Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: malappuram

വെട്ടിച്ചിറ ടോൾ പ്ലാസയിലെ അപകടം; രണ്ടുപേർക്ക് പരിക്കേറ്റു

മലപ്പുറം: മലപ്പുറം വെട്ടിച്ചിറ ടോൾ പ്ലാസയിൽ നടന്ന അപകടത്തിൽ പൊലീസ് കേസെടുത്തു. ടോൾ പ്ലാസയിലെ വലതുവശത്തെ ബൂത്ത് ഒഴിഞ്ഞുകിടക്കുന്നത് കണ്ട് അശ്രദ്ധമായി ബസ് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കാടാമ്പുഴ പൊലീസ് കേസെടുത്തു. ടോളിന് മുൻപിൽ സ്ഥാപിച്ചിരുന്ന ഹൈറ്റ് ബാരിയറിൽ ബസിന്റെ പിറകുവശം ഇടിച്ചതും അപകടത്തിന് കാരണമായി. പരിക്കേറ്റവരുടെ ബന്ധുവായ നവാസിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കോതമംഗലത്ത് നിന്ന് വരികയായിരുന്ന ബസിലെ ആരിഫക്കും രണ്ടു വയസ്സുള്ള ഹാഷിം നും […]
Read more

തിരഞ്ഞെടുപ്പിനൊരുങ്ങി തിരൂർ; ഇത്തവണ പച്ച പുതക്കുമോ

മലപ്പുറം: തിരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോൾ മണ്ഡലങ്ങളിൽ പോരാട്ടം കടുക്കുകയാണ്. കേരളം ഉറ്റു നോക്കുന്ന മറ്റൊരു മണ്ഡലമാണ് തിരൂർ. മുസ്ലീം ലീ​ഗിൻ്റെ ഉറച്ച കോട്ടയാണ് ഇവിടം. സ്ലീം ലീ​ഗിൻ്റെ കോട്ടയാണെങ്കിലും 2006ൽ എൽഡിഎഫ് ഇവിടെ അട്ടിമറി വിജയം നേടിയിരുന്നു. എന്നാൽ പീന്നീട് മണ്ഡലം മുസ്ലീം ലീ​ഗ് തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു. ഇത്തവണയും തിരൂരിനെ പച്ച പുതപ്പിക്കാൻ സാധിക്കുമെന്നുതന്നെയാണ് ലീ​ഗിൻ്റെയും യുഡിഎഫിൻ്റെയും കണക്കു കൂട്ടൽ. തിരൂർ നഗരസഭയും വെട്ടം, തലക്കാട്, തിരുനാവായ, ആതവനാട്, കല്പകഞ്ചേരി, വളവന്നൂർ എന്നീ പഞ്ചായത്തുകളും ചേർന്നതാണ് നിലവിൽ […]
Read more

ആര്‍ജെഡി മുന്‍ സംസ്ഥാന സെക്രട്ടറി കിഷന്‍ചന്ദ് മുസ്‌ലിം ലീഗില്‍

മലപ്പുറം: ആര്‍ജെഡിയുടെ മുന്‍ സംസ്ഥാന സെക്രട്ടറി കിഷന്‍ചന്ദ് മുസ്‌ലിം ലീഗില്‍ അംഗത്വമെടുത്തു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കിഷന്‍ചന്ദിനെ ആര്‍ജെഡിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അതിനുശേഷമാണ് പാണക്കാട് എത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കോഴിക്കോട് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് ആര്‍ജെഡി പരാജയപ്പെട്ടിരുന്നു. മൂന്നിടത്ത് സിപിഐഎം ജയിച്ചു. കാലുവാരിയെന്നായിരുന്നു കിഷന്‍ചന്ദ് അടക്കമുള്ളവരുടെ ആരോപണം. ഇതിനെത്തുടർന്ന് സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കിഷന്‍ചന്ദ് അടക്കം ഒരു വിഭാഗം നേതാക്കള്‍ നേരത്തേ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി വിടലും മുസ്‌ലിം ലീഗില്‍ ചേരലും.
Read more

തിരഞ്ഞെടുപ്പ് വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്

​മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി മലപ്പുറം ജില്ലാ പൊലീസ്. തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ സാധ്യതയുള്ളതും പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ പോസ്റ്റുകൾ തടയുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക സോഷ്യൽ മീഡിയ നിരീക്ഷണ വിഭാഗം ജില്ലാ പൊലീസ് ആസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചു. നിലവിൽ ഇത്തരത്തിലുള്ള പോസ്റ്റുകൾ അപ്‌ലോഡ് ചെയ്ത ഏഴു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടാതെ നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ ഉൾപ്പെട്ട 84 സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ പോസ്റ്റുകൾ നീക്കം […]
Read more

പൊന്നാനി മണ്ഡലം സെക്രട്ടറിസ്ഥാനം ഒഴിഞ്ഞ് ടി.എം. സിദ്ധിഖ്

മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി.എം. സിദ്ധിഖ് പൊന്നാനി മണ്ഡലം സെക്രട്ടറി ചുമതല ഒഴിഞ്ഞു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നാണ് സ്ഥാനമൊഴിയുന്നതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും മുന്നണിക്കുള്ളിലെ രൂക്ഷമായ വിഭാഗീയതയാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. ഹൃദയസംബന്ധമായ അസുഖത്തിന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ അദ്ദേഹം ചികിത്സ തേടുന്നുണ്ടെന്നത് വസ്തുതയാണെങ്കിലും തിരഞ്ഞെടുപ്പ് വേളയിലെ ഈ പിന്മാറ്റം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിഒരുക്കിയിരിക്കുയാണ് . പൊന്നാനിയിൽ ടി.എം. സിദ്ധിഖിനെ സ്ഥാനാർഥിയാക്കണമെന്ന് പാർട്ടിക്കുള്ളിൽ ശക്തമായി ആവശ്യമുണ്ടായിരുന്നു . മുൻപ് 2020-ലും അദ്ദേഹത്തിന്റെ പേര് സ്ഥാനാർഥി […]
Read more

മലപ്പുറത്ത് കരിഞ്ചന്തയിൽ ഗ്യാസ് വിൽപ്പന; സിലിണ്ടർ നിറയ്ക്കാൻ ഈടാക്കുന്നത് 2000 രൂപ

മലപ്പുറം: സംസ്ഥാനത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മലപ്പുറത്ത് കരിഞ്ചന്തയിൽ ഗ്യാസ് വിൽപ്പന. കൊണ്ടോട്ടി കൊട്ടുക്കരയിൽ ആണ് സംഭവം. 2000 രൂപ നിരക്കിൽ കൊട്ടുക്കര എസ്സെ ഓട്ടോ എൽപിജി പമ്പിലാണ് സിലിണ്ടറിൽ ഫിൽ ചെയ്തു നൽകുന്നത്. നൂറുകണക്കിന് ആളുകളാണ് സിലിണ്ടർ ഫിൽ ചെയ്യാനായി ഇവിടെ എത്തുന്നത്. വാഹനങ്ങൾക്ക് നിറയ്ക്കാൻ മാത്രമാണ് അനുമതി ഉള്ളത്. ഇന്നലെയും നിരവധി പേർക്ക് സിലിണ്ടർ ഫിൽ ചെയ്തു നൽകിയിരുന്നു. അതേസമയം, എറണാകുളം ജില്ലയിൽ പാചകവാതക സിലിണ്ടറുകളുടെ പ്രതിസന്ധി രൂക്ഷം. ഇന്ന് കൂടി ഗ്യാസ് […]
Read more

മലപ്പുറത്ത് രണ്ടിടങ്ങളില്‍ എംഡിഎംഎ വേട്ട; നാലുപേര്‍ പിടിയില്‍

മലപ്പുറം: മഞ്ചേരി മുള്ളമ്പാറ കോണിക്കല്ലില്‍ 43 ഗ്രാം എംഡിഎംഎ പിടികൂടി. മമ്പാട് ഓടായിക്കല്‍ സ്വദേശി ഷുഹൈബ്, പന്തല്ലൂര്‍ കടമ്പോട് സ്വദേശി നാസര്‍, വാണിയമ്പലം തച്ചങ്കോട് സ്വദേശി സാജിദ് എന്നവരാണ് പിടിയിലായത്. ഇലക്ട്രോണിക്ക് ത്രാസുകളും 85,000 ത്തോളം രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ കൂടാതെ മഞ്ചേരി മെഡിക്കല്‍ കോളേജ് പരിസരത്ത് വച്ച് എടക്കര സ്വദേശി പ്രകാശ് എന്നയാളെയും എംഡിഎംഎയുമായി പിടികൂടിയിട്ടുണ്ട്. ഇയാളില്‍ നിന്നും 4.30 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
Read more

വളാഞ്ചേരിയിൽ ചരക്ക് ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി; ഡ്രൈവറുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ചരക്ക് ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി.ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്. വളാഞ്ചേരി–പട്ടാമ്പി റോഡിൽ തിരുവേഗപുറം പാലം പണിനടക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന സൂചനാ ബോർഡിൽ ഇടിച്ചാണ് ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടിയത്. ഇതോടെ വലിയ തോതിൽ ഡീസൽ റോഡിലേക്ക് ഒഴുകി. ടാങ്ക് പൊട്ടിയ കാര്യം തിരിച്ചറിഞ്ഞ ഡ്രൈവർ ലോറി ഉടൻ തന്നെ […]
Read more

മലപ്പുറത്ത് കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന്‍ മരിച്ചു

മലപ്പുറം: ചങ്ങരംകുളത്ത് കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന്‍ മരിച്ചു. പള്ളിക്കര തെക്കുമുറി സ്വദേശി മഹറൂഫിന്റെ മകന്‍ അസ്ലം നൂഹാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി കല്ലും മണ്ണും വായില്‍ ഇട്ടപ്പോള്‍ അത് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. പെട്ടെന്ന് തന്നെ വീട്ടുകാര്‍ വായില്‍ നിന്ന് കല്ല് എടുത്തു പുറത്തുകളയാന്‍ ശ്രമിച്ചെങ്കിലും ഒരു കല്ല് തൊണ്ടയില്‍ കുടുങ്ങിപ്പോയിരുന്നു. സമീപത്തെ ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read more

യുഡിഎഫ്ന് പൊന്നാനി തീരദേശ മേഖലയിൽ നൗഷാദ് അലി ഫാക്ടർ

മലപ്പുറം: പൊന്നാനി നഗരസഭയിലെ തീരദേശ മേഖലയിൽ കെപിസിസി സെക്രട്ടറി കെ.പി. നൗഷാദ് അലിയുടെ പ്രവർത്തനങ്ങൾ യുഡിഎഫിന് ഗുണമായി എന്ന് വിലയിരുത്തൽ. രണ്ടുവർഷത്തിലേറേയായി അദ്ദേഹം പൊന്നാനി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. തീരദേശത്തുൾപ്പെടെ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. അതെല്ലാം തിരഞ്ഞെടുപ്പിൽ ഗുണകരമായെന്നാണ് വിലയിരുത്തൽ. തീരദേശത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരിടത്തുപോലും യുഡിഎഫിന് ജയിക്കാനായിരുന്നില്ല. ഇത്തവണ നാലുസീറ്റ് നേടാൻ യുഡിഎഫിനായി.എന്നാൽ, ഈഴുവത്തിരുത്തി മേഖല കേന്ദ്രീകരിച്ചും കെ.പി. നൗഷാദ് അലി പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും ആ ഭാഗങ്ങളിൽ കാര്യമായ ചലനമുണ്ടാക്കിയില്ല.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix