Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: malappuram

ഫുട്ബോൾ കളിക്കിടയിൽ പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടി; 22 പേർക്ക് പരുക്ക്

മലപ്പുറം: ഫുട്ബോൾ കളിക്കിടെ പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടി 22 പേർക്ക് പരുക്കേറ്റു. അപകടത്തിൽ ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. മലപ്പുറം അരീക്കോട് തെരട്ടമ്മലിയിലാണ് സംഭവം. ഉയരത്തിൽ വിട്ട പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ടൂർണമെൻ്റിൻ്റെ ഫൈനൽ മത്സരമായിരുന്നതിനാൽ, ഇതിന് മുന്നോടിയായി കരിമരുന്ന് പ്രയോഗമുണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായി പൊട്ടിച്ച പടക്കമാണ് ദിശ മാറി കാണികൾക്ക് ഇടയിൽ വീണ് പൊട്ടിയത്. മൂന്ന് പേർക്കാണ് പടക്കത്തിൻ്റെ […]
Read more

മലപ്പുറത്ത് മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം

മലപ്പുറം: മലപ്പുറം കോഡൂർ പഞ്ചായത്തിലെ മാലിന്യശേഖരണ കേന്ദ്രത്തിന് (എംസിഎഫ്) തീപിടിച്ചു. രണ്ടാം വാർഡ് വടക്കേമണ്ണയിൽ നൂറാടിയിലെ കടലുണ്ടി പുഴയ്ക്ക് സമീപമുള്ള എംസിഎഫിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഹരിത കർമ്മ സേനയുടെ എട്ടു സ്ത്രീകൾ ഈ സമയം കേന്ദ്രത്തിൽ ഉണ്ടായിരുന്നു. പൊട്ടിത്തെറി ശബ്ദംകേട്ട് ഇതിൽ ഒരാൾ പുറത്തിറങ്ങി നോക്കിയപ്പോഴാണ് തീ പടരുന്നത് കണ്ടത്. ഉടൻ എല്ലാവരും പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. ഇവരുടെ പണവും ഒരാളുടെ മൊബൈൽ ഫോണും എംസിഎഫിന് അകത്തായി. ഏകദേശം 12,000 രൂപയോളം […]
Read more

മയക്ക് ഗുളിക ചേര്‍ത്ത ജ്യൂസ് നല്‍കി വളാഞ്ചേരിയില്‍ വൃദ്ധ ദമ്പതികളുടെ വീട്ടിൽ മോഷണം

മലപ്പുറം: വളാഞ്ചേരിയില്‍ വൃദ്ധ ദമ്പതികളെ മയക്കികെടുത്തി വീട്ടില്‍ മോഷണം. വളാഞ്ചേരി കോട്ടപ്പുറം സ്വദേശി ചന്ദ്രന്‍ (75), ചന്ദ്രമതി (63) ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്. മയക്ക് ഗുളിക ചേര്‍ത്ത ജ്യൂസ് നല്‍കിയാണ് സ്വര്‍ണം കവര്‍ന്നത്. കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചയ്ക്കാണ് മോഷണം നടന്നത്. ആറ് പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത്. ചന്ദ്രമതിയുടെ മാലയും, വളയും ഉള്‍പ്പെടെയാണ് കവര്‍ന്നത്. സംഭവത്തില്‍ വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

വിവാഹം കഴിഞ്ഞ് മൂന്നാം നാൾ 18കാരി ആത്മഹത്യ ചെയ്ത സംഭവം; 19കാരനായ ആൺസുഹൃത്ത് തൂങ്ങി മരിച്ചു

മലപ്പുറം: ആമയൂരില്‍ പതിനെട്ടുകാരി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തായ 19കാരന്‍ തൂങ്ങി മരിച്ചു. കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. ചികിത്സയിലായിരുന്ന സജീര്‍ ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും ആരും അറിയാതെ പോയിരുന്നു. പിന്നീട് എടവണ്ണ പുകമണ്ണിലാന്ന് മൃതദേഹം കണ്ടെത്തിയത്. ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്നാണ് നിക്കാഹ് കഴിഞ്ഞ് മൂന്നാം നാള്‍ ഷൈമ സിനിവര്‍ വീട്ടില്‍ തൂങ്ങി മരിച്ചത്. ഷൈമ മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ ആണ്‍സുഹൃത്ത് കൈ ഞരമ്പ് […]
Read more

വന്യജീവി ആക്രമണം: കാത്തിരപുഴ ഫോറസ്റ്റ് ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്

മലപ്പുറം: വന്യജീവി ആക്രമണം തുടർക്കഥയാകുന്നു സാഹചര്യത്തില്‍ വനം ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി മലപ്പുറം ഡി.സി.സി പ്രസിഡണ്ട് അഡ്വ.വി.എസ് ജോയ്. മലയോര ജനത ക്ഷമയുടെ നെല്ലിപ്പലക കണ്ടു കഴിഞ്ഞു. ഇനി തിരിച്ചടിക്കുകയും വന്യമൃഗ ആക്രമണങ്ങളെ പ്രതിരോധിക്കുകയും ചെയ്യും. കൊടിയുമായാണ് ഇത്തവണ വന്നതെങ്കിൽ നാളെ ചൂട്ടുകറ്റയുമായാണ് വനം വകുപ്പ് ഓഫീസുകളിലേക്ക് വരിക മാത്രമല്ല ഓഫീസ് ചുട്ടുകരിക്കുമെന്നും ജോയ് പറഞ്ഞു. വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് മലപ്പുറം പോത്തുകല്ല് കാത്തിരപുഴ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ കോൺഗ്രസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.എസ് […]
Read more

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; വീട്ടമ്മയ്ക്ക് പരിക്ക്

മലപ്പുറം: മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിനി ഏലിയാമ്മയ്ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ വീട്ടമ്മയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read more

വാദ്യോപകരണങ്ങളുടെ മറവിൽ 18.5 കിലോ കഞ്ചാവ് കണ്ടെത്തി

മലപ്പുറം: നിലമ്പൂരിൽ വാദ്യോപകരണങ്ങൾക്ക് മറവിൽ കഞ്ചാവ് കടത്ത്. 18.5 കിലോ കഞ്ചാവുമായി നാല് പേർ എക്സൈസ് പിടിയിലായി. എടക്കര സ്വദേശികളായ സിയാദ്, ജംഷീർ ബാബു, നൗഫൽ, റിയാദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗം പാലക്കാട് എത്തിച്ച ശേഷം ജീപ്പിൽ കൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്. ബാന്റ്‌സെറ്റുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. തീവണ്ടി മാർഗം പാലക്കാട് എത്തിക്കുകയും അവിടെനിന്ന് കലാകാരന്മാർ എന്ന പേരിൽ ജീപ്പിന് പിന്നിൽ നിറച്ച് ബാൻഡ് ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ച് നിലമ്പൂരിലേക്ക് കൊണ്ടുവരികയുമായിരുന്നു. കഞ്ചാവ് […]
Read more

യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചിരുന്നെന്ന് വെളിപ്പെടുത്തി യുവതിയുടെ സുഹൃത്ത്

മലപ്പുറം: എളങ്കൂരില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി സുഹൃത്ത്. ഭർത്താവിന്റെ വീട്ടിൽ കടുത്ത പീഡനമാണ് യുവതി നേരിട്ടതെന്നും ഭർത്താവിനെ ഭയന്നുള്ള ജീവിതമായിരുന്നു വിഷ്ണുജയുടേതെന്നും ഫോണിലൂടെ വിഷ്ണുജയെ ഭര്‍ത്താവ് നിരീക്ഷിച്ചിരുന്നെന്നും സുഹൃത്ത് വെളിപ്പെടുത്തി. ഫോണിലൂടെ വിഷ്ണുജയെ ഭര്‍ത്താവ് നിരന്തരം നിരീക്ഷിച്ചിരുന്നു. ടെലഗ്രാം വഴിയാണ് ഞങ്ങളോട് പോലും സംസാരിച്ചിരുന്നത്. കഴുത്തുഞെരിച്ചും മറ്റും വിഷ്ണുജയെ ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചുവെന്നും സുഹൃത്ത് പറഞ്ഞു. കുടുംബത്തിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് സുഹൃത്തിനെയും പ്രതികരണം. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും […]
Read more

മലപ്പുറത്ത് യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: എളങ്കൂരിലെ ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിഷ്ണുജയുടെ ഭര്‍ത്താവ് പ്രബിന്റെ അറസ്റ്റ് രേഖപ്പെടുത്തി ആത്മഹത്യ പ്രേരണ, സ്ത്രീ പീഡനം എന്നീ കുറ്റങ്ങള്‍ ആണ് പ്രതിക്ക് എതിരെ ചുമത്തിയത്. മഞ്ചേരി പൊലീസാണ് പ്രബിനെ അറസ്റ്റ് ചെയ്തത്. 2023 മെയ് മാസത്തിലാണ് ഇവരുടെ വിവാഹം നടന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ(25)യെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ പ്രബിന്റെ കുടുംബത്തിനെതിരെ ആരോപണവുമായി വിഷ്ണുജയുടെ കുടുംബം രംഗത്തെത്തിയിരുന്നു. സ്ത്രീധനത്തിന്റേയും സൗന്ദര്യത്തിന്റേയും ജോലിയില്ലാത്തതിന്റെയും പേരില്‍ […]
Read more

ഭര്‍തൃ വീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവം; സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ ഉപദ്രവിച്ചിരുന്നുവെന്ന് കുടുംബം

മലപ്പുറം: എളങ്കൂരില്‍ യുവതി ഭര്‍തൃ വീട്ടില്‍ ജീവനൊടുക്കിയത് ഗാര്‍ഹിക പീഡനം മൂലമെന്ന് ആരോപിച്ച് കുടുംബം. പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെയാണ് (25) വ്യാഴാഴ്ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷ്ണുജയെ ഭര്‍ത്താവ് പ്രഭിന്‍ ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു.2023 മെയ് മാസത്തിലാണ് വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിലായിരുന്നു ഭര്‍ത്താവിന്റെ ഉപദ്രവമെന്നാണ് പരാതിയിൽ പറയുന്നത്. പീഡനത്തിന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നെന്നും ആരോപണമുണ്ട്. ഭര്‍ത്താവിനും കുടുംബത്തിനും എതിരെ നടപടി വേണമെന്ന് വിഷ്ണുജയുടെ കുടുംബം ആവശ്യപ്പെട്ടു. […]
Read more

Recent News

Advertisement
WhiteswanTV Footer