Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: PSC

പിഎസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്

കൊച്ചി: പി. എസ്. സി ചെയർമാനും അംഗങ്ങൾക്കും നൽകി വരുന്ന അതിഭീമമായ ശമ്പളം വെട്ടിക്കുറയ്ക്കാൽ സർക്കാർ തയ്യാറാവണം. ഇന്ത്യ പ്രധാനമന്ത്രി, കേരളം മുഖ്യമന്ത്രി എന്നിവരേക്കാൾ ഉയർന്ന ശമ്പളമാണ് പി.എസ്.സി അംഗങ്ങൾക്ക്. 2025ലെ ശമ്പള പരിഷ്ക്കരണ പ്രകാരം പി.എസ്.സി ചെയർമാന് 4.10 ലക്ഷം രൂപയും അംഗങ്ങൾക്ക് 4 ലക്ഷം രൂപയുമാണ് മൊത്ത ശമ്പളം. പ്രധാനമന്ത്രിയ്ക്ക് 2.80 ലക്ഷം രൂപയും മുഖ്യമന്ത്രിക്ക് 1.85 ലക്ഷം രൂപയും മാത്രമാണ് ശമ്പളം. പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. നീതിബോധവും […]
Read more

മൂന്നാഴ്ച്ചക്കുള്ളിൽ പിഎസ്‌സി ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം; നിർദേശവുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലുമുള്ള ഒഴിവുകൾ മൂന്ന് ആഴ്ചയ്ക്കുള്ളിൽ പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാർ നിർദേശം. വകുപ്പ് മേധാവികൾ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് ഭരണപരിഷ്‌കാര വകുപ്പ് കർശനമായി നിർദേശിച്ചു. ഒഴിവുകൾ സമയത്ത് റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. താൽക്കാലിക നിയമനങ്ങളിൽ അഴിമതി നടക്കുന്നു എന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് സർക്കാർ നടപടി കടുപ്പിച്ചത്. ഇത് ആദ്യഘട്ട നടപടിയാണെന്നും സർക്കാർ അറിയിച്ചു. പിന്നീട് പിഎസ്.സി. നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് […]
Read more

പിഎസ്‌സി പരീക്ഷാക്രമക്കേട്; അന്വേഷണം നടത്താൻ സര്‍ക്കാര്‍

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം നടത്താൻ സർക്കാർ. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് വിഷയം ചർച്ചയായത്. പരീക്ഷാ ക്രമക്കേട് അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാന ആസൂത്രണ ബോർഡിലെ സുപ്രധാന തസ്തികകളിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പത്ത് ചോദ്യങ്ങൾ മൂല്യനിർണയം ചെയ്യാതെയാണ് പിഎസ്‌സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ചീഫ്, പേഴ്‌സ്‌പെക്ടീവ് പ്ലാനിങ് ഡിവിഷൻ ചീഫ്, പ്ലാനിങ് കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ് എന്നീ ഉയർന്ന ശമ്പളമുള്ള തസ്തികകളിലേക്കാണ് പരീക്ഷ നടന്നത്. […]
Read more

പരീക്ഷാ ക്രമക്കേട്: PSC അംഗത്തിന്റെ എഫ്ബി കുറിപ്പ് വൈറൽ

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള പി.എസ്.സി പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കുന്നതിനിടെ പി.എസ്.സി അംഗം സെയ്ഫ് ചക്കുവള്ളിയുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുന്നു. “നിസ്വരുടെയും നിഷ്കാസിതരുടെയും നിരാലംബരുടെയും നിതാന്ത ആശ്രയമായ നിത്യസത്യം ജയിക്കണം” എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഭരണഘടനയുടെ പുറംചട്ടയുടെ ചിത്രം പങ്കുവെച്ചായിരുന്നു ഈ കുറിപ്പ്. പരീക്ഷാ ക്രമക്കേടിനെതിരെ മന്ത്രി ഒ. ജെ. ജനീഷ് രൂക്ഷമായി പ്രതികരിച്ചു. സംഭവം വളരെ ഗൗരവമുള്ളതാണെന്നും ആസൂത്രിതമായ ക്രമക്കേടുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്ത് ചോദ്യങ്ങൾ മൂല്യനിർണയം ചെയ്തിരുന്നെങ്കിൽ […]
Read more

സർക്കാർ ശുപാർശ അംഗീകരിച്ചു; പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

തിരുവനന്തപുരം: പിഎസ്‍സി സംസ്ഥാനത്തെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ തീരുമാനിച്ചു. സർക്കാർ ശുപാർശ അംഗീകരിച്ച പിഎസ്‍സി, 2026 മേയ് 25 മുതൽ ഓഗസ്റ്റ് 31 വരെ കാലാവധി അവസാനിക്കുന്ന വിവിധ റാങ്ക് ലിസ്റ്റുകൾ 2026 നവംബർ 30 വരെ നീട്ടിക്കൊണ്ട് ഉത്തരവിറക്കി. മൊത്തത്തിൽ 289 റാങ്ക് ലിസ്റ്റുകളാണ് ഈ തീരുമാനം വഴി നീട്ടിയത്. ഇതോടെ വിവിധ ലിസ്റ്റുകളിൽ ഉൾപ്പെട്ട ഏകദേശം 30,845 ഉദ്യോഗാർഥികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. ഇത് മുൻപ് സർക്കാർ മന്ത്രിസഭ എടുത്ത തീരുമാനത്തിന്റെ തുടർച്ചയാണ്. ആദ്യ […]
Read more

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് അഭിമുഖം നവംബര്‍ 19ന്

കോഴിക്കോട് : ജില്ലയിലെ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II (എന്‍ സി എ ഹിന്ദു നാടാര്‍ -കാറ്റഗറി നമ്പര്‍: 59/2024, എന്‍ സി എ -കാറ്റഗറി നമ്പര്‍: 60/2024) തസ്തികകളിലെ ഷോട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുകയും വണ്‍ ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്കുള്ള അഭിമുഖം നവംബര്‍ 19ന് കോഴിക്കോട് മേഖലാ പി എസ് സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ്, ബയോഡേറ്റ ഫോം എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ […]
Read more

നിയമ സര്‍വകലാശാല നിയമനം പിഎസ്സിയില്‍ നിന്ന് മാറ്റുന്നു

തിരുവനന്തപുരം: നിയമ സര്‍വകലാശാലയിലെ അനധ്യാപകനിയമനം പിഎസ്സിയില്‍നിന്നൊഴിവാക്കാന്‍ സർക്കാർ നിയമഭേദഗതി കൊണ്ടുവരുന്നു.ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. 2015 മുതല്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും അനധ്യാപക നിയമനങ്ങള്‍ പിഎസ്സിയാണ് നടത്തുന്നത്. കേരളസര്‍വകലാശാലയിലെ നിയമനം സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ ലോകായുക്തയുടെയും ഹൈക്കോടതി നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷന്റെയും ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍വകലാശാലാ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടത്. ഇതിലാണ് സര്‍ക്കാര്‍ തിരുത്തല്‍ വരുത്തുന്നത്. പിഎസ്സി വഴി നടത്തുന്ന നിയമനം ഒഴിവാക്കുന്ന നടപടി സംസ്ഥാനത്ത് ആദ്യമാണ്. നിയമസര്‍വകലാശാലയില്‍ ഒട്ടേറെ നിയമനങ്ങള്‍ ഇപ്പോള്‍ നടന്നിട്ടുണ്ട്. ഇതൊന്നും പിഎസ്സി വഴിയല്ല. പിഎസ്സി […]
Read more

നാളത്തെ പിഎസ്‍സി പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

നാളെ (2025 ജൂലൈ 23 ബുധനാഴ്ച) നടത്താനിരുന്ന പിഎസ്‍സി പരീക്ഷകൾ മാറ്റി വെച്ചു. പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (സിവിൽ )(നേരിട്ടുള്ള നിയമനം -കാറ്റഗറി നമ്പർ 8/2024), ജലസേചന വകുപ്പിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ /ഡ്രാഫ്റ്റ്സ്മാൻ (സിവിൽ- പട്ടിക വർഗ്ഗക്കാർക്കു മാത്രം – കാറ്റഗറി നമ്പർ 293/2024), കേരള സംസ്ഥാന പട്ടിക ജാതി/ പട്ടിക വർഗ്ഗ വികസന കോർപ്പറേഷനിലെ ട്രേസർ, (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പർ – 736/2024) തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. […]
Read more

പിഎസ്‌സി അംഗങ്ങള്‍ക്ക് ശമ്പളത്തിന് പിന്നാലെ പെന്‍ഷനും വര്‍ധിപ്പിച്ച് സര്‍ക്കാര്‍

പിഎസ്‌സി ചെയര്‍മാന്റെയും അംഗങ്ങളുടെയും പെന്‍ഷന്‍ തുകയിൽ വൻ വർധന. സര്‍ക്കാര്‍ ജീവനക്കാരായി ജോലിചെയ്ത ശേഷം പിഎസ്‌സി അംഗമോ, ചെയര്‍മാനോ ആകുന്നവര്‍ക്കാണ് വലിയ തുക പെന്‍ഷനായി ലഭിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരായി ജോലി ചെയ്ത കാലഘട്ടം കൂടി കണക്കാക്കി പിഎസ്‌സി അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതിലൂടെ വലിയ ബാധ്യതയാകും സർക്കാരിന് ഉണ്ടാകുക. നിയമപ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ ആയിരുന്ന ഒരാള്‍ പിഎസ് സി അംഗമായാല്‍ അവര്‍ പിഎസ്-സി പെന്‍ഷനിലോ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന പെന്‍ഷനിലോ ഒന്ന് മാത്രമെ തെരഞ്ഞെടുക്കാന്‍ […]
Read more

എസ്‌പിസി കേഡറ്റുകൾക്ക് ഇനി പിഎസ്‌സി ജോലി ലഭിക്കാൻ അധികസാധ്യത, വെയ്റ്റേജ് നൽകും

തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന എസ്‌എസ്‌എല്‍‌സി, പ്ലസ് ടു തലങ്ങളിലെ വിദ്യാർത്ഥികൾക്ക് പി‌എസ്‌സി വഴി യൂണിഫോം സർവ്വീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി തലങ്ങളിലായി നാല് വർഷം ട്രെയിനിംഗ് പൂർത്തിയാക്കുന്നവരും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകൾക്കാണ് 5 ശതമാനം വെയിറ്റേജ് നല്‍കുക. ഹൈസ്കൂൾ, ഹയർസെക്കണ്ടറി തലങ്ങളിലായി നാലു വർഷം ട്രൈയിനിംഗ് പൂർത്തിയാക്കുന്ന, ഹൈസ്‌കൂൾ തലത്തിൽ എ പ്ലസ് ഗ്രേഡും ഹയർ സെക്കണ്ടറി തലത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer