സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: mammootty

2026 കേരള ബോക്സ് ഓഫീസ് ‘ചത്താ പച്ച’ ഒന്നാമത് : വിജയ്‍യുടെ ചിത്രമെത്താത്തത് തമിഴകത്തിന് തിരിച്ചടിയായി

​മലയാള സിനിമയെ സംബന്ധിച്ച് 2026-ന്റെ തുടക്കം അത്ര ശുഭകരമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബോക്സ് ഓഫീസിനെ സംബന്ധിച്ച് പൊതുവെ വരണ്ട മാസങ്ങളായ ഫെബ്രുവരിയിലും മാർച്ച് ആദ്യവാരത്തിലും ഇത്തവണ വലിയ ഉണർവ് പ്രകടമായില്ല. മുൻ വർഷങ്ങളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വൻ ഹിറ്റുകൾ ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ കാര്യമായ ചലനങ്ങൾ ഉണ്ടായില്ല. പൊങ്കൽ റിലീസായി പ്ലാൻ ചെയ്തിരുന്ന വിജയ് ചിത്രം ‘ജനനായകൻ’ എത്താത്തത് തമിഴ് ബോക്സ് ഓഫീസിനൊപ്പം കേരളത്തിലെ കളക്ഷനെയും പ്രതികൂലമായി ബാധിച്ചു. ​ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ കേരളത്തിൽ […]
Read more

മമ്മൂട്ടി ഇന്‍സള്‍ട്ട് ചെയ്തു; വെളിപ്പെടുത്തി സംവിധായകന്‍

കൊച്ചി: മമ്മൂട്ടിയുടെ വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ സംവിധായകന്‍ ദീപു കരുണാകരന്‍ മ്മൂട്ടിയെ പറ്റി പറഞ്ഞ കാര്യങ്ങള്‍ വൈറലാകുന്നു. മമ്മൂട്ടി തന്റെ ആരാധന പുരുഷന്‍ എന്നാണ് ദീപു പറയുന്നത്. മമ്മൂട്ടി തന്നെ ഒരിക്കല്‍ ഇന്‍സള്‍ട്ട് ചെയ്തുവെന്നും ദീപു പറയുന്നുണ്ട്. അമ്മയുടെ ഒരു വലിയ ഷോ നടക്കുന്ന സമയം. ഞാനും സുഹൃത്തുക്കളുമൊക്കെ അവിടെ ഉണ്ട്. മമ്മൂക്ക നടന്ന് വരികയാണ്. നമുക്ക് പോയി സംസാരിച്ചാലോന്ന് ഞാന്‍. പക്ഷേ അദ്ദേഹത്തിന്റെ നേച്ചര്‍ അവര്‍ക്കറിയാം. ദീപു വേണമങ്കില്‍ പോയി സംസാരിക്കാന്‍ […]
Read more

വിഹിതം കൂട്ടി ചോദിച്ചു; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം ‘പേട്രിയറ്റി’ന് വിലക്ക്

കൊച്ചി: തിയേറ്ററില്‍ നിന്നുള്ള വിഹിതം കൂട്ടി ചോദിച്ചതിന് മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം ‘പേട്രിയറ്റി’ന് തിയേറ്ററുകളില്‍ വിലക്ക്. സിനിമയുമായി കരാര്‍ നല്‍കരുതെന്ന് തിയേറ്ററുകള്‍ക്ക് ഫിയോക് നിര്‍ദേശം നല്‍കി. ഏപ്രില്‍ 23നാണ് ചിത്രം റിലീസ് ചെയ്യേണ്ടത്. ഇത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സംഘടനാ തലത്തിലുള്ള ആവശ്യമല്ല, സിനിമയുടെ നിര്‍മാതാവ് സ്വന്തം നിലയില്‍ ആവശ്യപ്പെട്ടതാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസേസിയേഷന്‍ വ്യക്തമാക്കുന്നു.
Read more

യുദ്ധത്തില്‍ മനുഷ്യര്‍ ജയിക്കട്ടെ; പ്രതികരണവുമായി മമ്മൂട്ടി

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ പ്രതികരണവുമായി നടന്‍ മമ്മൂട്ടി. യുദ്ധത്തില്‍ മനുഷ്യര്‍ ജയിക്കട്ടെ, അല്ലെങ്കില്‍ മനുഷ്യത്വമെങ്കിലും ജയിക്കട്ടെയെന്ന് മമ്മൂട്ടി പറഞ്ഞു. കൊച്ചിയില്‍ സംവിധായകന്‍ ടി വി ചന്ദ്രനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യപക്ഷം പറയുന്ന കലാമൂല്യമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്തയാളാണ് ടി വി ചന്ദ്രനെന്നും മമ്മൂട്ടി പറഞ്ഞു. സംവിധായകന്‍ ടി വി ചന്ദ്രന്‍,തന്റെ ചലച്ചിത്ര ജീവിതത്തില്‍ അമ്പതാണ്ട് പൂര്‍ത്തിയാക്കുന്ന വേളയില്‍ അദ്ദേഹത്തെ ആദരിക്കുന്നതിനായി കൊച്ചി ഇടപ്പള്ളിയില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യവെയാണ് മമ്മൂട്ടി യുദ്ധത്തെക്കുറിച്ച് […]
Read more

രമേശ് ചെന്നിത്തലയുടെ പുസ്തകം മമ്മൂട്ടിയും അടൂരും ചേർന്ന് പ്രകാശനം ചെയ്തു

തിരുവനന്തപുരം: കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗവും മുൻ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല രചിച്ച ‘My journey through Gandhi villages’ എന്ന പുസ്തകത്തിന്റെ പ്രകാശനം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ചേർന്ന് നിർവഹിച്ചു. കേരളത്തിലെ 14 ജില്ലകളിലെയും പട്ടികജാതി- പട്ടികവർഗ കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് 2012-ൽ ആവിഷ്‌കരിച്ചതാണ് ഗാന്ധിഗ്രാം പദ്ധതി. സംസ്ഥാന പട്ടികജാതി പട്ടികവർഗക്ഷേമ വകുപ്പിൽ നിന്നും ഒരുകോടി രൂപ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഗാന്ധിഗ്രാം പദ്ധതിയിൽപ്പെടുന്ന ഗ്രാമങ്ങൾക്ക് അനുവദിക്കുകയുണ്ടായി. അതോടൊപ്പം ഗാന്ധിഗ്രാം […]
Read more

ആതുരലയങ്ങൾക്ക് മമ്മൂട്ടിയുടെ പുതുവത്സര സമ്മാനമായി വീൽ ചെയറുകൾ; മമ്മൂട്ടി എന്നും മലയാളിക്ക് അഭിമാനമെന്ന് മാർ കൂവക്കാട്ട്

കോട്ടയം: ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആതുരാലയങ്ങളിലേക്ക് പുതുവർഷ സമ്മാനമായി ചക്ര കസേരകൾ നൽകി നടൻ മമ്മൂട്ടി. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ & ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ആതുരാലയങ്ങൾക്ക് ചക്ര കസേരകൾ, വിതരണം ചെയ്യുന്നത്. കോട്ടയം പാമ്പാടിക്ക് സമീപമുളള വെള്ളൂർ ഗൂഡ് ന്യൂസ് അമ്മവീട്ടിൽ വച്ചാണ് ആതുരാലയങ്ങൾക്കുളള ചക്ര കസേരകൾ വിതരണം ചെയ്തത്. ചക്ര കസേരകളുട വിതരണ ഉദ്ഘാടനം ഇൻറർ ഫെയ്ത് ഡയലോഗ് കമ്മീഷൻ്റെ, സെക്രട്ടറിയായ കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്ട് നിർവ്വഹിച്ചു. മലയാളത്തിന്റെ മഹാ നടനും […]
Read more

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ഐ ആം ഗെയിം’ ലൊക്കേഷന്‍ സന്ദര്‍ശിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ‘ഐ ആം ഗെയിം’ ലൊക്കേഷനില്‍ സന്ദര്‍ശനം നടത്തി മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇപ്പൊള്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ എത്തിയ മമ്മൂട്ടി, സംവിധായകന്‍ നഹാസ് ഹിദായത്ത്, സംഘട്ടന സംവിധായകരായ അന്‍പറിവ് മാസ്റ്റേഴ്‌സ്, മിഷ്‌കിന്‍, കായദു ലോഹര്‍ , സംയുക്ത വിശ്വനാഥന്‍, എന്നിവരുമായും സംവദിക്കുകയും കുറച്ചു സമയം സെറ്റില്‍ ചിലവിടുകയും ചെയ്തു. സെറ്റില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം […]
Read more

‘കൊടുമൺ പോറ്റിയെ സ്നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകർക്ക് അവാർഡ് സമർപ്പിക്കുന്നു’; പ്രതികരണവുമായി മമ്മൂട്ടി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടത്തിൽ പ്രതികരണവുമായി മമ്മൂട്ടി. അവാർഡ് നേടിയ ഷംല ഹംസ, സൗബിൻ ഷാഹിർ, ആസിഫ് അലി, ടൊവിനോ തോമസ്,സിദ്ധാർഥ് ഭരതൻ, ജ്യോതിർമയി, ദർശന, ചിദംബരം തുടങ്ങീ എല്ലാവർക്കും മമ്മൂട്ടി ആശംസകൾ അറിയിച്ചു. ഭ്രമയുഗം പോലെയൊരു സിനിമ തനിക്ക് സമ്മാനിച്ച ടീമിനോടും മമ്മൂട്ടി നന്ദി അറിയിച്ചു. കൊടുമൺ പോറ്റിയെ വളരെയധികം സ്നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകർക്ക് ഈ അംഗീകാരം വിനയപൂർവ്വം സമർപ്പിക്കുന്നുവെന്നും ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മമ്മൂട്ടി പറയുന്നു. ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന […]
Read more

‘ദ കിങ് ഈസ് ബാക്ക്’ എട്ട് മാസത്തിന് ശേഷം മമ്മൂട്ടി തിരികെ കേരളത്തിലേക്ക്

എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിന്‍റെ മണ്ണില്‍ കാലുകുത്തി ചലച്ചിത്ര താരം മമ്മൂട്ടി. ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗ്ഗം എത്തിയ അദ്ദേഹത്തെ ആരവം മുഴക്കിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആരാധകര്‍ വരവേറ്റത്. മന്ത്രി പി രാജീവും അന്‍വര്‍ സാദത്ത് എംഎല്‍എയും മമ്മൂട്ടിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് അദ്ദേഹം കേരളത്തില്‍ അവസാനമായി ഉണ്ടായിരുന്നത്. പിന്നീട് ആരോഗ്യ കാരണങ്ങളാല്‍ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോവുകയായിരുന്നു. പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയതിന് ശേഷം തന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമായ പാട്രിയറ്റിന്‍റെ […]
Read more

‘ചത്ത പച്ച’യിൽ റസ്ലിംഗ് കോച്ചായി മമ്മൂട്ടി

അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റസ്ലിംഗ് പശ്ചാത്തലത്തിൽനവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ‘ചത്ത പച്ച’ ചിത്രത്തിൽ സുപ്രധാന കഥാപാത്രമായി മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്നു.ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പരക്കുന്നുണ്ടങ്കിലും റസ്ലിംഗ് കോച്ചായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൻ്റെ കഥാഗതിയിൽ അതിനിർണ്ണായകമായ ഒരു ഘട്ടത്തിലാണ് ഈ കഥാപാത്രത്തിൻ്റെ കടന്നുവരവ് എന്നാണു സൂചന.ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. അതിഥി വേഷമാണെന്ന് ചില […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.