Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

സിഎംആർഎൽ–എക്സാലോജിക് ഇടപാട്; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി ഡിജിപിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതിൽ സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും. ഇഡി കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സർക്കാരിന് നിയമോപദേശം നൽകിയതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനുമായി സെക്രട്ടേറിയറ്റിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകർ പ്രതികരണം തേടിയപ്പോൾ, “ഇപ്പോൾ ഒന്നും പറയാനില്ല, പിന്നീട് പറയാം” എന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. കേസെടുത്ത് പ്രാഥമിക അന്വേഷണം നടത്താനാണ് […]
Read more

ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ച കേസ്; മുഖ്യപ്രതി അറസ്റ്റിൽ

കൊച്ചി: ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ച കേസിലെ മുഖ്യപ്രതിയെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. തായിക്കാട്ടുകര പൈപ്പ്‌ലൈൻ റോഡിൽ മുതിരക്കാട് വീട്ടിൽ മുഹമ്മദ് റിസ്വാൻ (24) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം തൃശൂർ ജില്ലയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കൈയിലെ മുറിവ് ശരിയായ രീതിയിൽ കെട്ടിയില്ലെന്ന് ആരോപിച്ചാണ് രണ്ട് പ്രതികളും ചേർന്ന് നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസിലെ രണ്ടാം പ്രതിയെ […]
Read more

ആരോക്കെയോ സ്പോൺസർ ചെയ്ത സർക്കാരാണ്; ജനങ്ങളുടെ സർക്കാരല്ല: പി രാജീവ്

കൊച്ചി: മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയില്‍ ഉപയോഗിച്ച ചാര്‍ട്ടേഡ് ഫ്ലൈറ്റ് സര്‍ക്കാര്‍ ചെലവിലല്ലെന്ന വിശദീകരണത്തില്‍ പ്രതികരിച്ച് മുന്‍ മന്ത്രി പി രാജീവ്. സർക്കാർ എങ്ങനെയാണ് ഒരു സ്‌പോൺസറെ നിശ്ചയിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കായി സർക്കാർ പണം തന്നെയാണ് ഉപയോഗിക്കേണ്ടതെന്ന് പി. രാജീവ് പറഞ്ഞു. സർക്കാർ ചെലവുകൾക്ക് സ്‌പോൺസർമാരെ ആശ്രയിക്കുന്ന സാഹചര്യം ഉണ്ടായാൽ മറ്റ് സ്വാധീനങ്ങൾക്ക് വഴങ്ങേണ്ടി വരുമെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം സ്വാധീനങ്ങൾ ഒഴിവാക്കുന്നതിനാണ് ഔദ്യോഗിക ആവശ്യങ്ങളുടെ ചെലവ് സർക്കാർ തന്നെ വഹിക്കേണ്ടതെന്നും രാജീവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ […]
Read more

ഡൽഹിയിൽ വീണ്ടും ക്രൂര പീഡനം; 17കാരിയെ 3 പേർ ചേർന്ന് പീഡിപ്പിച്ചു, വെടിവെച്ച് വീഴ്ത്തി പൊലീസ്

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ നടുക്കി വീണ്ടും ക്രൂര പീഡനം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. പാര്‍ക്കിനുള്ളില്‍ വെച്ച് പൊലീസുകാരെന്ന് പറഞ്ഞ് മൂന്നുപേര്‍ ചേര്‍ന്ന് 17 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തെക്കന്‍ ഡല്‍ഹിയിലെ കാല്‍കാജി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിയോടെ പെണ്‍കുട്ടി 17 വയസ്സുള്ള ആണ്‍സുഹൃത്തിനൊപ്പം കാല്‍കാജി ക്ഷേത്രത്തില്‍ പോയതാണ്. പ്രാര്‍ത്ഥനയ്ക്ക് ശേഷം ഇരുവരും ക്ഷേത്രത്തിന് സമീപമുള്ള […]
Read more

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യത. നാളെ തെക്കൻ ജില്ലകളിലും മറ്റന്നാൾ വടക്കൻ ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. സെപ്റ്റംബർ 24ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് നിലവിലുണ്ടാകും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാൻ […]
Read more

സതീശൻ- ചെന്നിത്തല ചർച്ച; മാസപ്പടിക്കേസിലെ ശുപാർശക്കത്തിന്മേൽ സർക്കാർ തീരുമാനം ഉടനുണ്ടായേക്കും

തിരുവനന്തപുരം: സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്ന ഇഡി ശുപാർശയിൽ സംസ്ഥാന സർക്കാർ ഉടൻ തീരുമാനമെടുത്തേക്കും. ഇഡി കൈമാറിയ റിപ്പോർട്ടിൽ ഉന്നയിച്ച കാര്യങ്ങൾ നിയമപരമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടി. ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിലാണ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങളും രേഖകളും അടിസ്ഥാനമാക്കിയാണ് ശുപാർശയെന്നാണ് ഇഡി വ്യക്തമാക്കിയിരിക്കുന്നത്. […]
Read more

കടുപ്പിക്കാൻ ദേവസ്വം മന്ത്രി; ദേവസ്വം ബോർഡിനെതിരെ മുഖ്യമന്ത്രിക്ക് കത്തയക്കും

തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീർഥാടന മുന്നൊരുക്കങ്ങളിൽ ദേവസ്വം ബോർഡിനെതിരെ നിലപാട് കടുപ്പിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ബോർഡിന്റെ ഒരുക്കങ്ങൾ തൃപ്തികരമല്ലെന്നാണ് മന്ത്രിയുടെ വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ മണ്ഡലകാല തീർഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളിൽ വീഴ്ചകളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡിന്റെ അലംഭാവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയയ്ക്കാനാണ് മന്ത്രിയുടെ തീരുമാനം. മണ്ഡലകാല തീർഥാടനം സുഗമമായി പൂർത്തിയാക്കാൻ മന്ത്രിതലത്തിലുള്ളതും ഉദ്യോഗസ്ഥതലത്തിലുള്ളതുമായ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും മന്ത്രി ആവശ്യപ്പെടും. ശബരിമലയിൽ മാസപൂജയ്ക്കായി എത്തിയ ഭക്തർക്ക് […]
Read more

പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് കള്ള് നൽകിയതായി പരാതി

എറണാകുളം: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾക്കും ഒരു ആൺകുട്ടിക്കും കള്ള് നൽകിയെന്ന പരാതിയിൽ ഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ പറവൂർ പൊലീസ് കേസെടുത്തു. കള്ള് കുടിച്ച് മടങ്ങുന്നതിനിടെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിലാണ് നടപടി. ശനിയാഴ്ചയാണ് മൂന്ന് കുട്ടികൾ പറവൂർ-ചെറായി റോഡിൽ പാടത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പിലെത്തിയത്. 16 വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കൊപ്പം പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമുണ്ടായിരുന്നു. ഷാപ്പിൽനിന്ന് കള്ള് കുടിച്ച ശേഷം ബസിൽ യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടികളിലൊരാൾക്ക് അമിതമായി ഛർദിയുണ്ടായി. മുനമ്പം ഭാഗത്ത് ബസിൽനിന്ന് ഇറങ്ങിയതിന് […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,185 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,13,480 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഉച്ചയ്ക്ക് പവന് 800 രൂപ കുറഞ്ഞ് 1,13,360 രൂപയിലായിരുന്നു സ്വർണവില ക്ലോസ് ചെയ്തത്. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് കുറവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 27 പേർക്കെതിരെ കുറ്റപത്രം തയ്യാറായി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസിൽ കുറ്റപത്രം തയ്യാറായി. കേസിലെ 28 പ്രതികളിൽ 27 പേർക്കെതിരെയാണ് ആദ്യഘട്ട കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കുറ്റപത്രം ഉടൻ തുടർ നിയമോപദേശത്തിനായി സമർപ്പിക്കും. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുന്ന സിപിഎം പ്രവർത്തകൻ പാളയം സന്തോഷിനെ നിലവിൽ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇയാളെ ഇതുവരെ പിടികൂടാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ലഭിച്ചാൽ പ്രത്യേകമായി രണ്ടാം കുറ്റപത്രം സമർപ്പിക്കാനാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix