സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Police

താമരശ്ശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശബ്ദസന്ദേശം പുറത്ത്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി അപാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കാക്കൂർ സ്വദേശിനിയായ ഹസ്നയുടെ ശബ്‌ദസന്ദേശം പുറത്ത്. കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങുമെന്നും ലഹരി ഇടപാടുകൾ വെളിപ്പെടുത്തുമെന്നും കൂടെ താമസിച്ചിരുന്ന ആദിലിന് അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു. ‘എന്റെ ജീവിതം പോയി. നിങ്ങൾ അടിക്കുന്ന ലഹരിയുടെ വിവരങ്ങൾ ഉൾപ്പെടെ എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും ഞാൻ വെളിപ്പെടുത്തും. കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങും. പൊലീ സിന്റെ കൈയിൽ നിന്നല്ലേ നിങ്ങൾ രക്ഷപെടൂ, ഞാൻ സോഷ്യൽ മീഡിയയിലൂടെ […]
Read more

പോലീസിന് കുടിക്കാൻ വെള്ളം കൊടുത്തു; പിടികിട്ടാപ്പുള്ളി പിടിയിൽ

കോഴിക്കോട്: പുതുവത്സരാഘോഷത്തിന് സുരക്ഷയ്ക്കെത്തിയ പൊലീസ് സംഘത്തിന് ദാഹം തീർക്കാൻ വെള്ളം നൽകിയ യുവാവ് പിടികിട്ടാപ്പുള്ളിയാണെന്നു തിരിച്ചറിഞ്ഞു അറസ്റ്റ് ചെയ്തു. പ്രതിയുമായി മൽപിടിത്തത്തിൽ ഇൻസ്പെക്ടർ ഉൾപ്പെടെ 4 പൊലീസുകാർക്ക് മർദനമേറ്റു. ഒട്ടേറെ കേസുകളിൽ പിടികിട്ടാപ്പുള്ളിയായ ബേപ്പൂർ സ്വദേശി അയനിക്കൽ ശ്രീസരോജം വീട്ടിൽ അഭിരാമിനെ (ലൂക്ക 23) നെ ആണ് നടക്കാവ് ഇൻസ്പെക്ടർ എൻ.പ്രജീഷും സംഘവും നാടകീയമായി പിടികൂടിയത്. പുതുവത്സര തലേന്നു രാത്രി സരോവരത്തു നടന്ന പരിപാടിക്കിടയിലാണു സംഭവം. രണ്ടു മാസം മുൻപ് തൊണ്ടയാട് ബൈപാസിൽ 3 പൊലീസുകാരെ മർദിച്ചു […]
Read more

കുപ്രസിദ്ധ മോഷ്ടാവ് ചാവക്കാട് റഫീഖ് പിടിയിൽ

കോഴിക്കോട്: കൈതപ്പൊയിൽ നോളജ് സിറ്റിക്ക് അടുത്തുള്ള വീട്ടിൽ നിന്നും പതിനഞ്ചു പവൻ സ്വർണവും, ഒന്നേകാൽ ലക്ഷം രൂപയും കളവ് നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ചാവക്കാട് റഫീക്ക് എന്ന വെന്താട്ടിൽ റഫീക്കിനെ കോഴിക്കോട് റൂറൽ എസ് പി. കെ.ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഇയാള് ഇപ്പോൾ താമസിക്കുന്ന മേപ്പാടി ടൗണിലുള്ള വാടകവീട്ടിൽ നിന്നാണ് കോടഞ്ചേരി പോലീസും സ്പെഷ്യൽ സ്ക്വാഡും ചേർന്നു പിടികൂടിയത്. താമരശ്ശേരി ഡി.വൈ. എസ്.പി പി. അലവിയുടെ നേതൃത്വത്തിൽ കേരളത്തിലെ സമാന രീതിയിലുള്ള മോഷ്ടാക്കളെ കേന്ദ്രീകരിച്ചു […]
Read more

പൊലീസ് തലപ്പത്ത് അഴിച്ചുപണി; സ്പര്‍ജന്‍കുമാര്‍ ദക്ഷിണമേഖല ഐജി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചു പണി. ഐജി -ഡിഐജി റാങ്കുകളിലാണ് മാറ്റം. ആര്‍.നിശാന്തിനി, അജിതാ ബീഗം, സതീഷ് ബിനോ, പുട്ട വിമലാദിത്യ, രാഹുല്‍ ആര്‍.നായര്‍ എന്നിവര്‍ക്ക് ഐജിയായി സ്ഥാനകയറ്റം . പൊലീസ് തലപ്പത്തെ മാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ആര്‍. നിശാന്തിനി പൊലീസ് ആസ്ഥാന ഐജിയാകും. അജീതാ ബീഗം ക്രൈംബ്രാഞ്ചിലും സതീഷ് ബിനോ ആംഡ് പൊലീസ് ബറ്റാലിയന്‍ ഐജിയുമാകും. ഐജിയായി സ്ഥാന കയറ്റം ലഭിക്കുന്ന കൊച്ചി കമ്മീഷണര്‍ പുട്ട വിലാദിത്യക്ക് ഇന്റലിജന്‍സിലാണ് നിയമനം. ദക്ഷിണമേഖല ഐജിയായി […]
Read more

യുവതിയെ അപ്പാർട്ട്മെൻ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കൈതപ്പൊയിലിലുള്ള ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന ഹസ്‌ന ( 34) നെയാണ് അപ്പാർട്ട്മെമെൻൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനിയായ യുവതി 8 മാസത്തോളമായി കൈതപ്പൊയിലിൽ യുവാവിനൊപ്പം താമസിച്ചു വരികയാണ്. ഇന്ന് രാവിലെ പത്തുമണി ആയതിനുശേഷവും മുറി തുറക്കാത്തതിനെ തുടർന്ന് ഫ്ലാറ്റിനു ഉള്ളിലെ തൊട്ടടുത്ത റൂമിൽ താമസിക്കുന്നയാളും നിലവിലെ ജീവിത പങ്കാളിയുമായ പുതുപ്പാടി ചോയിയോട് വേനകാവ് ആദിൽ വയസ്സ് (29) ഫ്ലാറ്റ് ഉടമസ്ഥനെ വിളിച്ചുവരുത്തുകയും തുടർന്ന് വാതിൽ […]
Read more

ശുചി മുറി മാലിന്യം നീർചാലിൽ തള്ളി

കോഴിക്കോട്: താമരശ്ശേരി വെഴുപ്പൂർ ബസ് സ്റ്റോപ്പിന് സമീപം റോഡരികിലെ നീർചാലിൽ വൻതോതിൽ ശുചി മുറി മാലിന്യം തള്ളി. ഇന്നലെ അർദ്ധരാത്രിയാണ് മാലിന്യം തള്ളിയത്. താമരശ്ശേരിയിലെ ഒരു പ്രമുഖ ഹോട്ടലിൽ നിന്നും ഇന്നലെ രാത്രി മിനി ടാങ്കറിൽ കയറ്റിയ മാലിന്യമാണ് നീർച്ചാലിൽ തള്ളിയതെന്ന് നാട്ടുകാർ പറഞ്ഞു. താമരശ്ശേരിയിൽ നിന്നും മാലിന്യം കയറ്റി പോകുന്നത് കണ്ട നാട്ടുകാർ പിൻതുടർന്നെങ്കിലും ഇവരെ കണ്ട് വാഹനമെടുത്ത് സ്ഥലം വിടുകയായിരുന്നു. വാഹനത്തിൽ നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. നൂറുക്കണക്കിന് ആളുകൾ കുളിക്കാനും, അലക്കാനും […]
Read more

പുതുവത്സരാഘോഷം അതിരു വിടരുത്; മുന്നറിയിപ്പുമായി പൊലീസ്

കോഴിക്കോട്: പുതുവർഷം ആഘോഷിച്ചോളൂ, പ്രശ്നമുണ്ടാക്കരുത്. മുന്നറിയിപ്പുമായി പൊലീസ്. ഇന്നു മുതൽ പകലും രാത്രിയിലുമായി പ്രധാന റോഡുകളിലും ഇടറോഡുകളിലടക്കം കർശന പരിശോധനയുമായി പൊലീസ് സാന്നിദ്ധ്യമുണ്ടാകും. സിറ്റി പൊലിസ് കമ്മിഷണർ നാരായണൻ. ടിയുടെ നേതൃത്വത്തിൽ 750 ഓളം പൊലീസുകാരെയാണ് നഗര പരിധിയിൽ മാത്രം വിന്യസിച്ചിരിക്കുന്നത്. മയക്കു മരുന്നുകളുടെ ഉപയോഗം, അനധികൃത മദ്യവിൽപന തുടങ്ങിയവ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ താലൂക്കുകൾ കേന്ദ്രീകരിച്ച് രഹസ്യവിവരം ശേഖരിക്കുന്നതിന് പ്രത്യേക സംഘമുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന് മഫ്തി പൊലീസിനെയും വനിത പൊലീസുദ്യോഗസ്ഥരെയും നിയോഗിക്കും. […]
Read more

പുതുവത്സരാഘോഷം; താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം

കോഴിക്കോട്: പുതുവത്സരാഘോഷം പ്രമാണിച്ച് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. ചുരത്തിലെ തട്ടുകടകൾ നാളെ വൈകീട്ട് ഏഴുമണിക്ക് അടക്കണമെന്നാവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി. ചുരത്തിൽ കൂട്ടം കൂടാനോ, വാഹനങ്ങൾ പാർക്ക് ചെയ്യാനോ അനുവദിക്കില്ല. ചുരത്തിൽ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായാണ് താമരശ്ശേരി പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ന്യൂ ഇയർ ആഘോഷങ്ങൾക്കായി ആരും താമരശ്ശേരി ചുരത്തിലേക്ക് യാത്ര ചെയ്യേണ്ടതില്ല. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കും.
Read more

കോഴിക്കോട് മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിച്ച സംഭവം; രണ്ടു പേർ കൂടി പിടിയിൽ, ഇതോടെ പോലീസ് പിടികൂടിയവരുടെ എണ്ണം 4 ആയി

കോഴിക്കോട്: മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടു പ്രതികൾ കൂടി പിടിയിൽ. പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയെ ആണ് പീഡിപ്പിച്ചത്. ഒരു പകൽ മുഴുവൻ ശാരീരിക ഉപദ്രവം നടത്തിയ ശേഷം പെൺകുട്ടിയെ നാലായിരം രൂപ നൽകി ബീച്ചിൽ ഇറക്കി വിടുകയായിരുന്നു. ഈ മാസം 20നാണ് പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയെ കാണാതാകുന്നത്. ബസിൽ യാത്ര ചെയ്ത് കോഴിക്കോട് ബീച്ചിലെത്തിയ പെൺകുട്ടിക്ക് താമസവും ഭക്ഷണവും നൽകാമെന്ന് പറഞ്ഞ് പ്രതികളായ യുവാക്കൾ ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവിടെവെച്ച് മൂക്കിലൂടെ വലിക്കാൻ കഴിയുന്ന ലഹരി […]
Read more

കണ്ണോത്ത് അടച്ചിട്ട വീട്ടിൽ മോഷണം; 20 പവനും ഒന്നേകാൽ ലക്ഷം രൂപയും കവർന്നു

കോഴിക്കോട്: താമരശ്ശേരി കണ്ണോത്ത് കളപ്പുറം അരിയാർ കുന്നത്ത് ഷൈജലിൻ്റെ അടച്ചിട്ട വീട്ടിലാണ് മോഷണം നടന്നത്. മുൻഭാഗത്തെ വാതിൽ കുത്തിതുറന്ന് അകത്തു കയറിയ കള്ളൻ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 20 പവൻ സ്വർണവും ഒന്നേകാൽ ലക്ഷം രൂപയും കവർന്നു. വീടുപൂട്ടി വീട്ടുകാർ ഊട്ടിയിലേക്ക് വിനോദയാത്ര പോയ അവസരത്തിലാണ് മോഷണം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരത്തിനും ഞായറാഴ്ച പുലർച്ചക്കും ഇടയിലാണ് മോഷണം നടന്നത് എന്ന് വീട്ടുകാർ പറയുന്നു. വീട്ടിലെ സിസി ടിവി ക്യാമറകൾ നശിപ്പിക്കുകയും ഡി.വി.ആർ മോഷ്ടാക്കൾ കൊണ്ടു പോകുകയും […]
Read more

Recent News

Advertisement