Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Rahul Gandhi

സലിം കുമാറിൻ്റെ വിയോ​ഗം; അനുശോചിച്ച് പ്രധാനമന്ത്രിയും രാഹുൽ ​ഗാന്ധിയും

കൊച്ചി: നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. കഴിവും അവിസ്മരണീയ പ്രകടനങ്ങളും കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം നേടിയ കലാകാരനായിരുന്നു സലിം കുമാറെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. സലിം കുമാറിന്റെ വേർപാട് ഇന്ത്യൻ സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് രാഹുൽ ഗാന്ധി അനുസ്മരിച്ചു. മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്ന അദ്ദേഹം ലക്ഷക്കണക്കിന് പ്രേക്ഷകരെ ചിരിപ്പിക്കുകയും സ്പർശിക്കുകയും […]
Read more

ഒരു വർഷത്തിനുള്ളിൽ മോദി അധികാരത്തിൽ നിന്ന് താഴെ ഇറങ്ങും: രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വർഷത്തിനുള്ളിൽ അധികാരത്തിൽ നിന്ന് പുറത്താകുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തന്റെ കണക്കുകൂട്ടൽ പ്രകാരം മോദിക്ക് അധികാരം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിലെ ഇന്ദിരാ ഭവനിൽ ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. “മോദിയുടെ കൈവശമുണ്ടായിരുന്ന ഭരണ സംവിധാനം ഇപ്പോൾ തകർച്ചയുടെ വക്കിലാണ്” എന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ പുനർമൂല്യനിർണയത്തിലെ ക്രമക്കേടുകളും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ പ്രതിഷേധങ്ങൾ […]
Read more

ഫ്ലക്സൊരുക്കി കാത്തിരുന്നു; സോണിയയെയും രാഹുലിനെയും കാണാതെ വിജയ് മടങ്ങി

ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ദില്ലിയിൽ കോൺഗ്രസ് നേതാക്കളെ കാണാതെ മടങ്ങിയതായി റിപ്പോർട്ട്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവരുമായി നിർദേശിച്ചിരുന്ന കൂടിക്കാഴ്ചയാണ് നടന്നില്ല. രാവിലെ ദില്ലിയിലെ തമിഴ്‌നാട് ഭവനിൽ നിന്നു നേരെ വിമാനത്താവളത്തിലേക്കാണ് വിജയ് പോയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നില്ലെന്ന് തമിഴ്നാട്ടിലെ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രിയുമായി വിജയ് കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിൽ വിവിധ വികസന പദ്ധതികൾക്കായുള്ള കേന്ദ്ര സഹായം തേടിയിരുന്നു. കോൺഗ്രസ് […]
Read more

ഇഡി പരിശോധന കൊണ്ട് രാഹുല്‍ ഗാന്ധിക്ക് മനസംതൃപ്തിയുണ്ടാകും: പിണറായി വിജയന്‍

കണ്ണൂർ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിന് പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി പ്രതികരിച്ചു. കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകളിൽ നടത്തിയ പരിശോധനകൾ കൊണ്ട് തങ്ങളെ തളർത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. “ഇത് ഒരു തുടക്കം മാത്രമാണ്. ഇതുകൊണ്ട് ഞങ്ങൾ അവസാനിക്കില്ലെന്നും പാർട്ടിയുടെ പിന്തുണയാണ് തങ്ങളുടെ കരുത്തെന്നും പിണറായി വിജയൻ പ്രവർത്തകരെ അഭിസംബോധന ചെയ്ത് വ്യക്തമാക്കി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുൻപ് “എന്തുകൊണ്ട് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നില്ല” എന്ന് ചോദിച്ചതായും, ഇപ്പോഴത്തെ നടപടി ചിലർക്കെങ്കിലും […]
Read more

മോശം ചരിത്രമുള്ള കമ്പനിക്ക് CBSE കരാർ ലഭിച്ചതെങ്ങനെ: രാഹുൽ

ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാഫലത്തിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി രാഹുൽ ഗാന്ധി രംഗത്ത്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. “ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഞെട്ടിച്ച വിഷയത്തിൽ പ്രധാനമന്ത്രി മിണ്ടുന്നില്ല. പതിവുപോലെ മറുപടിയോ ഉത്തരവാദിത്വമോ ഇല്ല” എന്നാണ് അദ്ദേഹം പറഞ്ഞത്. സിബിഎസ്ഇ കരാർ ലഭിച്ച COEMPT എന്ന കമ്പനിക്കെതിരെയും രാഹുൽ ഗാന്ധി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. 2019ൽ തെലങ്കാനയിൽ വിവാദത്തിലായ ഗ്ലോബെറേന […]
Read more

കൂടിക്കാഴ്ച ഹൃദ്യം; വി ഡി സതീശനും യുഡിഎഫിനും ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡൽഹിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ എഐസിസി ദേശീയ നേതാക്കളുമായി നിർണായക കൂടിക്കാഴ്ചകൾ നടത്തി. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി അദ്ദേഹം വിവിധ ഘട്ടങ്ങളിലായി ചർച്ച നടത്തി. രാവിലെ 9 മണിയോടെയാണ് വി.ഡി. സതീശൻ ആദ്യം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ സന്ദർശിച്ചത്. തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുൻ […]
Read more

രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിൽ കുറിപ്പുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-ാം ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സാമൂഹിക മാധ്യമത്തിൽ വികാരനിറഞ്ഞ കുറിപ്പ് പങ്കുവെച്ചു. “പപ്പാ, താങ്കൾ സ്വപ്നം കണ്ട ശക്തവും സമൃദ്ധവുമായ ഇന്ത്യയെ യാഥാർഥ്യമാക്കാൻ ഞാൻ ഉത്തരവാദിത്വം നിറവേറ്റും. താങ്കളുടെ ഉപദേശങ്ങളും ഓർമ്മകളും എപ്പോഴും എന്നോടൊപ്പം ഉണ്ടാകും,” എന്നാണ് രാഹുൽ ഗാന്ധി കുറിച്ചത്. കുട്ടിക്കാലത്തെ ഒരു ചിത്രവും ഉൾപ്പെടെ രണ്ട് ചിത്രങ്ങളാണ് അദ്ദേഹം പോസ്റ്റിൽ പങ്കുവെച്ചത്. രാജ്യത്തുടനീളം കോൺഗ്രസ് നേതാക്കൾ രാജീവ് ഗാന്ധിയെ അനുസ്മരിച്ച് […]
Read more

അംബാനിയും അദാനിയും തകർന്നടിയും: മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധി വരാനിരിക്കുകയാണെന്ന് മുന്നറിയിപ്പ് നൽകി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കഠിനകാലമാണ് മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില വർധനയും കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളും രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. വരാനിരിക്കുന്ന പ്രതിസന്ധി സാധാരണക്കാരെ കൂടുതൽ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്നും അതാണ് രാജ്യത്തെ സാമ്പത്തിക അവസ്ഥയെ കൂടുതൽ മോശമാക്കുന്നതെന്നും രാഹുൽ ആരോപിച്ചു. വലിയ വ്യവസായികളായ അദാനിയെയും അംബാനിയെയും പോലും ഈ […]
Read more

രാജ്യം സാമ്പത്തിക തകർച്ചയുടെ വക്കിൽ, പ്രധാനമന്ത്രി ലോകംചുറ്റി നടക്കുന്നു: രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും അതിന്റെ ആഘാതം സാധാരണക്കാരെ ഗുരുതരമായി ബാധിക്കുമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. റായ്ബറേലിയിലെ ചുരുവാ ഹനുമാൻ ക്ഷേത്രം സന്ദർശിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ പര്യടനത്തിലായിരിക്കെ രാജ്യത്തെ സാമ്പത്തിക അവസ്ഥയെ കുറിച്ച് ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. “പ്രതിസന്ധി ഘട്ടങ്ങളിൽ വിദേശയാത്രകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി പറയുമ്പോൾ, അദ്ദേഹം തന്നെ ലോകം ചുറ്റുകയാണ്” എന്നായിരുന്നു രാഹുലിന്റെ പരിഹാസം. വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി സമ്പന്നരെയല്ല, […]
Read more

കേരളത്തിലെ മഹാവിജയത്തിന് കെ സി വേണുഗോപാൽജിക്ക് നന്ദി: രാഹുൽ ഗാന്ധി

തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫിന്റെ മഹാവിജയത്തിന് നേതൃത്വം നൽകിയ കെ സി വേണുഗോപാലിന് രാഹുൽ ഗാന്ധി നന്ദി പറഞ്ഞു. കേരളത്തിലെ ജനങ്ങൾ ഈ സർക്കാരിനുവേണ്ടി പോരാടി. വി ഡി സതീശൻ ജിക്കും മുഴുവൻ മന്ത്രിസഭയ്ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഈ പ്രചാരണ വേളയിൽ അക്ഷീണം ത്യാഗം ചെയ്ത ഓരോ യുഡിഎഫ് പ്രവർത്തകനും ഡിജിറ്റൽ യോദ്ധാവിനും അവകാശപ്പെട്ടതാണ് ഈ വിജയമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. അതേസമയം, പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായി മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകൾ സംബന്ധിച്ച ക്രമീകരണങ്ങൾ സെക്രട്ടേറിയറ്റിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix