Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: National

ബലൂച് ആക്രമണത്തിൽ പാകിസ്താന്‍റെ ആരോപണങ്ങൾ തള്ളി ഇന്ത്യ

ന്യൂഡൽഹി: ബലൂചിസ്ഥാനിലെ സമീപകാല ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പാകിസ്താൻ ഉന്നയിച്ച ആരോപണങ്ങൾ ഇന്ത്യ ശക്തമായി നിഷേധിച്ചു. ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന ആരോപണം പൂർണമായും അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പതിവ് തന്ത്രങ്ങളാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും മന്ത്രാലയം എക്സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ബലൂചിസ്ഥാൻ അക്രമങ്ങളിൽ ഉൾപ്പെട്ട പ്രതികൾക്ക് ഇന്ത്യയുടെ പിന്തുണയുണ്ടെന്ന പാകിസ്താൻ സൈന്യത്തിന്റെയും ആഭ്യന്തര മന്ത്രി മോഹ്സിൻ നഖ്‌വിയുടെയും ആരോപണങ്ങൾക്കുള്ള മറുപടിയായാണ് ഇന്ത്യയുടെ പ്രതികരണം. അതേസമയം, ആക്രമണങ്ങളിൽ ഏകദേശം […]
Read more

ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന്റെ പ്രഖ്യാപനത്തിന് നേതൃത്വം നൽകി. ഇരു സാമ്പത്തിക ശക്തികളിലെയും ബന്ധം കരാർ വഴി ശക്തമാകുമെന്നും, ഇത് ഇന്ത്യയിലെ നിർമ്മാണ മേഖലയ്ക്ക് വലിയ പ്രോത്സാഹനം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, എണ്ണപര്യവേഷണ മേഖലയിൽ മാറ്റങ്ങൾക്കും കരാർ വഴിതുറന്നേക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അടുത്ത വർഷം മുതൽ കരാർ പ്രാബല്യത്തിൽ വരും. അന്തിമ അംഗീകാരത്തിന് യൂറോപ്യൻ പാർലമെന്റും കേന്ദ്രമന്ത്രിസഭയും അംഗീകാരം നൽകണം. 20 വർഷത്തെ […]
Read more

ഇന്ത്യയുടെ കരുത്ത് വർദ്ധിച്ചതായി WEF മേധാവി

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും ആഗോള രംഗത്തെ ശക്തമായ സാന്നിധ്യവും ഇന്ന് രാജ്യത്തെ അന്താരാഷ്ട്ര വ്യാപാര ചർച്ചകളിൽ നിർണായക സ്ഥാനത്തേക്ക് ഉയർത്തിയിരിക്കുകയാണ്. പെട്ടന്നുളള വികസനവും വിപുലമായ വിപണി സാധ്യതകളും ഇന്ത്യയെ ലോക സമ്പദ്‌വ്യവസ്ഥയിലെ ഒരു പ്രധാന ശക്തിയായി മാറ്റിയിട്ടുണ്ട്. ആഗോള വ്യാപാര കരാറുകളിൽ ഇന്ത്യ സ്വന്തം നിബന്ധനകൾക്കനുസരിച്ച് ആത്മവിശ്വാസത്തോടെ ചർച്ചകൾ നടത്താൻ കഴിയുന്ന നിലയിലേക്കെത്തിയിട്ടുണ്ട്. വേൾഡ് ഇക്കണോമിക് ഫോറം പ്രസിഡന്റ് ബോർജ് ബ്രെൻഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ഇന്ത്യ കൈവരിച്ച സ്ഥിരതയാർന്ന സാമ്പത്തിക വളർച്ച രാജ്യത്തിന്റെ […]
Read more

ഇന്ത്യക്കെതിരെ വീണ്ടും നികുതി ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: ഇന്ത്യക്കെതിരെ വീണ്ടും നികുതി ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാടുകൾ അസന്തോഷം തോന്നിക്കുന്നുവെന്നും, വ്യാപാര താൽപര്യങ്ങൾ പാലിക്കാത്ത പക്ഷം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്താൻ തങ്ങൾ സന്നദ്ധരാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “വളരെ നല്ല വ്യക്തി” എന്ന് പ്രശംസിച്ചെങ്കിലും, വ്യാപാര വിഷയങ്ങളിൽ ഇന്ത്യയുടെ സമീപനം തൃപ്തിപ്പെടുത്തുന്നില്ലെന്ന് വ്യക്തമാക്കി. “മോദി നല്ല മനുഷ്യനാണ്, എനിക്ക് സന്തോഷമില്ലെന്നത് അദ്ദേഹം അറിയണം,” […]
Read more

ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രക്ഷോഭകർ

ധാക്ക: ജെൻസി നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ വീണ്ടും അക്രമ സംഭവങ്ങൾ. മതനിന്ദ ആരോപിച്ച് മൈമെൻസിംഗ് ജില്ലയിലെ ഭലുക ഉപസിലയിൽ ദിപു ചന്ദ്ര ദാസ് എന്ന ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ടെക്സ്റ്റൈൽസ് മേഖലയിൽ ജോലി ചെയ്തിരുന്ന ദിപു ചന്ദ്ര ദാസ് വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഈ ക്രൂര അക്രമത്തെ ശക്തമായി അപലപിച്ചു. “പുതിയ ബംഗ്ലാദേശിൽ ഇത്തരം അക്രമങ്ങൾക്ക് സ്ഥാനമില്ല. ഈ കുറ്റകൃത്യത്തിൽ പങ്കെടുത്ത ആരെയും വിട്ടുവീഴ്ച ചെയ്യില്ല” […]
Read more

ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനം അംഗീകരിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനം അംഗീകരിച്ച് സുപ്രീംകോടതി. സർക്കാരും ഗവർണ്ണറും സമവായത്തിൽ എത്തിയതിൽ കോടതിക്ക് സന്തോഷമെന്ന് ജസ്റ്റിസ് ജെ ബി പർദ്ദിവാല അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഭാവിയിലും ചർച്ചയിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി നീരീക്ഷിച്ചു. വിസി നിയമനത്തിൽ കടുംപിടിത്തം തുടർന്ന സർക്കാരും ഗവർണറും ഒടുവിൽ ഒരേസ്വരത്തിൽ സമവായത്തിൻ്റെ വിവരം കോടതിയെ അറിയിച്ചു. സുപ്രീംകോടതി വിസിമാരെ നിയമിക്കും എന്നറിയിച്ചതോടെയാണ് സർക്കാരും ഗവർണറും ഒത്തുതീർപ്പിലെത്തിയത്. ഇന്ന് കേസ് പരിഗണിച്ചപ്പോൾ നിയമനം നടത്തിയ കാര്യം ഗവർണർ […]
Read more

രാജ്യത്തെ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് 67,004 കോടി

കോഴിക്കോട് : അവകാശികളില്ലാതെ രാജ്യത്തെ വിവിധ ബാങ്കുകളിലായി കെട്ടിക്കിടക്കുന്നത് 67,004 കോടി. പൊതുമേഖലാ ബാങ്കുകളിൽ 58,331 കോടി രൂപയും സ്വകാര്യബാങ്കുകളിൽ 8673 കോടി രൂപയുമാണുള്ളത്. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഈക്കാര്യം രാജ്യസഭയെ അറിയിച്ചത്. എസ്ബിഐയിലാണ് ഏറ്റവും കൂടുതൽ തുകയുള്ളത്, 19,330 കോടി. പഞ്ചാബ് നാഷണൽ ബാങ്കിൽ 6911 കോടിയും കനറാ ബാങ്കിൽ 6278 കോടിയും കെട്ടിക്കിടക്കുന്നുണ്ട്. സ്വകാര്യബാങ്കുകളിൽ ഐസിഐസിഐ (2063 കോടി), എച്ച്ഡിഎഫ്‌സി (1610 കോടി), ആക്‌സിസ് ബാങ്ക് (1360 കോടി) എന്നീ ബാങ്കുകളിലാണ് കൂടുതൽ […]
Read more

ചെങ്കോട്ട സ്ഫോടനം; ഡോ ഷഹീൻ്റെ മുറിയിൽ നിന്ന് 18 ലക്ഷം കണ്ടെത്തി

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക പുരോഗതി. കേസിൽ പ്രതിയായ ഡോ. ഷഹീന്റെ മുറിയിൽ നിന്ന് 18 ലക്ഷം രൂപയാണ് എൻഐഎ തെളിവെടുപ്പിനിടെ കണ്ടെത്തിയത്. ഷഹീന്റെയും മുസമ്മിലിന്റെയും വിവാഹ ചടങ്ങിൽ പങ്കെടുത്തവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിൽ ചടങ്ങിൽ 12 പേർ പങ്കെടുത്തതായി എൻഐഎ സ്ഥിരീകരിച്ചു. ഇതിനിടെ കസ്റ്റഡിയിലുള്ള ഡോ. ആദിലിനെ ചോദ്യം ചെയ്യലിന്റെ ഭാഗമായി ഇന്ന് ഫരീദാബാദിലേക്ക് മാറ്റും. അതോടൊപ്പം അൽ ഫലാഹ് സർവകലാശാല ചെയർമാൻ ഭൂമി തട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലുമായി ഇഡിയും രംഗത്തെത്തി. മരിച്ചവരുടെ പേരിലടക്കം […]
Read more

പുതിയ ലേബർ കോഡിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ തൊഴിലാളി സംഘടനകൾ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ ലേബർ കോഡിനെതിരെ തൊഴിലാളി സംഘടനകൾ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചു. ഉടൻ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചേക്കും. വിവിധ സംസ്ഥാനങ്ങളിലെ മിനിമം വേതന വ്യത്യാസം പ്രധാന വിഷയമാക്കിയാണ് സംഘടനകൾ പ്രതിഷേധം കടുപ്പിക്കുന്നത്. ഇതിനിടെ, ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്ന് തൊഴിൽമന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. ട്രേഡ് യൂണിയൻ നേതാക്കളുമായി നടത്തിയ യോഗത്തിൽ ലേബർ കോഡ് പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡിസംബർ 19ന് ലേബർ കോൺക്ലേവ് നടത്തും. സംസ്ഥാനത്തിന് സ്വന്തം […]
Read more

പിടിഐ വാര്‍ത്താ ഏജന്‍സിയുടെ ഓഫീസിന് ബോംബ് ഭീഷണി

ചെന്നൈ: വാര്‍ത്താഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി ടി ഐ) ചെന്നൈ ഓഫീസിന് ബോംബ് ഭീഷണി. കോടമ്പാക്കത്തുള്ള ഓഫീസിനാണ് വെള്ളിയാഴ്ചയോടെ ഭീഷണി സന്ദേശമെത്തിയത്. ഭീഷണി സന്ദേശത്തിന്റെ ഉറവിടം പോലീസ് വ്യക്തമാക്കിയിട്ടില്ല. സന്ദേശമെത്തിയതിന് തൊട്ടുപിന്നാലെ ബോംബ് സ്‌ക്വാഡും പോലീസുമടങ്ങുന്ന സംഘം വാര്‍ത്താ ഏജന്‍സിയുടെ ഓഫീസിലെത്തി പരിശോധന ആരംഭിച്ചു. മുന്‍കരുതലിന്റെ ഭാഗമായി ഓഫീസിലുണ്ടായിരുന്ന ജീവനക്കാരെയെല്ലാം ഓഫീസില്‍നിന്ന് പുറത്തിറക്കിയായിരുന്നു പരിശോധന നടത്തിയത്.
Read more
Advertisement
WhiteswanTV Footer