Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: NEET EXAM 2026

രണ്ട് പരീക്ഷകൾ നടത്താൻ അവസരം കിട്ടിയ NTA, 2 മിനിറ്റ് വൈകിയതിന് സ്വപ്നം തകർന്ന വിദ്യാർത്ഥികൾ; സിസ്റ്റം ക്രൂരമെന്ന് പറയാതെ വയ്യ

ഏറെ വിവാദവും കോളിളക്കവും സൃഷ്ടിച്ചാണ് ഇത്തവണത്തെ NEET പരീക്ഷ പൂർത്തിയാകുന്നത്. ഇരുപത് ലക്ഷത്തിന് മുകളിൽ വരുന്ന വിദ്യാർത്ഥികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച്, പലരുടേയും ജീവൻ പോലുമെടുത്ത കനത്ത കെടുകാര്യസ്ഥതയ്ക്ക് രാജ്യം സാക്ഷിയായി.ഞായറാഴ്ച നടന്ന നീറ്റ്-യുജി പുനഃപരീക്ഷയുമായി ബന്ധപ്പെട്ടും വിവാദങ്ങൾ ഒഴിയുന്നില്ല. ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് പരീക്ഷാനടത്തിപ്പുകാരായ എൻടിഎയ്ക്ക് വീണ്ടും പരീക്ഷ നടത്താൻ അവസരം നൽകിയപ്പോൾ, വെറും രണ്ട് മിനിറ്റ് വൈകിയെത്തിയ വിദ്യാർഥികൾക്ക് ആ അവസരം നിഷേധിച്ചുവെന്നാണ് ഉയരുന്ന വിമർശനം. ഡൽഹിയിൽ പരീക്ഷാകേന്ദ്രത്തിലെത്തിയ ഒരു വിദ്യാർഥിനിക്ക് രണ്ട് […]
Read more

നീറ്റ് പുനഃപരീക്ഷയ്ക്ക് ഒരുദിവസം ബാക്കിനിൽക്കെ ജീവനൊടുക്കി19കാരി

ഹൈദരാബാദ്: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ എഴുതാനിരുന്ന പത്തൊൻപതുകാരിയെ ഹൈദരാബാദിലെ മിയാപൂരിൽ ശനിയാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നീറ്റ് പുനഃപരീക്ഷയ്ക്ക് തൊട്ടുതലേന്നാണ് ഈ ദാരുണ സംഭവം. ഷെയ്ഖ് സന എന്ന വിദ്യാർത്ഥിനിയാണ് ജീവനൊടുക്കിയത്. പഠനാവശ്യങ്ങൾക്കായി സഹോദരിമാർക്കൊപ്പം താമസിച്ചുവരികയായിരുന്നു സന. മാതാവ് പത്ത് ദിവസം മുൻപ് പ്രൊദ്ദത്തൂരിലേക്ക് പോയിരുന്നു. പരീക്ഷാ സമ്മർദ്ദം, കുടുംബത്തിന്‍റെ പ്രതീക്ഷകൾ, മുൻപുണ്ടായ പരാജയങ്ങളെക്കുറിച്ചുള്ള ആശങ്ക എന്നിവ മൂലമുണ്ടായ കടുത്ത മാനസിക വിഷമമാണ് പെൺകുട്ടിയെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. […]
Read more

ടെല​ഗ്രാം നിരോധിച്ചതു കൊണ്ട് കോപ്പിയടി തീരുമോ? എന്തുകൊണ്ട് ടെല​ഗ്രാം? തട്ടിപ്പ് തന്ത്രങ്ങൾ ഇങ്ങനെ

ദേശീയതലത്തിലെ പ്രധാന പരീക്ഷകൾ നടക്കുമ്പോഴെല്ലാം ‘ചോദ്യപേപ്പർ ചോർന്നു’ എന്ന തരത്തിലുള്ള വാർത്തകൾ കുറച്ച് കാലമായി പതിവായിരുന്നു. ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിലെ കോപ്പിയടിയും അതിന് പിന്നാലെ രാജ്യം വരെ ഇളക്കിയ സിജെപി പ്രതിഷേധവും അവസാനം ടെല​ഗ്രാം നിരോധനവും വരെ എത്തിനിൽക്കുകയാണ് കാര്യങ്ങൾ. കഷ്ടപ്പെട്ട് മാസങ്ങളോളം ഉറക്കമില്ലാതെ പഠിച്ച് എഴുതിയ പരീക്ഷ റദ്ദാക്കിയെന്ന വാർത്ത ഉൾക്കൊള്ളാനാകാതെ കുട്ടികൾ ആത്മഹത്യ ചെയ്യുന്ന നിലയിലാണ് ഇന്ന് കാര്യങ്ങൾ. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതാകട്ടെ വൻകിട പരീക്ഷാ മാഫിയകളും. ചോദ്യപേപ്പർ ചോർച്ചയും തട്ടിപ്പുകളും തടയാൻ ഒടുവിൽ […]
Read more

ടെല​ഗ്രാം നിരോധനം; പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് നീക്കം ചെയ്തു

ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയുടെ പശ്ചാത്തലത്തില്‍ നിരോധനം ഏർപ്പെടുത്തിയതോടെ പ്ലേ സ്റ്റോറില്‍ നിന്ന് പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാം നീക്കം ചെയ്ത് ഗൂഗിള്‍. ആപ്പ് നീക്കം ചെയ്യാന്‍ ആപ്പിളിനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വ്യാജ ചോദ്യപേപ്പറുകളുടെ പ്രചാരണം തടയാനാണ് കേന്ദ്രത്തിന്റെ താൽക്കാലിക നടപടി. രാജ്യത്ത് ജൂണ്‍ 22 വരെയാണ് ടെലഗ്രാം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ടെലഗ്രാമിന്റെ വിലക്കിനെതിരെ സ്ഥാപകന്‍ പാവല്‍ ദുരോവ് രംഗത്തെത്തി. ആപ്പ് നിരോധനം ഇന്ത്യയിലെ 15 കോടിയോളം വരുന്ന സാധാരണ ഉപയോക്താക്കളെ ബാധിക്കുന്ന വിഷയമാണെന്നും അടിസ്ഥാന […]
Read more

വിദ്യാർഥികൾക്ക് ആശ്വാസം; നീറ്റ് യുജി പരീക്ഷയ്ക്ക് 15 മിനിറ്റ് അധിക സമയം

ന്യൂഡൽഹി: ജൂൺ 21-ന് നടക്കുന്ന നീറ്റ് യുജി പരീക്ഷയിൽ വിദ്യാർഥികൾക്കായി പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). പരീക്ഷാ സമയം വർധിപ്പിച്ചതും ചോദ്യപേപ്പർ ബുക്ക്‌ലെറ്റിന്റെ ഘടനയിൽ മാറ്റം വരുത്തിയതുമാണ് പ്രധാന തീരുമാനങ്ങൾ. ജൂൺ 12-ന് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാർഥികളുടെ മുൻവർഷങ്ങളിലെ നിർദേശങ്ങൾ പരിഗണിച്ച് പരീക്ഷാ സമയം 180 മിനിറ്റിൽ നിന്ന് 195 മിനിറ്റായി (3 മണിക്കൂർ 15 മിനിറ്റ്) വർധിപ്പിച്ചു. ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5.15 വരെയായിരിക്കും പരീക്ഷ. […]
Read more

ഇത്തവണ ചോരില്ല; NEET പുനഃപരീക്ഷയുടെ ചോദ്യപേപ്പർ എത്തിക്കാൻ വ്യോമസേന ഹെലികോപ്റ്ററുകളും

ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയ്ക്ക് ഇന്ത്യന്‍ വ്യോമയാന സേനയുടെ (ഐഎഎഫ്) സഹായവും. ചോദ്യപേപ്പർ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ വ്യോമസേനയുടെ (IAF) സഹായം കേന്ദ്രം തേടി. Mi-17 ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് രാജ്യത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാനാണ് തീരുമാനം. പരീക്ഷാ നടത്തിപ്പിലെ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി 18 പ്രത്യേക കേന്ദ്രങ്ങളിൽ ചോദ്യപേപ്പർ തയ്യാറാക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്ന് വിതരണ കേന്ദ്രങ്ങളിലേക്കും പരീക്ഷാ കേന്ദ്രങ്ങളിലേക്കും അതീവ സുരക്ഷയിൽ ചോദ്യപേപ്പറുകൾ എത്തിക്കും. ചോദ്യപേപ്പർ തയ്യാറാക്കുന്ന ഉദ്യോഗസ്ഥരെയും അധ്യാപകരെയും […]
Read more

നീറ്റ് പരീക്ഷ റദ്ദാക്കി; കർണാടകയിൽ 18കാരി ജീവനൊടുക്കി

ബെംഗളൂരു: നീറ്റ് പരീക്ഷയെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്കിടെ രാജ്യത്ത് വീണ്ടും വിദ്യാർഥി ആത്മഹത്യ. കർണാടകയിലെ കലബുറഗിയിൽ നീറ്റ് പരീക്ഷ എഴുതിയ 18കാരിയായ ഭാഗ്യശ്രീയാണ് ജീവനൊടുക്കിയത്. അപ്പാർട്ട്മെന്റിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാർഥിനിയെ കണ്ടെത്തിയത്. പ്രീ-യൂണിവേഴ്സിറ്റി പരീക്ഷയിൽ 92 ശതമാനം മാർക്ക് നേടിയ മിടുക്കിയായ വിദ്യാർഥിനിയായിരുന്നു ഭാഗ്യശ്രീ. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് രാജസ്ഥാനിലെ സിക്കാർലും മറ്റൊരു വിദ്യാർഥി ആത്മഹത്യ ചെയ്തിരുന്നു. പ്രദീപ് മേഘ്‌വാൾ […]
Read more

നീറ്റ് പുനഃപ്പരീക്ഷയിൽ കർശനസുരക്ഷ; പിഴവുകൾ പൂർണമായി പരിഹരിക്കൻ നിർദേശം

ന്യൂഡൽഹി: നീറ്റ് യു.ജി. പുനഃപരീക്ഷ കർശന സുരക്ഷയോടെ നടത്താനും മുൻ പരീക്ഷയിൽ ഉണ്ടായ പിഴവുകൾ പൂർണമായി പരിഹരിക്കാനും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ നിർദേശം നൽകി. പരീക്ഷ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകിയത്. മുൻ പരീക്ഷയിൽ കണ്ടെത്തിയ എല്ലാ വീഴ്ചകളും പരിഹരിച്ച് പരീക്ഷയുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുനഃപരീക്ഷയ്ക്കിടെ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും കളക്ടർമാരുമായും പോലീസ് സൂപ്രണ്ടുമാരുമായും ഏകോപന യോഗങ്ങൾ നടത്തണമെന്നും മന്ത്രി നിർദേശിച്ചു. പരീക്ഷാകേന്ദ്രങ്ങളിൽ സുരക്ഷയിലും […]
Read more
Advertisement
WhiteswanTV Footer