അപ്രതീക്ഷിത മഴയില്‍ വിറച്ച് കേരളം; സംസ്ഥാനത്തൊട്ടാകെ 9 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദത്തിന് സാധ്യതയുള്ളതിനാൽ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം, കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലുംപ്പെട്ട് സംസ്ഥാനത്ത് ഒമ്പത് പേർ മരിച്ചു. കാണാതായ ഒരാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച പുലർച്ചെ നൽകിയ മുന്നറിയിപ്പ് പ്രകാരം ഇടുക്കി, എറണാകുളം, തൃശൂർ […]
Read more