സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: palakkad

പാലക്കാട് വിദ്യാർത്ഥിയ്ക്ക് നേരെ തെരുവുനായ ആക്രമണം

പാലക്കാട്: ഷൊർണൂരിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ തെരുവ്നായ ആക്രമണം. ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ മകൻ മുഹമ്മദ് ഫായിക്കിനാണ് (9) നായയുടെ കടിയേറ്റത്. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിയെ തെരുവുനായ കടിക്കുകയായിരുന്നു. കുട്ടിയുടെ കയ്യിലാണ് ഗുരുതരമായി പരിക്കേറ്റത്. സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലേക്ക് തിരിച്ചു പോകുന്ന വിദ്യാർത്ഥിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ആദ്യം ഷൊർണൂർ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും വിദ്യാർത്ഥി ചികിത്സ തേടി.
Read more

രാഹുലിനെതിരെ പ്രതിഷേധം; എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി എസ്എഫ്ഐ

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ട് എംഎല്‍എ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് എസ്എഫ്ഐ. പ്രതിഷേധത്തില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പൊലീസ് ബാരിക്കേട് മറികടന്ന് അകത്തു കടക്കാനാണ് പ്രവര്‍ത്തകരുടെ ശ്രമം. ഇവര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രാഹുലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം ഉയര്‍ന്നു വന്നത്. ഇതിനെ തുടര്‍ന്ന് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ടാണ് നിലവില്‍ എസ്എഫ്ഐ പ്രതിഷേധം.
Read more

പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റി പാലക്കാട് നഗരസഭ

പാലക്കാട്: ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് രാഹുല്‍ വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കത്ത് നല്‍കി. രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിനാലും പ്രതിഷേധം കണക്കിലെടുത്തുമാണ് നഗരസഭയുടെ തീരുമാനം. നഗരസഭയുടെ നാളത്തെ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.
Read more

യുവാവ് കൊല്ലപ്പെട്ട നിലയില്‍: പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് പിടിയില്‍

പാലക്കാട്:യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊഴിഞ്ഞാമ്പാറ കരംപൊറ്റ പരേതനായ മാരിമുത്തുവിന്റെ മകന്‍ സന്തോഷിനെയാണ് (42) ഇന്നലെ രാത്രി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന സന്തോഷിനെ മൂങ്കില്‍മട സ്വദേശിയായ യുവാവു വീട്ടില്‍ കയറി മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. അവിവാഹിതനായ സന്തോഷിന് വിവാഹിതയായ യുവതിയുമായി സൗഹൃദമുണ്ടായിരുന്നെന്ന്. ഇന്നലെ രാത്രി യുവതിയാണു പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിച്ചത്. ഭര്‍ത്താവ് സന്തോഷിനെ മര്‍ദിച്ചതായി പറഞ്ഞെന്നും ചെന്നു നോക്കിയപ്പേള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതു കണ്ടെന്നുമാണു യുവതി പൊലീസിനെ […]
Read more

പ്രണയം നിരസിച്ചതിന്റെ പക: 17 കാരിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ പ്രതികള്‍ കസ്റ്റഡിയില്‍

പാലക്കാട്: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവം. രണ്ടു യുവാക്കള്‍ അറസ്റ്റില്‍. കുത്തന്നൂര്‍ സ്വദേശികളായ അഖില്‍, സുഹൃത്ത് രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്.പാലക്കാട് കുത്തന്നൂരിലാണ് സംഭവം. 17 കാരിയുടെ വീട്ടിലേക്ക് വ്യാഴാഴ്ച പുലര്‍ച്ചെ 1.30 നാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. പെണ്‍കുട്ടി പ്രണയം നിരസിച്ചതാണ് അഖിലിനെ പ്രകോപിതനാക്കിയത്. യൂട്യൂബ് നോക്കിയാണ് പെട്രോള്‍ ബോംബ് ഉണ്ടാക്കാന്‍ പ്രതികള്‍ പഠിച്ചത്. പെട്രോള്‍ ബോംബ് കത്താത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായി. പ്രതികള്‍ സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി കുഴല്‍മന്ദം പൊലീസ് […]
Read more

ബൈക്കില്‍ പോകുന്നതിനിടെ തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ ബൈക്കില്‍ പോകുന്നതിനിടെ തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാര്‍ഥിനി മരിച്ചു. കൊഴിഞ്ഞാമ്പാറ അത്തിക്കോട് വെച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി നഫീസത്ത് മിസ്രിയയാണ് മരിച്ചത്. രക്ഷിതാവിന് ഒപ്പം സ്‌കൂളിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ ശരീത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. തകര്‍ന്ന് കിടക്കുന്ന പാലക്കാട് – പൊള്ളാച്ചി പാതയില്‍ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്.കൊഴിഞ്ഞാമ്പാറ പഴണിയാര്‍പാളയം സ്വദേശികളായ ദമ്പതികളുടെ മകളാണ് […]
Read more

നെന്മാറ വിത്തനശേരിയിൽ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ

പാലക്കാട്: നെന്മാറ വിത്തനശേരിയിൽ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ. നെന്മാറ ചാത്തമംഗലം സ്വദേശികളായ കാർത്തിക്(23) അച്ഛൻ സെന്തിൽ കുമാർ(53) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കൊല്ലംകോട് വടക്കഞ്ചേരി സംസ്ഥാനപാതയിൽ വിത്തനശ്ശേരിക്ക് സമീപം ഇവരെ കഞ്ചാവുമായി പിടികൂടുന്നത്. ഈ സമയത്ത് ഇവർ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.നെന്മാറ എക്സൈസ് ഇൻസ്പെക്ടർ പി സുരേഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രവീൺ കെ വേണുഗോപാൽ, കെ സാബു, കെ ആനന്ദ്, സീ സനോജ്, ജെ അജീഷ്, ആർ […]
Read more

12കാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് നെന്മാറയിൽ 12 വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ പ്രതി അറസ്റ്റിൽ. 24 വയസുകാരനായ സൻസാർ ആണ് അറസ്റ്റിലായത്. നെന്മാറ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 8 ന് ആണ് സംഭവം നടന്നത്. സ്കൂൾ വിട്ട് ബസ് സ്റ്റാൻഡിൽ ബസ് കാത്ത് നിന്ന കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ കയ്യിൽ പിടിച്ചുവെന്നും, കൈ പിടിച്ച് വലിച്ച് തിരിക്കുകയും ചെയ്തുവെന്നുമാണ് പൊലീസിന് നൽകിയ പരാതി. നെന്മാറ പൊലീസ് ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഫാതിൽ […]
Read more

നിവൃത്തിയില്ലെങ്കിൽ മാത്രമേ വൈദ്യുതി നിരക്ക് വർധിപ്പിക്കൂ: മന്ത്രി കെ കൃഷ്ണൻകുട്ടി

പാലക്കാട്: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനവിലും ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്നതിലും പ്രതികരിച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി വാങ്ങാനുള്ള കരാറുകൾ തുടരും. നിലവിലെ സാഹചര്യത്തിൽ ഹ്രസ്വകാല കരാറുകൾ തന്നെ മതിയാവും. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും നിലവിൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് കെ കൃഷ്ണൻകുട്ടി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് കെ കൃഷ്ണൻകുട്ടി പറഞ്ഞു. മറ്റു മാർഗങ്ങൾ […]
Read more

പാലക്കാട് മാലിന്യം നീക്കുന്നതിനിടെ പുഴയില്‍ വീണ യുവാവ് മുങ്ങി മരിച്ചു

പാലക്കാട്: കണ്ണംകുണ്ട് വെള്ളയാര്‍ പുഴയില്‍ വീണ് യുവാവ് മരിച്ചു.കണ്ണം കണ്ടിലെ ഏലംകുളവന്‍ യൂസഫിന്റെ മകന്‍ സാബിത്ത് (26) ആണ് ഇന്നലെ വൈകുന്നേരം 4.30 ഓടെ കണ്ണംകുണ്ട് കോസ്വേയില്‍ നിന്നും പുഴയില്‍ വീണത്. കോസ്വേയില്‍ തങ്ങിയ മാലിന്യം സുഹൃത്തുക്കളോടൊപ്പം നീക്കം ചെയ്യുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന യുവാവിനെ സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. രാത്രിയായതോടെ തിരച്ചില്‍ അവസാനിപ്പിച്ചു. രാവിലെ നാട്ടുകാര്‍, അഗ്‌നിരക്ഷാസേന, സ്‌കൂബ ടീം എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ കടൂര്‍പടി ഭാഗത്ത് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.