Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

മിന്നൽ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; KSRTC എംഡിക്ക് കത്ത് നൽകി

തിരുവനന്തപുരം: കേരളത്തിലെ ദീർഘദൂര യാത്രക്കാർക്ക് പ്രയോജനകരമായ കെഎസ്ആർടിസിയുടെ മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ ഡ്രൈവർക്കും യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് അബിൻ വർക്കി എംഎൽഎ കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്ക് കത്ത് നൽകി. ലിമിറ്റഡ് സ്റ്റോപ്പുകളോടെ സംസ്ഥാന, ദേശീയപാതകളിലൂടെ ഉയർന്ന വേഗതയിൽ സർവീസ് നടത്തുന്ന മിന്നൽ ബസുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ജനപ്രീതി നേടിയിട്ടുണ്ട്. എന്നാൽ രാത്രികാലങ്ങളിലെ അതിവേഗ യാത്രയും ദേശീയപാതകളിലെ ഗതാഗത സാഹചര്യങ്ങളും കണക്കിലെടുത്ത് യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് എംഎൽഎ കത്തിൽ […]
Read more

നഴ്സിങ് വിദ്യാർഥിനി വീടിന് പുറത്ത് മരിച്ചനിലയിൽ; കൊലപാതകമെന്ന് നി​ഗമനം

ഹൈദരാബാദ്: നഴ്സിങ് വിദ്യാർഥിനിയെ വീടിന് പുറത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തെലങ്കാന വെങ്കണ്ണപാലം സ്വദേശിനിയും ഖമ്മത്തെ സ്വകാര്യ കോളേജിലെ ഒന്നാംവർഷ നഴ്സിങ് വിദ്യാർഥിനിയുമായ ഹരിണി (18) ആണ് മരിച്ചത്. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ശക്തമാക്കി. അവധി ആയതിനാൽ ഏതാനും ദിവസം മുൻപാണ് ഹരിണി വീട്ടിലെത്തിയത്. ഹരിണിയും സഹോദരിയും അമ്മ രാജേശ്വരിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഹരിണിയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. കൂലിപ്പണിക്കാരിയായ രാജേശ്വരി കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് […]
Read more

19.88 ലക്ഷത്തിന് യാത്ര സ്പോൺസർ ചെയ്യാൻ ചിപ്സണും സതീശനും തമ്മിലുള്ള ഡീലെന്ത്? ആരാണ് മുഖ്യമന്ത്രിയുടെ ആ സുഹൃത്ത്?

സംസ്ഥാന രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റ് ഉയർത്തി വി. ഡി. സതീശന്റെ വിവാദ ചാർട്ടേഡ് വിമാനയാത്രയുടെ നിർണ്ണായക വിവരങ്ങളും രേഖകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സർക്കാരുമായി കോടിക്കണക്കിന് രൂപയുടെ വാണിജ്യ ഇടപാടുകളുള്ളതും വാടകക്കരാർ പുതുക്കാനുള്ള അപേക്ഷ സംസ്ഥാന സർക്കാരിന് മുന്നിൽ സമർപ്പിച്ചിരിക്കുന്നതുമായ സ്വകാര്യ ഹെലികോപ്റ്റർ കമ്പനിയായ ചിപ്സൺ ഏവിയേഷൻസ് ആണ് യാത്രയുടെ മുഴുവൻ തുകയും വഹിച്ചതെന്ന രേഖകളാണ് ഇപ്പോൾ പരസ്യമായിരിക്കുന്നത്. മലപ്പുറത്തെ പ്രകൃതിദുരന്ത മേഖല സന്ദർശിക്കാനായി സെപ്റ്റംബർ 21-ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് നടപ്പിലാക്കിയ ഈ യാത്രയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്ന […]
Read more

മിൽമ എറണാകുളം മേഖലാ യൂണിയൻ വിവിധ അവാർഡുകൾ പ്രഖ്യാപിച്ചു

കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയൻ വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. മാതൃകാ സംഘങ്ങൾ, മികച്ച മിൽക്ക് കൂളർ യൂണിറ്റുകൾ, ഗുണനിലവാരമുള്ള പാൽ സംഭരിക്കുന്ന സംഘങ്ങൾ, മാതൃകാ കർഷകർ, ഡീലർമാർ, സ്ഥാപനങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂർ ജില്ലകളിലായി 950 അംഗ സംഘങ്ങളാണ് മിൽമ എറണാകുളം മേഖലാ യൂണിയന് കീഴിൽ പ്രവർത്തിക്കുന്നത്. സെപ്റ്റംബർ 26ന് പെരുമ്പാവൂർ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന 40-ാമത് വാർഷിക പൊതുയോഗത്തിൽ മേഖലാ യൂണിയൻ ചെയർമാൻ […]
Read more

കിരീടം സ്‌ട്രോങ് റൂമില്‍ തന്നെ; ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി തിരുവാഭരണം കമ്മീഷന്‍

പത്തനംതിട്ട: ശബരിമലയിൽ നേർച്ചയായി ലഭിച്ച സ്വർണക്കിരീടം കാണാതായിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. കിരീടം സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് തിരുവാഭരണം കമ്മീഷണർ ദേവസ്വം ബോർഡിന് റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസം കിരീടം നേരിൽ പരിശോധിച്ച് ബോധ്യപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണക്കിരീടം കാണാനില്ലെന്ന വാർത്തയാണ് ഇന്ന് രാവിലെ പുറത്തുവന്നത്. ഇതിന് പിന്നാലെ സന്നിധാനത്തെ സ്ട്രോങ് റൂമിൽ ഇല്ലെങ്കിൽ കിരീടം ആറന്മുളയിലെ സ്ട്രോങ് റൂമിൽ ഉണ്ടായിരിക്കാമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പ്രതികരിച്ചിരുന്നു. […]
Read more

വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; പീക്ക് സമയത്ത് നിയന്ത്രണം നിർദേശിച്ച് KSEB

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിലേക്ക് ഉയരുന്ന സാഹചര്യത്തിൽ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം പാലിക്കാൻ കെഎസ്ഇബി നിർദേശം. സർക്കാർ ഓഫീസുകളിലും വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിന് മുകളിലായി ക്രമീകരിക്കണം. അനാവശ്യ ദീപാലങ്കാരങ്ങളും അധിക പ്രകാശ സംവിധാനങ്ങളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. അതോറിറ്റികളുടെ പമ്പിങ് പ്രവർത്തനങ്ങൾ പകൽ സമയത്ത് മാത്രമായി ക്രമീകരിക്കണമെന്നും കൂടുതൽ ഊർജം ആവശ്യമായ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും പകൽ സമയത്തേക്ക് മാറ്റണമെന്നും ഉത്തരവിൽ പറയുന്നു. വേ […]
Read more

വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ആംസ്റ്റർ ഓവർസീസ് സിഇഒ കസ്റ്റഡിയിൽ

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ കസ്റ്റഡിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദേശത്തുനിന്ന് കേരളത്തിലെത്തിയതായിരുന്നു പാർവതി മായ. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ പാർവതി മായയാണ് ഒന്നാം പ്രതി. അർമേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി എഫ്‌ഐആറിൽ പറയുന്നു. കോട്ടയം രജിസ്‌ട്രേഡ് ഓഫീസായി പ്രവർത്തിക്കുന്ന ആംസ്റ്റർ ഓവർസീസിന് കൊച്ചി, […]
Read more

വീട്ടുമുറ്റത്ത് നിർത്തിയ ബൈക്ക് മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

മലപ്പുറം: വീട്ടുമുറ്റത്തെ കാർപോർച്ചിൽ നിർത്തിയിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മൂർക്കനാട് വെങ്ങാട് സ്വദേശി മുഹമ്മദ് ഷഹൽ (23) ആണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. സെപ്റ്റംബർ 11-ന് രാത്രിയിലാണ് വെണ്ടല്ലൂർ സ്വദേശിയുടെ വീട്ടിൽ നിന്ന് ബൈക്ക് മോഷണം പോയത്. കാർപോർച്ചിൽ നിർത്തിയിരുന്ന ബൈക്ക് കാണാതായതിനെ തുടർന്ന് വീട്ടുകാർ വളാഞ്ചേരി പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. മോഷണത്തിന് ശേഷം ബൈക്ക് പോയ വഴികളും പ്രതിയുടെ നീക്കങ്ങളും […]
Read more

ഒൻപതാം ക്ലാസുകാരനെ എച്ചിൽ കൈകൊണ്ട് കരണത്തടിച്ചെന്ന് പരാതി; സ്കൂൾ ജീവനക്കാരനെതിരെ പ്രതിഷേധം

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂൾ ജീവനക്കാരൻ എച്ചിൽ കൈകൊണ്ട് കരണത്ത് അടിച്ചെന്ന് പരാതി. സിപിഎച്ച്എസ്എസ് കുറ്റിക്കാടിലെ ജീവനക്കാരൻ രജീഷിനെതിരെയാണ് വിദ്യാർത്ഥി പരാതി ഉന്നയിച്ചത്. കാറ്റടിച്ച് ജനൽ അടഞ്ഞതിനെ തുടർന്നാണ് രജീഷ് മർദ്ദിച്ചതെന്നാണ് പരാതി. സംഭവത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസിന് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്ന് പൊലീസിൽ നൽകിയ പരാതി പിൻവലിച്ചെന്നും വിദ്യാർത്ഥി പറഞ്ഞു. ജീവനക്കാരനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ സ്കൂളിൽ പ്രതിഷേധം […]
Read more

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ ടിയ എഐ

എയർ ഇന്ത്യ എക്സ്പ്രസിന് പുരസ്കാരം കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാർക്ക് ടിയ എന്ന എഐ സംവിധാനത്തിലൂടെ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ കാഴ്ചവെച്ചതിന് ‘ഉപഭോക്തൃ അനുഭവത്തിൽ എഐയുടെ മികച്ച ഉപയോഗം’ എന്ന പുരസ്കാരം ലഭിച്ചു. യു.ബി.എസ് ഫോറംസ് സംഘടിപ്പിച്ച 25-ാമത് ഉച്ചകോടിയിലും പുരസ്കാരദാന ചടങ്ങിലും വെച്ചായിരുന്നു ഈ അംഗീകാരം. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി എയർ ഇന്ത്യ എക്സ്പ്രസ് നടപ്പാക്കുന്ന മാറ്റങ്ങൾക്കുള്ള പ്രധാന അംഗീകാരം കൂടിയാണിത്. യാത്രക്കാരുടെ സഹായത്തിനായുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡിജിറ്റൽ മുഖമാണ് ടിയ. അടുത്തിടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix