Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ഇടുക്കിയിൽ കനത്ത മഴ; മലയോര മേഖലകളിൽ രാത്രിയാത്രയ്ക്ക് നിയന്ത്രണം

ഇടുക്കി: കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും കണക്കിലെടുത്ത് ഇടുക്കിയിൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് ഏഴ് മുതൽ രാവിലെ ആറുവരെയാണ് നിയന്ത്രണം. അലർട്ട് പിൻവലിക്കുന്നതുവരെ ജില്ലയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശം നൽകി. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മൂന്നാറിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പഴയ മൂന്നാറിൽ നിന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. സിഎസ്ഐ പള്ളിക്ക് സമീപത്തുനിന്ന് ഗ്യാപ് റോഡിലൂടെ പ്രവേശിച്ച് പൊലീസ് സ്റ്റേഷന് സമീപമുള്ള പാലം […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 15 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,270 രൂപയായി. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,14,160 രൂപയിലാണ് കേരളത്തിൽ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 1,14,280 രൂപയായിരുന്നു വ്യാപാരം അവസാനിച്ചത്. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ […]
Read more

കേരള സർവകലാശാല കലാലയ രാഷ്ട്രീയ കരട് മാർഗരേഖ; ഉദ്യോഗസ്ഥർക്ക് വീഴ്ചയെന്ന് സിന്‍ഡിക്കേറ്റ്

തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിവാദ കലാലയ രാഷ്ട്രീയ കരട് മാർഗരേഖയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി സിന്‍ഡിക്കേറ്റ്. ഉപസമിതി കൺവീനറുടെ അംഗീകാരം വാങ്ങാതെയാണ് കരട് പുറത്തുവന്നതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് രേഖാമൂലം വിശദീകരണം തേടാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. കരട് മാർഗരേഖ തയ്യാറാക്കാൻ സിന്‍ഡിക്കേറ്റ് ഉപസമിതി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ തയ്യാറാക്കിയ രേഖ നടപടിക്രമം പാലിച്ച് ഉപസമിതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുകയോ കൺവീനറുടെ അംഗീകാരം നേടുകയോ ചെയ്തില്ല. ഇതിന് പിന്നാലെയാണ് കരട് പുറത്തായത്. […]
Read more

നിലമ്പൂർ മലവെള്ളപ്പാച്ചിൽ: മരണം അഞ്ചായി; ഒരാളെ കൂടി കാണാതായി

മലപ്പുറം: നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാരകേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. രണ്ടുപേരുടെ മൃതദേഹങ്ങൾ കഴിഞ്ഞ രാത്രിയോടെ തന്നെ കണ്ടെത്തിയിരുന്നു. ഒരു സ്ത്രീയെ കൂടി കാണാതായിട്ടുണ്ട്. കൂടുതൽ പേർ ഒഴുക്കിൽപ്പെട്ടിട്ടുണ്ടോയെന്നും പരിശോധന തുടരുകയാണ്. തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്. കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂർ കോട്ടക്കുന്ന് സ്വദേശികളായ റഫീഖ്, സജ്ജാദ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് […]
Read more

കരമനയിൽ 55കാരന്റെ മരണം കൊലപാതകം; ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ

തിരുവനന്തപുരം: കരമന പള്ളിത്താനം സ്വദേശി ശ്രീകണ്ഠൻ നായരെ (55) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന കഴക്കൂട്ടം സ്വദേശി രൂപക് (35) അറസ്റ്റിലായി. ബുധനാഴ്ച രാവിലെയാണ് ശ്രീകണ്ഠൻ നായരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രൂപക് തന്നെയാണ് അയൽവാസികളെയും പൊലീസിനെയും വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിൽ ശ്രീകണ്ഠൻ നായരുടെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് സംഭവത്തിൽ കൊലപാതക സാധ്യത പൊലീസ് പരിശോധിച്ചത്. അന്വേഷണത്തിനിടെ […]
Read more

ദളിത് യുവാവിനെ മർദിച്ച സംഭവം; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ചെന്ന പരാതിയിൽ ശാസ്താംകോട്ട സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. ഗ്രേഡ് എസ്‌ഐ ആർ. ശ്രീകുമാറിനെയും സിപിഒ വിപിൻ കുമാറിനെയുമാണ് സസ്പെൻഡ് ചെയ്തത്. ആദ്യഘട്ട നടപടിയുടെ ഭാഗമായാണ് നടപടി. കൂടുതൽ പൊലീസുകാർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) അന്വേഷണത്തിനും ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. പത്തനംതിട്ട എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോക്സോ കേസിലെ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം 23കാരനായ യുവാവിനെ കാറിൽ […]
Read more

മാസപ്പടി കേസ്: പിണറായിക്കും റിയാസിനുമെതിരെ പ്രഥമദൃഷ്ട്യാ തെളിവെന്ന് നിയമോപദേശം

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കൈക്കൂലി വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം. വീണാ വിജയൻ കൈപ്പറ്റിയ പണം പിണറായി വിജയന് വേണ്ടിയുള്ളതാണെന്ന് അനുമാനിക്കാമെന്നും നിയമോപദേശത്തിൽ പറയുന്നു. കൈക്കൂലി വാങ്ങിയതിനും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനും കേസെടുക്കാമെന്നും വ്യക്തമാക്കുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ തീരുമാനം ഇന്ന് ഉണ്ടായേക്കും. അഴിമതി നിരോധന നിയമപ്രകാരവും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനും കേസെടുക്കാമെന്നാണ് നിയമോപദേശത്തിലെ പ്രധാന കണ്ടെത്തൽ. വീണാ വിജയനും മുഹമ്മദ് റിയാസിനുമെതിരെ […]
Read more

ആദായനികുതി വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെന്ന് പരാതി

കണ്ണൂർ: ആദായനികുതി വകുപ്പിൽ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പാനൂർ വിളങ്ങാട് സ്വദേശി സുന്ദരനെതിരെയാണ് പരാതി. അയൽവാസിയായ ദാമോദരനിൽ നിന്നാണ് സുന്ദരൻ പണം വാങ്ങിയതെന്നാണ് ആരോപണം. കേന്ദ്രസർക്കാരിൽ സ്വാധീനമുണ്ടെന്നും ദാമോദരന്റെ മകന് ആദായനികുതി വകുപ്പിൽ ജോലി വാങ്ങിത്തരാമെന്നും സുന്ദരൻ വാഗ്ദാനം ചെയ്തതായാണ് പരാതി. ഇതിനിടെ ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി രണ്ട് പേർ ദാമോദരനെ ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ സുന്ദരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം […]
Read more

കോട്ടയത്തും ഇടുക്കിയിലും ശക്തമായ മഴ, ഓറഞ്ച് അലര്‍ട്ട്; മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ പെയ്യും. കോട്ടയത്തും ഇടുക്കിയിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. വരും മണിക്കൂറുകളില്‍ തീവ്രമഴ ലഭിക്കുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയത്ത് കനത്തമഴയാണ് പെയ്യുന്നത്. ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് മഴ കൂടുതൽ ശക്തം. തീക്കോയി, തലനാട്, വാഗമണ്‍ പ്രദേശങ്ങളിലാണ് ശക്തമായ മഴ അനുഭവപ്പെടുന്നത്. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും അപകടകരമായ അവസ്ഥയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജില്ലയുടെ വനമേഖലയില്‍ മണ്ണിടിച്ചില്‍ […]
Read more

10 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

എറണാകുളം: 10 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. അസം നൗഗാവ് സ്വദേശി ത്വരീബുൾ ഇസ്ലാം (29) ആണ് പിടിയിലായത്. പുല്ലുവഴി മനക്കപ്പടി ഭാഗത്ത് നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് ഇയാൾ ഹെറോയിൻ വിൽപ്പന നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ചെറിയ കുപ്പികളിലാക്കി ഹെറോയിൻ വിൽപ്പന നടത്തിയിരുന്ന ഇയാൾ ഒരു കുപ്പിക്ക് 2,000 രൂപ ഈടാക്കിയിരുന്നു. അസമിൽ നിന്നാണ് ഹെറോയിൻ എത്തിച്ചിരുന്നതെന്ന് ഇയാൾ പൊലീസിനോട് മൊഴി നൽകിയതായും പൊലീസ് അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix