Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: malappuram

യൂത്ത് ലീഗ് പ്രവർത്തകൻ ഓതായി മനാഫ് വധം; പി. വി അൻവറിന്റെ സഹോദരി പുത്രൻ ഷഫീഖ് കുറ്റക്കാരൻ

മലപ്പുറം: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന ഓട്ടോ ഡ്രൈവര്‍ ഒതായി പള്ളിപ്പറമ്പന്‍ മനാഫിനെ കൊലപ്പെടുത്തിയ കേസിൽ പി.വി. അന്‍വറിന്റെ സഹോദരീപുത്രൻ ഷെഫീഖ് കുറ്റക്കാരനെന്ന് കോടതി. മൂന്ന് പ്രതികളെ വെറുതെവിട്ടു. മഞ്ചേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എ.വി. ടെല്ലസാണ് വിധി പറഞ്ഞത്. ശിക്ഷ നാളെ പ്രഖ്യാപിക്കും. പി.വി.അൻവർ ഉൾപ്പെടെ 26 പേരാണ് കേസിൽ പ്രതികളായത്. കേസ് നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ പി.വി. ഷൗക്കത്തലി മരണപ്പെട്ടു. പ്രധാന സാക്ഷി കൂറുമാറിയതോടെ നാലാം പ്രതിയായ പി.വി അൻവർ അടക്കം 21 പ്രതികളെ […]
Read more

നരിപ്പറമ്പിൽ അതിഥി തൊഴിലാളികൾക്കായി ആരോഗ്യ വകുപ്പിന്റെ രക്ത പരിശോധന ക്യാമ്പ്

എറണാകുളം: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്ക് നരിപറമ്പിൽ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പ്രദേശത്ത് താമസിക്കുന്ന തൊഴിലാളികളുടെ വീടുകളെ കേന്ദ്രീകരിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് സ്വപ്ന സത്യന്റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകരാണ് പരിശോധന നിർവഹിച്ചത്. മലേറിയ രോഗ നിർണ്ണയവും പ്രതിരോധവുമെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി അതിഥി തൊഴിലാളികൾ പങ്കെടുത്തു. ആരോഗ്യമേഖല പ്രവർത്തകരായ മേഖല, അനുരാജ്, പ്രവീൺ, ഐൻസ്റ്റീൻ വർഗീസ് എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു. ആശാ പ്രവർത്തക ആമിനയും പരിപാടിയിൽ സഹകരിച്ചു.
Read more

കാന്തള്ളൂരിൽ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ ടി ജലീൽ ഉദ്ഘാടനം നിർവഹിച്ചു

മലപ്പുറം: ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ വട്ടംകുളം കാന്തള്ളൂരിൽ സംഘടിപ്പിച്ചു. ഡോക്ടർ കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. സിബി ബിനീഷ് അക്ഷത വഹിച്ചു. സി രാമകൃഷ്ണൻ എം ബി ഫൈസൽ എം മുസ്തഫ എം എ നവാബ് എ സിദ്ദിഖ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി തവനൂർ ഡിവിഷൻ ശ്യാമിലി ബ്ലോക്ക്‌ പോട്ടൂർ ഡിവിഷൻ സ്ഥാനാർത്ഥി മുഹമ്മദ് ഹർഷദ് ഫജർ കാന്തള്ളൂർ സ്ഥാനാർത്ഥി ബിപി അനിത എന്നിവർ സംസാരിച്ചു. എം മുരളീധരൻ സ്വാഗതവും സി എസ് […]
Read more

റോട്ടറി ഇൻ്റർനേഷണലിൻ്റെ വൊക്കേഷണൽ എക്സലൻസ് അവാർഡ്ഡിന് ഡോ രോഹിത് ശശിധരൻ അർഹനായി

മലപ്പുറം: റോട്ടറി ഇൻ്റർനാഷ്ണൽ സമൂഹത്തിൻ്റെ ഉന്നമനത്തിനായ് ശക്തമായി ഇടപ്പെടുന്നവർക്കായി ഏർപ്പെടുത്തിയ വൊക്കേഷണൽ എക്സലൻസ് അവാർഡ് ഡോ രോഹിത് ശശിധരന്. റോട്ടറി ക്ലബ് എടപ്പാൾ അംഗവും എടപ്പാൾ ഹോസ്പിറ്റൽസിലെ ന്യൂറോളജിസ്റ്റുo,സ്ട്രോക്ക് സ്‌പെഷലിസ്‌റ്റുമാണ് ഡോക്ടർ രോഹിത് ശശിധരൻ. റോട്ടറി ക്ലബ് എടപ്പാളുമായി ചേർന്ന് നിരവധി സ്ട്രോക് ബോധവൽക്കരണ ക്യാമ്പുകളും,സാധാരണക്കാർക്ക് സൗജന്യമായി ചികിത്സാ സൗകര്യങ്ങളുമൊരുക്കി ആതുര ശുശ്രൂഷരംഗത്ത് കർമ്മനിരതനാണ് ഡോക്‌ടർ രോഹിത് ശശിധരൻറോട്ടറി ക്ലബ് ഗവർണർ വിസിറ്റ് വേദിയിൽ വെച്ച് റോട്ടറി ഡിസ്‌ട്രിക്ട് ഗവർണർ ബിജോഷ് മാനുവൽ അവാർഡ് സമ്മാനിക്കും.
Read more

പുതു തലമുറയുടെ വിവാഹത്തോടുള്ള വിമുഖത ആശങ്കാജനകം; ഹാദിയ സംഗമം

മലപ്പുറം: പ്രായമെത്തിയിട്ടും പുതു തലമുറ വിവാഹത്തോട് വിമുഖത കാണിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് ഇർശാദ് ഹാദിയ വിമൻസ് സംഗമം. ഇത്തരം അപചയങ്ങളെ വൈജ്ഞാനിക മുന്നേറ്റത്തിലൂടെ മറികടക്കണമെന്നും ഇർശാദ് ഹാദിയ വിമൻസ് സംഗമം അഭിപ്രായപ്പെട്ടു. സമസ്ത മേഖല ജന. സെക്രട്ടറി സയ്യിദ് സീതി കോയ തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു. കേരള ഹസൻ ഹാജി അവാർഡ് ദാനം നടത്തി. വി വി അബ്ദു റസാഖ് ഫൈസി , വാരിയത്ത് മുഹമ്മദലി […]
Read more

എടപ്പാൾ പഞ്ചായത്തിൽ സ്വന്തം സ്ഥാനാർത്ഥിയെ പിൻവലിച്ച് സ്വതന്ത്രനെ പിന്തുണക്കാൻ യുഡിഎഫ്

മലപ്പുറം: എടപ്പാൾ പഞ്ചായത്ത്‌ 17 ാം വാർഡിൽ സ്വന്തം സ്ഥാനാർത്ഥിയെ പിൻവലിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണക്കാൻ യുഡിഎഫ് തീരുമാനം. 17 ാം വാർഡായ വൈദ്യർ മൂലയിൽ നാമനിർദേശ പത്രിക സമർപ്പിച്ച യൂഡിഎഫ് സ്ഥാനാർഥി മുഹമ്മദ്‌ ആയിരുന്നു. അവസാന ഘട്ടത്തിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം മുഹമ്മദിന്റെ സ്ഥാനാർഥിത്വം പിൻവലിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി തോട്ടത്തിൽ പ്രഭാകരനെ പിന്തുണക്കാൻ തീരുമാനിക്കുകയായിരുന്നു. ഇടത് മുന്നണിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് തോട്ടത്തിൽ പ്രഭാകരൻ മുന്നണി വിട്ട് സ്വതന്ത്രനായി മത്സരിക്കുന്നത്.
Read more

ചങ്ങരംകുളം ഡിവിഷൻ വികസനത്തിന്റെ മുഖച്ഛായയാകണം: അബ്ദു സമദ് സമദാനി എം.പി

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന പ്രവർത്തനങ്ങളുടെ സംസ്ഥാന മാതൃകയാണെന്നും ആ തുടർച്ച ചങ്ങരംകുളം ഡിവിഷനിലും ഉണ്ടാകണമെങ്കിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിക്കണമെന്നും പൊന്നാനി എം.പി ഡോ. അബ്ദുസമദ് സമദാനി പറഞ്ഞു. ചങ്ങരംകുളം ഡിവിഷൻ യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടർച്ചയായി ഇടതുപക്ഷം വിജയിക്കുന്നതിനാൽ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ മുടങ്ങിക്കിടക്കുന്നതായും സമദാനി ആരോപണം ഉന്നയിച്ചു. പി.പി യൂസഫലി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ് നേതാവ് പി.ടി അജയ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. അഷ്‌റഫ് കോക്കൂർ, സുഹറ […]
Read more

തിരുന്നാവായയിൽ കഞ്ചാവ് വിൽപ്പന; രണ്ട് യുവാക്കൾ പോലീസ് പിടിയിൽ

മലപ്പുറം: തിരുനാവായ കാരത്തൂർ പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്ന യുവാക്കളെ തിരൂർ പോലീസ് പിടികൂടി. അതിഥി തൊഴിലാളികളിൽ നിന്ന് മൊത്തമായി കഞ്ചാവ് വാങ്ങി ചെറുപ്പക്കാർക്ക് ചെറിയ പാക്കറ്റുകളാക്കി വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. അണ്ണാര സ്വദേശിയായ അൻഷാദ് (20), തൃപങ്ങോട് സ്വദേശിയായ നഷാദ് (18) എന്നിവരെയാണ് പോലീസ് പിടികൂടിയത്.പ്രതികളിൽ നിന്ന് കഞ്ചാവും വിൽപനയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. സബ് ഇൻസ്പെക്ടർ നിർമൽ മുരളി. നസീർ തിരൂർക്കാട്, ഉണ്ണിക്കുട്ടൻ, രാജേഷ്, […]
Read more

കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പുതിയ തൊഴിൽ കോഡുകൾ പിൻവലിക്കുക; കെഎസ്ടിഎ സമ്മേളനം

മലപ്പുറം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ35-ാ o എടപ്പാൾ ഉപജില്ലാ സമ്മേളനം എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം ആർ പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെഎം സുരേഷ് ബാബു അധ്യക്ഷനായി. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പുതിയ തൊഴിൽ കോഡുകൾ പിൻവലിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി വി ഗോപാലകൃഷ്ണൻ സംഘടനാ റിപ്പോർട്ടും പി പി സുബീന പ്രവർത്തന റിപ്പോർട്ടും കെ എസ് ശ്രീകാന്ത് വരവ് ചെലവു […]
Read more

മലപ്പുറം അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലേക്ക് യുഡിഎഫിന് വിമത സ്ഥാനാർത്ഥി

മലപ്പുറം:  അരീക്കോട് ബ്ലോക്ക് പഞ്ചായത്തിൽ പൂക്കൊളത്തൂർ ഡിവിഷനിൽ നിന്നാണ് യുഡിഎഫിന് വിമത സ്ഥാനാർത്ഥി പത്രിക നൽകിയത്. KSU നേതാവ് സിതാര ഉള്ളത്താണ് പാർട്ടിയുടെ ഔദ്യാഗിക സ്ഥാനാർത്ഥിയായ് നോ മിൻ ചെയ്തത്. എന്നാൽ ഫാതിമത്ത് സുഹ്റയാണ് യുഡിഎഫിന്റെ വിമത സ്ഥാനാർത്ഥി.2 വിമത സ്ഥാനാർത്ഥികളിൽ ഒരാൾ പത്രിക പിൻവലിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix