Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

കുവൈത്തിൽ അപകടകരമായി വാഹനമോടിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: പൊതുനിരത്തിൽ മറ്റ് യാത്രക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിൽ അപകടകരമായി വാഹനമോടിച്ച രണ്ട് യുവാക്കളെ കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറസ്റ്റ് ചെയ്തു. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. സെക്യൂരിറ്റി കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇരുവരെയും സെൻട്രൽ ജയിലിലേക്ക് മാറ്റി. സംഭവത്തിന് ഉപയോഗിച്ച രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. വാഹനങ്ങൾ പൊളിക്കൽ കേന്ദ്രത്തിലേക്ക് അയയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. […]
Read more

ഡ്രെയിനേജ് തർക്കം; യുപിയിൽ ബിജെപി കൗൺസിലറെ നാട്ടുകാർ റോഡിലിട്ട് മർദിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഷാമിലിയിൽ ഡ്രെയിനേജ് നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ബിജെപി നേതാവും നഗരസഭാ കൗൺസിലറുമായ അനിൽ ഉപാധ്യായയ്ക്ക് നാട്ടുകാരുടെ മർദനം. ഷാമിലി നഗരസഭയിലെ 16-ാം വാർഡ് കൗൺസിലറും ബിജെപി ജില്ലാ സെക്രട്ടറിയുമാണ് അനിൽ ഉപാധ്യായ. സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ ഇയാളെ വളഞ്ഞ് മർദിക്കുന്നതിന്റെയും കോളറിൽ പിടിച്ച് വലിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒടുവിൽ പൊലീസെത്തിയാണ് ഇയാളെ ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഷാമിലി നഗരസഭയിലെ കൗശാംബി വിഹാർ വാർഡിൽ ഡ്രെയിനേജ് സംവിധാനമില്ലാത്തതിനാൽ കഴിഞ്ഞ രണ്ട് […]
Read more

ഇടുക്കി വട്ടവട കൊട്ടാക്കമ്പൂരില്‍ മണ്ണിടിച്ചില്‍; രണ്ട് പേർക്ക് ദാരുണാന്ത്യം

ഇടുക്കി: വട്ടവട കൊട്ടാക്കമ്പൂരിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. കൊട്ടാക്കമ്പൂർ സ്വദേശികളായ ബാലകൃഷ്ണനും സഹോദരി ചിന്നുവുമാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയ്ക്കിടെ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. മണ്ണിനടിയിൽ കുടുങ്ങിയവരെ പുറത്തെടുക്കുന്നതിനായി ഒരു മണിക്കൂറോളം രക്ഷാപ്രവർത്തനം നീണ്ടു. ദേവികുളത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പ്രദേശത്ത് തുടർച്ചയായി മൂന്ന് മണിക്കൂറിലേറെയായി കനത്ത മഴ തുടരുകയാണ്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് […]
Read more

പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന് ഇനി മാസവാടകയല്ല; പറന്നാൽ മാത്രം പണം

തിരുവനന്തപുരം: സംസ്ഥാന പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ വാടക സംവിധാനത്തിൽ മാറ്റം വരുത്താൻ സർക്കാർ നീക്കം. പ്രതിമാസ വാടക ഒഴിവാക്കി ഹെലികോപ്റ്റർ ഉപയോഗിക്കുന്ന സമയത്തിന് മാത്രം പണം നൽകുന്ന രീതിയിലേക്ക് മാറാനാണ് ആലോചന. നിലവിലെ കരാർ വ്യവസ്ഥകൾ പ്രകാരം പ്രതിമാസം 80 ലക്ഷം രൂപയാണ് ഹെലികോപ്റ്റർ കമ്പനിക്ക് നൽകുന്നത്. ഹെലികോപ്റ്റർ ഉപയോഗിച്ചാലും ഇല്ലെങ്കിലും ഈ തുക നൽകേണ്ട സാഹചര്യമാണുള്ളത്. 80 ലക്ഷം രൂപയുടെ മാസവാടകയിൽ പരമാവധി 25 മണിക്കൂർ വരെ ഹെലികോപ്റ്റർ ഉപയോഗിക്കാനായിരുന്നു അനുമതി. എന്നാൽ മുൻകാലങ്ങളിൽ ഹെലികോപ്റ്ററിന്റെ […]
Read more

കരുനാഗപ്പള്ളിയിൽ പൊലീസുകാരെ ആക്രമിച്ച സംഭവം; കാപ്പ പ്രതിയും സംഘത്തിലുണ്ടായിരുന്നെന്ന് റിപ്പോർട്ട്

കൊല്ലം: കരുനാഗപ്പള്ളിയിൽ മഫ്തിയിൽ പ്രതിയെ പിടികൂടാനെത്തിയ അടൂർ പൊലീസ് സംഘത്തിനൊപ്പം കാപ്പ കേസ് പ്രതിയും ഉണ്ടായിരുന്നെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട എസ്.പിക്ക് റിപ്പോർട്ട് നൽകിയതായി വിവരമുണ്ട്. അടൂർ എസ്.ഐക്കും മറ്റ് പൊലീസുകാർക്കുമൊപ്പം കാപ്പ കേസ് പ്രതിയും ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ടിലെ വിവരം. അടൂർ എസ്.എച്ച്.ഒ ജിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം ആക്രമിച്ചത്. അടൂർ പൊലീസ് സ്റ്റേഷനിലെ വധശ്രമ കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടാനാണ് സംഘം കരുനാഗപ്പള്ളിയിലെത്തിയത്. പൊലീസ് നടപടി തടയാൻ […]
Read more

വിദ്യാർഥി രാഷ്ട്രീയത്തിന് തടയിടാനുള്ള നീക്കം അംഗീകരിക്കാനാവില്ല: പി കെ നവാസ്

തിരുവനന്തപുരം: വിദ്യാർഥി രാഷ്ട്രീയത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള കേരള സർവകലാശാലയുടെ നീക്കത്തെ ചൊല്ലി രാഷ്ട്രീയ വിവാദം ശക്തമാകുന്നതിനിടെ പ്രതികരണവുമായി പി. കെ. നവാസ് എംഎൽഎ. രാജ്ഭവന്റെ അജണ്ട നടപ്പാക്കാനുള്ള ഇടമല്ല കേരള സർവകലാശാലയെന്നും കലാലയ രാഷ്ട്രീയത്തിന്റെ കഴുത്തിൽ കത്തി വെക്കുന്ന തരത്തിലുള്ള ഏതൊരു നീക്കവും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി. കെ. നവാസ് നിലപാട് വ്യക്തമാക്കിയത്. വിദ്യാർഥികളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സർക്കാരിന്റെ നിലപാട് ജനാധിപത്യത്തിനൊപ്പമാണെന്നും ക്യാമ്പസുകളിലെ വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പമാണ് […]
Read more

യുഎസ് താരിഫ് ഭീഷണി; ഊർജ ആവശ്യങ്ങൾ ഇന്ത്യ അമേരിക്കയെ അറിയിച്ചു

വാഷിങ്ടൺ: യുഎസ് താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾ അമേരിക്കൻ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഇന്ത്യ നീക്കം തുടങ്ങി. താരിഫ് വിഷയത്തിൽ ഇന്ത്യ യുഎസ് ഭരണകൂടവുമായി ആശയവിനിമയം നടത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. താരിഫ് തീരുമാനം ഇന്ത്യ-അമേരിക്ക ബന്ധത്തിൽ മാത്രമല്ല, അന്താരാഷ്ട്ര ഊർജ വിപണിയിലും പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഇന്ത്യ അമേരിക്കയെ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ ചർച്ചകൾ ഉടൻ നടക്കുമെന്നാണ് റിപ്പോർട്ട്. അമേരിക്കയിലെത്തുന്ന കേന്ദ്രമന്ത്രിമാരായ പിയുഷ് ഗോയലും എസ്. ജയശങ്കറും വിഷയം ചർച്ച ചെയ്യുമെന്നാണ് വിവരം. വ്യാപാര കരാറുമായി […]
Read more

നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രികനായ എഫ്സിഐ ജീവനക്കാരൻ മരിച്ചു

എറണാകുളം: നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രികനായ എഫ്സിഐ ജീവനക്കാരൻ മരിച്ചു. കൊച്ചി കുമ്പളങ്ങി പനത്തറ വീട്ടിൽ പി.ആർ. ഷാബു (57) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മേക്കാട്–അത്താണി റോഡിൽ നെടുമ്പാശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിന് സമീപമായിരുന്നു അപകടം. അങ്കമാലി എഫ്സിഐ ഗോഡൗണിലെ കയറ്റിറക്ക് തൊഴിലാളിയായ ഷാബു ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പിന്നിൽ നിന്ന് അമിത വേഗത്തിലെത്തിയ കാർ ഇടിച്ചത്. ബൈക്കും കാറും അത്താണി ഭാഗത്തേക്കാണ് പോയിരുന്നത്. അപകടത്തിൽ ഗുരുതരമായി […]
Read more

കേരളയിൽ കലാലയ രാഷ്ട്രീയം നിരോധിക്കാൻ തീരുമാനിച്ചിട്ടില്ല: റോജി എം ജോൺ

കൊച്ചി: കേരള സർവകലാശാലയിൽ കലാലയ രാഷ്ട്രീയത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി കരട് രേഖ തയ്യാറാക്കിയെന്ന വിവാദത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. വിദ്യാർഥി രാഷ്ട്രീയം അവസാനിപ്പിക്കാൻ കേരള സർവകലാശാല യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും, കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി. കോടതി നിർദേശത്തെ തുടർന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചിരുന്നു. ഉപസമിതിയുടെ ചർച്ചകൾക്കായി നിയമ സമിതി തയ്യാറാക്കിയ രേഖ മാത്രമാണ് ഇപ്പോൾ പുറത്തുവന്നതെന്നാണ് മന്ത്രിയുടെ വിശദീകരണം. രേഖ വിദ്യാർഥി സംഘടനകൾക്ക് […]
Read more

കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ റെയിൽവേ സ്റ്റേഷന് സമീപത്തെ ഇടവഴിയിൽ മാലിന്യങ്ങൾക്കിടയിൽ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. റെയിൽവേ സ്റ്റേഷന്റെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപത്തുനിന്ന് വലിയങ്ങാടി ഭാഗത്തേക്ക് പോകുന്ന ഇടവഴിയിലാണ് തലയോട്ടി കണ്ടെത്തിയത്. രാവിലെ ഇതുവഴി കടന്നുപോയ യാത്രക്കാരനാണ് തലയോട്ടി കണ്ടത്. തുടർന്ന് ഇയാൾ ടൗൺ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ പറമ്പിലാണ് തലയോട്ടി കണ്ടെത്തിയത്. ഇവിടെ പതിവായി വലിയ തോതിൽ മാലിന്യം തള്ളാറുണ്ടെന്നാണ് വിവരം. മാലിന്യക്കൂമ്പാരത്തിൽ നിന്നാകാം തലയോട്ടി റോഡരികിലേക്ക് വീണതെന്നാണ് പൊലീസിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix