Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TGMohandas

വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധിക്ഷേപം; ടി ജി മോഹന്‍ദാസ് കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ടി.ജി. മോഹൻദാസ് കുറ്റം സമ്മതിച്ചു. ആദ്യം അന്വേഷണവുമായി സഹകരിച്ചിരുന്നില്ലെന്നും പിന്നീട് കുറ്റം സമ്മതിച്ചതായുമാണ് റിപ്പോർട്ടിലെ പരാമർശം. ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടുന്നു. ടി.ജി. മോഹൻദാസിനെതിരെ മറ്റ് രണ്ട് കേസുകൾ കൂടി നിലവിലുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിലെ തെളിവുകൾ ശേഖരിക്കുന്നതിനും വിശദമായി ചോദ്യം ചെയ്യുന്നതിനുമായി ടി.ജി. മോഹൻദാസിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തെളിവ് ശേഖരണത്തിന് […]
Read more

ടിജി മോഹൻദാസിൻ്റെ വിദ്വേഷ പ്രസംഗം; വീഡിയോ നീക്കം ചെയ്യാൻ മെറ്റക്ക് കത്ത് നൽകും

തിരുവനന്തപുരം: ഡൽഹി പ്രതിഷേധിച്ച വിദ്യാർത്ഥികളെ അധിക്ഷേപിച്ച് ടിജി മോഹൻദാസ് നടത്തിയ വിവാദ വീഡിയോ നീക്കം ചെയ്യാൻ പൊലീസ് നടപടി തുടങ്ങി. വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്ക് പൊലീസ് കത്ത് നൽകും. അറസ്റ്റ് നടപടികൾക്ക് പിന്നാലെ ഇന്ന് കത്ത് നൽകാനാണ് തീരുമാനം. ടിജി മോഹൻദാസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. കലാപത്തിന് ആഹ്വാനം ചെയ്തതടക്കമുള്ള നാല് കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. […]
Read more

ടി ജി മോഹന്‍ദാസിന്റെ അറസ്റ്റ്; നടപടി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാര്‍ വീഴ്ച മറയ്ക്കാന്‍; ബിജെപി

കൊച്ചി: സംഘപരിവാർ സഹയാത്രികൻ ടി ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ ബിജെപി. അവധി ദിവസം നോക്കി മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത് വിവേചനപരവും അപലപനീയവുമാണെന്ന് ബിജെപി കേരളത്തിന്റെ ഔദ്യോഗിക പേജിൽ ആരോപിച്ചു. ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ചെന്ന കേസിലാണ് ടി ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ വീഴ്ചകളിൽനിന്നും തീരദേശ മേഖലയിലെ ജനങ്ങളുടെ പ്രതിഷേധങ്ങളിൽനിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടിയെന്നും ബിജെപി ആരോപിച്ചു. ടി ജി മോഹൻദാസ് നടത്തിയ ചില പരാമർശങ്ങൾ സ്വാഗതാർഹമല്ലെന്ന് […]
Read more

വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവം; RSS നേതാവ് ടിജി മോഹൻദാസ് കസ്റ്റഡിയിൽ

കൊച്ചി: ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ അധിക്ഷേപിക്കുകയും വെടിവെച്ച് കൊല്ലണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തെന്ന കേസിൽ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം ടിജി മോഹൻദാസിനെ രാത്രിയോടെ തിരുവനന്തപുരത്ത് എത്തിക്കും. നാളെ കോടതിയിൽ ഹാജരാക്കും. കേസെടുത്ത് പതിനൊന്നാം ദിവസമാണ് പൊലീസ് നടപടി. ദില്ലിയിലെ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന തരത്തിലുള്ള ടിജി മോഹൻദാസിന്റെ പരാമർശമാണ് കേസിന് ആധാരം. […]
Read more

വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവം: ടിജി മോഹൻദാസിൻ്റെ വീട്ടിൽ പൊലീസ്

കൊച്ചി: ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ അധിക്ഷേപിച്ച് പരാമർശം നടത്തിയെന്ന കേസിൽ ടി.ജി. മോഹൻദാസിന്റെ വീട്ടിൽ പൊലീസ് പരിശോധന. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിലാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സംഘം എത്തിയത്. ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന തരത്തിലുള്ള പരാമർശമാണ് ടി.ജി. മോഹൻദാസ് നടത്തിയതെന്നാണ് പരാതി. സംഭവത്തിൽ ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോനായിരുന്നു. പിന്നാലെ നിരവധി പരാതികളും ലഭിച്ചു. സൈബർ സെൽ ഓപ്പറേഷൻസ് ഐജിക്കാണ് അന്വേഷണ ചുമതല നൽകിയിരുന്നത്. എന്നാൽ […]
Read more

വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം; ടി ജി മോഹന്‍ ദാസിനെതിരെ കേസ്

തിരുവനന്തപുരം: ഡൽഹിയിൽ കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ വിവാദ പരാമർശം നടത്തിയ ആർഎസ്എസ് സഹയാത്രികൻ ടി.ജി. മോഹൻദാസിനെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അപകീർത്തികരമായ പരാമർശവും കലാപത്തിന് പ്രേരണ നൽകുന്ന തരത്തിലുള്ള പ്രസ്താവനയും നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് കേസ്. ഇന്നലെ രാത്രിയായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. സമരക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന രീതിയിലുള്ള പ്രസ്താവനയാണ് ടി.ജി. മോഹൻദാസ് നടത്തിയത്. തനിക്ക് അവസരം ലഭിച്ചാൽ ജന്തർ മന്തർ പ്രദേശത്ത് കർഫ്യൂ […]
Read more

ടി ജി മോഹൻദാസിന്റെ വിവാദ പരാമർശം; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ ടി.ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി. സൈബർ സെൽ ഐജി പി. പ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രിയുടെ നടപടി. വിവാദ പരാമർശവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ സൈബർ സെല്ലിന് നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ സമരം നടത്തുന്ന വിദ്യാർഥികളെ വെടിവെച്ച് കൊല്ലുമെന്ന തരത്തിൽ ടി.ജി. മോഹൻദാസ് നടത്തിയ പരാമർശമാണ് വിവാദമായത്. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന പെൺകുട്ടികളെ അധിക്ഷേപിക്കുന്ന […]
Read more

ടി ജി മോഹൻദാസിനെതിരെ കേസെടുക്കണം: പിണറായി വിജയൻ

തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥികളെ വെടിവെച്ച് കൊല്ലണമെന്ന് ആഹ്വാനം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ. തെലങ്കാനയിലെ ബിജെപി എംപിയുടെയും കേരളത്തിലെ പ്രഭാഷകൻ ടി.ജി. മോഹൻദാസിന്റെയും പരാമർശങ്ങൾക്കെതിരെയാണ് പിണറായി വിജയൻ വിമർശനം ഉന്നയിച്ചത്. സമരങ്ങൾ അവസാനിച്ച ശേഷവും സമൂഹത്തിൽ വിദ്വേഷം വളർത്താനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇത്തരം പ്രസ്താവനകളിലൂടെ പുറത്തുവരുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. വിയോജിപ്പുകളെ അടിച്ചമർത്താനുള്ള സമീപനമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix