വേങ്ങരയിൽ അതിഥി തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ
മലപ്പുറം: വേങ്ങരയിൽ അതിഥി തൊഴിലാളിയായ യുവാവിനെ സ്വകാര്യ കെട്ടിടത്തിന്റെ മുകളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഒഡീഷ സ്വദേശിയായ ഇന്ദർ (48) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ദറിനൊപ്പം താമസിച്ചിരുന്ന നാട്ടുകാരനായ പദം ഗദാബയെ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്ങര എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിന് എതിര്‍വശത്തെ കെട്ടിടത്തിന്റെ മുകളിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. കടുത്ത ചൂടിനെ തുടർന്ന് ഇന്ദർ കഴിഞ്ഞ ദിവസങ്ങളായി കെട്ടിടത്തിന്റെ മുകളിൽ കിടന്നുറങ്ങുകയായിരുന്നുവെന്നായിരുന്നു വിവരം. സംഭവദിവസം ഇന്ദറും പദം ഗദാബെയും […]
Read more