സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: palakkad

ചിറ്റൂരില്‍ ആറാം ക്ലാസുകാരി ആത്മഹത്യ ചെയ്തു

പാലക്കാട്: ചിറ്റൂരില്‍ ആറാം ക്ലാസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമൈല്‍ അയോധ്യ നഗറില്‍ വടിവേലു- രതിക ദമ്പതികളുടെ ഇളയ മകള്‍ അനാമിക(11)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളില്‍ സാരിയില്‍ തൂങ്ങിമരിച്ച നിലയിലാണ് അനാമികയെ കണ്ടെത്തിയത്. ചിറ്റൂര്‍ വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് അനാമിക. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍.
Read more

മണ്ണാർക്കാട് പശുവിനെ മോഷ്ടിച്ച് കയ്യും കാലും അറുത്തുമാറ്റി, ഇറച്ചിയാക്കി കടത്തി

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് മിണ്ടാപ്രാണിയോട് ക്രൂരത. മണ്ണാർക്കാട് 2 വയസ്സ് പ്രായമുളള പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്ത് ഇറച്ചിയാക്കി കടത്തി. തെങ്കര മെഴുകുംപാറ താണിപ്പറമ്പില്‍ പരുത്തിപ്പുള്ളി ജയപ്രകാശന്റെ പശുവിനെയാണ് മോഷ്ടാക്കള്‍ കൊന്ന് ഇറച്ചിയാക്കിയത്. പശുവിൻ്റെ തലയും ഉടലുമുള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള അരുവിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുന്തംപോലെയുള്ള ആയുധംകൊണ്ട് കുത്തികൊന്നശേഷമാണ് കൈകാലുകള്‍ മുറിച്ചെടുത്തിരിക്കുന്നതെന്ന് വെറ്ററിനറി ഡോക്ടർ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. പൊലീസും വനംവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി.
Read more

പാലക്കാട് യുവാവ് അയൽവാസിയെ തലയ്ക്കടിച്ചുകൊന്നു

പാലക്കാട്: മുണ്ടൂരിൽ യുവാവ് അയൽവാസിയെ തലയ്ക്കടിച്ചുകൊന്നു. ഇന്നലെ രാത്രിയിലായിരുന്നു ആക്രമണം. മുണ്ടൂർ കുന്നംക്കാട് സ്വദേശി മണികണ്ഠൻ ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസി വിനോദിനെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. മണികണ്ഠനും വിനോദും തമ്മിൽ മദ്യപിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
Read more

കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 7,525 ലിറ്റർ സ്പിരിറ്റ് പിടികൂടി; മൂന്ന് മലയാളികൾ പിടിയിൽ

കര്‍ണാടകയിലെ ഹൂബ്ലിയില്‍ നിന്നും പാലക്കാട്ടേക്ക് കൊണ്ടുവരുകയായിരുന്ന 7,525 ലിറ്റര്‍ സ്പിരിറ്റ് ഹൊസൂരില്‍ നിന്നും പിടികൂടി. ഹൊസൂര്‍-സേലം റോഡില്‍ ദര്‍ഗ ബസ്സ്റ്റോപ്പിന് സമീപം ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശി സെയ്ദു (34), പാലക്കാട് സ്വദേശി ബാബുരാജ് (37) എന്നിവരെ അറസ്റ്റുചെയ്തു. മുഖ്യപ്രതി എറണാകുളം സ്വദേശി അനീഷ് ഒളിവിലാണ്. സ്പിരിറ്റ് പാലക്കാട്ടേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് പ്രതികള്‍ മൊഴി നൽകിയെന്ന് പോലീസ് പറഞ്ഞു.
Read more

ടോർച്ചടിച്ചതിനെ ചൊല്ലി തർക്കം; പാലക്കാട് മൂന്ന് പേർക്ക് കുത്തേറ്റു

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. പാലപ്പുറം സ്വദേശികളായ വിഷ്ണു, സിനു രാജ്, വിനീത് എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിൽ പത്തുപേരെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. പാടവരമ്പത്തിരിക്കുകയായിരുന്ന സംഘത്തിന് നേരെ ടോർച്ചടിച്ചതിലുള്ള വിരോധമാണ് സംഘർഷത്തിൽ കലാശിച്ചത്. പരുക്കേറ്റവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലപ്പുറം മുണ്ടൻഞാറയിൽ ഇന്നലെ രാത്രി 11.30 നാണ് സംഭവം ഉണ്ടായത്.
Read more

കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരുക്ക്

പാലക്കാട്: നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരുക്ക്. പഴനി സ്വാമിക്കാണ് പരിക്കേറ്റത്. നെല്ലിയാമ്പതി കാരപ്പാറയിൽ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. പഴനിസ്വാമിയുടെ പരിക്ക് ഗുരുതരമല്ല.
Read more

സ്വകാര്യ ഐടിഐയിൽ സഹപാഠിയുടെ മർദ്ദനം: വിദ്യാർത്ഥിയുടെ മൂക്കിൻ്റെ എല്ല് പൊട്ടി

പാലക്കാട്: ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തിൽ ഐടിഐ വിദ്യാ൪ത്ഥിക്ക് ഗുരുതര പരുക്ക്.. പരുക്കേറ്റ വിദ്യാർത്ഥിയുടെ മൂക്കിൻ്റെ എല്ല് പൊട്ടി. ഇരുപത് വയസുകാരനായ സാജനാണ് മ൪ദനമേറ്റത്. ക്ലാസ് റൂമിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് സാജനെ മ൪ദിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. നിലവിൽ സാജൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂക്കിന് പുറമെ ഇടതു വശത്തെ കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവുണ്ട്. സംഭവത്തിൽ സഹപാഠിയായ കിഷോ൪ (20) നെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. മർദ്ദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു
Read more

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ജാമ്യാപേക്ഷയിൽ വിധി 27 ന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷയില്‍ ഈ മാസം 27 ന് വിധി. ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. അതേസമയം ഇന്ന് അവസാനിക്കുമായിരുന്ന ചെന്താമരയുടെ റിമാന്‍ഡ് കാലാവധി നീട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ചെന്താമര അഭിഭാഷകന്‍ ജേക്കബ് മാത്യു മുഖേന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നേരത്തെ രഹസ്യമൊഴി രേഖപ്പെടുത്താനെത്തിയപ്പോള്‍ കുറ്റസമ്മത മൊഴി നല്‍കാന്‍ തയ്യാറല്ലെന്ന് ചെന്താമര അറിയിച്ചിരുന്നു. അഭിഭാഷകനെ കണ്ട ശേഷമായിരുന്നു ചെന്താമര തീരുമാനം മാറ്റിയത്. ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു പോത്തുണ്ടിയില്‍ അയല്‍വാസി […]
Read more

അട്ടപ്പാടിയില്‍ മകന്‍ അമ്മയെ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

പാലക്കാട്: അട്ടപ്പാടിയില്‍ മകന്‍ അമ്മയെ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. പുതൂര്‍ പഞ്ചായത്തിലെ അരളിക്കോണം ഊരിലെ രേശി (55) ആണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു ദാരുണമായ സംഭവം. മകന്‍ രഘുവിനെ (38) പോലീസ് കസ്റ്റഡിയിലെടുത്തു. മകനെ കാണാത്തതിനെ തുടര്‍ന്ന് രേശി വീടിന് പുറത്തിറങ്ങി നോക്കി. അപ്പോഴാണ് ഇയാള്‍ രേശിയെ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ചത്. രഘുവിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ബഹളം കേട്ട് ഓടിക്കൂട്ടിയ നാട്ടുകാരാണ് രഘുവിനെ പിടിച്ചുവെച്ചത്. രഘുവും അമ്മയുമായി ഇടയ്ക്കിടയ്ക്ക് […]
Read more

ആശാവർക്കർമാരുടെ ഈ ഗതികേടിന്റെ പേരാണ് പിണറായി വിജയൻ: രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്പിൽ ആശാവർക്കർമാർ നടത്തുന്ന സമരം പത്തുദിവസം പിന്നിടുകയാണ്. ഇപ്പോഴിതാ ആശാവർക്കർമാർക്ക് പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ആശാവർക്കർമാർ ഇങ്ങനെ സമരം ചെയ്യേണ്ട ഗതികേടിന്റെ പേരാണ് പിണറായി വിജയനെന്ന് രാഹുൽ പറഞ്ഞു. പിഎസ്‌സി മെമ്പർമാർക്ക് തുക വർധിപ്പിച്ചു നൽകാൻ പണം ഉണ്ടായല്ലോയെന്നും എംഎൽഎ ചോദിച്ചു. ആരോഗ്യം നമ്പർവൺ എന്ന് പറഞ്ഞ് ഇരിക്കുന്നത് ആശാവർക്കർമാരുടെ ചുമലിലാണ് മന്ത്രി ഓഫീസ് ടൈമിൽ വരാൻ പറയുന്നു. ഈ സാധാരണ മനുഷ്യർക്ക് ഓഫീസ് ടൈം ഉണ്ടോ. വീണാ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.