Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: malappuram

തിരൂരിൽ വി അബ്ദുറഹ്മാൻ കളം നിറയും ലീഗ് തോൽക്കും

മലപ്പുറം ജില്ലയുടെ രാഷ്ട്രീയ ഹൃദയമിടിപ്പായ തിരൂർ മണ്ഡലം 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുമ്പോൾ സാക്ഷ്യം വഹിക്കുന്നത് കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അതിശക്തമായ ഒരു തുല്യശക്തി പോരാട്ടത്തിനാണ്. പതിറ്റാണ്ടുകളായി മുസ്ലിം ലീഗിന്റെ അജയ്യമായ കോട്ടയായി അറിയപ്പെടുന്ന തിരൂരിൽ, ഇത്തവണ കോട്ട കാക്കാൻ ഇറങ്ങിയ കുറുക്കോളി മൊയ്തീനും അത് പിടിച്ചെടുക്കാൻ താനൂരിൽ നിന്ന് വണ്ടി കയറിയ മന്ത്രി വി. അബ്ദുറഹ്മാനും തമ്മിലുള്ള മത്സരം പോളിംഗ് പൂർത്തിയായപ്പോൾ പ്രവചനാതീതമായ തലത്തിലേക്കാണ് വളർന്നിരിക്കുന്നത്. കൃത്യമായ കണക്കുകളോ മുൻതൂക്കമോ ആർക്കും കൽപ്പിച്ചു […]
Read more

തലയിണയ്ക്കടിയിൽ പതിയിരുന്ന മരണം; 13-കാരന് തുണയായത് ഡോക്ടറുടെ കൃത്യസമയത്തെ ഇടപെടൽ

നിലമ്പൂർ: കുട്ടികൾക്ക് പാമ്പുകടിയേൽക്കുന്ന വാർത്തകൾ അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, സ്വന്തം അനുഭവത്തിലൂടെ ജാഗ്രതാനിർദ്ദേശം പങ്കുവെക്കുകയാണ് നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷിനാസ് ബാബു. ഇന്നലെ രാത്രി എട്ടരയോടെയാണ് 13 വയസ്സുകാരനായ ഒരു ആൺകുട്ടിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തലയിണയുടെ അടിയിൽ നിന്നും എന്തോ കടിച്ചു എന്നതായിരുന്നു വീട്ടുകാർ നൽകിയ വിവരം. ആശുപത്രിയിൽ എത്തുമ്പോൾ കുട്ടി അതീവ പരിഭ്രാന്തിയിലായിരുന്നു. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോക്ടർ ജിജി മോളുടെ നിർദ്ദേശപ്രകാരം കുട്ടിയെ പരിശോധിച്ച ഡോക്ടർ ഷിനാസ് ബാബുവിന് തുടക്കത്തിൽ […]
Read more

കൊമ്പൻകല്ല് ക്ഷേത്രത്തിൽ നിന്നുള്ള വെള്ളി നിലവിളക്ക് മോഷണം; ശാന്തിക്കാരൻ അറസ്റ്റിൽ

മലപ്പുറം: ചുങ്കത്തറ സ്വദേശിയായ ശാന്തിക്കാരൻ ക്ഷേത്രത്തിലെ വെള്ളി നിലവിളക്ക് മോഷ്ടിച്ച കേസിൽ പിടിയിൽ. ആത്തൂർ വീട്ടിൽ അതുൽ കൃഷ്ണ (21) ആണ് പിടിയിലായത്. കൊമ്പൻകല്ല് മഹാദേവ ക്ഷേത്രംൽ മാർച്ച് 29നാണ് ഒരു ലക്ഷം രൂപയ്ക്കുമുകളിൽ വിലവരുന്ന, 450 ഗ്രാം തൂക്കം വരുന്ന വെള്ളി നിലവിളക്ക് മോഷ്ടിക്കപ്പെട്ടത്. ക്ഷേത്ര ഭരണസമിതിയുടെ പരാതിയിൽ നിലമ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതിഷ്ഠാദിനത്തിന് ശേഷം സ്ഥിരം ശാന്തിക്കാരന് അവധി ആയിരുന്ന ദിവസം പകരക്കാരനായി പൂജയ്ക്ക് എത്തിയപ്പോഴാണ് അതുൽ കൃഷ്ണ മോഷണം നടത്തിയതെന്ന് […]
Read more

മലപ്പുറത്ത് പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന യുവാവിന് പാമ്പ് കടിയേറ്റു

മലപ്പുറം: പാമ്പിനെ പാന്റിന്റെ പോക്കറ്റിൽ വെച്ച് നടന്ന യുവാവിന് പാമ്പ് കടിയേറ്റു. മലപ്പുറം ഒതായിയിലാണ് ഇന്നലെ സംഭവം നടന്നത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പാമ്പിനെ പോക്കറ്റിൽ വെച്ച് അങ്ങാടിയിലേക്ക് എത്തിയതായാണ് വിവരം. ഇതിനിടെ പാമ്പ് കടിച്ചതോടെ ഇയാളെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read more

ഫാത്തിമ തഹ്‌ലിയയുടെ പൊളിറ്റിക്കൽ കുമ്പസാരത്തിന് പിന്നിൽ തോൽവി ഭയമാണോ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി നിർണ്ണയിക്കപ്പെടാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയയുടെ വാക്കുകളിൽ പ്രകടമാകുന്നത് ആത്മവിശ്വാസമല്ല, മറിച്ച് ഒരുതരം രാഷ്ട്രീയ പ്രതിരോധമാണ്. കഴിഞ്ഞ വർഷം നടന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വേളയിൽ സിപിഎം നേതാവ് എം. സ്വരാജിനെ ‘സംഘാവ്’ എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ ഇപ്പോൾ ഫാത്തിമ നടത്തുന്ന വിശദീകരണങ്ങൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തോൽവിക്ക് മുൻപേ നടത്തുന്ന ഒരു രാഷ്ട്രീയ കുമ്പസാരമായിട്ടാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പേരാമ്പ്രയിൽ ഇടതുപക്ഷത്തിന്റെ കരുത്തനായ നേതാവ് […]
Read more

ജനൽ തുറന്നിട്ട് ഉറങ്ങി; യു​വ​തി​യു​ടെ പാ​ദ​സ​രം മോ​ഷ്ടി​ച്ച് കള്ളൻ

മലപ്പുറം: ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ മൂ​ന്നേ മു​ക്കാ​ൽ പ​വ​ന്‍റെ പാ​ദ​സ​രം മോഷണം പോയി. വണ്ടൂർ ശാ​ന്തി​ന​ഗ​ർ ന​ജ്‌ല‌‌​യു​ടെ പാ​ദ​സ​ര​മാ​ണ് മോ​ഷ്ടാ​വ് മു​റി​ച്ചെ​ടു​ത്ത​ത്. വ​ല​തുകാ​ലി​ൽ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ജ​ന​ലി​ന് സ​മീ​പം മോ​ഷ്ടാ​വി​നെ ക​ണ്ട​ത്. ബ​ഹ​ളം കേ​ട്ട് വീ​ട്ടു​കാ​ർ എ​ത്തി​യ​​പ്പോ​ഴേ​ക്കും മോ​ഷ്ടാ​വ് ക​ട​ന്നു​ക​ള​ഞ്ഞി​രു​ന്നു. വ​ണ്ടൂ​ർ പൊ​ലീ​സ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ടത്തി. പോലീസ് അന്വേഷണം ആരംഭിച്ചു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ക്യാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം നടത്തുന്നത്. […]
Read more

പെരിന്തൽമണ്ണ ഇടത്പക്ഷം പിടിക്കും;കഴിഞ്ഞതവണ പരാജയപ്പെട്ടത് 38 വോട്ടിന്

കേരളം രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു പോരാട്ടത്തിന്റെ അന്തിമഫലം കാത്തിരിക്കുകയാണ് കേരളം. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേവലം 38 വോട്ടുകൾക്ക് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട വിജയം, ഇത്തവണത്തെ വോട്ടെടുപ്പിലൂടെ ചുവപ്പുസേന തിരിച്ചുപിടിക്കുമോ എന്ന ചോദ്യം മെയ് 4-ന്റെ പ്രഭാതത്തിലേക്ക് കണ്ണുനട്ടിരിക്കുന്ന ഓരോ മലയാളിയുടെയും ഉള്ളിലുണ്ട്. മലപ്പുറം ജില്ലയിലെ മുസ്ലിം ലീഗിന്റെ അപ്രമാദിത്വത്തിന് കനത്ത പ്രഹരമേൽപ്പിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്ന രാഷ്ട്രീയ പോരാട്ടങ്ങളുടെ കേന്ദ്രബിന്ദുവായി ഇന്ന് പെരിന്തൽമണ്ണ മാറിയിരിക്കുന്നു. അട്ടിമറിയുടെയും വീറോടെയുള്ള പോരാട്ടത്തിന്റെയും പുതിയ ചരിത്രം രചിക്കാൻ […]
Read more

യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി ഗുരുതരാവസ്ഥയിൽ. സംഭവത്തിൽ ഭർത്താവ് മുൻഷാദിനെ (30) പെരിന്തൽമണ്ണ സി.ഐ. സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ഓടെ അരക്കുപറമ്പിലാണ് സംഭവം. വാക്കുതർക്കത്തിനിടെ അരക്കുപറമ്പ് സ്വദേശിനി ചേരിക്കല്ലൻ ഷഫ്‌നയെ (25) ഭർത്താവ് മുൻഷാദ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഷഫ്‌നയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

താനൂരിൽ പി.കെ നവാസിന് വമ്പൻ തോൽവി?

താനൂർ നിയമസഭാ മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇത്രയേറെ നാടകീയത നിറഞ്ഞതും പ്രവചനാതീതവുമായ ഒരു കാലഘട്ടം ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടാകില്ല. വോട്ടെടുപ്പ് പൂർത്തിയാക്കി ഫലപ്രഖ്യാപനത്തിനായി കേരളം കാത്തിരിക്കുമ്പോൾ, താനൂരിലെ ചർച്ചകൾ മുഴുവൻ ആര് ജയിക്കും എന്നതിനേക്കാൾ ഉപരി, ആരൊക്കെ ആരെ പരാജയപ്പെടുത്താൻ അണിയറയിൽ നീക്കം നടത്തി എന്നതിനെക്കുറിച്ചാണ്. മുസ്ലിം ലീഗിന്റെ യുവമുഖമായ പി.കെ. നവാസിനെ കളത്തിലിറക്കി നഷ്ടപ്പെട്ട തങ്ങളുടെ ഉരുക്കുകോട്ട തിരിച്ചുപിടിക്കാൻ യുഡിഎഫ് സകല തന്ത്രങ്ങളും പയറ്റുമ്പോൾ, മുഹമ്മദ് സമീർ (സമീർ വള്ളിക്കുന്ന്) എന്ന സ്വതന്ത്ര സ്ഥാനാർത്ഥിയിലൂടെ ഹാട്രിക് വിജയം […]
Read more

കോണിപ്പടിയില്‍ നിന്നും വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

മലപ്പുറം: വീടിന്റെ കോണിപ്പടിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കോട്ടക്കല്‍ പെരുമണ്ണ ക്ലാരി ചിറക്കല്‍ മേലേപ്പുറത്ത് മുഹമ്മദ് മുനീറിന്റെ മകള്‍ തസ്‌നിയ ആണ് മരിച്ചത്. വീട്ടിനുള്ളില്‍ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കോണിപ്പടിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ രാത്രി മരണപ്പെട്ടു. കരങ്കപ്പാറ ജി.യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix