സംസ്ഥാനത്ത് മഴ കനക്കുന്നു; സ്ഥിതിഗതികൾ മണിക്കൂറടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ മണിക്കൂറടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. ഇടുക്കി, കോട്ടയം ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ചു. സാഹചര്യം ഗുരുതരമായാൽ ആവശ്യമായ സ്ഥലങ്ങളിൽ ആളുകളെ ഒഴിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളിൽ ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി എസ്എംഎസ് അലേർട്ടുകളും നൽകിയിട്ടുണ്ട്. മലപ്പുറം നിലമ്പൂർ അമരമ്പലം ടി.കെ. കോളനിയിൽ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് മേഖലയിൽ ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘത്തെ വിന്യസിക്കാൻ തീരുമാനിച്ചു. […]
Read more