Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ശബരിമല സീസൺ മുന്നൊരുക്കങ്ങളിൽ പ്രതിസന്ധി; അരവണ ക്ഷാമത്തിന് സാധ്യത

പത്തനംതിട്ട: ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ സീസൺ മുന്നൊരുക്കങ്ങളിൽ ആശങ്ക. അരവണ ഉൽപാദന പ്ലാന്റിന്റെ പുനർനിർമാണം വൈകുന്നതാണ് പ്രധാന പ്രതിസന്ധി. ഒക്ടോബർ 13നകം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സമയബന്ധിതമായി ജോലികൾ പൂർത്തിയാകാനുള്ള സാധ്യത കുറവാണ്. തുലാമാസ പൂജയ്ക്കും തുടർന്നുള്ള മണ്ഡലകാലത്തും അരവണയുടെ ലഭ്യതയെ ഇത് ബാധിക്കുമെന്നാണ് ആശങ്ക. സീസൺ ആരംഭിക്കുമ്പോൾ 70 ലക്ഷം അരവണയുടെ കരുതൽ ശേഖരം തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു. അതേസമയം, ശർക്കര സംഭരണത്തിലും വീഴ്ച […]
Read more

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി. 500 മെഗാവാട്ടിന്റെ കുറവുണ്ടന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ദീര്‍ഘകാല കരാറിന്റെ അടിസ്ഥാനത്തിൽ ലഭിക്കേണ്ട 380 മെഗാവാട്ട് ഇന്ന് ലഭിക്കില്ലെന്നും കെഎസ്ഇബി അറിയിച്ചു. മധ്യപ്രദേശില്‍ നിന്നുള്ള സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ടും മുടങ്ങും. മഴയുണ്ടെങ്കിലും ഉപഭോഗത്തില്‍ കാര്യമായ കുറവില്ല. മഴയും പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയും കാരണം ഇന്നലെ നിയന്ത്രണം വേണ്ടിവന്നില്ല. ഇന്ന് സമാനമായ സാഹചര്യമല്ല. വൈകിട്ട് 6.45 നും രാത്രി 12.45 നുമിടയില്‍ നിയന്ത്രണമുണ്ടാകുമെന്നാണ് അറിയിപ്പ്. […]
Read more

മഞ്ജു വാര്യര്‍ക്കെതിരായ കോപ്രായങ്ങള്‍ അങ്ങേയറ്റം അപലപനീയം: വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംവിധായകൻ സനൽ കുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിനെതിരെ മുൻ മന്ത്രി വി. ശിവൻകുട്ടി. നടി മഞ്ജു വാര്യർക്കെതിരെ ഭരണസിരാകേന്ദ്രത്തിന് മുന്നിൽ നടക്കുന്ന പ്രതിഷേധം അപലപനീയമാണെന്ന് ശിവൻകുട്ടി പറഞ്ഞു. മഞ്ജു വാര്യർ സ്വന്തം പ്രതിഭയും ഇച്ഛാശക്തിയും കൊണ്ടാണ് സിനിമാരംഗത്ത് ഉയർന്നുവന്നതെന്നും ഒരു വ്യക്തിയുടെ അന്തസ്സിനെയും സ്വയംനിർണയാവകാശത്തെയും പരസ്യമായി ചോദ്യം ചെയ്യുന്ന പ്രവണതകൾക്കെതിരെ ശക്തമായ പ്രതിരോധം ഉയരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്ത്രീയുടെ ജീവിതവും നിലപാടുകളും സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള അവകാശത്തിൽ കടന്നുകയറാൻ ആർക്കും അവകാശമില്ലെന്നും […]
Read more

സ്ഥലം ക്രൈംബ്രാഞ്ച് തീരുമാനിക്കും; ഹാജരാകാൻ പിഎസ്‍സി അംഗങ്ങള്‍ക്ക് വീണ്ടും നോട്ടിസ്

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കു നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിൽ വീഴ്ച വരുത്തിയെന്ന പരാതിയിൽ പി.എസ്.സി അംഗങ്ങൾ മൊഴിയെടുപ്പിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് എസ്‌ഐടി. നേരത്തേ നോട്ടിസ് നൽകിയ നാല് പി.എസ്.സി അംഗങ്ങൾക്കും സെക്രട്ടറി‍ക്കും ക്രൈംബ്രാഞ്ച് എസ്.പി സക്കറിയ മാത്യു കത്ത് നൽകി. ഔദ്യോഗിക തിരക്കുകൾക്ക് ശേഷം മൊഴിയെടുപ്പിന് ഹാജരാകാൻ കഴിയുന്ന സമയം അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മൊഴിയെടുക്കേണ്ട സ്ഥലം ക്രൈംബ്രാഞ്ച് തീരുമാനിക്കും. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് എത്താൻ കഴിയില്ലെന്ന് പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി പി.എസ്.സി സെക്രട്ടറിയും അംഗങ്ങളും […]
Read more

ചെക്ക് തട്ടിപ്പ് ആരോപണം; സഹോദരി രാധയുടെ ആരോപണം തള്ളി നടി അംബിക

ചെന്നൈ: തനിക്കെതിരെ സഹോദരി രാധ ഉന്നയിച്ച ചെക്ക് തട്ടിപ്പ് ആരോപണം നിഷേധിച്ച് നടി അംബിക രംഗത്ത്. തന്നെ വഞ്ചിച്ചത് രാധയാണെന്നും 50 സെന്റ് ഭൂമിയും സ്വർണവും ഉൾപ്പെടെ സഹോദരി തട്ടിയെടുത്തിട്ടുണ്ടെന്നും അംബിക ആരോപിച്ചു. തർക്കപരിഹാരത്തിന്റെ ഭാഗമായി രാധ തന്നെയാണ് ചില ചെക്കുകൾ കൈമാറിയതെന്നും ഇക്കാര്യം മറച്ചുവെച്ചാണ് തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്നും അംബിക പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അംബിക നൽകിയ പരാതിയിൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, തന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 50 കോടി […]
Read more

സൗജന്യ ഡയാലിസിസിനും പാലിയേറ്റീവ് പരിചരണത്തിനും പിന്തുണ; നയാര എനർജി–കാൻക്യുവർ ഫൗണ്ടേഷൻ സഹകരണം

കൊച്ചി: കൊച്ചിയിലെ നിർദ്ധനരായ രോഗികൾക്ക് സൗജന്യ ഡയാലിസിസും പാലിയേറ്റീവ് പരിചരണവും ഉറപ്പാക്കുന്നതിനായി മുൻനിര ഊർജ്ജ-പെട്രോകെമിക്കൽ കമ്പനിയായ നയാര എനർജിയും കാൻക്യുവർ ഫൗണ്ടേഷനും പങ്കാളിത്തത്തിൽ ഏർപ്പെട്ടു. പദ്ധതിക്കായി രണ്ട് വർഷത്തേക്ക് 2 കോടി രൂപയുടെ സിഎസ്ആർ സാമ്പത്തിക സഹായമാണ് നയാര എനർജി നൽകുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി വി. ഡി. സതീശന്റെ സാന്നിധ്യത്തിൽ പദ്ധതിയുടെ ഔദ്യോഗിക ധാരണാപത്രം കൈമാറി. നയാര എനർജി എക്സിക്യൂട്ടീവ് ചെയർമാൻ പ്രസാദ് കെ. പണിക്കർ, നയാര എനർജി, കാൻക്യുവർ ഫൗണ്ടേഷൻ എന്നിവയിലെ […]
Read more

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; ഏഴ് ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ഏകദേശം ഏഴ് ലക്ഷം ക്യാപ്റ്റഗൺ ഗുളികകളുമായി ഇറാഖ് പൗരനെയും ബിദൂനി യുവാവിനെയും കുവൈത്ത് മയക്കുമരുന്ന് വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. കുവൈത്തും ഇറാഖും തമ്മിലുള്ള സുരക്ഷാ സഹകരണത്തിന്റെ ഭാഗമായി നടത്തിയ സംയുക്ത നടപടിയിലാണ് മയക്കുമരുന്ന് പിടികൂടിയത്. കബ്ദ് മേഖലയിലെ കന്നുകാലി വളർത്തൽ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. തെളിവുകൾ സഹിതം ചോദ്യം ചെയ്തപ്പോൾ പിടികൂടിയ ഗുളികകൾ തങ്ങളുടേതാണെന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്നും പ്രതികൾ സമ്മതിച്ചതായി അധികൃതർ അറിയിച്ചു. […]
Read more

ജർമനിയിൽ ഭരണകക്ഷിക്ക് തിരിച്ചടി; ബെർലിനിൽ ഡി ലിങ്കെ ഒന്നാമത്

ബെർലിൻ: ജർമ്മനിയിലെ രണ്ട് സംസ്ഥാനങ്ങളിലെ പ്രാദേശിക നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന് കനത്ത തിരിച്ചടി. തലസ്ഥാനമായ ബെർലിനിൽ ഇടതുപക്ഷ പാർട്ടിയായ ഡി ലിങ്കെ ഒന്നാമതെത്തിയപ്പോൾ, വടക്കുകിഴക്കൻ സംസ്ഥാനമായ മെക്ലെൻബർഗ്-വെസ്റ്റേൺ പോമറേനിയയിൽ തീവ്രവലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി, അഥവാ എ.എഫ്.ഡി, ഏറ്റവും കൂടുതൽ വോട്ട് നേടി. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചാൻസലർ ഫ്രീഡ്രിഷ് മെർസിന് മേൽ രാഷ്ട്രീയ സമ്മർദ്ദം ശക്തമായി. ബെർലിനിൽ 25.7 ശതമാനം വോട്ട് നേടിയാണ് ഡി ലിങ്കെ ഒന്നാമതെത്തിയത്. മെർസിന്റെ സി.ഡി.യുവിന് […]
Read more

MSC Elsa 3 കപ്പൽ മുങ്ങിയ കേസ്; ഹൈക്കോടതിയിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: കേരള തീരത്ത് അറബിക്കടലിൽ MSC Elsa 3 കപ്പൽ മുങ്ങിയതിനെ തുടർന്നുള്ള നഷ്ടപരിഹാര കേസിൽ ഹൈക്കോടതിയിലെ നിലവിലെ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടു. നവംബർ 13 വരെ തൽസ്ഥിതി തുടരാനാണ് നിർദേശം. ജസ്റ്റിസുമാരായ കെ. വി. വിശ്വനാഥൻ, അരുൺ പള്ളി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. കശുവണ്ടി ഇറക്കുമതിക്കാർ നൽകിയ ഹർജിയിൽ കേസിലെ എതിർകക്ഷിയായ കപ്പൽ കമ്പനിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. കപ്പലിലുണ്ടായിരുന്ന ഇറക്കുമതി ചെയ്ത കശുവണ്ടിയുടെ ഉടമകളായ മംഗളത്ത് കാഷ്യൂസ് ഉടമ ആർ. […]
Read more

വിജയ് സർക്കാരിനെ വിമർശിക്കാൻ തിടുക്കം കാണിക്കേണ്ടതില്ല: പ്രകാശ് രാജ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാരിനെ വിമർശിക്കാൻ തിടുക്കം കാണിക്കേണ്ടതില്ലെന്ന് നടൻ പ്രകാശ് രാജ്. സർക്കാർ അധികാരത്തിലെത്തിയിട്ട് 120 ദിവസം മാത്രമായതിനാൽ ഇപ്പോൾ തന്നെ പ്രവർത്തനം വിലയിരുത്തുന്നത് അകാലമാണെന്നും കുറഞ്ഞത് ഒരു വർഷത്തെ സമയം നൽകണമെന്നും അദ്ദേഹം പറഞ്ഞു. തിരുച്ചിറപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. വിജയ്‌യെക്കുറിച്ച് തനിക്ക് ചില സംശയങ്ങളുണ്ടെന്നും ഇക്കാര്യം തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പറഞ്ഞിരുന്നുവെന്നും പ്രകാശ് രാജ് വ്യക്തമാക്കി. എന്നാൽ സർക്കാർ രൂപീകരിച്ച സാഹചര്യത്തിൽ ആദ്യ ബജറ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix