സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: LDF

പുളിക്കലിൽ തുടർച്ചക്കായി എൽ.ഡി.എഫ്; തിരിച്ചുപിടിക്കാൻ യു.ഡി.എഫ്

മലപ്പുറം: ഭരണത്തുടർച്ച ഉറപ്പാക്കാൻ എൽ.ഡി.എഫും കൈവിട്ട കോട്ട തിരിച്ചുപിടിക്കാൻ യു.ഡി.എഫും കച്ചമുറുക്കിയ പുളിക്കൽ ഗ്രാമപഞ്ചായത്തിൽ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നു. ചരിത്രത്തിലാദ്യമായി കഴിഞ്ഞ തവണയാണ് ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയത്.നേട്ടങ്ങൾ ഉയർത്തിക്കാട്ടി ഭരണത്തുടർച്ച ഉറപ്പാക്കാൻ ശ്രമിക്കുന്ന എൽ.ഡി.എഫിനും ഒരു സീറ്റിന്റെ വ്യത്യാസത്തിൽ നഷ്ടമായ ഗ്രാമപഞ്ചായത്ത് ഭരണം തിരികെപിടിക്കാൻ തീവ്ര ശ്രമം നടത്തുന്ന യു.ഡി.എഫിനും ഇത്തവണത്തെ ജനവിധി അഭിമാന പോരാട്ടമാണ്. 1963ൽ രൂപീകൃതമായ ശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ കോൺഗ്രസും മുസ്ലിം ലീഗും ഭരണം കൈയാളിയ ചരിത്രമാണ് പുളിക്കലിലേത്. കോൺഗ്രസിലെ കെ.പി. […]
Read more

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വാർഡ് വിഭജിക്കാം മനുഷ്യമനസ്സ് വിഭജിക്കാൻ കഴിയില്ലല്ലോ: പാറക്കൽ അബ്ദുല്ല

കോഴിക്കോട് : യാതൊരു മാനദണ്ഡവും അതിരുകളുമില്ലാതെ വാര്‍ഡുകള്‍ വെട്ടിമുറിച്ചത്കൊണ്ട് എല്ലാം വാരിക്കളയാം എന്ന് ധരിക്കേണ്ടന്നും വാര്‍ഡുകള്‍ മുറിച്ചാലും ജനങ്ങളുടെ മനസും ഹൃദയവും മുറിക്കാന്‍ പറ്റില്ലെന്ന് ഓര്‍ക്കണമെന്നും മുന്‍ എംഎല്‍എ പാറക്കല്‍ അബദുള്ള പറഞ്ഞു.കുന്നുമ്മല്‍ പഞ്ചായത്ത് 15-ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി എലിയാറആനന്ദന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടത്തില്‍ ദാമോദരന്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ വി.എം.ചന്ദ്രന്‍, സി.വി അഷറഫ്, ജമാല്‍ മൊകേരി, പി.പി.അശോകന്‍, വി.പി.മൊയ്തു, ടി.വി.രാഹുല്‍, അനൂപ് കാരപ്പറ്റ, എം.അബ്ദുള്ള, കെ.കെ.അബ്ദുള്‍ […]
Read more

കിഴൂർ സൗത്തിൽ എൽഡിഎഫ് കുടുംബയോഗം

തൃശ്ശൂർ : കുന്നംകുളം നഗരസഭ 3-ാം വാർഡ് കിഴൂർ സൗത്തിലെ കാക്കതുരുത്തിൽ സംഘടിപ്പിച്ച എൽ.ഡി.എഫ് കുടുംബയോഗം വലിയ പങ്കാളിത്തത്തോടെയാണ് നടന്നത്. പ്രദേശത്തെ വികസനപ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകേണ്ട പദ്ധതികളും യോഗത്തിൽ വിശദമായി ചര്‍ച്ചയായി. പരിപാടിയിൽ മന്ത്രി എ.സി. മൊയ്തീൻ മുഖ്യാതിഥിയായി പങ്കെടുത്തു. കുന്നംകുളത്തെ വിവിധ വികസനപദ്ധതികളുടെ പുരോഗതിയും ജനക്ഷേമനടപടികളും അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു. കുന്നംകുളം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സീത രവീന്ദ്രൻ നഗരസഭാ പരിധിയിലെ പുതിയ പദ്ധതികളെക്കുറിച്ചും ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള ഇടപെടലുകളെക്കുറിച്ചും സംസാരിച്ചു. എൽ.ഡി.എഫ് നേതാവ് കെ. എ. […]
Read more

നിലനിർത്താൻ യുഡിഎഫ്, പിടിച്ചെടുക്കാൻ എൽഡിഎഫ്

മലപ്പുറം: ചരിത്രമുറങ്ങുന്ന തൃക്കലങ്ങോടിന്റെ മണ്ണിൽ ഭരണം നിലനിർത്താൻ യുഡിഎഫും തിരിച്ചുപിടിക്കാൻ എൽഡിഎഫും കച്ചകെട്ടിയിറങ്ങുമ്പോൾ തെരഞ്ഞെടുപ്പ് ഗോദയിൽ പ്രവചനം അസാധ്യം. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നാണ് തൃക്കലങ്ങോട്. പഞ്ചായത്ത് വിഭജിച്ച് എളങ്കൂർ ആസ്ഥാനമായി മറ്റൊരു പഞ്ചായത്ത് രൂപവത്കരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിനിടയിലാണ് വാർഡ് വിഭജനം നടത്തി ഒരു വാർഡ് വർധിച്ചത്. ഇതോടെ വാർഡുകളുടെ എണ്ണം 24 ആയി. 1964ലാണ് പഞ്ചായത്ത് നിലവിൽ വന്നത്. പ്രഥമ പ്രസിഡന്റായി മാലങ്ങാടൻ ചെറിയോൻ ഹാജി തെരഞ്ഞെടുക്കപ്പെട്ടു. ദീർഘകാലം യു.ഡി.എഫ്ആയിരുന്നു ഭരണം […]
Read more

കന്നിവോട്ടുമായി പെരുമണ്ണയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായി മഞ്ജിമ പി വി

കോഴിക്കോട്: പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ വാർഡ് 18 ൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മഞ്ജിമ പി.വിയാണ് ഈ തവണത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പെരുമണ്ണയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി. അമ്പിലോളി വാർഡിൽ നിന്നുള്ള 22 കാരിയായ മഞ്ജിമ എച്ച്.ഡി.സി ബിസിനസ് മാനേജ്മെന്റ് പൂർത്തിയാക്കിയ ശേഷം ഇപ്പോൾ ബാങ്ക് കോച്ചിംഗ് തുടരുകയാണ്. ഡി വൈ എഫ് ഐ അമ്പിലോളി യൂണിറ്റ് സെക്രട്ടറി കൂടിയായ മഞ്ജിമ പുത്തൂർമഠം മേഖല മെമ്പറായും സജീവമായി പ്രവർത്തിക്കുന്നു. യുവത്വത്തിന്റെ ആവേശവും പുതുമയുമായാണ് ഈ തെരഞ്ഞെടുപ്പിൽ […]
Read more

എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

കോട്ടയം: കുമരകത്ത് മിനി സിവിൽ സ്റ്റേഷൻ; പൊങ്ങലക്കരി, പള്ളിത്തോപ്പ് പ്രദേശങ്ങൾക്ക് പ്രത്യേക പാക്കേജ്; എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. കുമരകം പഞ്ചായത്തിൽ 2025 ഡിസംബറിൽ നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കുള്ള എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. കുമരകത്തെ സർക്കാർ കാര്യാലയങ്ങൾ ഒരു കുടക്കീഴിലാക്കാൻ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്ന്. കൂടാതെ, 8-ാം വാർഡിലെ പൊങ്ങലക്കരിക്കും, 16-ാം വാർഡിലെ പള്ളിത്തോപ്പിനും പ്രത്യേക വികസന പാക്കേജുകൾ നടപ്പാക്കുമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്. കുമരകം ചന്തക്കവലയിലെ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ […]
Read more

എൽഡിഎഫ് നന്നംമുക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

മലപ്പുറം: എൽഡിഎഫ് നന്നംമുക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. മുൻ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പൊന്നാനി മണ്ഡലം എം എൽ എ പി നന്ദകുമർ മുഖ്യപ്രഭാഷണം നടത്തി. വിവി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി സത്യൻ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി. അഡ്വ.എം ബി ഫൈസൽ, പി വിജയൻ ആരിഫ നാസർ തുടങ്ങിയവർ സംസാരിച്ചു.
Read more

ഫറോക്ക് നഗരസഭയിൽ ബലാബലം

കോഴിക്കോട് : കോഴിക്കോട് ഫറോക്ക് നഗരസഭയിൽ മുന്നണികൾ ബലാബലം. യു.ഡി.എഫും, എൽ.ഡി.എഫും നേർക്കുനേർ ഇറങ്ങുമ്പോൾ കടുത്ത പോരാട്ട വീര്യം കാഴ്ച്ചവെക്കാൻ ബി.ജെ.പിയും കളം നിറഞ്ഞു കഴിഞ്ഞു. എൽ.ഡി.എഫും, ബി.ജെ.പിയും, ആദ്യമേ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി പ്രചരണം തുടങ്ങി. പക്ഷേ നഗരസഭയിൽ ഭരണം കയ്യാളുന്ന യു.ഡി.എഫിന് കോൺഗ്രസ്സിലെ സീറ്റ് തർക്കം കല്ല് കടിയായി. സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയുള്ള തർക്കം പത്രിക പിൻവലിക്കുന്ന ദിനം വരെ നീണ്ടു. എന്നാൽ ഇപ്പോഴും രണ്ട് വിമതരെ നേരിടേണ്ട ഗതികേടിലാണ് യു.ഡി.എഫ്.
Read more

വാലില്ലാപുഴയിൽ എൽഡിഎഫ് കുടുംബയോഗം നടത്തി

മലപ്പുറം : വാലില്ലാപുഴയിൽ എൽഡിഎഫ് കുടുംബയോഗം പി. പി സുനീർ എംപി ഉദ്ഘാടനം ചെയ്തു. സി സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. വി. രാജഗോപാലൻ, ഒ.കെ അയ്യപ്പൻ, പി. സദാശിവൻ, എ.പി മോഹൻദാസ്, എം.പി അബ്ദുൽ അലി, എ. സി അബ്ദുറഹ്മാൻ കുട്ടി, എം. അമീർ അലി, എ.കെ ഷമീർ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളായ നിഷാന സുബൈർ, സുനിത ചെറുവട്ടൂർ, പഞ്ചായത്ത് സ്ഥാനാർത്ഥികളായ രബിത, സർജാസ് അലി എന്നിവർ പ്രസംഗിച്ചു.
Read more

ആയഞ്ചേരി 16-ാം വാർഡിൽ എൽഡിഎഫ് ഗൃഹസന്ദർശനം

കോഴിക്കോട്∙ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഗൃഹസന്ദർശന പ്രവർത്തനങ്ങൾക്ക് താളം കൂട്ടി. വാർഡ് സ്ഥാനാർത്ഥി ടി.പി. ദാമോദരൻ വീടുതോറും സന്ദർശനം നടത്തുന്നതിനിടെ, എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി കൂടെയെത്തി ജനപിന്തുണ ഉറപ്പിച്ചു. വീടുകളിലെത്തി വോട്ടർമാരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും കേൾക്കുകയും മുന്നോട്ടുള്ള വികസന പദ്ധതികളിനെക്കുറിച്ച് ആശയവിനിമയം നടത്തുകയും ചെയ്തു. പ്രദേശത്തെ കുടിവെള്ള സൗകര്യം, റോഡ് വികസനം, ആരോഗ്യ രംഗത്തെ ശക്തീകരണം എന്നിവയ്‌ക്കാണ് കൂടുതൽ പ്രാധാന്യം നൽകുമെന്ന് എൽഡിഎഫ് പ്രവർത്തകർ അറിയീച്ചു
Read more

Recent News

Advertisement