രാമനാട്ടുകരയിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് ഇരട്ട വോട്ട്; നടപടി ആവശ്യപ്പെട്ട് എൽഡിഎഫ് പരാതി നൽകി
കോഴിക്കോട്: രാമനാട്ടുകര നഗരസഭയിലെ യുഡിഎഫ് സ്ഥാനാർഥികളായ രണ്ടുപേർക്ക് ഇരട്ട വോട്ട് ഉണ്ടെന്ന് പരാതി. വൈദ്യരങ്ങാടി സൗത്ത് 14-ാം ഡിവിഷനിലെ സ്ഥാനാർഥി വി.ടി. റംല, ഹെൽത്ത് സെന്റർ 16-ാം ഡിവിഷനിലെ സ്ഥാനാർഥി കെ.പി. അബ്ദുൽ നാസർ എന്നിവർക്കെതിരെയാണ് എൽഡിഎഫ് പരാതി നൽകിയിരിക്കുന്നത്. ഇരുവരും മുസ്ലീംലീഗ് സ്ഥാനാർഥികളാണ്. സ്ഥാനാർഥിയായി പത്രിക സമർപ്പിക്കുമ്പോൾ നൽകുന്ന സത്യപ്രസ്താവനയ്ക്കും നിലവിലെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്കും വിരുദ്ധമായി ഇരുവരും വിവരങ്ങൾ മറച്ചുവെച്ചു എന്നാണ് എൽഡിഎഫിന്റെ ആരോപണം. ഈ സാഹചര്യത്തിൽ, സ്ഥാനാർഥികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. പതിനാലാം […]
Read more

