Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട; 7,300 ചെടികൾ നശിപ്പിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ 7,300 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. പുതൂർ പഞ്ചായത്തിലെ പൊന്നക്കൽ മലയിലാണ് രണ്ട് സ്ഥലങ്ങളിലായി കഞ്ചാവ് കൃഷി കണ്ടെത്തിയത്. ചെങ്കുത്തായ മലകളിലൂടെ ഏഴ് മണിക്കൂറിലധികം യാത്ര ചെയ്താണ് പൊലീസ് സംഘം കൃഷിയിടങ്ങളിൽ എത്തിയത്. പൊന്നക്കൽ മലയ്ക്കും അംഗണ്യൻ ചോലയ്ക്കും ഇടയിലായി 160 തടങ്ങളിലായി ഒന്നര മാസം പ്രായമായ ഏകദേശം 1,600 കഞ്ചാവ് തൈകൾ കണ്ടെത്തി. പൊന്നക്കൽ മലയുടെ കിഴക്കുഭാഗത്ത് 475 തടങ്ങളിലായി പൂർണ വളർച്ചയെത്തി പൂത്തുനിൽക്കുന്ന 5,700 കഞ്ചാവ് ചെടികളും […]
Read more

അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം: എം‌.വി. ​ഗോവിന്ദൻ

തൃശ്ശൂർ: മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിക്കുന്ന പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് പൊലീസിന്റെ സഹായത്തോടെ നീക്കം ചെയ്യുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി പിണറായി വിജയനെതിരെ വിമർശനങ്ങൾ ഉന്നയിച്ചവരാണ് ഇപ്പോൾ ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു. കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മുതലാളിമാരെ ഉപയോഗിച്ച് കേരളം ഭരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ധാർഷ്ട്യമാണെന്നും ഗോവിന്ദൻ വിമർശിച്ചു. വൈദ്യുതി മന്ത്രി ഉൾപ്പെടെ […]
Read more

അഞ്ചാംപനി വ്യാപിക്കുന്നു; മലപ്പുറത്ത് 103 പേർക്ക് രോഗം

മലപ്പുറം: മലപ്പുറത്ത് അഞ്ചാംപനി ആശങ്ക ഉയർത്തുന്നു. ജില്ലയിൽ അഞ്ചാംപനി ബാധിച്ച് ഒന്നരവയസ്സുകാരൻ ബുധനാഴ്ച മരിച്ചു. സെപ്റ്റംബർ 15ന് വളവന്നൂരിൽ പത്തുമാസം പ്രായമുള്ള ആൺകുട്ടിയും രോഗബാധയെ തുടർന്ന് മരിച്ചിരുന്നു. ഇതോടെ ഒരാഴ്ചയ്ക്കിടെ ജില്ലയിൽ അഞ്ചാംപനി ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ബുധനാഴ്ച വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ 103 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 476 പേർ നിരീക്ഷണത്തിലുമാണ്. കൃത്യമായ പ്രതിരോധ കുത്തിവെപ്പിലൂടെയും മുൻകരുതലുകളിലൂടെയും അഞ്ചാംപനി തടയാനാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. അതേസമയം, ജില്ലയിൽ പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കാത്ത കുട്ടികളുടെ എണ്ണം […]
Read more

വി മുരളീധരന് പണം കിട്ടിയ കാര്യം പാർട്ടി പോലും അറിഞ്ഞത് ഇന്നലെ; പരിഹാസവുമായി സന്ദീപ് വാര്യർ

തിരുവനന്തപുരം: സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ ബിജെപി നേതാവ് വി മുരളീധരന്റെ അടക്കം പേരുകളുണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ പരിഹാസ പോസ്റ്റുമായി സന്ദീപ് വാര്യര്‍ എംഎല്‍എ. കേരളത്തിലെ ബിജെപിയില്‍ മുരളീധരന്‍ ഒരാള്‍ മാത്രമല്ല ഉള്ളതെന്നും എന്നാല്‍ കരിമണല്‍ കര്‍ത്ത കാശ് കൊടുക്കാന്‍ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയില്‍ ഉള്ളൂവെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതര നേതാക്കള്‍ക്ക് ലഭിച്ച പാര്‍ട്ടി ഫണ്ടുകള്‍ അതാത് പാര്‍ട്ടികളില്‍ എത്തി. എന്നാല്‍ മുരളീധരന് പണം കിട്ടിയ കാര്യം ബിജെപി […]
Read more

ഉപതെരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി വിജയ് ഇന്ന് മധുരാന്തകത്ത് എത്തും

ചെന്നൈ: തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ടി വി കെ നേതാവും നടനുമായ വിജയ് ഇന്ന് മധുരാന്തകത്ത് എത്തും. ചെങ്കൽപേട്ട് ആത്തൂർ ടോൾഗേറ്റിന് സമീപം ഉച്ചയ്ക്ക് മൂന്നുമണിക്കാണ് വിജയിന്റെ പ്രചാരണ പരിപാടി. ടി വി കെ സ്ഥാനാർഥി മരഗതം കുമരവേലിനായി വിജയ് വോട്ട് അഭ്യർഥിക്കും. 50 ഏക്കർ സ്ഥലത്ത് നടക്കുന്ന പൊതുയോഗത്തിൽ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. പരിപാടിയുടെ ഭാഗമായി കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. മധുരാന്തകത്തും ധാരാപുരത്തുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ നിന്ന് അണ്ണാ […]
Read more

ഇഡി കത്തിൽ SIT അന്വേഷണം; പിണറായിയെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിലപാട് മാറ്റാതെ CPI

തിരുവനന്തപുരം: ഇ ഡി കത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ സർക്കാർ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചിട്ടും നിലപാടിൽ മാറ്റമില്ലാതെ സിപിഐ. അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലും പിണറായി വിജയനെ പിന്തുണയ്ക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. പിണറായിക്ക് എതിരായ നിലപാടും സ്വീകരിക്കേണ്ടെന്ന് സെക്രട്ടേറിയറ്റ് തീരുമാനം. കേസ് രാഷ്ട്രീയപ്രേരിതം ആണെന്ന നിലപാട് ഇപ്പോൾ എടുക്കേണ്ടതില്ലെന്നാണ് സെക്രട്ടേറിയറ്റ് തീരുമാനം. അന്വേഷണം മുന്നോട്ടു പോയതിനുശേഷം തുടർ നിലപാടുകൾ പിന്നീട് സ്വീകരിക്കാനാണ് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിലെ ധാരണ. സംസ്ഥാന സർക്കാരിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യാനും […]
Read more

സിജെപി സമരത്തിൽ ചിത്രം മോർഫ് ചെയ്തെന്ന് പരാതി; ഡൽഹി പൊലീസിൽ എഫ്ഐആർ

ന്യൂഡൽഹി: സിജെപി സമരത്തിൽ തന്റെ ചിത്രം എഐ സഹായത്തോടെ മോർഫ് ചെയ്ത് ഉപയോഗിച്ചെന്ന പരാതിയുമായി യുവതി ഡൽഹി പൊലീസിനെ സമീപിച്ചു. സിജെപി നേതാക്കൾക്കെതിരെയാണ് യുവതി പരാതി നൽകിയത്. പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പരാമർശിച്ച നേതാക്കളെ കേസിൽ പ്രതിചേർത്തിട്ടില്ല. നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ജന്തർമന്തറിൽ സംഘടിപ്പിച്ച സിജെപി സമരത്തിലാണ് തന്റെ ചിത്രം മോർഫ് ചെയ്ത് ഉപയോഗിച്ചതെന്നാണ് യുവതിയുടെ ആരോപണം. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രം മോർഫ് ചെയ്ത ശേഷം പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം ചേർത്ത് പ്രചരിപ്പിച്ചെന്നും പരാതിയിൽ […]
Read more

പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലെ മൃതദേഹങ്ങൾ അഴുകിയതായി പരാതി

കൊച്ചി: പറവൂർ താലൂക്ക് ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഫ്രീസറിനുള്ളിൽ അഴുകിയെന്ന പരാതിയെ തുടർന്ന് പുതിയ ഫ്രീസറുകൾ സ്ഥാപിക്കാൻ നടപടി തുടങ്ങി. നിലവിൽ നാല് മൃതദേഹങ്ങൾ ഒരേസമയം സൂക്ഷിക്കാവുന്ന ഒരു ഫ്രീസറും ഒരു മൊബൈൽ ഫ്രീസറുമാണ് ആശുപത്രിയിലുള്ളത്. ഇവിടെ സൂക്ഷിച്ചിരുന്ന രണ്ട് മൃതദേഹങ്ങൾ അഴുകിയതായി പരാതി ഉയർന്നിരുന്നു. 15 വർഷത്തിലേറെ പഴക്കമുള്ള ഫ്രീസറുകളിൽ തകരാർ സംഭവിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എന്നാൽ മൃതദേഹത്തിന് പഴക്കമുണ്ടായിരുന്നുവെന്ന ആരോപണം ബന്ധുക്കൾ നിഷേധിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ […]
Read more

കട്ടപ്പനയിൽ ആംബുലൻസ് അപകടം; രോഗിക്ക് ദാരുണാന്ത്യം

കട്ടപ്പന: ഇടുക്കിയിൽ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗി മരിച്ചു. അണക്കരയിൽനിന്ന് കട്ടപ്പനയിലേക്ക് രോഗിയുമായി പോയ ആംബുലൻസാണ് നഗരത്തിന് സമീപം പാറക്കടവിൽ മറിഞ്ഞത്. അണക്കര സ്വദേശി രാജനാണ് മരിച്ചത്. ശ്വാസംമുട്ടൽ രൂക്ഷമായതിനെ തുടർന്ന് അണക്കരയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് രാജനെ കട്ടപ്പനയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും പരിക്കേറ്റു. നാലുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്.
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഇതോടെ പവന് 120 രൂപയുടെ വർധനവുണ്ടായി. കേരളത്തിൽ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 14,010 രൂപയും ഒരു പവന് 1,12,080 രൂപയുമാണ് വില. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ് വിലവിവരം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം സ്വർണവിലയിൽ പവന് 1,120 രൂപയുടെ കുറവുണ്ടായിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,11,960 രൂപയായിരുന്നു വില. ഇതിന് പിന്നാലെയാണ് ഇന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix