Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

സർക്കാർ കുടിശ്ശിക 3500 കോടി കടന്നു; പുതിയ പദ്ധതികൾ പ്രതിസന്ധിയിൽ

തിരുവനന്തപുരം: സർക്കാരിൽനിന്ന് ലഭിക്കാനുള്ള കുടിശ്ശിക 3,500 കോടി രൂപ കടന്നതോടെ പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ മടിച്ച് കരാറുകാർ. ടാർ ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളുടെ വില കുതിച്ചുയരുന്നതിനൊപ്പം ഒന്നര വർഷത്തിലേറെയായി പണം ലഭിക്കാതായതും കരാറുകാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജനുവരി മുതൽ പുതിയ കരാറുകൾ ഏറ്റെടുക്കാതെ സമരം തുടങ്ങുമെന്ന് കരാറുകാരുടെ സംഘടനകൾ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് മുതൽ തദ്ദേശ സ്വയംഭരണ വകുപ്പ് വരെയുള്ള വിവിധ വകുപ്പുകളിലായി ഒന്നര വർഷത്തിലേറെയായി കരാറുകാർക്ക് കുടിശ്ശികയുണ്ട്. ജല അതോറിറ്റിയിൽ അറ്റകുറ്റപ്പണികളുടെ മാത്രം കുടിശ്ശിക 250 […]
Read more

പെട്രോളിൽ എത്ര എഥനോൾ?; കേരളത്തിൽ പരിശോധന ആരംഭിച്ചു; ഫലം 10 ദിവസത്തിനകം

തിരുവനന്തപുരം: പെട്രോളിലെ എഥനോള്‍ അളവ് കൂടുതലാണെന്ന അരോപണങ്ങൾക്ക് പിന്നാലെ അളവ് സ്ഥിരീകരിക്കാനുള്ള പരിശോധന ആരംഭിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ അഞ്ച് പ്രമുഖ പെട്രോള്‍ പമ്പുകളില്‍നിന്നാണ് സാംപിള്‍ ശേഖരിക്കുന്നത്. തിരുവനന്തപുരത്ത് വഴയില ഐഒസി പമ്പ്, കടവിയാര്‍ ബിപിസില്‍ പമ്പ് എന്നിവിടങ്ങളില്‍നിന്നാണ് സാംപിള്‍ ശേഖരിച്ചത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ കണ്ണോത്തും ചാല്‍ എന്ന സ്ഥലത്ത് കണ്ണൂര്‍ കോഴിക്കോട് ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന പമ്പില്‍നിന്നും കോഴിക്കോട് എന്‍ജിഒ ക്വാര്‍ട്ടേഴ്സിനു സമീപത്തെ ഐഒസി പമ്പില്‍നിന്നും സാംപിള്‍ എടുത്തു. 10 ദിവസത്തിനകം പരിശോധനാഫലം […]
Read more

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന; പുതിയ പാസ്‌പോർട്ടിനും തിരിച്ചറിയൽ കാർഡിനും അപേക്ഷ

ന്യൂഡൽഹി: ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള നീക്കത്തിന്റെ ഭാഗമായി പുതിയ പാസ്‌പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനും അപേക്ഷിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഡിസംബറിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാനാണ് ഹസീനയുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി ഡൽഹിയിലെ ബംഗ്ലാദേശ് എംബസിയോട് ആവശ്യമായ രേഖകൾ അനുവദിക്കണമെന്ന് അഭ്യർഥിച്ചു. 2024 ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് പലായനം ചെയ്തശേഷം ഹസീന നടത്തുന്ന ആദ്യ ഔദ്യോഗിക ആശയവിനിമയമാണിത്. ലണ്ടൻ ആസ്ഥാനമായുള്ള മാട്രിക്സ് ചേംബേഴ്‌സിലെ ഹസീനയുടെ അഭിഭാഷകർ തിങ്കളാഴ്ച ഡൽഹിയിലെ ബംഗ്ലാദേശ് എംബസിയിലെ ആക്ടിങ് ഹൈക്കമ്മിഷണർ പ്രീതി റഹ്‌മാന് കത്ത് […]
Read more

യുവ ഡോക്ടർക്കെതിരായ ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷ നൽകി ഡോ. ജോൺസൺ കെ. വർഗീസ്

കൊച്ചി: യുവ ഡോക്ടർക്കെതിരായ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ കെ. വർഗീസ് കോടതിയെ സമീപിച്ചു. പരാതിക്കാരി തന്റെ കുടുംബ ഡോക്ടറാണെന്നും ദീർഘകാലമായി ചികിത്സ തേടുന്ന വ്യക്തിയാണെന്നും അദ്ദേഹം ജാമ്യാപേക്ഷയിൽ പറയുന്നു. ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരിയുമായി നല്ല സൗഹൃദമാണ് ഉണ്ടായിരുന്നതെന്നും ഡോക്ടർ അവകാശപ്പെടുന്നു. പരാതിക്കാരിയുടെ ബന്ധുവായ നടിക്കെതിരെയും ജാമ്യാപേക്ഷയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. കടവന്ത്രയിലെ ഫ്ലാറ്റിൽ തന്നെ കെട്ടിയിട്ട് വസ്ത്രങ്ങൾ അഴിപ്പിച്ച് വീഡിയോ ചിത്രീകരിച്ചെന്നും മൂന്ന് കോടി രൂപ ആവശ്യപ്പെട്ടെന്നുമാണ് ഡോക്ടറുടെ ആരോപണം. […]
Read more

ചൊക്ലിയിൽ നിന്ന് കാണാതായ ശിവസൂര്യയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ്

കണ്ണൂ‍ർ: ചൊക്ലിയിൽനിന്ന് കാണാതായ പതിനേഴുകാരൻ ശിവസൂര്യയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ക്രൈംബ്രാഞ്ച്. കുട്ടിയെ കാണാതായിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും ഇതുവരെ കണ്ടെത്താനായിട്ടില്ല. തുടർന്നാണ് അന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. മൊബൈൽ ഫോൺ വാങ്ങിവെച്ചതിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യ വീടുവിട്ടിറങ്ങിയത്. കാശിയിലേക്ക് പോകുകയാണെന്ന് കത്തെഴുതിവെച്ചായിരുന്നു യാത്ര. ഏകദേശം മൂവായിരം രൂപയും കൈവശമുണ്ടായിരുന്നു. ശിവസൂര്യയെ കണ്ടെത്തുന്നതിനായി വാരണാസി, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. തലശ്ശേരി എ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക […]
Read more

അഞ്ച് വർഷം വയറ്റിൽ ശസ്ത്രക്രിയാ ഉപകരണവുമായി ദുരിതജീവിതം; ഉഷ ജോസഫിന് വീടൊരുങ്ങി

ആലപ്പുഴ: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക പോലുള്ള ഉപകരണം കുടുങ്ങിയതിനെ തുടർന്ന് അഞ്ച് വർഷത്തോളം ദുരിതം അനുഭവിച്ച ഉഷ ജോസഫിന് ഇനി സ്വന്തം വീട്ടിൽ താമസിക്കാം. കെ.സി. വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്നാണ് ഉഷയ്ക്ക് പുതിയ വീട് നിർമ്മിച്ചു നൽകിയത്. പുന്നപ്ര കിഴക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴ് ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമ്മിച്ചത്. 2021 മേയ് മാസത്തിലാണ് ഗർഭാശയത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ഉഷ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ […]
Read more

വന്യജീവികളെ ഉപദ്രവിച്ചാൽ കനത്ത പിഴ; സൗദിയിൽ നിയമം കടുപ്പിക്കുന്നു

റിയാദ്: സൗദി അറേബ്യയിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവ് വന്യജീവി സംരക്ഷിത മേഖലയിൽ വന്യമൃഗങ്ങളെ വാഹനങ്ങളിൽ പിന്തുടരുന്നതും ഉപദ്രവിക്കുന്നതും അപകടത്തിലാക്കുന്നതും കുറ്റകരമാണെന്ന് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ മുന്നറിയിപ്പ്. സംരക്ഷിത മേഖലയിൽ കഴുതപ്പുലിയെ വാഹനത്തിൽ പിന്തുടരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് അധികൃതർ മുന്നറിയിപ്പ് ആവർത്തിച്ചത്. വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. വന്യജീവികളെ വേട്ടയാടുന്നത് തടയുക മാത്രമല്ല സംരക്ഷണത്തിന്റെ ലക്ഷ്യം. അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കുകയും […]
Read more

മമ്മൂട്ടിയുടെ സന്ദർശന വിവാദം; വിമർശനങ്ങൾക്ക് മറുപടിയുമായി ബി. ഗോപാലകൃഷ്ണൻ

തൃശ്ശൂർ: മമ്മൂട്ടിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. മമ്മൂട്ടിയുടെ വരവിൽ താൻ ഏറെ സന്തുഷ്ടനാണെന്നും സ്നേഹത്തിനും സൗഹൃദത്തിനും രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടി മാത്രമല്ല, നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു. കേരളത്തിൽ എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകുന്നത് ഇഷ്ടപ്പെടാത്ത ചിലരാണ് ഇത്തരം സൗഹൃദങ്ങളെ എതിർക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഈ സൗഹൃദം മറ്റുള്ളവർക്ക് മാതൃകയാക്കാവുന്നതാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുഖ്യമന്ത്രി വി.ഡി. സതീശൻ, രമേശ് […]
Read more

കൊയിലാണ്ടിയിൽ വ്യാപക മോഷണം; 12 പവൻ സ്വർണവും പണവും മൊബൈൽ ഫോണും കവർന്നു

കോഴിക്കോട്: കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിൽ മോഷണവും മോഷണശ്രമവും. വീടുകളിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും സ്വർണം, പണം, മൊബൈൽ ഫോൺ എന്നിവ മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവങ്ങൾ ഉണ്ടായത്. ചേമഞ്ചേരിക്ക് സമീപം പൊയിൽക്കാവിൽ കരുണാകരന്റെ വീട്ടിൽ നിന്നാണ് 12 പവൻ സ്വർണം മോഷണം പോയത്. വീടിന്റെ ഇരുമ്പ് ഗ്രിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. സമീപത്തെ പൂക്കാട് പനായിലും മോഷണശ്രമം നടന്നു. വീട് കുത്തിത്തുറന്ന് അകത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. […]
Read more

GNA വൈദ്യുതി കരാറിൽ 903 കോടിയുടെ നഷ്ടമെന്ന് KSEB താരിഫ് ചീഫ് എഞ്ചിനിയറുടെ റിപ്പോർട്ട്

തിരുവനന്തപുരം: ജിഎൻഎ വൈദ്യുതി കരാറിലൂടെ സംസ്ഥാനത്തിന് വൻ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് വ്യക്തമാക്കുന്ന മറ്റൊരു റിപ്പോർട്ടും പുറത്ത്. എം.ജി. രാജമാണിക്യം തയ്യാറാക്കിയ റിപ്പോർട്ടിന് പുറമേ, കെഎസ്ഇബി കൊമേഴ്‌സ്യൽ ആൻഡ് താരിഫ് വിഭാഗം ചീഫ് എൻജിനീയർ തയ്യാറാക്കിയ റിപ്പോർട്ടിലാണ് 903 കോടി രൂപയുടെ നഷ്ടസാധ്യത ചൂണ്ടിക്കാട്ടുന്നത്. ജിഎൻഎയിൽ നിന്ന് മുഴുവൻ സമയവും വൈദ്യുതി വാങ്ങുന്നതിന് പകരം ഹിമാചൽ പ്രദേശിലെ കമ്പനിയിൽ നിന്ന് ആവശ്യമായ സമയത്ത് മാത്രം വൈദ്യുതി വാങ്ങിയാൽ 461 കോടി രൂപ ലാഭിക്കാനാകുമെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. അഞ്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix