Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: malappuram

തവനൂർ മണ്ഡലത്തിൽ ബിഡിജെഎസ് പതിനൊന്നാം സ്ഥാപകദിനം ആഘോഷിച്ചു

മലപ്പുറം: തവനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിഡിജെഎസിൻ്റെ പതിനൊന്നാമത് സ്ഥാപകദിനം ആചരിച്ചു. ചടങ്ങിന്റെ ഭാഗമായി പതാക ഉയർത്തി മലപ്പുറം ജില്ലാ സെക്രട്ടറി പ്രജിത്ത് തേറയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രഘുനാഥ് സി.പി., വൈസ് പ്രസിഡണ്ട് വാസ്മാ മനോജ്, ജനറൽ സെക്രട്ടറിമാരായ ഷാജി നരിപ്പറമ്പ്, വിജയൻ കോലത്ത്, ദിലീപ് അമേറ്റിക്കര എന്നിവർ നേതൃത്വം നൽകി.
Read more

മലപ്പുറത്ത്‌ കാർ ബോഡി പാർട്സ് ഗോഡൗണിൽ വൻ തീപ്പിടുത്തം

മലപ്പുറം: മലപ്പുറം മച്ചിങ്ങലിൽ ചെന്നത്ത് റോഡിൽ പ്രവർത്തിക്കുന്ന കാർ സ്പെയർ പാർട്സ് ഗോഡൗണിൽ വൻ തീപ്പിടുത്തം. വ്യാഴം ഉച്ചക്ക് മൂന്ന് മണിയോടെയാണ് തീ പിടിച്ചത്. കോഡൂർ സ്വദേശി വലിയാട് പിലാത്തോട്ടത്തിൽ സാലിഹിന്റെ ഉടമസ്ഥതയിലുള്ള ബഡ്ജറ്റ് ഓട്ടോ സ്പെയർ പാർട്സ് ഗോഡൗണിൽ ആണ് തീപ്പിടുത്തം. ഗോഡൗണിലെ തൊഴിലാളികൾ സമീപത്തു വാഹന പൊളിച്ചു കൊണ്ടിരിക്കെയാണ് തീ പിടുത്തം ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ഗോഡൗണിനെ തീ വിഴുങ്ങി. ഉടനെ സ്ഥലത്തെത്തിയ മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ എന്നീ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ […]
Read more

എൽഡിഎഫ്‌ തെരഞ്ഞെടുപ്പ് കൺവെൻഷൻ ടി ശശിധരൻ ഉദ്ഘാടനം ചെയ്തു

മലപ്പുറം: വട്ടംകുളം പഞ്ചായത്തിലെ 20, 21, 22 വാർഡുകളുടെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ മുതൂർ കല്ലാനിക്കാവിൽ നടന്നു. സി പി ഐ എം തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. എടപ്പാൾ ഏരിയ കമ്മിറ്റി അംഗം സുജിത്ത് പാലപ്ര, സിപിഐ ജില്ലാ കമ്മിറ്റി അംഗം പ്രഭാകരൻ നടുവട്ടം കെ പി മോഹനൻ കെ വി കുമാരൻ എം എം ഉണ്ണികൃഷ്ണൻ സ്റ്റാലിൻ, രോഹിത് തുടങ്ങിയവർ സംസാരിച്ചു.
Read more

പെരുമ്പറമ്പിൽ ഉത്സവ ബ്രോഷറുമായി ചേർന്ന് നിന്ന് മുന്നണികൾ

മലപ്പുറം: പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ അപൂർവ കാഴ്ച. കാലടി–എടപ്പാൾ പഞ്ചായത്തുകളിലെ മൂന്ന് വാർഡുകളിൽ മത്സരിക്കുന്ന എല്ലാ മുന്നണികളുടെയും സ്ഥാനാർഥികൾ ഒരുമിച്ച് എത്തി മഹോത്സവ ബ്രോഷർ പ്രകാശനം നിർവഹിച്ചു. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളിൽ നിന്നുമുള്ള സ്ഥാനാർഥികളാണ് ചടങ്ങിൽ പങ്കെടുത്തത്. കുണ്ടയാർ വാർഡിലെ രാജേഷ് മേനോൻ, ബിജു കുണ്ടയാർ, പെരുമ്പറമ്പ് വാർഡിലെ പി വി ലീല, ബിന്ദു രവിചന്ദ്രൻ, പദ്മ ശിവാനന്ദൻ, ശ്രീദേവി നായർ, മെഹറുന്നിസ, അയിലക്കാട് വാർഡിലെ സ്ഥാനാർഥി ജനത എന്നിവർ ചേർന്നാണ് ബ്രോഷർ പ്രകാശനം നടത്തിയത്. […]
Read more

എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു

മലപ്പുറം: എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ലോക ഭിന്നശേഷി ദിനാചരണം നടന്നു. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൾ ഗഫൂർ ചടങ്ങിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവ്വഹിച്ചു. ബി പി സി ജിജി വർഗീസ് അധ്യക്ഷനായ ചടങ്ങിന് പ്രധാനാധ്യാപകൻ പി ടി റിയാസ് സ്വാഗതം പറഞ്ഞു. അധ്യാപകൻ എം എ നൗഷാദ് ഒപ്പം വിദ്യാർത്ഥി മുഹമ്മദ് മുസ്തഫ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി രഘുനാഥൻ നന്ദിപറഞ്ഞു. വിദ്യാർത്ഥികളും അധ്യാപകരും സജീവമായി പങ്കെടുത്ത പരിപാടിയിൽ സമൂഹത്തിലെ ഭിന്നശേഷി ഉള്ളവർക്കുള്ള അവകാശങ്ങൾക്കും […]
Read more

അബു അരീക്കോടിൻ്റെ മരണം; അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യം

മലപ്പുറം: അരീക്കോട് സ്വദേശിയും വിദ്യാർത്ഥിയും സി.പി.എം സൈബർ പോരാളിയുമായ അബുവിൻ്റെ ദുരൂഹ മരണത്തിൽ അന്വേഷണവും നടപടികളും ഊർജിതപ്പെടുത്തണമെന്ന കുടുംബത്തിൻ്റെ ആവശ്യം സത്വരമായി നിറവേറ്റണമെന്ന് മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം കെ എം മുഹമ്മദ് ഖാസിം കോയ അധികൃതരോട് ആവശ്യപ്പെട്ടു. മരണം സംഭവിച്ചിട്ട് മൂന്നാഴ്‌ചകളായി. അബുവിൻ്റെ അരീക്കോട് പൂക്കിടിയിലുള്ള കുടുംബത്തെ സന്ദർശിച്ചു കൊണ്ട് സംഭവത്തിൽ മതിയായ നീക്കങ്ങൾ ഇനിയും ഉണ്ടായിട്ടില്ലെന്നും സമഗ്രമായ അന്വേഷണമാണ് വേണ്ടതെന്നുമുള്ള കുടുംബത്തിന്റെ ആവശ്യം അധികൃതർ താമസംവിനാ കണക്കിലെടുക്കണമെന്നും ഖാസിം കോയ ആവർത്തിച്ചു. ദുഃഖം പേറുന്ന […]
Read more

വെളിയംകോട് പഞ്ചായത്തിൽ എസ് ഡിപിഐ സ്ഥാനാർഥികളുടെ പോസ്റ്ററുകൾ നശിപ്പിച്ചതായി പരാതി

മലപ്പുറം: വെളിയംകോട് പഞ്ചായത്തിലെ 19 ആം വാർഡിലെ സ്ഥാനാർഥിയുടെയും ബ്ലോക്ക് തലത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥിയുടെയും പോസ്റ്ററുകൾ ആണ് നശിപ്പിച്ചതായി കണ്ടെത്തിയത്. 19ാം വാർഡിൽ നിന്ന് ജനവിധി തേടുന്ന റീഷ്മ അഹമ്മദ് ഇസ്മായിലിന്റെയും ബ്ലോക്ക് തലത്തിലേക്ക് മത്സരിക്കുന്ന ഷഹീർ തണ്ണിത്തുറയുടെയും തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ ആണ് വ്യാപകമായി നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്തണമെന്ന് എസ് ഡി പി ഐ പ്രവർത്തകർ പറഞ്ഞു.
Read more

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തീരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു. തീരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട തിരൂർ മുൻസിപ്പാലിറ്റി, തലക്കാട്, വെട്ടം, മംഗലം, പുറത്തൂർ, തൃപ്പങ്ങോട്, തിരുനാവായ, ചെറിയമുണ്ടം എന്നീ പഞ്ചായത്തുകളിലെ രാഷ്ട്രീയ പാർട്ടികളിലെ പ്രതിനിധികളുടെ യോഗമാണ് തിരൂർ പോലീസ് സ്റ്റേഷനിൽ വെച്ച് നടന്നത്. വരുന്ന തദ്ദേശ വകുപ്പ് ഇലക്ഷൻ വളരെ സമാധാനപരമായി നടത്തുന്നതിനും, തിരഞ്ഞെടുപ്പ് കലാശകൊട്ട് വാർഡുകളിൽ നിന്ന് കൊണ്ട് ചെയ്യുന്നതിന് കർശന നിർദ്ദേശം നൽകി. പ്രശ്നമാധിത ബൂത്തുകളിലും മറ്റും ശക്തമായ […]
Read more

വീട്ടമ്മമാർക്കുള്ള പെൻഷൻ യാഥാർഥ്യമാക്കും, അതിനാവശ്യമായ ഡാറ്റ ശേഖരിക്കും: സിപിഐഎം എടപ്പാൾ ഏരിയ സെക്രട്ടറി ടി. സത്യൻ

മലപ്പുറം: വീട്ടമ്മമാർക്കുള്ള പെൻഷൻ ഉടൻ നടപ്പിലാക്കും എന്നും അതിനുള്ള ഡാറ്റ ശേഖരണം ആരംഭിക്കുമെന്നും സിപിഎം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ. ചങ്ങരംകുളത്ത് വെച്ച് നടന്ന എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് അദ്ദേഹം പറഞ്ഞത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ, പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ പ്രവർത്തനങ്ങൾക്കെതിരെ കേസ് കൊടുക്കാൻ പോയ മുസ്ലിം ലീഗും യൂത്ത് ലീഗും ഇവിടുള്ള വീട്ടമ്മമാരോടും സാധാരണക്കാരോടും മറുപടി പറയേണ്ടി വരുമെന്നും ചങ്ങരംകുളത്ത് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
Read more

നായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കാറിലിടിച്ച് അപകടം

തൃശ്ശൂർ : നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സ്വിഫ്റ്റ് കാറിൽ ഇടിച്ച് അപകടം. പുന്നയൂർകുളത്തുള്ള ശാന്തി ഹോസ്പിറ്റലിനു സമീപമാണ് സംഭവം നടന്നത്. അപകടത്തിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. നായ കുറുകെ ചാടിയതോടെ ഓട്ടോറിക്ഷയുടെ നിയന്ത്രണം വിടുകയായിരുന്നെന്നും കാറിൽ ഇടിച്ച് മറിഞ്ഞു വീഴുകയാണെന്നും നാട്ടുകാർ പറഞ്ഞു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix