റ്റംബർ 21ന് മലപ്പുറത്തെ മഴക്കെടുതി വിലയിരുത്താനാണ് മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്തത്. യാത്രയ്ക്കായി സർക്കാർ പണം ചെലവഴിച്ചിട്ടില്ലെന്നും ഒരു പരിചയക്കാരനാണ് വിമാനം ഏർപ്പാടാക്കിയതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ പുറത്തുവന്ന ഇൻവോയിസ് […]
Read more

കെ മുരളീധരനുമായി ഉണ്ടായത് ആശയ വിനിമയ പ്രശ്‌നം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

തിരുവനന്തപുരം: ശബരിമലയിലെ ഒരുക്കങ്ങളുടെ പുരോഗതി എല്ലാ ആഴ്ചയും സർക്കാരിനെ അറിയിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. മന്ത്രി കെ. മുരളീധരനെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങൾ കൃത്യമായി കൈമാറുന്നതിൽ ബോർഡിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഇത് ആശയവിനിമയ പ്രശ്നം മാത്രമാണെന്നും ജയകുമാർ വ്യക്തമാക്കി. അരവണ ക്ഷാമം സംബന്ധിച്ച് സമഗ്രമായി ചർച്ച നടത്തിയതായും മണ്ഡലകാലത്ത് ക്ഷാമമുണ്ടാകാതിരിക്കാൻ അരവണ ഉൽപ്പാദനം വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ പ്രതിദിനം 2.6 ലക്ഷം അരവണയാണ് ഉൽപ്പാദിപ്പിക്കുന്നത്. ഇത് […]
Read more

അരവണ ക്ഷാമം മുതൽ മണ്ഡലകാലം വരെ; ഒരുക്കങ്ങളിൽ വീഴ്ചയോ

ശബരിമലമണ്ഡല തീർഥാടനകാലം ആരംഭിക്കാൻ ഇനി അമ്പത്തിനാലു ദിവസംമാത്രം ബാക്കിനിൽേക്ക ശബരിമലയിലെ ഒരുക്കങ്ങളും ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളും ചർച്ചയാകുകയാണ്. തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പ്രസാദ വിതരണവും സമയബന്ധിതമായി ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും പ്രധാന ഉത്തരവാദിത്തമാണ്. കന്നിമാസ പൂജയ്ക്കിടെ അരവണ പ്രസാദത്തിന് ക്ഷാമം നേരിട്ടതോടെയാണ് ദേവസ്വം ബോർഡും സർക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസം പുറത്തുവന്നത്. അരവണ പ്ലാന്റിന്റെ നവീകരണ പ്രവർത്തനങ്ങൾക്കിടയിൽ ഉൽപ്പാദനം കുറഞ്ഞതാണ് ക്ഷാമത്തിന് കാരണമെന്നാണ് ബോർഡിന്റെ വിശദീകരണം. നിലവിലെ ഉൽപ്പാദനശേഷി പ്രതിദിനം […]
Read more

പെരുമ്പിലാവിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച്ച; പ്രതി അറസ്റ്റിൽ

തൃശ്ശൂർ: കുന്നംകുളം പെരുമ്പിലാവിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കർണാടക ഭദ്രാവതി സ്വദേശി ഷാഹിദ് (24) ആണ് കുന്നംകുളം പൊലീസിന്റെ പിടിയിലായത്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽകുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരുമ്പിലാവ് സ്വദേശി അക്ബറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. ഓഗസ്റ്റ് രണ്ടിന് വൈകിട്ട് ആറിനും രാത്രി 8.30നും ഇടയിലായിരുന്നു സംഭവം. വീടിന്റെ മുൻവശത്തെ വാതിലിന്റെയും അലമാരയുടെയും പൂട്ടുകൾ തകർത്താണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix