സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: LDF

ഗീതാ ഗോപി കുടുംബസമേതം ഗുരുവായൂരിൽ വോട്ട് ചെയ്തു

തൃശ്ശൂർ : മുൻ നാട്ടിക എം.എൽ.എയും ഗുരുവായൂർ നഗരസഭയുടെ മുൻ ചെയർപേഴ്സണുമായ ഗീതാ ഗോപി കുടുംബസമേതം ഗുരുവായൂർ ദേവസ്വം സ്കൂളിലെ 21-ാം വാർഡിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഇത്തവണയും ഗുരുവായൂർ നഗരസഭ ഇടതു പക്ഷത്തിന് തന്നെയെന്ന് ഗീതാ ഗോപി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും വോട്ട് ചെയ്തു

മലപ്പുറം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മലപ്പുറം ജില്ലയിൽ പോളിംഗ് പുരോഗമിക്കുന്നു. രാവിലെ നേരത്തെ തന്നെ എല്ലാ ബൂത്തുകളിലും വോട്ടിംഗ് ആരംഭിച്ചു. മലപ്പുറം പാണക്കാട് സ്കൂളിലെത്തി മുസ്ലിംലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സ്വദിക്കലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ തുടങ്ങിയവർ വോട്ട് ചെയ്തു. ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫ് വലിയതോതിലുള്ള മുന്നേറ്റം നടത്തുമെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
Read more

തൃശ്ശൂർ ജില്ലയിൽ എൽഡിഎഫ്ന് ചരിത്ര വിജയം ഉറപ്പ്: കെ.വി. അബ്ദുൽ ഖാദർ

തൃശ്ശൂർ: ജില്ലയിൽ എൽ.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ വ്യക്തമാക്കി. തൃശ്ശൂർ കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും ഇടതുമുന്നണിക്ക് വ്യക്തമായ ആധിപത്യം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ഏഴ് നഗരസഭകളിൽ ഗുരുവായൂർ, ചാവക്കാട്, കുന്നംകുളം, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ എന്നിവ ഇപ്പോൾ എൽ.ഡി.എഫ് ഭരിക്കുന്നവയാണ്. ഇത്തവണ ഇവ മികച്ച ഭൂരിപക്ഷത്തോടെ നിലനിർത്താനും ഇരിങ്ങാലക്കുട, ചാലക്കുടി നഗരസഭകൾ കൂടി സ്വന്തമാക്കാനും കഴിയുമെന്നാണ് മുന്നണിയുടെ വിലയിരുത്തൽ. ബ്ലോക്കുകളിലും ഗ്രാമപഞ്ചായത്തുകളിലും ഇടതുമുന്നണിയുടെ ആധിപത്യം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. […]
Read more

സ്വർണവും ചെമ്പും കോഴിയും; കലാശക്കൊട്ടിൽ ആവേശവും കൗതുകവും ഉണർത്തി ഇടത് വലത് മുന്നണികൾ

കോഴിക്കോട്: വടക്കൻ കേരളത്തിൽ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ട് നടന്ന കലാശക്കൊട്ട് കൗതുകവും ആവേശവും ജനിപ്പിക്കുന്നതായി. രാഹുൽ മാങ്കുട്ടലിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ഇടതുമുന്നണി പ്രവർത്തകർ കോഴിയുമായി നൃത്തം വെച്ചപ്പോൾ ശബരിമല സ്വർണ്ണക്കുള്ള സൂചിപ്പിച്ചുകൊണ്ട് സ്വർണ്ണമാലകളും ചെമ്പും ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് പ്രവർത്തകർ നേരിട്ടത്. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ കലാശക്കൊട്ടിൽ പ്രതീകാത്മകമായി ചിത്രീകരിച്ചത് കാണികൾക്ക് ഒരേസമയം ആവേശവും കൗതുകവും ജനിപ്പിക്കുന്നതായി.
Read more

ഓമശ്ശേരിയിൽ തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെ കത്തിവീശി സിപിഎം പ്രവർത്തകൻറെ പരാക്രമം

കോഴിക്കോട്: തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെ യുഡിഎഫ് പ്രവർത്തകർക്ക് നേരെ കത്തി വീശി സിപിഎം പ്രവർത്തകൻ. കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയിലാണ് സംഭവം. ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡണ്ട് അബ്ദുൽ സലാമാണ് കത്തി വീശിയത് എന്നാണ് യുഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ടൗൺ ഉൾപ്പെടുന്ന മൂന്ന് വാർഡുകൾക്ക് പുറമേ പഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണ് ഓമശ്ശേരി. സമാധാനപരമായി ഇന്നലെ നടന്ന കലാശക്കൊട്ടിനിടെയാണ് ചെറിയ വാക്കേറ്റവും അതിനെ തുടർന്ന് കത്തി വീശലും ഉണ്ടായത്. നാട്ടുകാരും പ്രവർത്തകരും […]
Read more

ഫറോക്കിലെ കൊട്ടിക്കലാശം; സംഘർഷമുണ്ടാക്കാനുള്ള യുഡിഎഫിന്റെ ശ്രമം പാളി

കോഴിക്കോട് : തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന്റെ മറവിൽ ഫറോക്ക് ടൗണിൽ സംഘർഷമുണ്ടാക്കാനുള്ള കോൺഗ്രസ് നേതാവും എം.പി.യുമായ ഷാഫി പറമ്പിലിന്റെ ശ്രമം പരാജയപ്പെട്ടു. എൽ.ഡി.എഫ്. നേതാക്കളും പ്രവർത്തകരും സംയമനം പാലിച്ചതിനെ തുടർന്നാണ് കുഴപ്പങ്ങൾ ഒഴിവായത്. പോലീസുമായി നേരത്തേ ഉണ്ടാക്കിയ ധാരണപ്രകാരം ഫറോക്ക് നഗരത്തിൽ കൊട്ടിക്കലാശത്തിനായി മുന്നണികൾക്ക് പ്രത്യേകം സ്ഥലം നിശ്ചയിച്ചിരുന്നു. എൽ.ഡി.എഫ്. പ്രവർത്തകർക്ക് അനുവദിച്ച സ്ഥലത്ത് വൈകിട്ട് നാല് മണിമുതൽ പരിപാടികൾ നടന്നു. പരിപാടി അവസാനിക്കാൻ വെറും അഞ്ച് മിനുട്ട് മാത്രം ബാക്കിനിൽക്കെ, യു.ഡി.എഫിന് നിശ്ചയിച്ച റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് […]
Read more

കല്ലായിൽ ഉറ്റു നോക്കി എൽഡിഎഫ്

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 37-ാം വാർഡായ കല്ലായിയിലെ ജനങ്ങളുടെ പ്രതികരണം ഉറ്റു നോക്കി എൽ.ഡി.എഫ്. തുടർച്ചയായി മൂന്ന് തവണ വാർഡ് ഭരിക്കുന്ന യു.ഡി.എഫിനെ അട്ടിമറിച്ച് വിജയം ഉറപ്പിക്കാനായി രണ്ടും കൽപ്പിച്ചാണ് ഈ തവണ എൽ.ഡി.എഫ് ഇറങ്ങിയത്. വാർഡിലെ വികസന മുരടിപ്പാണ് എൽ.ഡി.എഫിന്റെ പ്രധാന പ്രചരണായുധം. കൊട്ടിക്കലാശത്തിൽ നിരവധി പ്രവർത്തകരെ അണിനിരത്തി പ്രചാരണം കൊഴുപ്പിച്ച എൽ.ഡി.എഫ് വിജയ പ്രതീക്ഷയിലാണ്.
Read more

എൽഡിഎഫ് യുഡിഎഫ് മുഖാമുഖം; ഓരോ വോട്ടും നിർണായകം

കോഴിക്കോട് : പ്രാദേശിക രാഷ്ട്രീയത്തിൽ നിർണായക സ്ഥാനമേറ്റിരിക്കുന്ന മാവൂർ, കുന്ദമംഗലം, ചാത്തമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ, കൊടിയത്തൂർ, കുരുവട്ടൂർ എന്നിവിടങ്ങളിലെ പഞ്ചായത്തുകളിൽ ഈ തവണയും കടുത്ത മത്സരമാണ് അരങ്ങേറുന്നത്. ഓരോ വോട്ടും നിർണായകമാകുന്ന സാഹചര്യത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം ശക്തമാകുകയാണ്. നിലവിൽ കുന്ദമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ, കൊടിയത്തൂർ പഞ്ചായത്തുകൾ യുഡിഎഫിന്റെ നിയന്ത്രണത്തിലാണുള്ളത്. അതേസമയം ചാത്തമംഗലം, ഒളവണ്ണ, കുരുവട്ടൂർ പഞ്ചായത്തുകളിൽ എൽഡിഎഫ് ഭരണം തുടരുകയാണ്. ഭരണത്തുടർച്ചയ്ക്കായി ഇരുവിഭാഗങ്ങളും ഊർജിത പ്രചാരണവുമായി ഇറങ്ങിയിരിക്കുമ്പോൾ, ജനവിഭാഗങ്ങളുടെ പ്രതികരണം പ്രവചനാതീതമായതോടെ തെരഞ്ഞെടുപ്പ് കൂടുതൽ […]
Read more

അഴിമതി ഭരണത്തെ തൂത്തെറിയാന്‍ ചാലക്കുടിയിൽ എല്‍ഡിഎഫ് റാലി

തൃശ്ശൂർ: കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ വികസന വിരുദ്ധ അഴിമതി ഭരണത്തെ ചാലക്കുടിയുടെ മണ്ണില്‍ വേണ്ട എന്നുറപ്പിച്ച് ചാലക്കുടിയെ ചുവപ്പണിയിച്ച് ചാലക്കുടി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് റാലി. ആനമല ജംഗ്ഷനില്‍  നോര്‍ത്ത് ബസ്റ്റാന്‍റ് പരിസരത്ത് നിന്നാരംഭിച്ച റാലി ടൗണ്‍ ചുറ്റി ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ സമാപിച്ച റാലിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോ.പി കെ ബിജു ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡണ്ട് അനില്‍ കദളിക്കാടന്‍ അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കൗണ്‍സിലംഗം […]
Read more

കാരശ്ശേരിയിൽ എൽഡിഎഫ്- യുഡിഎഫ് സംഘർഷം

കോഴിക്കോട് : കാര്യശ്ശേരി പഞ്ചായത്തിലെ പാറത്തോട് പ്രദേശത്ത് യുഡിഎഫും എൽഡിഎഫും തമ്മിൽ കടുത്ത സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. ഇന്ന് രാവിലെ 11 മണിയോടെയാണ് പ്രശ്നം പൊട്ടിപ്പുറപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉച്ചക്കൊട്ടിൽ നടക്കുന്ന ഈ ഏറ്റുമുട്ടൽ പ്രദേശത്ത് വലിയ രാഷ്ട്രീയ ചൂടേകി. യുഡിഎഫ് പ്രചാരണം നടത്തുന്നതിനായി ഉപയോഗിച്ച വാഹനത്തിലെ അനൗൺസറെ സിപിഎം പ്രവർത്തകർ ആക്രമിച്ചതായി യുഡിഎഫ് പരാതി നൽകി. പ്രചാരണ സമയത്ത് അനൗൺസറെ വാക്കുതർക്കത്തിനുശേഷമാണ് മർദ്ദിച്ചതെന്ന് യുഡിഎഫ് ആരോപിക്കുന്നു. ഇതിനൊപ്പം കഴിഞ്ഞ രാത്രിയിൽ യുഡിഎഫിന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതും സംഘർഷത്തിന് […]
Read more

Recent News

Advertisement