Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: malappuram

മുസ്ലിം ലീഗിന്റെ എടപ്പാൾ പഞ്ചായത്ത് കൺവൻഷനും സ്ഥാനാർത്ഥി പ്രഖ്യാപനവും നടന്നു

മലപ്പുറം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ എടപ്പാൾ പഞ്ചായത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനവും കൺവൻഷനും നടന്നു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഉസ്‌മാൻ താമരത്ത് ഉദ്ഘാടനം ചെയ്തു. റഫീഖ് പിലാക്കൽ അധ്യക്ഷനായി. ഇബ്രാഹീം മൂതൂർ, കെ.പി മുഹമ്മദലി ഹാജി,ടി.പി ഹൈദരാലി, പത്തിൽ അഷ്റഫ്, അഷ്ക്കർ പെരുമുക്ക്, ഹാരിസ് തൊഴുത്തിങ്ങൽ, എൻ.എ ഖാദർ, മുഹമ്മദ് കുട്ടി കല്ലിങ്ങൽ, എൻ.വി അബൂബക്കർ, വി.കെ.എ മജീദ്, അസീസ് കരിമ്പനക്കൽ, കെ.വി ബാവ, ഷക്കീർ കല്ലിങ്ങൽ, കെ.എം ബഷീർ മൗലവി, കമ്മുക്കുട്ടി പൂക്കരത്തറ, അയിഷ […]
Read more

കാലടി പഞ്ചായത്തിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന

കാലടി: ആരോഗ്യ വകുപ്പ് തവനൂർ നിയോജക മണ്ഡലത്തിലെ കാലടി, കണ്ടനകം,പോത്തന്നൂർ പ്രദേശങ്ങളിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ ആരോഗ്യ-ശുചീത്വ പരിശോധന നടത്തി. പഞ്ചായത്ത് പരിശോധന ഹോട്ടലുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ നിർമ്മിക്കുന്നവർക്കും വിതരണം ചെയ്യുന്നവർക്കും വേണ്ട ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന ഫലം, പുകയില രഹിത ബോർഡുകൾ, ശുചിത്വം തുടങ്ങിയ കാര്യങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത മൂന്ന് സ്ഥാപനങ്ങൾക്ക് പൊതു ജനാരോഗ്യ നിയമ പ്രകാരം ഉള്ള ആരോഗ്യ വകുപ്പിന്റെ നോട്ടീസ് നൽകി. പഞ്ചായത്തിന്റെ […]
Read more

ഇടതു മുന്നണി വിട്ട് ആർ ജെ ഡി; മാറഞ്ചേരി വെളിയങ്കോട് പഞ്ചായത്തുകളിൽ ആർജെഡി ഒറ്റയ്ക്ക് മത്സരിക്കും

മലപ്പുറം: മലപ്പുറം മാറഞ്ചേരിയിൽ ഇടത് മുന്നണിയോട് തെറ്റി ആർജെഡി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മാറഞ്ചേരി വെളിയംകോട് പഞ്ചായത്തുകളിൽ സിപിഎമ്മുമായുണ്ടായ അഭിപ്രായ ഭിന്നതയും സീറ്റ് തർക്കവും ഉൾപ്പടെയുള്ള തർക്കങ്ങളും കാരണം ആർജെഡി ഇടത് മുന്നണിയോട് സഹകരിക്കാതെ സ്വന്തമായി സ്ഥാനാർത്ഥികളെ നിർത്തും. സിപിഎമ്മുമായി ആദ്യത്തെ ഉഭയകക്ഷി ചർച്ചയിൽ ആർജെഡി വെളിയംകോട് പഞ്ചായത്തിൽ ഒരു സീറ്റ് ആവശ്യപ്പെട്ടിരുന്നു. പക്ഷെ പതിമൂന്നു സീറ്റിൽ സിപിഎമ്മും എട്ട് സീറ്റിൽ സിപിഐ യും മത്സരിക്കുകയും ആർജെഡി ക്ക് സീറ്റ് നിഷേധിക്കുകയും ചെയ്തു. രാഷ്ട്രീയമായി അപമാനിക്കുന്ന ഈ […]
Read more

16 കിലോ കഞ്ചാവുമായി സ്കൂ‌ൾ ബസ് ഡ്രൈവർ പിടിയിൽ

മലപ്പുറം: കോട്ടയ്ക്കലിൽ 5.1 കിലോ കഞ്ചാവുമായി സ്‌കൂൾ ബസ് ഡ്രൈവർ പിടിയിലായി. കോട്ടയ്ക്കൽ ഔഷധി റോഡിലെ വെള്ളക്കാട് വീട്ടിൽ വി.കെ. ഷഫീർ ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽനടത്തിയ പരിശോധനയിൽ 11.5 കിലോ കഞ്ചാവും 20.88 ലക്ഷം രൂപയും കണ്ടെടുത്തു. കോട്ടയ്ക്കലിലും പരിസരപ്രദേശങ്ങളിലും വിൽക്കാൻ സൂക്ഷിച്ച കഞ്ചാവാണ് കുറ്റിപ്പുറം പോലീസ് ഇയാളിൽ നിന്ന് പിടികൂടിയത്. കോട്ടയ്ക്കലിലെ ഒരു സ്‌കൂളിൽ ബസ് ഡ്രൈവറാണ് ഇയാൾ. കുറ്റിപ്പുറം എക്സൈസ് റേഞ്ചും എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി കോട്ടയ്ക്കൽ ടൗൺ കേന്ദ്രീകരിച്ചു നടത്തിയ […]
Read more

മലപ്പുറത്ത് സമവായത്തിൽ എത്തി ലീഗും കോൺഗ്രസ്സും

മലപ്പുറം: മലപ്പുറത്ത് നന്നമ്പ്ര പഞ്ചായത്തിൽ ലീഗും കോൺഗ്രസ്സും തമ്മിൽ ധാരണയായി. ദിവസങ്ങൾ നീണ്ട മാരത്തൻ ചർച്ചകൾക്ക് ഒടുവിൽ നന്നമ്പ്ര പഞ്ചായത്തിൽ ലീഗും കോൺഗ്രസും സീറ്റ് ധാരണയിൽ എത്തി. വർദ്ധിച്ച മൂന്ന് സീറ്റുകളിൽ ഒന്ന് കോൺഗ്രസിന് നൽകിയാണ് പ്രശ്നം പരിഹരിച്ചത്. വർദ്ധിച്ച സീറ്റുകൾ നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് പഞ്ചായത്തിൽ ദിവസങ്ങളോളം യുഡിഎഫ് സഖ്യത്തെ അനിശ്ചിതത്തിൽ ആക്കിയത്. വർദ്ധിച്ച സീറ്റുകളിൽ ഒന്ന് നൽകണമെന്നും ചെറുമുക്കിലെ ഒരു വാർഡിൽ ഇരു പാർട്ടികളുടെയും പൊതുസ്വതന്ത്രനെ നിർത്തണം എന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം ഇത്തരത്തിൽ എട്ടര […]
Read more

ചങ്ങരംകുളം പോലിസ് സ്റ്റേഷനിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ യോഗം

മലപ്പുറം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം ചേർന്നു. തെരഞ്ഞെടുപ്പ് കാലയളവിൽ പാലിക്കേണ്ട നിയമനടപടികളും ക്രമസമാധാന നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ചങ്ങരംകുളം സി.ഐ. ഷൈൻ വിശദമായ നിർദ്ദേശങ്ങൾ നൽകി. യോഗത്തിൽ പാർട്ടി പ്രവർത്തനങ്ങൾ സമാധാനപരമായ രീതിയിൽ നടത്തണമെന്നും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നിയമപ്രകാരം, നിശ്ചയിച്ച സമയപരിധിയിൽ മാത്രമാകണമെന്നും ശബ്ദ മലിനീകരണം നിയന്ത്രണവിധേയമാകണമെന്നും നിർദ്ദേശം നൽകി. പോലീസ് സ്റ്റേഷന്റെ നിശ്ചിത പരിധിക്കുള്ളിൽ തിരഞ്ഞെടുപ്പ് പോസ്റ്ററുകളും ബാനറുകളും ഒട്ടിക്കരുത് എന്നും […]
Read more

മലപ്പുറം തെയ്യാലയിൽ വാഹനാപകടത്തിൽ ഒരു മരണം

മലപ്പുറം: തെയ്യാല കല്ലത്താണിയിൽ വീണ്ടും അപകടം. ഗുഡ്‌സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു. കല്ലത്താണി മെതുവിൽ ഹൗസിന് മുൻപിൽ വെച്ച് ഇന്നലെ രാത്രി 9 മണിയോടുകൂടിയായിരുന്നു അപകടം. തെയ്യാല സ്വദേശി പുല്ലാണി കൊച്ചുവിൻ്റെ മകൻ ഷാജി(44) യാണ് മരണപ്പെട്ടത്.അപകടം നടന്ന ഉടനെ തിരൂരങ്ങാടി എം കെ ഹാജി ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിരന്തരം അപകടം നടക്കുന്ന മേഖലയാണ് ഇവിടെ. വിവിധ അപകടങ്ങളിലായി മൂന്നോളം മരണങ്ങൾ ഇവിടെ […]
Read more

വട്ടംകുളം പഞ്ചായത്തിൽ എൽ ഡി എഫ് ജന മുന്നേറ്റ യാത്ര നടത്തി

വട്ടംകുളം : തവനൂർ നിയോജക മണ്ഡലത്തിലെ വട്ടം കുളം പഞ്ചായത്ത് യു ഡി എഫ് ഭരണ സമിതിയുടെ വാഗ്ദാന ലംഘനത്തിന്റെയും വികസന മുരടിപ്പിന്റെയും അഴിമതിയുടെയും അഞ്ചുവർഷങ്ങൾ എന്ന മുദ്രാവാക്യമുയർത്തി എൽ ഡി എഫ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി ജനമുന്നേറ്റ യാത്ര നടത്തി. എം മുസ്തഫ ക്യാപ്റ്റനും പിവി ബൈജു വൈസ് ക്യാപ്റ്റനും എസ് സുജിത്ത് മാനേജരുമായ ജാഥ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കുറ്റിപ്പാലയിൽ സമാപിച്ചു. പി. ജ്യോതിഭാസ് ഉദ്ഘാടനം ചെയ്തു. എം.ബി ഫൈസൽ’ പ്രഭാകരൻ […]
Read more

മദ്യലഭ്യത വർധനക്കെതിരെ വാഹനജാഥ സമാപിച്ചു

ചങ്ങരംകുളം: മദ്യലഭ്യത കുറയ്ക്കുമെന്നും പുതിയ ബാറുകൾ അനുവദിക്കില്ലെന്നും നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ച് സംസ്ഥാനത്ത് മദ്യവിൽപ്പന വർധിപ്പിച്ചുവെന്നാരോപിച്ച് എൽ.ഡി.എഫ് സർക്കാരിനെ തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേരള മദ്യനിരോധന സമിതി സംഘടിപ്പിച്ച വാഹനജാഥ ചങ്ങരംകുളത്ത് സമാപിച്ചു. നിലമ്പൂരിൽ നിന്ന് ആരംഭിച്ച ജാഥയുടെ സമാപനയോഗം മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. സുജാത വർമ്മ, മജീദ് മാടമ്പാട്ട്, പി.കെ. സത്യപാലൻ, മുജീബ് കോക്കൂർ, പി. കോയക്കുട്ടി മാസ്റ്റർ, ഡോ. വിൻസെന്റ് മാളിയേക്കൽ, ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ, ഉമ്മർ […]
Read more

കേരള മദ്യനിരോധന സമിതിയുടെ വാഹനപ്രചരണജാഥ ചങ്ങരംകുളത്ത് സമാപിച്ചു

മലപ്പുറം: ബാറുകളുടെ എണ്ണം കൂട്ടി മദ്യപിയ്ക്കാൻ സൗകര്യമൊരുക്കുന്ന ഇടത് സർക്കാരിന് തിരഞ്ഞെടുപ്പിൽ തിരിച്ചടി നൽകാൻ ആഹ്വാനം ചെയ്ത് കേരള മദ്യനിരോധനസമിതി 8 ദിവസമായി മലപ്പുറം ജില്ലയിൽ നടത്തിവരുന്ന വാഹന പ്രചരണജാഥ ചങ്ങരംകുളത്ത് സമാപിച്ചു.സംസ്ഥാന പ്രസിഡൻ്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങളിൽ ഭവന സന്ദർശനം നടത്തി LDF ൻ്റെ മദ്യനയത്തിനെതിരായി പ്രചരണം നടത്തും. സംസ്ഥാന ജന.സെക്രട്ടറി ഡോ. വിൻസെൻ്റ് മാളിയേക്കൽ, അഡ്വ. സുജാത വർമ്മ, മജീദ് മാടമ്പാട്ട്, ഉമ്മർ മഞ്ചേരി, നിഷാദ് മടപ്പള്ളി, […]
Read more

Recent News

Advertisement
WhiteswanTV Footer