പെട്രോളിനും ഡീസലിനും ഒരു ക്ഷാമവും ഇല്ല: പെട്രോളിയം മന്ത്രി
ന്യൂഡൽഹി: രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ കാര്യത്തിൽ യാതൊരു പ്രതിസന്ധിയും ഇല്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. പെട്രോളിന്റെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥിതി ഭദ്രമാണെന്നും എൽപിജി ബദൽ മാർഗങ്ങളിലൂടെ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു. പാതകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എൽപിജി സിലിണ്ടറുകൾ ലഭിക്കാത്തതിനാൽ ചില സ്ഥലങ്ങളിൽ റെസ്റ്റോറന്റുകൾ അടച്ചുപൂട്ടേണ്ടിവരുന്നുണ്ടെന്നും പാചകവാതകത്തെക്കുറിച്ച് ജനങ്ങളിൽ ആശങ്ക ഉയർന്നിട്ടുണ്ടെന്നും രാഹുൽ ഗാന്ധി […]
Read more

