Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ആദായനികുതി വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെന്ന് പരാതി

കണ്ണൂർ: ആദായനികുതി വകുപ്പിൽ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പാനൂർ വിളങ്ങാട് സ്വദേശി സുന്ദരനെതിരെയാണ് പരാതി. അയൽവാസിയായ ദാമോദരനിൽ നിന്നാണ് സുന്ദരൻ പണം വാങ്ങിയതെന്നാണ് ആരോപണം. കേന്ദ്രസർക്കാരിൽ സ്വാധീനമുണ്ടെന്നും ദാമോദരന്റെ മകന് ആദായനികുതി വകുപ്പിൽ ജോലി വാങ്ങിത്തരാമെന്നും സുന്ദരൻ വാഗ്ദാനം ചെയ്തതായാണ് പരാതി. ഇതിനിടെ ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി രണ്ട് പേർ ദാമോദരനെ ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ സുന്ദരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം […]
Read more

കോട്ടയത്തും ഇടുക്കിയിലും ശക്തമായ മഴ, ഓറഞ്ച് അലര്‍ട്ട്; മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ പെയ്യും. കോട്ടയത്തും ഇടുക്കിയിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. വരും മണിക്കൂറുകളില്‍ തീവ്രമഴ ലഭിക്കുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയത്ത് കനത്തമഴയാണ് പെയ്യുന്നത്. ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് മഴ കൂടുതൽ ശക്തം. തീക്കോയി, തലനാട്, വാഗമണ്‍ പ്രദേശങ്ങളിലാണ് ശക്തമായ മഴ അനുഭവപ്പെടുന്നത്. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും അപകടകരമായ അവസ്ഥയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജില്ലയുടെ വനമേഖലയില്‍ മണ്ണിടിച്ചില്‍ […]
Read more

10 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

എറണാകുളം: 10 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. അസം നൗഗാവ് സ്വദേശി ത്വരീബുൾ ഇസ്ലാം (29) ആണ് പിടിയിലായത്. പുല്ലുവഴി മനക്കപ്പടി ഭാഗത്ത് നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് ഇയാൾ ഹെറോയിൻ വിൽപ്പന നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ചെറിയ കുപ്പികളിലാക്കി ഹെറോയിൻ വിൽപ്പന നടത്തിയിരുന്ന ഇയാൾ ഒരു കുപ്പിക്ക് 2,000 രൂപ ഈടാക്കിയിരുന്നു. അസമിൽ നിന്നാണ് ഹെറോയിൻ എത്തിച്ചിരുന്നതെന്ന് ഇയാൾ പൊലീസിനോട് മൊഴി നൽകിയതായും പൊലീസ് അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ […]
Read more

ചവറ സ്കൂളിലെ ‘പൂക്കി’ ബാനർ വിവാദം കത്തുന്നു; പരാതി നൽകി കെഎസ്‌യു

കൊല്ലം: ചവറ ഗുഹാനന്ദപുരം സ്കൂളിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ഉയർന്ന ‘പൂക്കി’ ബാനർ വിവാദത്തിൽ രാഷ്ട്രീയ പോര് ശക്തമാകുന്നു. യു.പി വിഭാഗം വിദ്യാർഥികളെക്കൊണ്ട് ‘നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം’ എന്ന ബാനർ പിടിപ്പിച്ച സംഭവത്തിലാണ് പ്രതിഷേധം. സംഭവത്തിൽ എസ്‌എഫ്‌ഐക്കെതിരെ കെഎസ്‌യു പൊലീസിൽ പരാതി നൽകി. കുട്ടികളെ ഉപയോഗിച്ച് രാഷ്ട്രീയപരമായ പരാമർശങ്ങളുള്ള ബാനർ പ്രദർശിപ്പിച്ചത് അംഗീകരിക്കാനാകില്ലെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. സംഭവത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ബാനറിനെ ന്യായീകരിച്ച് ഡിവൈഎഫ്‌ഐ […]
Read more

യുപിയിൽ ബിജെപി കൗൺസിലറെ നടുറോഡിൽ ഓടിച്ചിട്ട് അടിച്ച് നാട്ടുകാർ- VIDEO

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഷാമിലിയിൽ ഡ്രെയിനേജ് നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നഗരസഭാ കൗൺസിലറും ജില്ലാ ഭാരവാഹിയുമായ ബിജെപി നേതാവിനെ നാട്ടുകാർ റോഡിലിട്ട് മർദിച്ചു. ഷാമിലി നഗരസഭയിലെ വാർഡ് 16-ലെ കൗൺസിലറും ബിജെപി ജില്ലാ സെക്രട്ടറിയുമായ അനിൽ ഉപാധ്യായക്ക് നേരെയാണ് ആക്രമണമുണ്ടായത്. കൗൺസിലറുടെ കോളറിൽ പിടിച്ചുവലിച്ച് സ്ത്രീകളടക്കമുള്ളവർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒടുവിൽ പൊലീസെത്തിയാണ് ഇയാളെ ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഷാമിലി നഗരസഭയിലെ കൗശാംബി വിഹാർ വാർഡിൽ ഡ്രെയിനേജ് സംവിധാനമില്ലാത്തതിനാൽ കഴിഞ്ഞ രണ്ട് വർഷമായി […]
Read more

കുവൈത്തിൽ അപകടകരമായി വാഹനമോടിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: പൊതുനിരത്തിൽ മറ്റ് യാത്രക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിൽ അപകടകരമായി വാഹനമോടിച്ച രണ്ട് യുവാക്കളെ കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറസ്റ്റ് ചെയ്തു. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. സെക്യൂരിറ്റി കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇരുവരെയും സെൻട്രൽ ജയിലിലേക്ക് മാറ്റി. സംഭവത്തിന് ഉപയോഗിച്ച രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. വാഹനങ്ങൾ പൊളിക്കൽ കേന്ദ്രത്തിലേക്ക് അയയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. […]
Read more

ഡ്രെയിനേജ് തർക്കം; യുപിയിൽ ബിജെപി കൗൺസിലറെ നാട്ടുകാർ റോഡിലിട്ട് മർദിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഷാമിലിയിൽ ഡ്രെയിനേജ് നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ബിജെപി നേതാവും നഗരസഭാ കൗൺസിലറുമായ അനിൽ ഉപാധ്യായയ്ക്ക് നാട്ടുകാരുടെ മർദനം. ഷാമിലി നഗരസഭയിലെ 16-ാം വാർഡ് കൗൺസിലറും ബിജെപി ജില്ലാ സെക്രട്ടറിയുമാണ് അനിൽ ഉപാധ്യായ. സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ ഇയാളെ വളഞ്ഞ് മർദിക്കുന്നതിന്റെയും കോളറിൽ പിടിച്ച് വലിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒടുവിൽ പൊലീസെത്തിയാണ് ഇയാളെ ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഷാമിലി നഗരസഭയിലെ കൗശാംബി വിഹാർ വാർഡിൽ ഡ്രെയിനേജ് സംവിധാനമില്ലാത്തതിനാൽ കഴിഞ്ഞ രണ്ട് […]
Read more

ഇടുക്കി വട്ടവട കൊട്ടാക്കമ്പൂരില്‍ മണ്ണിടിച്ചില്‍; രണ്ട് പേർക്ക് ദാരുണാന്ത്യം

ഇടുക്കി: വട്ടവട കൊട്ടാക്കമ്പൂരിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. കൊട്ടാക്കമ്പൂർ സ്വദേശികളായ ബാലകൃഷ്ണനും സഹോദരി ചിന്നുവുമാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയ്ക്കിടെ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. മണ്ണിനടിയിൽ കുടുങ്ങിയവരെ പുറത്തെടുക്കുന്നതിനായി ഒരു മണിക്കൂറോളം രക്ഷാപ്രവർത്തനം നീണ്ടു. ദേവികുളത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പ്രദേശത്ത് തുടർച്ചയായി മൂന്ന് മണിക്കൂറിലേറെയായി കനത്ത മഴ തുടരുകയാണ്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് […]
Read more

പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന് ഇനി മാസവാടകയല്ല; പറന്നാൽ മാത്രം പണം

തിരുവനന്തപുരം: സംസ്ഥാന പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ വാടക സംവിധാനത്തിൽ മാറ്റം വരുത്താൻ സർക്കാർ നീക്കം. പ്രതിമാസ വാടക ഒഴിവാക്കി ഹെലികോപ്റ്റർ ഉപയോഗിക്കുന്ന സമയത്തിന് മാത്രം പണം നൽകുന്ന രീതിയിലേക്ക് മാറാനാണ് ആലോചന. നിലവിലെ കരാർ വ്യവസ്ഥകൾ പ്രകാരം പ്രതിമാസം 80 ലക്ഷം രൂപയാണ് ഹെലികോപ്റ്റർ കമ്പനിക്ക് നൽകുന്നത്. ഹെലികോപ്റ്റർ ഉപയോഗിച്ചാലും ഇല്ലെങ്കിലും ഈ തുക നൽകേണ്ട സാഹചര്യമാണുള്ളത്. 80 ലക്ഷം രൂപയുടെ മാസവാടകയിൽ പരമാവധി 25 മണിക്കൂർ വരെ ഹെലികോപ്റ്റർ ഉപയോഗിക്കാനായിരുന്നു അനുമതി. എന്നാൽ മുൻകാലങ്ങളിൽ ഹെലികോപ്റ്ററിന്റെ […]
Read more

കരുനാഗപ്പള്ളിയിൽ പൊലീസുകാരെ ആക്രമിച്ച സംഭവം; കാപ്പ പ്രതിയും സംഘത്തിലുണ്ടായിരുന്നെന്ന് റിപ്പോർട്ട്

കൊല്ലം: കരുനാഗപ്പള്ളിയിൽ മഫ്തിയിൽ പ്രതിയെ പിടികൂടാനെത്തിയ അടൂർ പൊലീസ് സംഘത്തിനൊപ്പം കാപ്പ കേസ് പ്രതിയും ഉണ്ടായിരുന്നെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട എസ്.പിക്ക് റിപ്പോർട്ട് നൽകിയതായി വിവരമുണ്ട്. അടൂർ എസ്.ഐക്കും മറ്റ് പൊലീസുകാർക്കുമൊപ്പം കാപ്പ കേസ് പ്രതിയും ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ടിലെ വിവരം. അടൂർ എസ്.എച്ച്.ഒ ജിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം ആക്രമിച്ചത്. അടൂർ പൊലീസ് സ്റ്റേഷനിലെ വധശ്രമ കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടാനാണ് സംഘം കരുനാഗപ്പള്ളിയിലെത്തിയത്. പൊലീസ് നടപടി തടയാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix