സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thiruvananthapuram

തിരുവനന്തപുരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടി

കൊച്ചിയിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള കണ്ടെയ്നർ മാലിന്യങ്ങൾ തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ അടിഞ്ഞുകൂടിക്കൊണ്ടിരിക്കുകയാണ്. ഇത് പൂർണമായും നീക്കം ചെയ്യാത്തത് പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ധർ പറയുന്നു. കോവളം അശോക ബീച്ച്, മുക്കംകോടിമുന, ചെറിയതുറ, ചെറിയതുറ പള്ളി, പെരുമാതുറ, സെന്റ് ആൻഡ്രൂസ്, തുമ്പ, ആഴിമല, അടിമലത്തുറ, അഞ്ചുതെങ്ങ്, വർക്കല തീര പ്രദേശങ്ങളിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും തടിയും പഞ്ഞിക്കെട്ടുകളും മറ്റും അടിഞ്ഞിരിക്കുന്നത്. മാലിന്യങ്ങൾ നിറഞ്ഞതിനെ തുടർന്ന് പല ബീച്ചുകളിലും സഞ്ചാരികളെ പ്രവേശിപ്പിക്കുന്നില്ല. കോവളത്തും ശംഖുമുഖത്തും തീരത്തോട് ചേർന്ന് കയർ കെട്ടിത്തിരിച്ച് […]
Read more

തിരുവനന്തപുരത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; വിദ്യാർഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: നഗരൂരിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം നഗരൂര്‍ വെള്ളല്ലൂർ ഗവണ്മെന്‍റ് എൽപി സ്കൂളിലെ ബസാണ് . ഇന്ന് രാവിലെ ഒമ്പതരയോടെ അപകടത്തിൽപ്പെട്ടത്. കുട്ടികളുമായി പോയ ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഒരു കുട്ടിക്ക് കൈക്ക് പരിക്കേറ്റു. മറ്റു കുട്ടികള്‍ക്ക് സാരമായ പരിക്കില്ലെന്നാണ് വിവരം. അപകടം നടന്ന ഉടനെ നാട്ടുകാരടക്കം ചേര്‍ന്ന് ബസിലുണ്ടായിരുന്ന കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു. എല്ലാ കുട്ടികളെയും അടുത്തുള്ള ഹെല്‍ത്ത് സെന്‍ററിലേക്ക് മാറ്റി. ബസ് റോഡിൽ നിന്ന് തെന്നി വയലിലേക്ക് […]
Read more

പ്രവേശനോത്സവത്തിൽ വ്ലോ​ഗർ മുകേഷ് എം നായർ മുഖ്യാതിഥി; അടിയന്തര റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുകേഷ് എം നായർ മുഖ്യാതിഥിയായി എത്തിയ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിലാണ് മുഖ്യാതിഥിയായി എത്തിയത്. റീൽസ് ഷൂട്ടിം​ഗിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈം​ഗിക അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് മുകേഷ് എം നായർ. മുകേഷിനെതിരെ കോവളം സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്. പോക്സോ കേസ് പ്രതികളായ അധ്യാപകർക്ക് എതിരെ കർശന നടപടി എടുക്കാൻ ഇന്നലെ സർക്കാർ ഉത്തവിട്ടിരുന്നു. തുടര്‍ന്നാണ് […]
Read more

മലയാളഭാഷാ ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചു

തിരുവനന്തപുരം: മാതൃഭാഷയുടെ പരിപോഷണം ലക്ഷ്യമിട്ട് നിയമസഭാ പാസാക്കിയ മലയാള ഭാഷാബില്ലിന്‌ രാഷ്‌ട്രപതി അനുമതി നിഷേധിച്ചു. എന്നാൽ അനുമതി നിഷേധിച്ചതിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല. സർക്കാർ ഇടപാടുകൾ പൂർണമായും മലയാളത്തിലാക്കുന്നത് തമിഴ്, കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശത്തെ ബാധിക്കുമെന്ന വിമർശനമുണ്ടായിരുന്നു. ഉമ്മൻചാണ്ടി സർക്കാർ പാസാക്കിയ ബിൽ അന്ന് ഗവർണറായിരുന്ന ജസ്റ്റിസ് പി. സദാശിവമാണ് രാഷ്ട്രപതിക്ക് അയച്ചത്. ബിൽ പാസാക്കിയെങ്കിലും അത് ഭാഷ ന്യൂനപക്ഷത്തിന്റെ അവകാശം ഹനിക്കുമെന്ന അഭിപ്രായം ഭരണപക്ഷത്തുനിന്നുതന്നെ ഉയർന്നിരുന്നു. കൂടാതെ ഇത് കേന്ദ്ര ഭാഷാനിയമത്തിന് വിരുദ്ധമാണെന്ന് നിയമവകുപ്പും ചൂണ്ടിക്കാട്ടിയിരുന്നു. […]
Read more

വിഷു ബംപർ; ഒന്നാം സമ്മാനം VD 204266 നമ്പർ ടിക്കറ്റിന്

തിരുവനന്തപുരം: വിഷു ബംപർ ഒന്നാം സമ്മാനം VD 204266 നമ്പർ ടിക്കറ്റിന്. പാലക്കാട് വിറ്റ് ടിക്കറ്റാണിത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം ആറു നമ്പറുകൾക്ക്. VA 699731, VB 207068, VC 263289, VD 277650, VE 758876, VG 203046 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം. വിൽപനയ്ക്കായി വിപണിയില്‍ എത്തിച്ച 45 ലക്ഷം ടിക്കറ്റുകളില്‍ 42 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു പോയിരുന്നു. 300 രൂപ വില്പന വിലയുള്ള […]
Read more

വിഷു ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്; 12 കോടി ആർക്ക് ?

തിരുവനന്തപുരം: ഈ വര്‍ഷത്തെ വിഷു ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് ( മെയ് 28) നടക്കും. ഉച്ച കഴിഞ്ഞ് രണ്ട് മണിക്കാകും നറുക്കെടുപ്പ് നടക്കുക. 12 കോടിയാണ് ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://keralalotteries.com/ൽ രണ്ട് മണി മുതൽ ഫലം അറിയാം. 45 ലക്ഷം ടിക്കറ്റുകളാണ് വിൽപ്പനയ്ക്കായി ഇത്തവണ വിപണിയിൽ എത്തിച്ചത്. ഇതിൽ കഴിഞ്ഞ ദിവസം നാല് മണിക്കുള്ളിൽ 42,17,380 ടിക്കറ്റുകളും വിറ്റു പോയിരുന്നു. 300 രൂപ വില്പന വിലയുള്ള വിഷു ബമ്പർ ടിക്കറ്റുകൾ മൊത്തം […]
Read more

മൂന്ന് കുപ്രസിദ്ധ ഗുണ്ടകൾക്കെതിരെ നടപടി; കാപ്പ നിയമ പ്രകാരം നാടുകടത്തി

തിരുവനന്തപുരം: തണലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ നിയമ പ്രകാരം നാടുകടത്തി. തിരുവനന്തപുരത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, സ്ഫോടക വസ്തുക്കൾ, ആയുധം ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള കേസുകൾ, ഭവന ഭേദനം, പോക്‌സോ ആക്ട്, എസ്‌സി-എസ്ടി ആക്ട് തുടങ്ങിയ കേസുകളിലെ പ്രതികളെയാണ് നാടുകടത്തിയത്. ആറ്റിപ്ര പളളിത്തുറ സ്വദേശി ജോജോ എന്ന ബിനോയ് ആൽബർട്ട് (33), ആറ്റിപ്ര കരിമണൽ കാളമുക്കൻപാറ സ്വദേശി ഷിജു (30) എന്ന മുടിയൻ ഷിജു, തിരുവല്ലം മേനിലം കീഴേ പാലറക്കുന്ന് വീട്ടിൽ ആട് സജി […]
Read more

തിരുവനന്തപുരത്ത് പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: അമ്മയോടൊപ്പം നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ശ്രീകാര്യം ചാവടിമുക്കിന് സമീപത്ത് വച്ചാണ് സംഭവമുണ്ടായത്. കൊല്ലം കരിപ്ര സ്വദേശി ഹെയിൽ രാജുവാണ് (22) ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്. എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന സഹോദരിയെ ഹോസ്റ്റലിൽ പോയി കണ്ടശേഷം തിരികെ വരുമ്പോഴായിരുന്നു കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. ശ്രീകാര്യത്തെ ഒരു ടീ ഷോപ്പിൽ ജോലി ചെയ്യുന്ന പ്രതി പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി ഒഴിഞ്ഞുമാറി. ഇതോടെ ഇയാൾ കുട്ടിയുടെ കയ്യിൽ അടിച്ചു. വീണ്ടും പിന്തുടരുന്നത് കണ്ടതോടെ […]
Read more

ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു; ടെക്നിഷ്യന് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു. അനസ്തേഷ്യ വിഭാഗത്തിലെ ടെക്നീഷ്യൻ അഭിഷേകിന് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചത്. തലയോട്ടിക്ക് പൊട്ടലേറ്റ അഭിഷേക് അതിതീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. ഇത് രണ്ടാം തവണയാണ് മെഡിക്കൽ കോളജിൽ ഫ്ലോമീറ്റർ പൊട്ടിത്തെറിക്കുന്നത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലും ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് നഴ്സിങ് അസിസ്റ്റന്‍റ് ഷൈലക്ക് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ അപകടത്തിൽ ഷൈലയുടെ കണ്ണിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു.
Read more

ചെയ്തത് കൊടും ക്രൂരത; മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്‍റെ പക ഗൃഹനാഥന്റെ ജീവനെടുത്തു

തിരുവനന്തപുരം: മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്‍റെ പക ഗൃഹനാഥന്റെ ജീവനെടുത്തു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മംഗലപുരം തോന്നയ്ക്കൽ പാട്ടത്തിൽ സ്വദേശി താഹയാണ് (65) പുലർച്ചെ മരിച്ചത്. സംഭവത്തിൽ സമീപവാസിയായി റാഷിദിനെ (31) മംഗലപുരം പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. കത്തിയുമായെത്തിയ പ്രതി താഹയുടെ വീട്ടിൽ കയറി ഇയാളെ കുത്തുകയായിരുന്നു. ഭാര്യ നൂർജഹാൻ ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും അവരെ തളളിയിട്ട് പ്രതി താഹയെ ആക്രമിക്കുകയായിരുന്നു. വയറ്റിൽ കുത്തേറ്റ താഹ രക്ഷപ്പെടാനായി മുകളിലത്തെ നിലയിലേക്ക് ഓടിയെങ്കിലും റാഷിദ് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.