Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: malappuram

മലപ്പുറം മുന്‍ എസ്.പി. സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

മലപ്പുറം: മുന്‍ മലപ്പുറം എസ്.പി. സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സസ്‌പെന്‍ഷന്റെ കാലാവധി ആറുമാസം കഴിഞ്ഞ സാഹചര്യത്തിലാണ് നടപടി. സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചെങ്കിലും അടുത്ത പോസ്റ്റിങ്ങ് സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടില്ല. പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു സുജിത് ദാസിനെ സസ്‌പെന്റ് ചെയ്തത്. എം.ആര്‍ അജിത്ത് കുമാറിനൊപ്പം സുജിത്തിനും സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അൻവർ വെളിപ്പെടുത്തിയിരുന്നു. ശബ്ദരേഖ അടക്കം അൻവർ പുറത്തുവിട്ടിരുന്നു. മലപ്പുറം എസ്.പി. ആയിരിക്കേ ക്യാമ്പ് ഓഫീസ് വളപ്പിലെ മരംമുറിയുമായി ബന്ധപ്പെട്ട് അൻവർ നൽകിയ കേസ് പിൻവലിക്കണമെന്ന് […]
Read more

കരുവാരക്കുണ്ടില്‍ കടുവയിറങ്ങിയെന്ന വ്യാജ പ്രചാരണം; യുവാവ് അറസ്റ്റിൽ

മലപ്പുറം: കരുവാരക്കുണ്ടില്‍ കടുവയിറങ്ങിയെന്നു പറഞ്ഞ് വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ കരുവാരക്കുണ്ട് സ്വദേശി ജെറിന്‍ അറസ്റ്റില്‍. വനം വകുപ്പിന്റെ പരാതിയിലാണ് ജെറിനെതിരെ നടപടിയെടുത്തത്. ഇന്നലെയാണ് ജെറിന്‍ നാട്ടില്‍ കടുവയെ കണ്ടെന്ന് അവകാശപ്പെട്ട് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഇത് ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തയായി വരികയും ജെറിന്‍ കടുവയെ കണ്ട അനുഭവം ചാനലുകളോട് ഫോണില്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പ് അന്വേഷണം ആരംഭിച്ചത്. ചോദ്യം ചെയ്യലിൽ കടുവയുടെ ദൃശ്യങ്ങള്‍ താന്‍ എഡിറ്റ് ചെയ്താണെന്ന് ഇയാള്‍ സമ്മതിച്ചു. തുടര്‍ന്നാണ് വനംവകുപ്പ് പോലീസില്‍ […]
Read more

വിവാഹ വാഗ്ദാനം നൽകി പീഡനം; വ്‌ളോഗര്‍ ജുനെെദ് അറസ്റ്റില്‍

മലപ്പുറം: സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച വ്‌ളോഗര്‍അറസ്റ്റില്‍. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടില്‍ ജുനൈദിനെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ബാഗ്ലൂരില്‍ നിന്നാണ് മലപ്പുറം പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. സോഷ്യല്‍ മീഡിയ വഴിയാണ് പ്രതി യുവതിയെ പരിചയപ്പെട്ടത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി രണ്ട് വര്‍ഷത്തോളമായി വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നും നഗ്‌ന ഫോട്ടോകള്‍ പകര്‍ത്തി സോഷ്യല്‍ […]
Read more

ചുങ്കത്തറ പഞ്ചായത്തിൽ കൂറുമാറിയ ഇടത് അംഗത്തിൻ്റെ ഭർത്താവിൻ്റെ കട സിപിഎം തകർത്തെന്ന് പരാതി

മലപ്പുറം: കൂറുമാറിയ ഇടത് അംഗത്തിൻ്റെ ഭർത്താവ് സുധീർ പുന്നപാലയുടെ കട സി.പി.എം പ്രവർത്തകർ തകർത്തതായി പരാതി. കൂടാതെ കട പൂട്ടി താക്കോൽ കൊണ്ടുപോയെന്നും ആരോപണമുണ്ട്. ചുങ്കത്തറ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി റീനയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് സുധീർ പുന്നപ്പാല പൊലീസിൽ പരാതി നൽകി. അതെസമയം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സുധീർ പുന്നപ്പാല മലപ്പുറം എസ്. പിക്ക് പരാതി നൽകിയിട്ടുണ്ട്.
Read more

മലപ്പുറത്തെ ഭയപ്പെടുത്തിയ കസേരക്കൊമ്പൻ ചരിഞ്ഞു

മലപ്പുറം:കഴിഞ്ഞ രണ്ട് മാസമായി മലപ്പുറം എടക്കര മുത്തേടത്ത് ജനവാസ മേഖലയിൽ ഭീതി സൃഷ്ടിച്ചിരുന്ന കാട്ടാന കസേരക്കൊമ്പൻ ചരിഞ്ഞു. നീണ്ടു വളഞ്ഞ കൊമ്പുകൾ കസേര പോലെ തോന്നിക്കുന്നതിലാണ് നാട്ടുകാർ കസേരക്കൊമ്പൻ എന്ന് ആനയെ വിളിച്ചിരുന്നത് .രാത്രി കൃഷിയിടത്തിലെ വിളകൾ നശിപ്പിച്ച ശേഷം പുലർച്ചയോടെ ആന റോഡിലിറങ്ങി ജനത്തെ ഭയപ്പെടുത്തിയിരുന്നു. അർധരാത്രിയിൽ, തുറന്നുകിടന്നിരുന്ന സെപ്റ്റിക് ടാങ്കിൽ വീണാണ് ആന ചരിഞ്ഞത്. അടുത്തിടെയായി ആന ക്ഷീണിതനായിരുന്നെന്നു വനംവകുപ്പ് പറഞ്ഞു.ജനവാസ കേന്ദ്രങ്ങളിൽ നിന്ന് പിൻമാറാത്ത കൊമ്പനെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
Read more

മലപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ബസിലുണ്ടായിരുന്ന നിരവധി പേർക്ക് പരുക്കേറ്റു

മലപ്പുറം: സ്വകാര്യ ബസ് മറിഞ്ഞു അപകടം. മലപ്പുറം പുത്തനത്താണി ചുങ്കം ദേശീയപാതയിലാണ് അപകടം നടന്നത്. തൃശ്ശൂരിലേക്ക് പോകുന്ന പാരഡൈസ് എന്ന ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് റോഡിന് കുറുകെയാണ് കിടന്നത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ പുത്തനത്താണിയിലേയും കോട്ടക്കലിലേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന വിവരം.
Read more

തിരൂരങ്ങാടിയിൽ സ്‌കൂട്ടറിൽ സഞ്ചരിച്ചുകൊണ്ടിരിക്കവെ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരൂരങ്ങാടി (മലപ്പുറം): സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയേയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് ബൈക്ക് യാത്രക്കാരൻ. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ ദേശീയപാത തലപ്പാറ വലിയപറമ്പിലായിരുന്നു സംഭവം. മൂന്നിയൂര്‍ പാലക്കലില്‍ താമസിക്കുന്ന മുന്നുകണ്ടത്തില്‍ സക്കീറിന്റെ ഭാര്യ സുമി(40), മകള്‍ ഷബാ ഫാത്തിമ(17) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പാലക്കലില്‍നിന്നു മുൻപ് താമസിച്ചിരുന്ന കൂരിയാട്ടെ മരണ വീട്ടിലേക്ക് പോകുമ്പോള്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബൈക്ക് യാത്രക്കാരനാണ് ഇവരെ വെട്ടിയത്. ഇരുവരുടേയും വലതുകൈയ്ക്കാണ് വെട്ടേറ്റത്. തുടർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുവരുടെയും കൈയ്ക്കു തുന്നലുണ്ട്. സംഭവത്തിൽ തിരൂരങ്ങാടി […]
Read more

സെന്റ് ഓഫ് ദിനത്തിൽ ആഡംബര കാറുകളുമായി പ്ലസ്ടു വിദ്യാര്‍ഥികളുടെ അഭ്യാസം പ്രകടനം,തമ്മില്‍ കൂട്ടിയിടി; ഒടുവില്‍ കേസ്

കല്പറ്റ: ആഡംബര കാറുകളുമായി പ്ലസ് ടു വിദ്യാർത്ഥികളുടെ അഭ്യാസം. എന്‍.എസ്.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കുട്ടികളുടെ സെന്റ് ഓഫ് ദിനത്തിൽ സ്‌കൂള്‍ ഗ്രൗണ്ടില്‍ കാറുമായി കുട്ടികളുടെ അഭ്യാസപ്രകടനം. രണ്ടു കാറുകള്‍ അഭ്യാസപ്രകടനത്തിനിടെ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച വൈകീട്ട് നടന്ന സെന്റ് ഓഫ് പാരിപാടികള്‍ക്കുശേഷമായിരുന്നു കുട്ടികളുടെ ഇത്തരത്തിലുള്ള അഭ്യാസപ്രകടനം. സ്‌കൂള്‍ അധികൃതരുടെ വിലക്ക് മറികടന്നാണ് വിദ്യാര്‍ഥികള്‍ കാറുകളുമായി എത്തിയത്.ആറു കാറുകളാണ് സ്കൂളിൽ കൊണ്ടുവന്നത്. ഇക്കൂട്ടത്തിൽ വാടകയ്‌ക്കെടുത്ത ആഡംബര കാറുകളുമുണ്ട്. വിദ്യാര്‍ഥികള്‍ അപകടകരമായ വിധത്തില്‍ […]
Read more

ഉമ്മക്കെതിരേ കേസ് കൊടുക്കുമെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി രണ്ടാംക്ലാസുകാരൻ; പരാതി പറയാൻ കയറി ചെന്നത് ഫയർസ്റ്റേഷനിൽ

മലപ്പുറം: മാതാവ് വഴക്കുപറഞ്ഞതിനെത്തുടർന്ന് വീടുവിട്ടിറങ്ങി രണ്ടാംക്ലാസുകാരൻ. കുട്ടി നാല് കിലോമീറ്ററോളം നടന്ന് പരാതി പറയാൻ എത്തിയത് ഫയർ സ്റ്റേഷനിൽ. പോലീസ് സ്റ്റേഷൻ എന്ന് വിചാരിച്ചാണ് കുട്ടി ഫയർ സ്റ്റേഷനിൽ കയറിയത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. സഹോദരിയുമായി കുട്ടി വഴക്കിട്ടിരുന്നു. ഇതിന്റെ പരിഭവം മാതാവിനോട് പറഞ്ഞു. എന്നാൽ മാതാവ് രണ്ടാം ക്ലാസുകാരനെ വഴക്കുപറയുകയായിരുന്നു. ഇതിന്റെ വിഷമത്തിൽ ‘ഉമ്മക്കെതിരേ കേസ് കൊടുക്കും’ എന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇരുമ്പുളിയിൽ നിന്ന് […]
Read more

മലപ്പുറത്ത് മകൻ അമ്മയെ വെട്ടികൊന്നു; പ്രതി കസ്റ്റഡിയിൽ

മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരിയില്‍ മകന്‍ അമ്മയെ വെട്ടികൊന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ആമിന (62) ആണ് കൊല്ലപ്പെട്ടത്. മരിച്ച ആമിനയുടെ മകന്‍ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മുസമ്മില്‍. ആമിനയുടെ ഭര്‍ത്താവ് രാവിലെ ജോലിക്ക് പോയതിന് പിന്നാലെയാണ് കൊലപാതകം നടക്കുന്നത്. കൊടുവാള്‍ ഉപയോഗിച്ച് മുസമ്മിന്‍ ആമിനയെ വെട്ടുകയായിരുന്നു. തുടര്‍ന്ന് നിലത്തു വീണ ആമിനയുടെ തലയില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് മുസമ്മില്‍ അടിച്ചു. സംഭവ സ്ഥലത്തു വെച്ച് തന്നെ ആമിന […]
Read more

Recent News

Advertisement
WhiteswanTV Footer