Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: newsw

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ചേക്കുമെന്ന് കമലാ ഹാരിസ്

ലണ്ടൻ: 2028-ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് സൂചന നൽകി മുൻ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. തൻ്റെ കരിയർ അവസാനിച്ചിട്ടില്ലെന്നും, പുതിയ പ്രസിഡന്റ് പദവിക്ക് താൻ സജീവമായി ആലോചന നടത്തി വരികയാണെന്നും കമല ഹാരിസ് വ്യക്തമാക്കി. ഭാവിയിൽ ഒരു വനിതാ പ്രസിഡൻ്റ് വൈറ്റ് ഹൗസിലെത്തുമെന്ന് താൻ ഉറപ്പുള്ളതായി ഹാരിസ് പറഞ്ഞു. ഇത് തൻ്റെ കൊച്ചുമക്കളുടെ ജീവിതകാലത്ത് സംഭവിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. തൻ്റെ മുഴുവൻ ജീവിതവും സേവനത്തിനാണ് സമർപ്പിച്ചതെന്നും, താൻ സർവേകളുടെ ഫലങ്ങളെ മുൻനിർത്തിയുള്ള തീരുമാനങ്ങൾ […]
Read more

ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം

ഗാസ: മധ്യ ഗാസയിലെ നുസൈറാത്ത് പ്രദേശത്ത് ഭീകരരെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രായേൽ സേനയ്‌ക്കെതിരെ ആസൂത്രിതമായ ആക്രമണം തടയുക എന്നതായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്ന് സൈന്യം വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാർ നിലവിലുണ്ടായിരുന്നിട്ടും, ആക്രമണം ഗാസയിൽ ആക്രമണം ശക്തമാവുകയാണ്. വെടിനിർത്തൽ കരാർ പ്രകാരം സതേൺ കമാൻഡിലെ സേനകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്, അടിയന്തര ഭീഷണികളെ ഇല്ലാതാക്കാൻ പ്രവർത്തനം തുടരും, എന്ന് ഐഡിഎഫ് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തെ കുറിച്ച് ഹമാസ് ഇതുവരെ […]
Read more

പാക്കിസ്ഥാൻ ആണവായുധങ്ങൾ യുഎസ് നിയന്ത്രണത്തിൽ: മുഷറഫ് പങ്ക്

ന്യൂഡൽഹി: പാക്കിസ്ഥാന്റെ ആണവായുധങ്ങൾ യുഎസ് നിയന്ത്രണത്തിലായിരുന്നു എന്ന് മുൻ സിഐഎ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. കോടിക്കണക്കിനു ഡോളർ സാമ്പത്തിക സഹായം ലഭിച്ചതിനുശേഷം മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫിന്റെ ഭരണകാലത്ത് ആണവായുധങ്ങളുടെ നിയന്ത്രണം യുഎസിന് കൈമാറിയതായി മുൻ സിഐഎ ഉദ്യോഗസ്ഥനായ ജോൺ കിരിയാക്കോ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം വലിയ അഴിമതിക്കാരാണ്. മുഷറഫ് സർക്കാരുമായി യുഎസിന് നല്ല ബന്ധം ഉണ്ടായിരുന്നു, അത് സ്വേച്ഛാധിപതികളുമായി പ്രവർത്തിക്കാൻ എളുപ്പമാക്കുന്നതായും അദ്ദേഹം പറഞ്ഞു. “പൊതുജനാഭിപ്രായം പരിഗണിക്കേണ്ട അവസ്ഥയില്ലാതിരുന്നതിനാൽ, മുഷറഫിനെ […]
Read more

അഞ്ച് മാസത്തിനുള്ളിൽ ഉംറ വിസകൾ 40 ലക്ഷം കടന്നു

റിയാദ്: പുതിയ ഉംറ സീസൺ ആരംഭിച്ചതിന് ശേഷം വിദേശ തീർഥാടകർക്കായി നൽകപ്പെട്ട ഉംറ വിസകളുടെ എണ്ണം 40 ലക്ഷത്തിലധികം ആയി. മുൻ സീസണുകളെ അപേക്ഷിച്ച് ഈ വർഷത്തെ സീസൺ ആരംഭിച്ചതിന് ശേഷമുള്ള അഞ്ച് മാസത്തിനുള്ളിലാണ് വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണം റെക്കോർഡ് കൈവരിച്ചത്. പാകിസ്ഥാൻ, ഇന്ത്യ, ഇറാഖ്, ഇന്തോനേഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലെ പൗരന്മാർക്ക് ഏറ്റവും കൂടുതൽ വിസകൾ അനുവദിക്കപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം, സൗദി സർക്കാർ വിദേശ തീർഥാടകർക്കുള്ള സേവനങ്ങൾ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ […]
Read more

എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവം; ഒന്നാംപ്രതി എംഎൽഎ ഐസി ബാലകൃഷ്ണൻ

കൽപറ്റ: എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഒന്നാം പ്രതി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ യും, മുൻ ഡിസിസി പ്രസിഡൻറ് എൻ.ഡി. അപ്പച്ചൻ രണ്ടാം പ്രതിയും, മുൻ കോൺഗ്രസ് നേതാക്കൾ കെ.കെ. ഗോപിനാഥൻ, പി.വി. ബാലചന്ദ്രൻ എന്നിവർ മൂന്നും നാലും പ്രതികളായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ പ്രതികൾക്ക് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.വിഷം കഴിച്ച് […]
Read more

പ്രശസ്ത ഹിന്ദി ​ഗായകൻ റിഷഭ് ടണ്ടൻ അന്തരിച്ചു

മുംബൈ: പ്രശസ്ത ഹിന്ദി ഗായകനും നടനുമായ റിഷഭ് ടണ്ടൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഡൽഹിയിൽ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാൻ എത്തിയതായിരുന്നു റിഷഭ് ടണ്ടൻ. മരിച്ച വിവരം അടുത്ത സുഹൃത്താണ് പങ്കുവച്ചത്. മുംബയിൽ ഭാര്യയോടൊപ്പമാണ് സ്ഥിര താമസം സംഗീതലോകത്ത് ‘ഫക്കീർ’ എന്ന പേരിൽ പ്രശസ്തരായ റിഷഭ് ടണ്ടൻ സംഗീതസംവിധാനത്തിലും മികവ് പുലർത്തിയിരുന്നു. ‘ഇഷ്ഖ് ഫഖിരാന’ അദ്ദേഹത്തിന്റെ വലിയ ഹിറ്റ് ഗാനമായിരുന്നു. ‘യേ ആഷിഖി’, ‘ചന്ദ് തു’, ‘ധു ധു കാർ കേ’, ‘ഫക്കീർ കി സുബാനി’ തുടങ്ങിയ ഗാനങ്ങളും […]
Read more

യുവേഫ ചാമ്പ്യൻസ് ലീഗ്; ബാഴ്‌സലോണയ്ക്ക് വമ്പന്‍ ജയം

ബാഴ്‌സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയ്ക്ക് വമ്പൻ ജയം. ഗ്രീക്ക് ക്ലബ്ബായ ഒളിംപിയാക്കോസിനെ എതിരില്ലാതെ 6–1ന് തകർത്താണ് ബാഴ്‌സയുടെ മികവ്. ഫെർമിൻ ലോപ്പസ് ഹാട്രിക് നേടി ടീമിനെ മുന്നിൽ നയിച്ചു. മാർക്കസ് റാഷ്ഫോർഡ് ഇരട്ട ഗോളുകളും യാമിൻ ലമാൽ ഒരു ഗോളും നേടി. ആഴ്‌സണൽ അത്ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാതെ 4–0ന് പരാജയപ്പെടുത്തി. ഗബ്രിയേൽ മഗാലെസ്, ഗബ്രിയേൽ മാർട്ടിനെല്ലി, വിക്ടർ എന്നിവർ ആഴ്‌സണലിനായി ഗോളുകൾ നേടി. വിയ്യാരെയലിനെതിരെ മാഞ്ചസ്റ്റർ സിറ്റിയും എളുപ്പ വിജയം നേടി. എർലിങ് ഹാലൻഡും ബെർണാർഡോ […]
Read more

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ പാകിസ്ഥാന്‍ രണ്ടാമത്

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യയെ മറികടന്ന് പാകിസ്ഥാൻ രണ്ടാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ നേടിയ ജയമാണ് പാകിസ്ഥാനെ ഇന്ത്യയ്‌ക്ക് മുകളിലേക്കുയർത്തിയത്. ഒരു ടെസ്റ്റ് മാത്രം കളിച്ച പാകിസ്ഥാൻ 12 പോയിന്റും 100 ശതമാനം പോയിന്റ് അനുപാതവുമായാണ് രണ്ടാമതെത്തിയത്. ഇതോടെ ഇന്ത്യ നാലാം സ്ഥാനത്തേക്ക് താഴ്ന്നു. ഏഴ് ടെസ്റ്റ് കളിച്ച ഇന്ത്യ നാല് ജയങ്ങളും രണ്ട് തോൽവിയും ഒരു സമനിലയും നേടി 52 പോയിന്റും 61.90 ശതമാനവുമായാണ് ഇപ്പോൾ നാലാം സ്ഥാനത്ത്. വെറും […]
Read more

നവംബര്‍ ഒന്നിന് മുമ്പ് കരാറുണ്ടാക്കിയില്ലെങ്കില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 155% അധിക തീരുവ ഏർപ്പെടുത്തും: ഡോണള്‍ഡ് ട്രംപ്

വാഷിങ്ടൺ: യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തർക്കം വീണ്ടും രൂക്ഷമാകുകയാണ്. ചൈനീസ് ഉത്പന്നങ്ങൾക്ക് 155 ശതമാനം വരെ അധിക തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. നവംബർ ഒന്നിന് മുമ്പ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഒരു വ്യാപാരകരാറിൽ ഒപ്പുവയ്ക്കാത്ത പക്ഷമാണ് പുതിയ തീരുവ പ്രാബല്യത്തിൽ വരിക. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി അപൂർവ ധാതുക്കളുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെക്കുന്ന വൈറ്റ് ഹൗസ് ചടങ്ങിനിടെയായിരുന്നു ട്രംപിന്റെ പരാമർശം. ചൈനയോടുള്ള ആശ്രിതത്വം കുറയ്ക്കാനും വിതരണ […]
Read more

ഇസ്രയേലുമായുള്ള സമാധാന കരാർ പാലിച്ചില്ലെങ്കിൽ ഉന്മൂലനം ചെയ്യും: ഡോണൾഡ് ട്രംപ്

വാഷിങ്ടൻ: ഇസ്രയേലുമായി ഉണ്ടായ ‘ഗാസ സമാധാന കരാർ’ പാലിക്കാത്ത പക്ഷം ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ ദിവസം ഇസ്രയേൽ രണ്ട് സൈനികരെ ഹമാസ് വധിച്ചുവെന്ന് ഐഡിഎഫ് ആരോപിച്ചതിന് പിന്നാലെയാണ് ട്രംപ് കനത്ത നിലപാട് കാണിച്ചത്. ഇസ്രയേൽ കഴിഞ്ഞ ദിവസം ഹമാസിനെ ലക്ഷ്യമാക്കി ആക്രമണം നടത്തുകയും, ഗാസയിലേക്കുള്ള സഹായ വിതരണം നിർത്തിവയ്ക്കുകയും ചെയ്തു.യുഎസ് പ്രതിനിധികൾ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ കണ്ടതിനു ശേഷമാണ് ഇസ്രയേൽ വെടിനിർത്തൽ ആരംഭിച്ചത്. ഗാസയിലേക്ക് സഹായം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix