Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: malappuram

യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി ഗുരുതരാവസ്ഥയിൽ. സംഭവത്തിൽ ഭർത്താവ് മുൻഷാദിനെ (30) പെരിന്തൽമണ്ണ സി.ഐ. സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ഓടെ അരക്കുപറമ്പിലാണ് സംഭവം. വാക്കുതർക്കത്തിനിടെ അരക്കുപറമ്പ് സ്വദേശിനി ചേരിക്കല്ലൻ ഷഫ്‌നയെ (25) ഭർത്താവ് മുൻഷാദ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഷഫ്‌നയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

താനൂരിൽ പി.കെ നവാസിന് വമ്പൻ തോൽവി?

താനൂർ നിയമസഭാ മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇത്രയേറെ നാടകീയത നിറഞ്ഞതും പ്രവചനാതീതവുമായ ഒരു കാലഘട്ടം ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടാകില്ല. വോട്ടെടുപ്പ് പൂർത്തിയാക്കി ഫലപ്രഖ്യാപനത്തിനായി കേരളം കാത്തിരിക്കുമ്പോൾ, താനൂരിലെ ചർച്ചകൾ മുഴുവൻ ആര് ജയിക്കും എന്നതിനേക്കാൾ ഉപരി, ആരൊക്കെ ആരെ പരാജയപ്പെടുത്താൻ അണിയറയിൽ നീക്കം നടത്തി എന്നതിനെക്കുറിച്ചാണ്. മുസ്ലിം ലീഗിന്റെ യുവമുഖമായ പി.കെ. നവാസിനെ കളത്തിലിറക്കി നഷ്ടപ്പെട്ട തങ്ങളുടെ ഉരുക്കുകോട്ട തിരിച്ചുപിടിക്കാൻ യുഡിഎഫ് സകല തന്ത്രങ്ങളും പയറ്റുമ്പോൾ, മുഹമ്മദ് സമീർ (സമീർ വള്ളിക്കുന്ന്) എന്ന സ്വതന്ത്ര സ്ഥാനാർത്ഥിയിലൂടെ ഹാട്രിക് വിജയം […]
Read more

കോണിപ്പടിയില്‍ നിന്നും വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

മലപ്പുറം: വീടിന്റെ കോണിപ്പടിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കോട്ടക്കല്‍ പെരുമണ്ണ ക്ലാരി ചിറക്കല്‍ മേലേപ്പുറത്ത് മുഹമ്മദ് മുനീറിന്റെ മകള്‍ തസ്‌നിയ ആണ് മരിച്ചത്. വീട്ടിനുള്ളില്‍ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കോണിപ്പടിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ രാത്രി മരണപ്പെട്ടു. കരങ്കപ്പാറ ജി.യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു […]
Read more

തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പി വി അന്‍വര്‍

മലപ്പുറം: തൃണമൂല്‍ കോൺഗ്രെസ്സുമായുള്ള ബന്ധം അവസാനിപ്പിച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കാൻ തീരുമാനിച്ച് പി വി അന്‍വര്‍. യുഡിഎഫിനോടൊപ്പം നിലയുറപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് അന്‍വറിന്റെ തീരുമാനം. ദേശീയ രാഷ്ട്രീയത്തിലുള്ള സവിശേഷ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. ഓള്‍ ഇന്ത്യ കോണ്‍ഗ്രസിന്റെ സംസ്ഥാന കണ്‍വീനര്‍ എന്ന സ്ഥാനം രാജിവെക്കുകയും,തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായും അൻവർ അറിയിച്ചു. മെയ് രണ്ടാം വാരത്തോടുകൂടി പുതിയ പാർട്ടി പ്രഖ്യാപിക്കും.
Read more

വാൽപ്പാറ അപകടം ഡ്രൈവറുടെ പരിചയക്കുറവ് മൂലം; അന്വേഷണ റിപ്പോർട്ട്

മലപ്പുറം: വാൽപ്പാറയിൽ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് കാരണമെന്ന് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. പരിചയക്കുറവും ഇറക്കത്തില്‍ ഗിയര്‍ ഡൗണ്‍ ചെയ്യാതെ ഇറങ്ങിയതുമാണ് അപകടത്തിന് കാരണം. വാഹനത്തിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആശുപത്രിയിലായതിനാല്‍ ഡ്രൈവറുടെ മൊഴിയെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ മൊഴി കൂടി എടുത്താലേ സംഭവത്തിൽ കൂടുതല്‍ വ്യക്തത വരൂവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എല്‍ പി സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും ജീവനക്കാരുമാണ് അപകടത്തില്‍പ്പെട്ടത്. ഒമ്പത് പേരാണ് […]
Read more

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ വീണ്ടും അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്

മലപ്പുറം: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ വീണ്ടും ശക്തമാവുകയാണ്. മുഖ്യമന്ത്രി ചർച്ചകളിൽ വീണ്ടും പരസ്യമാക്കി അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് മുസ്‌ലിം ലീഗ്. മുഖ്യമന്ത്രി ആരാകുമെന്നുള്ള ചര്‍ച്ചകളില്‍ മുസ്‌ലിം ലീഗ് പങ്കെടുക്കുന്നില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പൊതുസമൂഹത്തില്‍ വിഷയം ചര്‍ച്ചയ്ക്ക് ഇട്ടുകൊടുക്കുന്നത് ശരിയല്ല. ഭൂരിപക്ഷമുണ്ടാക്കാനും യുഡിഎഫിനെ അധികാരത്തിലേറ്റാനും വെയില്‍കൊണ്ട നിരവധി പ്രവര്‍ത്തകരുണ്ട്. അവരെ നിരാശരാക്കരുതെന്നും അദ്ദേഹം പറഞ്ഞു. വോട്ടുകൾ എണ്ണിക്കഴിഞ്ഞതിന്റെ ശേഷം മാത്രം തീരുമാനമെടുക്കാമെന്നാണ് പിഎംഎ സലാം പ്രതികരിച്ചത്.
Read more

കേരളത്തിലെവിടെയും ബിജെപി ജയിക്കില്ല; നിലപാട് വ്യക്തമാക്കി എസ്ഡിപിഐ

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് എസ്ഡിപിഐ. ആരും ആവശ്യപ്പെട്ടിട്ട് അല്ല ഒരു പ്രത്യേക മുന്നണിക്ക് വോട്ട് ചെയ്തതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് പറഞ്ഞു. ആർക്ക് വോട്ട് ചെയ്തു എന്നത് എസ്ഡിപിഐ പ്രവർത്തകർക്ക് മാത്രം അറിയുന്ന കാര്യമാണെന്നും ആരെ പിന്തുണച്ചു എന്നത് പരസ്യമാക്കില്ലെന്നും സി പി എ ലത്തീഫ് കൂട്ടിച്ചേർത്തു. കേരളത്തിൽ ഒരിടത്തും ബിജെപി വിജയിക്കില്ലന്നും നേമത്ത് വി ശിവൻകുട്ടിക്ക് തന്നെയാണ് പിന്തുണ നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. എസ്ഡിപിഐ […]
Read more

കിണറ്റിൽ വീണ 14 കാരനെ രക്ഷപ്പെടുത്തി അ​ഗ്നിരക്ഷാസേന

മലപ്പുറം: ഫുട്ബോൾ കളിക്കുന്നതിനിടെ കിണറ്റിൽ വീണ 14കാരനെ നിലമ്പൂർ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചുങ്കത്തറ മാമ്പൊയിൽ സ്വദേശിയായ അദിനാനാണ് അപകടത്തിൽപ്പെട്ടത്. ആൾമറയില്ലാതെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരുന്ന കിണറ്റിലേക്കാണ് കുട്ടി വീണത്. വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ പുറത്തെടുത്തു. അപകടത്തിൽ കുട്ടിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തുടർചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Read more

വേങ്ങരയിലെ അതിഥി തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

മലപ്പുറം: വേങ്ങര എസ്.എസ് റോഡിലെ വാടക കെട്ടിടത്തിൽ അതിഥി തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് കടലൂർ ജില്ലയിലെ ചിദംബരം സ്വദേശിയായ ശങ്കർ അഞ്ചാൻ (52) ആണ് മരിച്ചത്. കരുവേപ്പിൽ ബിൽഡിംഗിന്റെ ഒന്നാം നിലയിലെ താമസ സ്ഥലത്ത് ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോൺ വിളികൾക്ക് പ്രതികരിക്കാതിരുന്നതിനാൽ സഹോദരൻ ബാലമുരുകൻ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. മൃതദേഹം നിലത്തോട് ചേർന്ന നിലയിലായിരുന്നുവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ ഇരുപത് വർഷമായി വേങ്ങരയിൽ […]
Read more

ബ്രോക്കർ ഫീസ് നൽകിയില്ല; യുവാവിനെ വടിവാൾ കൊണ്ട് വെട്ടി

വെള്ളരിക്കുണ്ട്: വിവാഹം ആലോചിച്ചുറപ്പിച്ചതിന്റെ ബ്രോക്കർ ഫീസ് നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിനെ വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച മധ്യവയസ്കൻ പിടിയിൽ. പറമ്പ വരിക്കത്തൊടിയിൽ വി.വി. ഏബ്രഹാമിനെ ക്രൂരമായി ആക്രമിച്ച കേസിൽ മാലോം സ്വദേശി ‘അച്ചാർ ബേബി’ എന്നറിയപ്പെടുന്ന ജോർജിനെ (55) ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഏബ്രഹാമിന്റെ കൈപ്പത്തിയിലെ രണ്ട് വിരലുകൾ അറ്റുപോയതായാണ് വിവരം. ​കഴിഞ്ഞ ഏപ്രിൽ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏബ്രഹാമിന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് ജോർജ് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നു. വിവാഹം മംഗളകരമായി നടന്നുവെങ്കിലും ഇതിന് […]
Read more
Advertisement
WhiteswanTV Footer