Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: malappuram

കനത്ത മഴ; കണ്ണഞ്ചിറയിലെ സംസ്ഥാന പാതയിൽ വെള്ളക്കെട്ട്

മലപ്പുറം: കനത്ത മഴയെ തുടർന്നു കണ്ണഞ്ചിറയിലെ സംസ്ഥാന പാതയിൽ വെള്ളം കെട്ട് രൂപപ്പെട്ടത് യാത്രക്കാരെയും വ്യാപാരികളേയും ബുദ്ധിമുട്ടിലാക്കി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പെയ്ത ശക്തമായ മഴ തുടർന്നാണ് സംസ്ഥാന പാതയിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടത്. വാഹനങ്ങളുടെ ഹെഡ്ലൈറ്റുകളുടെ സഹായത്തോടെ മാത്രം യാത്ര ചെയ്യാനുള്ള സാഹചര്യമാണ് ഉണ്ടായിരുന്നുള്ളു. ചിലർ റോഡിന്റെ അരികിലൂടെ നടന്ന് മുന്നോട്ട് പോകാൻ നിർബന്ധിതരായി. പ്രദേശത്ത് ഡ്രൈനേജ് സംവിധാനം കാര്യക്ഷമമല്ലാത്തതും റോഡിന്റെ ഉയരം കുറഞ്ഞതുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്നും ശക്തമായി മഴപെയ്താൽ ഇത് പതിവാണെന്നും നാട്ടുകാർ ചൂണ്ടിക്കാണിച്ചു.
Read more

ഷബീറിന് തണലൊരുക്കി ഐസിഎഫ് റിയാദ് കമ്മിറ്റി

മലപ്പുറം: ജന്മനാ കാഴ്ച പരിമിതിയുള്ള പോത്തനൂരിലെ ഷബീർ അദനിക്ക് വീട് നിർമിച്ചു നൽകി. കേരള മുസ്‌ലിം ജമാഅത്ത് പ്രവാസി ഘടകമായ ഐ സി എഫ് റിയാദ് കമ്മിറ്റി. ദാറുൽ ഖൈർ എന്നാണ് വീടിന്റെ പേര്. താഴത്തേല പറമ്പിൽ ബഷീർ – നദീറ ദമ്പതികളുടെ മൂത്തമകൻ ഷബീറിന് ജന്മനാ രണ്ട് കണ്ണുകൾക്കും കാഴ്ചയില്ല. എൽ കെ ജി മുതൽ ഡിഗ്രി വരെയുള്ള 19 വർഷക്കാലയളവിൽ ഷബീർ ഷബീറിന്റെ സകല പരിമിതികളെയും ഉൾകാഴ്ച കൊണ്ട് പൊരുതി തോൽപ്പിച്ചു. പാഠ്യ-പാഠ്യതര വിഷയങ്ങളിൽ […]
Read more

പൊന്നാനി പൗർണമി തിയേറ്ററിന് സമീപം ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമം

പൊന്നാനി: പൊന്നാനിയിലെ പൗർണമി തിയേറ്ററിന് സമീപം ബൈക്കിലെത്തി സ്വർണമാല പൊട്ടിക്കാൻ ശ്രമം. പൗർണമി തിയറ്ററിന് എതിർവശം തൃക്കാവ് ലോക്കൽ ലൈബ്രറിയിലേക്കുള്ള റോഡിലാണ് സംഭവം നടന്നത്. റോഡിലൂടെ പോവുകയായിരുന്ന നസീമ എന്ന യുവതിയുടെ കഴുത്തിലെ മാലയാണ് ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആൾ മോഷ്ടിക്കാൻ ശ്രമിച്ചത്. നസീമ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി. മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെട്ടു.
Read more

ചങ്ങരംകുളം സ്വദേശിയെ പോട്ടൂരിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: ചങ്ങരംകുളം സ്വദേശിയെ പോട്ടൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കല്ലൂർമ്മ സ്വദേശിയായ പടിക്കൽ ശ്രീജിത്ത് (46) നെയാണ് പോട്ടൂരിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുമാസം മുൻപാണ് ശ്രീജിത്ത് പോട്ടൂരിലെ വാടക ക്വാർട്ടേഴ്സിൽ താമസം ആരംഭിച്ചതെന്ന് ഉടമ പറഞ്ഞു. ശ്രീജിത്തിന്റെ താമസ സ്ഥലത്ത് നിന്ന് ദുർഗന്ധം വമിച്ചു തുടങ്ങിയതോടെ പ്രദേശത്തുകാർ റൂം തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ ശ്രീജിത്തിനെ കണ്ടത്. തൃത്താല പോലീസെത്തി നിയമ നടപടികൾ ആരംഭിച്ചു.
Read more

എൽ ഡി എഫ് കാലടി പഞ്ചായത്ത് കൺവെൻഷൻ മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു

കാലടി : എൽഡിഎഫ് കാലടി പഞ്ചായത്ത് കൺവെൻഷൻ കാലടി സെൻ്ററിൽ നടന്നു.മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഇ വി മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ജ്യോതി ഭാസ്, അഡ്വ പി.പി മോഹൻദാസ്, ഇ രാജഗോപാൽ, വി പി മധു,മുരളി പാറക്കൽ, എം വി എം മാണൂർ , സ്ഥാനാർത്ഥികളായ കെ ശ്യാമിലി, പി.ടി നാരായണൻ, പി പി റിയാസ്, എം വി പ്രേമ എന്നിവർ സംസാരിച്ചു.തെരഞ്ഞെടുപ്പ് വിജയത്തിനായി സുബ്രമണ്യൻ മാസ്റ്റർ ചെയർമാനായ101 അംഗ സംഘാടക […]
Read more

ഖത്തറിൽ വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു

മലപ്പുറം: ഖത്തറിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. അരീക്കോട് വടക്കും മുറി സ്വദേശി അബ്ദുൽഹമീദ് കാരിയോടനാണ് മരണപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ദോഹയിലെ മദീന ഖലീഫയിൽ വെച്ച് നടന്ന അപകടത്തിൽ സാരമായ പരിക്കേറ്റ് ഖത്തറിലെ ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണപ്പെട്ടത്. മൃതദേഹം നാളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്നു. നാളെയോടെ മൃതദേഹം നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read more

ഉത്സവാഘോഷ കമ്മിറ്റി ഒഫീസ് ഉദ്ഘാടനം ചെയ്തു

മലപ്പുറം: താനൂർ ശോഭപറമ്പ് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഉത്സവ ആഘോഷ കമ്മിറ്റി ഓഫീസ് ഭദ്രദീപം കൊളുത്തി ക്ഷേത്ര പൂജാരി രാജീവ് ആവേൻ ഉദ്ഘാടനം ചെയ്തു. കലങ്കരി മഹോത്സവം അടുത്ത മാസം 28,29,30, ദിവസങ്ങളിലായി ക്ഷേത്ര പരിസരത്ത് വെച്ച് നടക്കുമെന്ന് അറിയിച്ചു. ക്ഷേത്രം ഊരാളൻ രവിമേനോൻ, ഊരാള കുടുംബഅംഗം മധു മേനോൻ, ക്ഷേത്രം പ്രസിഡണ്ട് കെ.വേണുഗോപാൽ, സെക്രട്ടറി എ.ഉണ്ണി,ഉത്സവ ആഘോഷകമ്മിറ്റി രക്ഷാധികാരി കെ. ബാലൻ, ഉത്സവ ആഘോഷകമ്മിറ്റി ചെയർമാൻഒ. സുരേഷ്ബാബു, കൺവീനർ വി.വി അഭിലാഷ്, ട്രഷറർമാട്ടുമ്മൽ ഷാജി , […]
Read more

മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ പ്രതിയെ കാപ്പാ പ്രകാരം ജയിലിൽ അടച്ചു

മലപ്പുറം: കൊണ്ടോട്ടി മേലങ്ങാടി നെയ്യൻ വീട്ടിൽ അജ്മൽ (29) ആണ് കാപ്പാ നിയമ പ്രകാരം മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് ആറ് മാസത്തേക്ക് ജയിലിൽ അടച്ചത്. ഇയാൾക്ക് തേഞ്ഞിപ്പലം, കൊണ്ടോട്ടി,കാസർഗോഡ് ജില്ലയിലെ നീലേശ്വരം, സ്റ്റേഷനുകളിൽ മയക്കു മരുന്ന് കേസുകൾ നിലവിലുള്ളതാണ്. ഓഗസ്റ്റ് മാസത്തിൽ കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ ലഹരി മരുന്നുമായി പിടിക്കപ്പെട്ട് റിമാൻഡിൽ ആയിരുന്നു. തുടർന്ന് കൊണ്ടോട്ടി പോലീസ് ഇയാൾക്കെതിരെ കാപ്പാ നിയമ പ്രകാരം നടപടികൾ തുടങ്ങുകയുമായിരുന്നു. ഇയാൾക്കെതിരെ കൊണ്ടോട്ടി പോലീസ് ഇൻസ്‌പെക്ടർ പി […]
Read more

മലപ്പുറം കൊണ്ടോട്ടിയില്‍ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

മലപ്പുറം: മഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിനീഷ് . ഇ ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എയര്‍പോര്‍ട്ട് റോഡിലെ നുഹ് മാന്‍ ജംഗ്ഷന് സമീപത്തെ ലോഡ്ജ് മുറിയില്‍ നിന്നും 3.562 ഗ്രാം മെത്താംഫിറ്റമിനുമായി തിരൂരങ്ങാടി താലൂക്കില്‍  കണ്ണമംഗലം വില്ലേജില്‍ എടക്കാപ്പറമ്പ് ദേശത്ത് പട്ടര്‍ക്കടവന്‍ വീട്ടില്‍ മുഹമ്മദ്കുട്ടി ഹാജി മകന്‍ ഉബൈദ് പി.കെ എന്നയാൾ അറസ്റ്റിൽ. പ്രതിയുടെ പേരിൽ പരപ്പനങ്ങാടി എക്സൈസിലും കരിപ്പൂര്‍ പോലീസിലും മയക്ക് മരുന്ന് കേസുകളുണ്ട്. കാപ്പ ചുമത്തി ജയിലിലായിരുന്ന പ്രതി ജാമ്യത്തിലിരിക്കെയാണ്  വീണ്ടും […]
Read more

മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പത്ത് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. നാല് ജനറല്‍ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കം രൂക്ഷമായിരുന്നു. ജനറല്‍ സീറ്റ് ആവശ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസിന് സീറ്റ് നല്‍കിയിട്ടില്ല. എന്നാല്‍ കെഎസ്‌യുവിന് ഒരു സീറ്റ് നല്‍കി. മംഗലം ഡിവിഷനില്‍ നിന്നും കെഎസ്‌യു ജില്ലാ സെക്രട്ടറി ആരതി പ്രദീപ് മത്സരിക്കും. വഴിക്കടവ്- എന്‍ എ കരീം, വണ്ടൂര്‍- ആലിപ്പറ്റ ജമീല, മേലാറ്റൂര്‍- കെ ടി അജ്മല്‍, അങ്ങാടിപ്പുറം- സി സുകുമാരന്‍, തവനൂര്‍- […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix