Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Rahul Gandhi

വിസ്മയം കാണാൻ കോൺ​ഗ്രസ് നേതാക്കൾ തലസ്ഥാനത്ത്

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനായി ദേശീയ-സംസ്ഥാന നേതാക്കൾ തലസ്ഥാനമായ തിരുവനന്തപുരം എത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ വിമാനത്താവളത്തിൽ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ, കെ സി വേണുഗോപാൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി കെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരും ചടങ്ങിൽ പങ്കെടുക്കാൻ തലസ്ഥാനത്തെത്തി. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. […]
Read more

നീറ്റ് ചോദ്യപേപ്പർ ചോർച്ച:വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കടുത്ത വിമർശനങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചോദ്യപേപ്പർ ചോർച്ചകൾ രാജ്യം ഒന്നടങ്കം ആവർത്തിച്ച് നേരിടുമ്പോൾ കേന്ദ്ര സർക്കാർ എന്തുചെയ്യുകയായിരുന്നുവെന്ന് വ്യക്തമാക്കണമെന്നും പ്രധാനമന്ത്രി ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. തുടർച്ചയായി പരാജയപ്പെടുന്ന വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കാൻ എന്തുകൊണ്ടാണ് പ്രധാനമന്ത്രി തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ 2024ൽ നീറ്റ് ചോദ്യപേപ്പർ ചോർന്നപ്പോൾ പരീക്ഷ റദ്ദാക്കാനോ മന്ത്രി രാജിവെക്കാനോ തയ്യാറായില്ലെന്നും, […]
Read more

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിദ്യാർഥികളോടുള്ള അപരാധം: രാഹുൽ ഗാന്ധി

ന്യൂഡൽഹി: നീറ്റ് യു ജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചോദ്യപേപ്പർ ചോർച്ച സംഘടിത അഴിമതിയാണെന്നും സർക്കാരിന്റെ വീഴ്ച വിദ്യാർത്ഥികളോടുള്ള അപരാധമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി “അമൃതകാലം” വിദ്യാർത്ഥികൾക്ക് “വിഷകാലമായി” മാറിയെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ഇക്കഴിഞ്ഞ മെയ് 3 നാണ് നീറ്റ് യു ജി പരീക്ഷ നടന്നത്. പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി വ്യക്തമായതിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കാൻ അധികൃതർ […]
Read more

മുഖ്യമന്ത്രി ചർച്ചയിൽ അതൃപ്തി അറിയിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾക്കിടെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ അതൃപ്തി രേഖപ്പെടുത്തി രാഹുൽ ഗാന്ധി. ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചും ചേരിതിരിഞ്ഞുള്ള പരസ്യപ്രകടനങ്ങൾ നടത്തിയും പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചതായാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രവർത്തകരെ വിഭാഗീയതയിലേക്ക് നയിച്ചതിന് പിന്നിൽ ആരെന്നത് കണ്ടെത്താൻ ദേശീയ നേതൃത്വം അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്. പാർട്ടിയുടെയും മുന്നണിയുടെയും വിജയത്തിന്റെ തിളക്കം ഇത്തരം നടപടികൾ കുറച്ചുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഡൽഹിയിലെത്തിയ കേരള നേതാക്കൾ ഹൈക്കമാൻഡ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. സോണിയ […]
Read more

‘സ്വര്‍ണം വാങ്ങരുത്, പെട്രോള്‍ അടിക്കരുത്’; മോദിയുടെ വാക്കുകള്‍ പരാജയത്തിന്റെ തെളിവെന്ന് രാഹുല്‍

ന്യൂഡല്‍ഹി: ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥനകള്‍ വെറും ഉപദേശങ്ങളല്ലെന്നും പരാജയത്തിന്റെ തെളിവുകള്‍ ആണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ ഭാഗമായുള്ള ആഘാതം കുറയ്ക്കുന്നതിനായി വര്‍ക് ഫ്രം ഹോം രീതിയിലേക്ക് മാറുന്നതും സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കുന്നതും ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ വരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അഭ്യര്‍ഥിച്ചിരുന്നു. ‘സ്വര്‍ണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോള്‍ ഉപയോഗം കുറയ്ക്കണം, മെട്രോ ഉപയോഗിക്കണം, വീട്ടിലിരുന്ന് ജോലി ചെയ്യണം എന്നാണ് പ്രധാനമന്ത്രി പറയുന്നത്. 12 […]
Read more

വിജയ്ക്കൊപ്പമുള്ള രാഹുലിന്റെ റീലും ചിത്രവും ഇൻസ്റ്റഗ്രാം നീക്കംചെയ്തു

ന്യൂഡൽഹി: വിജയ്‌ക്കൊപ്പം രാഹുൽ ഗാന്ധി പങ്കുവെച്ച ചിത്രവും റീലും ഇൻസ്റ്റഗ്രാം ബ്ലോക്ക് ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി ഐഎൻസി രംഗത്ത്. കേന്ദ്രസർക്കാരിന്റെ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധി ചെന്നൈയിലെത്തിയിരുന്നു. ചടങ്ങിനിടെ വിജയ്‌ക്കൊപ്പമുള്ള ചിത്രവും റീലും അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. റീലിന് ഒരു മണിക്കൂറിനുള്ളിൽ 12 മില്യൺ വ്യൂസും ചിത്രത്തിന് 46 മില്യൺ വ്യൂസും ലഭിച്ചിരുന്നു. പിന്നാലെയാണ് ഇൻസ്റ്റഗ്രാം ഈ പോസ്റ്റുകൾ ബ്ലോക്ക് ചെയ്തത്. […]
Read more

ഇനി തമിഴകം തലൈവർ വാഴും; മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം വേദിയായാണ് ചടങ്ങ് നടന്നത്. തമിഴ്നാട് ഗവർണർ ആർ എൻ രവി വിജയിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വിജയിയുടെ കുടുംബാംഗങ്ങൾ, ടിവികെ പ്രവർത്തകർ, സിനിമാ താരങ്ങൾ തുടങ്ങിയവരുടെ വലിയ സാന്നിധ്യവും ചടങ്ങിൽ ഉണ്ടായിരുന്നു. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ […]
Read more

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ അതിഥിയായി തൃഷയും

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുകയാണ്. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഈ ചരിത്രപരമായ ചടങ്ങിൽ സിനിമ-രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുക്കുന്നുണ്ട്. ഈ ചടങ്ങിലെ പ്രധാന ആകർഷണങ്ങളിലൊന്ന് വിജയ്‌യുടെ അടുത്ത സുഹൃത്തും സഹപ്രവർത്തകയുമായ നടി തൃഷാ കൃഷ്ണന്റെ സാന്നിധ്യമാണ്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ അക്വാ ബ്ലൂ നിറത്തിലുള്ള പട്ടുസാരി ധരിച്ചാണ് തൃഷ എത്തിയിരിക്കുന്നത്. ചെന്നൈയിലെ തന്റെ വസതിയിൽ നിന്ന് […]
Read more

അവസാന നിമിഷം രാഹുൽ ഗാന്ധിയും എത്തി; ഖർഗെയുടെ വസതിയിൽ നിർണായക യോഗം

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക യോഗം എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ പുരോഗമിക്കുകയാണ്. അവസാന നിമിഷം രാഹുൽ ഗാന്ധിയും എത്തിയതോടെ ചർച്ചകൾക്ക് ചൂടുപിടിച്ചു. ആദ്യ ഘട്ട ചർച്ചയിൽ രാഹുൽ പങ്കെടുക്കില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അവസാന നിമിഷം രാഹുലും ഗർഗെയുടെ വസതിയിലേക്ക് എത്തുകയായിരുന്നു. എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല […]
Read more

സതീശനല്ലാതെ രാഹുലിനേപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാനാകില്ല: നടൻ സിദ്ദിഖ്

കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻക്ക് പിന്തുണ പ്രഖ്യാപിച്ച് നടൻ സിദ്ദിഖ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച വിജയത്തിന് പിന്നിൽ വി.ഡി. സതീശനിലുള്ള ജനവിശ്വാസമാണ് പ്രധാന കാരണമെന്ന് സിദ്ദിഖ് പറഞ്ഞു. പിണറായി വിജയന്റെ സർക്കാരിനെതിരായ ജനവിരുദ്ധ വികാരത്തിനൊപ്പം ശക്തമായ നേതൃത്വവും വിജയത്തിന് കാരണമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു സാമുദായിക നേതാവിനും വഴങ്ങാത്ത, നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന നേതാവാണ് വി.ഡി. സതീശനെന്ന് സിദ്ദിഖ് പറഞ്ഞു. അദ്ദേഹം തന്നെയാകും അടുത്ത മുഖ്യമന്ത്രിയെന്ന് സാധാരണ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix