സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: theft

തിരുവനന്തപുരത്ത് ഹോട്ടലിലെ ​​ഗ്യാസ് സിലിണ്ടർ മോഷണംപോയി

തിരുവനന്തപുരം: പാചകവാതക ക്ഷാമം രൂക്ഷമായിരിക്കെ തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്ന് ഗ്യാസ് സിലിണ്ടർ മോഷണം പോയി. ചാല മാർക്കറ്റിലെ വി.എസ്. ഹോട്ടലിലാണ് സംഭവം നടന്നത്. വെള്ളി പുലർച്ചെ രണ്ടുമണിയോടെ ഗ്യാസ് നിറഞ്ഞ ഒരു സിലിണ്ടറാണ് മോഷ്ടിക്കപ്പെട്ടത്. ഹോട്ടലിലേക്ക് ഒരാൾ കയറിവന്ന് സിലിണ്ടർ എടുത്ത് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഹോട്ടലിൽ പകുതി ഉപയോഗിച്ച നിലയിൽ രണ്ട് സിലിണ്ടറുകൾ കൂടി ഉണ്ടായിരുന്നെങ്കിലും മോഷ്ടാവ് അവ എടുത്തില്ല. ഹോട്ടലിന്റെ പിന്നാമ്പുറ വഴിയിലൂടെ കയറിയാണ് ഇയാൾ അകത്തേക്ക് പ്രവേശിച്ചതെന്നാണ് വിവരം. സംഭവത്തിൽ ഹോട്ടൽ […]
Read more

വിശ്വാസം നേടി; സ്വർണാഭരണങ്ങൾ തട്ടിയെടുത്തു

ഇടുക്കി: കരിമണ്ണൂരിൽ സ്ത്രീയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകൾകൂടി പിടിയിൽ. കോലാനി സ്വദേശി താഴ്ചയിൽ ഉഷാ സുധൻ (40), പത്തനംതിട്ട പയനല്ലൂർ അയ്യപ്പഭവനത്തിൽ ദേവി (39) എന്നിവരെയാണ് കരിമണ്ണൂർ പോലീസ് അറസ്റ്റുചെയ്തത്. കരിമണ്ണൂർ പള്ളിക്കാമുറി പാഴൂക്കരയിലെ സ്ത്രീയാണ് തട്ടിപ്പിനിരയായത്. 2025 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴ കൃപാസനം ധ്യാനകേന്ദ്രത്തിൽ നിന്നുള്ളവരാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ എത്തിയത്. സ്ത്രീയുടെ വിശ്വാസമാർജിച്ച ശേഷം പല ദിവസങ്ങളിയായി രോഗശാന്തിക്കായി പ്രാർഥന നടത്തിയശേഷം തിരികെ എത്തിക്കാമെന്ന് പറഞ്ഞ് മാല, മോതിരം, പണം […]
Read more

ബൈക്ക് മോഷ്ടിച്ച് രൂപ മാറ്റം വരുത്തി ഉപയോഗിച്ച പ്രതി പിടിയിൽ

കോഴിക്കോട്: പട്ടാപ്പകല്‍ മോഷ്ടിച്ച ബൈക്കിന് രൂപമാറ്റം വരുത്തി ഉപയോഗിച്ചിരുന്നയാളെ പോലീസ് പിടികൂടി. കുറ്റ്യാടി വടയം സ്വദേശി വെള്ളാപ്പറമ്പത്ത് വിജിന്‍ലാലിനെയാണ് എടച്ചേരി പോലീസ് വാഹനസഹിതം അറസ്റ്റ് ചെയ്തത്. പുറമേരി മുതുവടത്തൂര്‍ സ്വദേശി അച്ഛന്‍കണ്ടിതാഴെ നാസറിന്റെ സ്‌പ്ലെന്‍ഡര്‍ ബൈക്കാണ് പ്രതി മോഷ്ടിച്ചത്. വടകര ഓര്‍ക്കാട്ടേരിയിലെ ചന്ത കാണാന്‍ ഭാര്യയോടൊപ്പം എത്തിയ നാസര്‍ റോഡരികിലെ അസ്മ കോഴിഫാമിന് സമീപമുള്ള പാലത്തിനടുത്ത് മറ്റ് വാഹനങ്ങളോടൊപ്പം ബൈക്ക് പാര്‍ക്ക് ചെയ്ത് മക്കള്‍ക്ക് കളിപ്പാട്ടം വാങ്ങാന്‍ പോയിരുന്നു. ഏകദേശം 45 മിനിറ്റിന് ശേഷം മടങ്ങിയെത്തിയപ്പോഴാണ് ബൈക്ക് […]
Read more

ഹാർഡ് ഡിസ്കുകൾ മോഷ്ടിച്ച കേസിൽ സംവിധായകൻ ഷംസുദീൻ അറസ്റ്റിൽ

കൊച്ചി: അഭിലാഷം എന്ന സിനിമയുടെ നിർമാതാവായ ആന്‍ സരിഗ ആന്‍റണിയുടെ പരാതിയിലാണ് സംവിധായകൻ ഷംസുദീൻ സെയ്ബ അറസിറ്റിലായത്. ചിത്രീകരണം പൂർത്തിയായ സിനിമ സൂക്ഷിച്ചിരുന്ന ഹാർഡ് ഡിസ്കുകൾ മോഷ്ടിച്ചെന്നാണ് പരാതി.സംവിധായകന് പുറമേ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറും എഡിറ്ററും ക്യാമറമാനും കേസിൽ പ്രതികളാണ്. സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. സൗജു കുറുപ്പും തന്‍വി റാമും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് അഭിലാഷം. രണ്ട് കോടി 25 ലക്ഷം രൂപയ്ക്ക് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാം എന്നായിരുന്നു ഷംസുദീന്‍ അറിയിച്ചിരുന്നത്. […]
Read more

വീട് കുത്തി തുറന്ന് 27 പവനും പണവും മോഷ്ടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര നെടിയാംകോട് വീട് കുത്തി തുറന്ന് വൻ കവർച്ച. 27 പവനും 30000 രൂപയുമാണ് മോഷണം പോയത്. നെടിയാംകോട് സ്വദേശി ഷാജു സാമുവേലിൻ്റെ വീട്ടിലാണ് സംഭവം നടന്നത്. മോഷണം നടക്കുന്ന സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സിസിടിവി തകർത്തും തോർത്ത് മൂടിയിട്ടുമാണ് മോഷണം നടത്തിയത്. സംഭവത്തിൽ പാറശ്ശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പുകൾ മോഷണം പോയി

തിരുവനന്തപുരം: പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്ന് വിലമതിപ്പുള്ള ആനക്കൊമ്പുകൾ മോഷണം പോയി. അതീവ സുരക്ഷാ മേഖലയായ ക്യാമ്പിലെ ഓഫീസേഴ്‌സ് ക്ലബിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകളാണ് കാണാതായത്. രണ്ട് കോടി രൂപ വിലമതിപ്പുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. 1929-ൽ സംസ്ഥാന സർക്കാർ കൈമാറിയ ആനക്കൊമ്പുകളാണിവെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ക്ലബിൽ നടന്ന പാർട്ടിക്ക് ശേഷമാണ് മോഷണം നടന്നതായി സംശയിക്കുന്നത്. സംഭവത്തിൽ പൂജപ്പുര പൊലീസ് ഇന്നലെ രാത്രി കേസെടുത്തു. സുരക്ഷാ സംവിധാനങ്ങളിലുണ്ടായ വീഴ്ചകളടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തെ കുറിച്ച് കൂടുതൽ […]
Read more

തൃശൂരിൽ ഡിഐജി ഓഫീസിനോട് ചേർന്നുള്ള ക്ഷേത്രത്തിൽ മോഷണം

തൃശൂർ: തൃശൂരിലെ ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച നടന്നു. ഇരട്ടച്ചിറ ശിവക്ഷേത്ര സമുച്ചയത്തിലെ മാരിയമ്മൻ കോവിലിലാണ് സംഭവം. ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിച്ചതായി പൊലീസ് അറിയിച്ചു. രാത്രി 11.42ഓടെയാണ് മോഷ്ടാവ് ക്ഷേത്രത്തിലെത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. സംശയാസ്പദനായ വ്യക്തിയുടെ ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. ഭണ്ഡാരത്തിന് സമീപത്ത് നിന്ന് വോട്ടർ ഐഡി, പാൻ കാർഡ്, ആധാർ കാർഡ് എന്നിവ കണ്ടെത്തിയിട്ടുണ്ട്. മനോജ് മുർമു എന്ന പേരിലുള്ള കാർഡുകളാണിവയെന്ന് പൊലീസ് വ്യക്തമാക്കി. ഇവ മോഷ്ടാവിന്റേതാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി […]
Read more

കടയ്ക്ക് മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച യുവാവ് പിടിയിൽ

സുൽത്താൻ ബത്തേരി: ചെതലയം സ്വദേശിയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ കോഴിക്കോട് സ്വദേശി പിടിയിൽ. കുതിരവട്ടം കൂട്ടാളി കണ്ണംചാലിൽ വീട്ടിൽ ഇ.കെ. നിതിൻ എന്നയാളെയാണ് കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെ സ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ ബത്തേരി പൊലീസ് പാളയത്ത് നിന്ന് കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് നേരത്തെ കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ മോഷണക്കേസുകളും കവർച്ചക്കേസുകളും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. മൂലങ്കാവ് ഗ്ലോബൽ ഗ്രാനൈറ്റ് ഇൻഫ്രാ എന്ന സ്ഥാപനത്തിന്റെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന കെ.എൽ 73 ഇ 0316 നമ്പർ സ്കൂട്ടറാണ് […]
Read more

കമ്പളക്കാട് ജുമാഅ മസ്ജിദില്‍ മോഷണം

കൽപ്പറ്റ: കമ്പളക്കാട് ജുമാഅ മസ്ജിദിൽ മോഷണം നടത്തിയ യുവാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു മോഷണം. കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ നിന്ന് ഏകദേശം 300 മീറ്റർ മാത്രം അകലെയുള്ള കെഎസ്ഇബി കുന്നിലെ മസ്ജിദിലാണ് മോഷണം നടന്നത്. മസ്ജിദിനുള്ളിൽ പ്രവേശിച്ച യുവാവ് മേശകളും മറ്റ് സ്ഥലങ്ങളും പരിശോധിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ ഉള്ളത്. മദ്രസയിൽ ക്ലാസ് എടുക്കാൻ പോയ ഉസ്താദ് മടങ്ങിയെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ ഉസ്താദിന്റെ പണമാണ് നഷ്ടപ്പെട്ടതെന്ന് പള്ളി […]
Read more

എസ്ഐആറിന്റെ പേരിലെത്തി മോഷണം; വീട്ടമ്മയുടെ സ്വർണം കവർന്ന പ്രതി പിടിയിൽ

മലപ്പുറം: വെട്ടിച്ചിറയിൽ സ്ത്രീവേഷത്തിലെത്തി വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച കേസിൽ പ്രതി പിടിയിൽ. വീട്ടമ്മയുടെ അയൽവാസിയായ പൂളമംഗലം സ്വദേശി സാക്കിറാണ് അറസ്റ്റിലായത്. തിരൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചക്ക് കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിലായിരുന്നു മോഷണം. ഹംസയുടെ ഭാര്യ നഫീസയെ ആക്രമിച്ചാണ് സാക്കിർ സ്വർണമാല പൊട്ടിച്ചത്. എസ്ഐആർ വിവരശേഖരണത്തിനെന്ന വ്യാജേന സ്ത്രീ വേഷം ധരിച്ചാണ് പ്രതി നഫീസയുടെ വീട്ടിലെത്തിയത്. പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. വീട്ടിലെ മറ്റ് അംഗങ്ങൾ പള്ളിയിൽ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.