Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: malappuram

“ഒപ്പം നടക്കാം മുന്നേറാം” ; ഭിന്നശേഷി ദിനാഘോഷം സബ് കളക്ടർ ദിലീപ് കൈനികര ഉദ്ഘാടനം നിർവഹിച്ചു

മലപ്പുറം: ഒപ്പം നടക്കാം മുന്നേറാം ” ഭിന്നശേഷി ദിനാഘോഷം തവനൂർ പ്രതീക്ഷാ ഭവനിൽ നടന്നു. സബ് കലക്ടർ ദിലീപ് കൈനിക്കര ഉദ്ഘാടനം നിർവ്വഹിച്ചു.ജില്ലാ സാമൂഹ്യ നീതി ഓഫീസർ സമീർ മച്ചിങ്ങൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബെസ്റ്റ് ക്രിയേറ്റിവ് ചൈൽഡ് നാഷ്ണൽ അവാർഡ് വിന്നർ ” ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ്” റിൻഷ പുറത്തൂർ മുഖ്യാഥിതിയായി. പ്രതീക്ഷാഭവൻ സൂപ്രണ്ട് കെ.എം.ഐഷാ ബീവി, സെൻട്രൽ പ്രിസൺ ജോയിൻ്റ് സൂപ്രണ്ട് ഇ.വി.ജി ജേഷ്, മെഡിക്കൽ ഓഫീസർ ഡോ. ഷാജി അറയ്ക്കൽ, മുല്ലപ്പിള്ളി […]
Read more

ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ഋഗ്വേദ ലക്ഷാർച്ചന

മലപ്പുറം: എടപ്പാൾ, ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ഋഗ്വേദ ലക്ഷാർച്ചനയോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ക്ഷേത്രം തന്ത്രി കാലടി പടിഞ്ഞാടേത്ത് മന ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട്, റാവൽജി ഈശ്വരപ്രസാദ് നമ്പൂതിരി എന്നിവർ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ കെ വാസു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഗോപാൽ മേലാർകോട് സ്വാഗതം പറഞ്ഞു. കമ്മീഷണർ ടി സി. ബിജു, ബോർഡ് മെമ്പർ കെ എൻ ഉദയൻ, സുധാകുമാരി, അസ്സിസ്റ്റന്റ് കമ്മീഷണർ. കെ.കെ. പ്രമോദ് […]
Read more

വട്ടംകുളത്ത് യുഡിഎഫ് കുടുംബ സംഗമം സംഘടിപ്പിച്ചു

മലപ്പുറം: തവനൂർ നിയോജക മണ്ഡലത്തിലെ വട്ടംകുളം പഞ്ചായത്ത് 14ാം വാർഡ് ശുകപുരത്ത് യുഡിഎഫ് കുടുംബ സംഗമം സംഘടിപ്പിച്ചു. പത്തിൽ അഷ്‌റഫ് ഉദ്ഘാടനം നിർവഹിച്ചു. ഭാസ്കരൻ വട്ടംകുളം മുഖ്യ പ്രഭാഷണം നടത്തി.പരിപാടിയിൽ ഹായ്ദരലി, അഷ്‌റഫ് എന്നിവർ സന്നിഹിതരായി. ചടങ്ങിന് മുഹമ്മദ് അലികാരിയാട്ട് സ്വാഗതം പറഞ്ഞു. ശങ്കര നാരായണൻ, സി.ആർ. മനോഹരൻ, ഫിറ്റ് വെൽ ഹസ്സൻ, നഫീസ എന്നിവർ ആശംസകൾ അർപ്പിച്ചു. സന്തോഷ് നന്ദി രേഖപ്പെടുത്തി.
Read more

മലപ്പുറം നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ചു; 3 പേർ അറസ്റ്റിൽ

മലപ്പുറം: നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കുറത്തിയാർ പൊയിൽ സ്വദേശി താവളത്തിൽ മുഹമ്മദ് ഷാഹുൽ, വ. 28, പുളിക്കലോടി സ്വദേശികളായ വാഴക്കുണ്ടൻ സുബൈർ ബാബു, വ.37, കരിമ്പിൽ മുഹമ്മദ് നിയാസ്, വ.23 എന്നിവരെയാണ് നിലമ്പൂർ Cl ബിനു. ബി.എസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ ഡിസംബർ 1 ന് കോടതി പടിയിൽ വെച്ചാണ്  കേസ്സിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപം വെച്ച് ബൈക്കിൽ വന്ന പ്രതികൾ […]
Read more

തവനുരിൽ ജയിൽ ക്ഷേമദിനാഘോഷം നടത്തി

മലപ്പുറം: സെൻട്രൽ പ്രിസൻ & കറക്ഷണൽ ഹോം തവനൂർ ഈ വർഷത്തെ ജയിൽ ക്ഷേമദിനാഘോഷം “കലാരവം 2025” സംഘടിപ്പിച്ചു. സിവിൽ ജഡ്ജ്( DLSA സെക്രട്ടറി ) ഷാബിർ ഇബ്രാഹിം ഉദ്ഘാടനം നിർവ്വഹിച്ചു. ജയിൽ സൂപ്രണ്ട് ബൈജു കെ.വി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജയിൽ റീജിയണൽ വെൽഫയർ ഓഫീസർ ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ജയിൽ സൂപ്പറണ്ട് ബൈജു കെ വി സ്വാഗതം ആശംസിച്ചു. തവനൂർ പഞ്ചായത്ത് സെക്രട്ടറി അബ്ദുൾ സലാം. പി, കൃഷി ഓഫീസർ സുരേന്ദ്രൻ. എം.പി, […]
Read more

“എടപ്പാളിന്റെ പുരാവൃത്തം” പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു

മലപ്പുറം: എടപ്പാൾ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നജ്മു എടപ്പാൾ എഴുതിയ “എടപ്പാളിന്റെ പുരാവൃത്തം” എന്ന പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം വള്ളത്തോൾ ഗ്രന്ഥാലയ ഹാളിൽ നടന്നു. പ്രശസ്ത മലയാള സാഹിത്യകാരൻ പി. സുരേന്ദ്രൻ പ്രകാശനകർമം നിർവഹിച്ചു. മുദ്ര ന്യൂസ്. ചടങ്ങിൽ അഡ്വ. കെ. വിജയൻ, സുരേഷ് ഇ. നായർ, ഇ. പ്രകാശൻ, ഭവത്രാതൻ മാഷ്, ചന്ദ്രശേഖരൻ മാഷ്, കവി ഉണ്ണികൃഷ്ണൻ എടപ്പാൾ, എടപ്പാൾ സി. സുബ്രമണ്യൻ, കെ.എസ്.കെ. തങ്ങൾ, ദിലീപ് മാഷ്, ഐ.വി. ടീച്ചർ, വേലപ്പൻ, നജ്മു […]
Read more

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിതരണം പൂര്‍ത്തിയായി

മലപ്പുറം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം പൂർത്തിയായി. ജില്ലാ കളക്ടറേറ്റ് ലെ ബി 3 ബ്ലോക്കിലെ വോട്ടിംഗ് യന്ത്രങ്ങളുടെ ഗോഡൗണിൽ നിന്നാണ് ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്കുള്ള യന്ത്രങ്ങളുടെ വിതരണം പൂർത്തിയാക്കിയത്. ജില്ലയിലെ 15 ബ്ലോക്ക് പന്തയത്തുകളിലേക്കും 12 നഗരസഭകളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണമാണ് പൂർത്തിയായിട്ടുള്ളത്. തുടർന്ന് അത് പഞ്ചായത്തുകളിൽ ചുമതലയുള്ള റിട്ടേണിംഗ് ഓഫീസർമാർക്ക് കൈമാറും. ആകെ മൊത്തം 5600 കണ്ട്രോൾ യുണിറ്റും 15260 ബാലറ്റ് യുണിറ്റുമാണ് വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്.
Read more

നെല്ലിശ്ശേരിയിൽ ലോക ഭിന്നശേഷി ദിനാചരണം നടത്തി

മലപ്പുറം: നെല്ലിശ്ശേരി എ. യു.പി.സ്കൂളിലെ ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷി ദിനാചരണം നടത്തി. ഗൈഡ് യൂണിറ്റ് മുമ്പ്‌ നടത്തിയ ഫുഡ് ഫെസ്റ്റിൽ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് എല്ലാ ഭിന്നശേഷി കുട്ടികൾക്കും സമ്മാനങ്ങളും, കേക്കുകളും വാങ്ങി അവരുടെ വീടുകളിലെത്തി സമ്മാനങ്ങൾ കൈമാറി. കുകളുടെ രക്ഷിതാക്കളെ പൊന്നാട അണിയിയിച്ച് ആദരിക്കുകയും ചെയ്തു.കുട്ടികള്‍ ഏറെ സന്തോഷത്തോടെയാണ് തങ്ങളുടെ സഹപാഠിക കളെയും ടീച്ചേഴ്സ്സിനെയും സ്വീകരിച്ചത്. ഗൃഹസന്ദർശനത്തിന് എച്ച് എം ബിന്ദു ടീച്ചർ, സ്റ്റാഫ്സെക്രട്ടറി രമ്യ ടീച്ചർ, എസ് ആർ ജി സുലൈക […]
Read more

മലപ്പുറം ജില്ലാ കിഡ്സ്‌ അതിലേറ്റിക്‌സിൽ തിളങ്ങി പോട്ടൂർ മോഡേൺ എച്ച്എസ്എസ്

മലപ്പുറം : മലപ്പുറം ജില്ലാ കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന ഏഴാമത് മലപ്പുറം ജില്ലാ കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മുപ്പതിലധികം സ്കൂളുകൾ പങ്കെടുത്തു. മുന്നൂറ്റി നാൽപത്തി ഏഴ് (347 ) പോയിന്റുകൾ നേടിയാണ് പോട്ടൂർ സ്കൂൾ ഈ നേട്ടം കൈവരിച്ചത്. ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വിജയിച്ച വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റും പിടിഎയും സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു. കായിക രംഗത്ത് […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ് സുരക്ഷ; തിരൂരിൽ ജില്ലാ പോലീസ് മേധാവിയുടെ ശില്പശാല

മലപ്പുറം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നഅതുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് പോലീസ് ഉദ്യോഗസ്ഥർക്കായി ശില്പശാല നടന്നത്. തിരൂർ താനൂർ സബ് ഡിവിഷൻ പരിധിയിലുള്ള തിരൂർ, പൊന്നാനി, വളാഞ്ചേരി, കുറ്റിപ്പുറം, ചങ്ങരംകുളം, പെരുമ്പടപ്പ്, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, കൽപ്പകഞ്ചേരി, കാടാമ്പുഴ സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. പോളിങ് ദിനത്തിലും വിജയാഘോഷ സമയങ്ങളിലും പാലിക്കേണ്ട പ്രത്യേക സുരക്ഷാ നിർദേശങ്ങൾ വിശദീകരിച്ചു. മറ്റു ജില്ലകളായ തിരുവനന്തപുരം, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix