സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: newdelhi

ഡല്‍ഹിയില്‍ കനത്തമഴ; വിമാനസർവീസുകളെയും ബാധിച്ചേക്കും

ന്യൂഡല്‍ഹി: ഡൽഹിയിലും സമീപപ്രദേശങ്ങളിലും കനത്തമഴ. ചൊവ്വാഴ്ച പെയ്ത കനത്തമഴയെത്തുടര്‍ന്ന് നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ടുകളുണ്ടായി. ചൊവ്വാഴ്ച രാവിലെ മുതല്‍ തുടരുന്ന മഴ വിമാനസര്‍വീസുകളെ ബാധിച്ചേക്കാമെന്ന് വിമാനക്കമ്പനികൾ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്നത് വിമാന സര്‍വീസുകളെ ബാധിച്ചേക്കാമെന്നും ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് യാത്രചെയ്യേണ്ടവര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുന്‍പ് ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. മഴമൂലം ഗതാഗത തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാര്‍ അതനുസരിച്ച് യാത്ര ആസൂത്രണംചെയ്യണമെന്ന് ഇന്‍ഡിഗോയും നിര്‍ദേശം നല്‍കി. പ്രതികൂല കാലാവസ്ഥ കാരണം ഡല്‍ഹിയില്‍ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ […]
Read more

89 രൂപയുടെ പുത്തന്‍ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ച് യൂട്യൂബ്

ന്യൂഡൽഹി: ഗൂഗിളിന്‍റെ വീഡിയോ സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ഇന്ത്യയില്‍ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ചു. മാസം 89 രൂപ വിലവരുന്ന പ്ലാനാണ് യൂട്യൂബ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മുമ്പ് ചില രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ച ശേഷമാണ് ഇന്ത്യയിലേക്കും ഈ പ്ലാന്‍ യൂട്യൂബ് കൊണ്ടുവന്നത്. പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നതോടെ ഇന്ത്യക്കാര്‍ക്ക് പരസ്യങ്ങളുടെ വലിയ തടസമില്ലാതെ യൂട്യൂബില്‍ വീഡിയോകള്‍ ആസ്വദിക്കാനാകും. വരും ആഴ്‌ചകളില്‍ യൂട്യൂബ് പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും റീചാര്‍ജിനായി ലഭ്യമാകും.
Read more

രാഹുല്‍ ഗാന്ധിയെ വെടിവെക്കുമെന്ന പരാമര്‍ശം; പ്രിന്റു മഹാദേവിനെതിരെ കേസ്

ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയെ വെടിവെക്കുമെന്ന ബിജെപി നേതാവ് പ്രിന്റു മഹാദേവിന്റെ പരാമർശത്തില്‍ കേസെടുത്ത് പൊലീസ്. കോണ്‍ഗ്രസ് നേതാവ് സി.സി ശ്രീകുമാറിന്റെ പരാതിയില്‍ തൃശൂർ പേരാമംഗലം പൊലീസാണ് കേസെടുത്തത്. ചാനല്‍ ചർച്ചക്കിടെയാണ് പ്രിന്റു വിവാദ പരാമർശം നടത്തിയത്. കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍, കൊലവിളി പ്രസംഗം എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ടെലിവിഷൻ ചാനല്‍ ചർച്ചക്കിടെയാണ് പരസ്യമായി രാഹുല്‍ ഗാന്ധിക്കെതിരെ പ്രിന്റു മഹാദേവ് കൊലവിളി നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുണ്ട വീഴുമെന്നായിരുന്നു പരാമർശം. സംഭവത്തില്‍ ബിജെപിക്കെതിരെ ബ്ലോക്ക് കമ്മിറ്റികളുടെ […]
Read more

ലൈംഗികാതിക്രമത്തിന് ഇരയായവരെ വീണ്ടും വിസ്തരിക്കരുത്; സുപ്രീം കോടതിയുടെ നിര്‍ണായക വിധി

ന്യൂഡൽഹി: ലൈംഗികാതിക്രമത്തിന് ഇരയാകുന്ന അതിജീവിതയെ വീണ്ടും വിസ്തരിക്കരുതെന്ന് സുപ്രീം കോടതി. ഇത് അതിജീവിതകൾക്ക്, പ്രത്യേകമായും കുട്ടികൾക്ക് വീണ്ടും മാനസിക ആഘാതം ഉണ്ടാകാൻ വഴിയൊരുക്കുമെന്നും അത് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോടതികളുടെ കടമയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ വീണ്ടും വിസ്തരിക്കണമെന്ന അരുണാചല്‍ സ്വദേശിയായ പ്രതിയുടെ ആവശ്യം പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിർണായക നിർദേശം പുറപ്പെടുവിച്ചത്. ഇതോടൊപ്പം, പ്രതിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു. പ്രതിയുടെ ആവശ്യം അംഗീകരിച്ചാല്‍ അത് കോടതിയോടുള്ള ജനങ്ങളുടെ വിശ്വാസത്തെ […]
Read more

ഇന്ത്യ-യുഎസ് ഉന്നതതല ചർച്ചകൾ അടുത്തയാഴ്ച വാഷിംഗ്ടണിൽ

ന്യൂഡൽഹി: ഇന്ത്യ – യുഎസ് വാണിജ്യ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനായി കൂടുതൽ ചർച്ചകൾ നടക്കും. വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം അടുത്തയാഴ്ച വാഷിംഗ്ടൺ സന്ദർശിച്ച് യുഎസ് വാണിജ്യ പ്രതിനിധികളുമായി ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ സംബന്ധിച്ച രാഷ്ട്രീയ തലത്തിലുള്ള ചർച്ചകൾക്ക് ഇത് വഴിയൊരുക്കും. അസിസ്റ്റന്റ് യുഎസ് വാണിജ്യ പ്രതിനിധി ബ്രണ്ടൻ ലിഞ്ച് ഇന്ത്യ സന്ദർശിച്ചതിനു തൊട്ടുപിന്നാലെയാണ് പുതിയ നീക്കം. അദ്ദേഹത്തിന്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിലെ […]
Read more

നേപ്പാൾ സന്ദർശനം ഒഴിവാക്കണമെന്ന് വിദേശകകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാർ നേപ്പാൾ സന്ദർശനം ഒഴിവാക്കണമെന്ന് വിദേശകകാര്യ മന്ത്രാലയം. നേപ്പാളിലെ സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ നേപ്പാൾ സന്ദർശനം ഒഴിവാക്കണമെന്നാണ് നിർദേശം. നേപ്പാളിലുള്ള ഇന്ത്യൻ പൗരന്മാർ അവരുടെ നിലവിലെ താമസസ്ഥലങ്ങളിൽ തുടരണം. തെരുവുകളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. നേപ്പാൾ അധികൃതരുടെയും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയുടെയും പ്രാദേശിക സുരക്ഷാ ഉപദേശങ്ങൾ പാലിക്കണം. നേപ്പാളിലുള്ള ഇന്ത്യക്കാർക്ക് വേണ്ടി വിദേശകകാര്യ മന്ത്രാലയം ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി. +977 – 980 860 2881, +977 – 981 […]
Read more

വ്യോമനിരീക്ഷണം ശക്തമാക്കാൻ ഇന്ത്യ; പുതിയ റഡാർ സംവിധാനങ്ങൾ വാങ്ങും

ന്യൂഡൽഹി: പടിഞ്ഞാറൻ വടക്കൻ അതിർത്തികളിലെ വ്യോമ നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യ. ഡ്രോൺ ഭീഷണി ഉൾപ്പെടെയുള്ളവ നേരിടാൻ പുതിയ റഡാർ സംവിധാനങ്ങൾ കൂടി വാങ്ങും. തീരെ ചെറിയ ഡ്രോണുകൾ ഉയർത്തുന്ന ഭീഷണി നേരിടാനാണ് നടപടികൾ. 45 ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാറുകൾ ( LLLR -E), 48 എയർ ഡിഫൻസ് ഫയർ കൺട്രോൾ റഡാർ (ADFCR-DD) തുടങ്ങിയ സംവിധാനങ്ങൾ സേനയുടെ ഭാഗമാകും.
Read more

പഞ്ചാബിൽ മഴക്കെടുതി; 37 മരണം

ന്യൂഡൽഹി: പഞ്ചാബിൽ മഴക്കെടുതിയിൽ 37 മരണം. സത്‌ലജ്, ബിയാസ്, രവി നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. ഗുരുദാസ്പൂർ, കപൂർത്തല, അമൃത്സർ എന്നീ ജില്ലകളെയാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ചത്. പഞ്ചാബിലെ സ്കൂളുകൾക്ക് ഏഴാം തീയതിവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. യമുനാ നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് ഡൽഹിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലും മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പഞ്ചാബില്‍ മൂന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ […]
Read more

പൗരത്വ നിയമത്തിൽ ഇളവ്; 2024 ഡിസംബർ വരെ ഇന്ത്യയിൽ എത്തിയ മുസ്ലിം ഇതര വിഭാഗക്കാർക്ക് രാജ്യത്ത് തുടരാം

ന്യൂഡൽഹി: പൗരത്വ നിയമത്തിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 10 വർഷം കൂടി നീട്ടിയാണ് വിജ്ഞാപനം ഇറങ്ങിയത്. 2024 ഡിസംബർ വരെ ഇന്ത്യയിൽ എത്തിയ മുസ്ലിം ഇതര വിഭാഗക്കാർക്ക് രാജ്യത്ത് തുടരാൻ സാധിക്കും. നേരത്തെ 2014 ഡിസംബർ വരെ എത്തിയവർക്കായിരുന്നു ഇളവ്. പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഇളവ്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശ്വാസമാകുന്നതാണ് ഉത്തരവ്. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ടവർക്ക് ആണ് ആശ്വാസം. പാസ്‌പോർട്ടോ മറ്റ് […]
Read more

1983-ലെ നെല്ലി കൂട്ടക്കൊല: പുനരധിവാസ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: 1983-ലെ നെല്ലി കൂട്ടക്കൊലയിലെ ഇരകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. ഹർജി പിൻവലിക്കാൻ കോടതി അനുവദിക്കുകയായിരുന്നു. റൂമി ബീഗം ഉള്‍പ്പെടെയുള്ള കൂട്ടക്കൊലയുടെ ഇരകള്‍ക്ക് വേണ്ടി അഡ്വക്കേറ്റ്-ഓണ്‍-റെക്കോർഡ് ആയ സൃഷ്ടി അഗ്നിഹോത്രിയാണ് ഹരജി ഫയല്‍ ചെയ്തത്. 1983 ഫെബ്രുവരിയില്‍ നെല്ലി മേഖലയിലെ ഗ്രാമങ്ങളില്‍ നടന്ന ആക്രമണങ്ങളെക്കുറിച്ചും, അതില്‍ ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതിനെക്കുറിച്ചും ഹർജിയില്‍ വിശദമാക്കിയിരുന്നു.കൂട്ടക്കൊലയില്‍ തങ്ങള്‍ക്ക് കുടുംബാംഗങ്ങളെയും സ്വത്തും നഷ്ടപ്പെട്ടതായി ഹർജിക്കാർ ചൂണ്ടിക്കാട്ടി. മരിച്ച ഓരോ കുടുംബാംഗത്തിനും […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.