Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

25 ലക്ഷം രൂപ നിക്ഷേപ തട്ടിപ്പ് കേസ്; ആരോപണം നിഷേധിച്ച് മുൻ എംഎൽഎ പ്രമോദ് നാരായൺ

ആലപ്പുഴ: സ്വകാര്യ സ്ഥാപനത്തിൽ ഓഹരിയും ഉയർന്ന ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ വിശദീകരണവുമായി മുൻ റാന്നി എംഎൽഎ പ്രമോദ് നാരായൺ. തനിക്ക് ബന്ധമില്ലാത്ത ആരോപണത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. 2011ൽ കമ്പനി നിയമപ്രകാരമാണ് നൂറനാട്ട് സ്വകാര്യ സ്കൂൾ ആരംഭിച്ചതെന്ന് പ്രമോദ് നാരായൺ വ്യക്തമാക്കി. 2021ൽ എംഎൽഎയായപ്പോൾ സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് രാജിവെച്ചിരുന്നു. അതിന് ശേഷം സ്ഥാപനവുമായി ബന്ധപ്പെട്ട് തനിക്ക് […]
Read more

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ദേവസ്വം ബോർഡിന്റെ വീഴ്ച മറച്ചുവെക്കാൻ ശ്രമമെന്ന് യൂത്ത് കോൺഗ്രസ്

പത്തനംതിട്ട: ശബരിമലയിൽ മാസ പൂജയ്ക്ക് അരവണ നിർമ്മാണം പൂർണ്ണമായും തടസ്സപ്പെട്ട് വിതരണ പ്രതിസന്ധിയുണ്ടായ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. ബോർഡിന്റെ കഴിയില്ലായ്മയും അനാസ്ഥയുമാണ് വിതരണ പ്രതിസന്ധിക്ക് കാരണമായതെന്നും, ഇത് മൂലം ദേവസ്വം ബോർഡിന് നാല് കോടി രൂപയിലധികം വരുമാന നഷ്ടമുണ്ടായെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രജിൻ എസ്. ഉണ്ണിത്താൻ ആരോപിച്ചു. സാധാരണ രീതിയിൽ നട അടച്ചിരിക്കുന്ന സമയങ്ങളിലാണ് പ്ലാന്റിലെ മെഷീനുകളുടെ അറ്റകുറ്റപ്പണികൾ നടത്താറുള്ളത്. എന്നാൽ ഇത്തവണ മാസ പൂജ സമയത്ത് […]
Read more

മക്കയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു

റിയാദ്: പുണ്യനഗരമായ മക്കയിലെ കഅ്കിയ്യ പ്രദേശത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ഞായറാഴ്ചയാണ് സംഭവം. വിവരമറിഞ്ഞ് മക്കയിലെ സിവിൽ ഡിഫൻസ് യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ദ്രുതഗതിയിൽ തീയണച്ച സേന തീ പൂർണമായും നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
Read more

ഇഡി കെട്ടിപ്പൊക്കിയ കഥകൾ ചീട്ടു കൊട്ടാരം പോലെ തകരുന്നു: വി ശിവൻകുട്ടി

തിരുവനന്തപുരം: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം നേതാവ് വി. ശിവൻകുട്ടി. ഇഡി ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് തെളിവില്ലെന്നാണ് ശിവൻകുട്ടിയുടെ നിലപാട്. അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു. കള്ളക്കേസിൽ കുടുക്കാനും തെറ്റായ പ്രചാരണം നടത്താനുമുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ശിവൻകുട്ടി പറഞ്ഞു. ഇഡിയുടെ നടപടികളിലെ പോരായ്മകൾ തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സിപിഎമ്മിലെ സംഘടനാ വിഷയങ്ങളിലും ശിവൻകുട്ടി പ്രതികരിച്ചു. പാർട്ടിയുടെ നയം ജനറൽ സെക്രട്ടറിയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ […]
Read more

തെരുവുനായ-കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ: സുപ്രീംകോടതി നിർദേശത്തിനെതിരെ എൻഎച്ച്എഐ

ന്യൂഡൽഹി: തെരുവുനായകൾക്കും അലഞ്ഞുതിരിയുന്ന കന്നുകാലികൾക്കുമായി രാജ്യവ്യാപകമായി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന സുപ്രീംകോടതി നിർദേശത്തിനെതിരെ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ഹർജി നൽകി. സുപ്രീംകോടതി നിർദേശം നടപ്പാക്കിയാൽ ഏകദേശം 7,000 കോടി രൂപയുടെ അധിക ചെലവ് വരുമെന്നാണ് എൻഎച്ച്എഐയുടെ വാദം. രാജ്യവ്യാപകമായി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് ദേശീയപാത അതോറിറ്റിക്ക് പ്രായോഗികമല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. തെരുവുനായകൾക്കും അലഞ്ഞുതിരിയുന്ന കന്നുകാലികൾക്കുമായി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കേണ്ടത് ജില്ലാ ഭരണകൂടങ്ങളായിരിക്കണമെന്നാണ് എൻഎച്ച്എഐയുടെ ആവശ്യം. ഹർജി പരിഗണിക്കുന്നതിനായി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് […]
Read more

ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡലാക്കും; ആയിരം കോടി വരെ ചെലവിടുമെന്ന് മുഖ്യമന്ത്രി

കൊച്ചി: ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ എത്തുന്ന പ്രധാന തീർഥാടന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിനായി ആയിരം കോടി രൂപ വരെ ചെലവഴിക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അഖില ഭാരത അയ്യപ്പ സേവാസംഘം പറവൂർ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുപ്പതി മാതൃകയിൽ ശബരിമലയുടെയും ഗുരുവായൂരിന്റെയും വികസനം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുപ്പതിയിലെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആർക്കിടെക്ട് ഉൾപ്പെടെയുള്ളവരോട് ശബരിമലയും ഗുരുവായൂരും […]
Read more

കൂർക്കഞ്ചേരിയിൽ അടച്ചിട്ട വീട്ടിൽ മോഷണം; 55 പവൻ കവർന്നു

തൃശൂർ: തൃശ്ശൂർ നഗരത്തിന് സമീപം കൂർക്കഞ്ചേരിയിൽ അടച്ചിട്ട വീട്ടിൽ വൻ മോഷണം. വാതിൽ തകർത്ത് 55 പവൻ സ്വർണമാണ് കവർന്നത്. കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിലാണ് മോഷണം നടന്നത്. മകന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും ഒരാഴ്ചയായി എറണാകുളത്തായിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി ഹസൻ അലി അറിഞ്ഞത്. പുലർച്ചെ ഒന്നരയോടെ ഒരാൾ വീടിന്റെ മതിൽ ചാടിക്കടക്കുന്നതിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. തൃശ്ശൂർ […]
Read more

‘തന്ത വൈബ്’ പിടിക്കാൻ ഉദ്ദേശിക്കുന്നില്ല; യാത്ര സർക്കാർ ചെലവിലല്ലെന്ന് മന്ത്രി

കൊല്ലം: മന്ത്രിമാരുടെ വിദേശയാത്രാ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി ഒ. ജെ. ജനീഷ്. പ്രതിപക്ഷം നടത്തിയ യാത്രകളിൽനിന്ന് വ്യത്യസ്തമായാണ് തങ്ങൾ വിദേശയാത്ര നടത്തിയതെന്നും യാത്രകളെല്ലാം വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേയെന്നും ഇത് ഏത് കാലമാണെന്നും മന്ത്രി ചോദിച്ചു. തനിക്ക് 37 വയസാണ്. ‘തന്ത വൈബ്’ പിടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ ചെലവിലല്ല തന്റെ യാത്രയെന്നും ഒ. ജെ. ജനീഷ് വ്യക്തമാക്കി. മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ ഇന്റർപോളിന്റെ സഹായം തേടേണ്ട സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു. […]
Read more

മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പ്രഖ്യാപിച്ചതോടെ ഇന്ന് മഴ മുന്നറിയിപ്പുള്ള ജില്ലകളുടെ എണ്ണം എട്ടായി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ നേരത്തെ യെല്ലോ അലർട്ട് നൽകിയിരുന്നു. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്ത […]
Read more

വഴിമുട്ടി അതിജീവനം; അടിയന്തര ധനസഹായം പോലും ലഭിക്കാതെ കുട്ടനാട്ടുകാര്‍

ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയ ദുരിതാശ്വാസ നടപടികൾ വൈകുന്നതായി പരാതി. പ്രളയം ബാധിച്ച് ഏകദേശം 52 ദിവസം പിന്നിട്ടിട്ടും സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ 10,000 രൂപ പോലും പല കുടുംബങ്ങൾക്കും ലഭിച്ചിട്ടില്ലെന്നാണ് പരാതി. ചമ്പക്കുളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സ്ഥലപരിശോധന പോലും നടന്നിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ദുരിതബാധിതരുടെ ഗുണഭോക്തൃ പട്ടിക സംബന്ധിച്ചും വ്യക്തതയില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. അടിയന്തര ധനസഹായം ഉടൻ ലഭ്യമാക്കുമെന്ന് എംഎൽഎ റെജി ചെറിയാൻ ഉൾപ്പെടെയുള്ളവർ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികൾ മുന്നോട്ട് പോയിട്ടില്ലെന്നാണ് വിമർശനം. പ്രളയത്തിൽ നിരവധി വീടുകൾക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix