സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thiruvananthapuram

തിരുവനന്തപുരത്തെ സർക്കാർ തീയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ പോൺ സൈറ്റിൽ; ഡൗൺലോഡിംഗ് പണം നൽകിയാൽ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഉടമസ്ഥയിൽ പ്രവർത്തിക്കുന്ന തീയേറ്ററുകൾക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പോൺ സൈറ്റിലും ടെലഗ്രാം ഗ്രൂപ്പിലും വ്യാപകമായി പ്രചരിക്കുന്നു. ദി ന്യൂസ് മിനിറ്റ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവിധ തീയേറ്ററുകളിൽ സിനിമ കാണാനെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങളാണ് മുഖം പോലും ബ്ലർ ചെയ്യാതെ പ്രചരിക്കുന്നത്. ഈ ദൃശ്യങ്ങൾക്കൊപ്പം ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യാനുള്ള ലിങ്കുകളും പങ്കുവയ്ക്കുന്നുണ്ട്. ഇത്തരം ടെലഗ്രാം ചാനലിൽ അംഗമായാൽ നിരവധി സബ് ചാനലുകളും കാണാൻ സാധിക്കും. പണം നൽകിയാൽ ഒട്ടേറെ സിസിടിവി […]
Read more

നെട്ടുകാൽത്തേരിക്ക് പുതിയ മേൽവിലാസം

തിരുവനന്തപുരം: കാട്ടാക്കട വന്യമൃഗങ്ങൾക്കും നല്ലനടപ്പുകാരായ ജീവപര്യന്തം തടവുകാർക്കും അവരുടെ പരിപാലകരായ വാർഡർമാർക്കും മാത്രം പ്രാപ്യമായിരുന്ന നെട്ടുകാൽത്തേരി തുറന്നജയിലിന്റെ ഭൂമി കേന്ദ്രസ്ഥാപനങ്ങൾ സ്ഥാപിക്കാൻ വിട്ടുനൽകണമെന്നുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചതോടെ കള്ളിക്കാട്, കുറ്റിച്ചൽ പഞ്ചായത്തുകൾ വലിയ പ്രതീക്ഷയിലാണ്. പ്രതിരോധവകുപ്പിന്റെ അത്യാധുനികമായ ‘ബ്രഹ്‌മോസ്’ മിസൈൽ, തന്ത്രപ്രധാന ഹാർഡ്‌വേർ നിർമാണം എന്നിവ ഉൾപ്പെടുന്ന യൂണിറ്റ്, ആഭ്യന്തരവകുപ്പിന്റെകീഴിലെ അതിർത്തിരക്ഷാസേനകളിൽ ഒന്നായ സശസ്ത്ര സീമ ബാൽ (എസ്എസ്ബി) യൂണിറ്റ്, നാഷണൽ ഫൊറൻസിക് സയൻസസ് സർവകലാശാലയുടെ ഫൊറൻസിക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ്.മൂന്ന് സ്ഥാപനങ്ങളും യാഥാർഥ്യമാകുന്നതോടെ […]
Read more

കുത്തി പരിക്കേൽപ്പിച്ചതായി പരാതി

തിരുവനന്തപുരം : വെഞ്ഞാറമൂട് നടന്ന തർക്കത്തിനിടെ സിപിഎം പ്രവർത്തകർ ഇന്ത്യൻ കോഫിഹൗസ് ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. പരിക്കേറ്റ കാപ്പിച്ചിറ കോലിയക്കോട് രഞ്ജിത്ത് ഭവനിൽ രജി (32) ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച രാത്രിയോടെയാണ് കോലിയക്കോട് ജങ്ഷനു സമീപം സുഹൃത്തുമായി സംസാരിച്ചുനിന്ന രജിത്തും പാർട്ടി ഓഫീസിലുണ്ടായിരുന്ന മൂന്ന് സിപിഎം പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്. രജിത്തിനെ മർദിക്കുകയും അതിൽ ഒരാളുടെ കൈയിലുണ്ടായിരുന്ന കീച്ചെയിനിലുള്ള കത്തിയുപയോഗിച്ച് കുത്തുകയും ചെയ്‌തെന്നാണ് പരാതി. നെഞ്ചിലും കൈയിലും കുത്തേറ്റ രജിത് ആശുപത്രിയിൽ ചികിത്സ തേടി. പരാതിയുടെ […]
Read more

ഒരു വാർഡ്, ഇരട്ട വോട്ട് 400; വഞ്ചിയൂർ വാർഡിൽ വ്യാപക ക്രമക്കേട്

തിരുവനന്തപുരം :  തദ്ദേശ തിരഞ്ഞെടുപ്പ് വ്യാപക കള്ളവോട്ടുകൾക്കു വഴിയൊരുക്കി കോർപറേഷനിലെ മിക്ക വാർഡിലും വോട്ടർ പട്ടികയിൽ ഇരട്ട വോട്ടുകൾ. പ്രാഥമിക പരിശോധനയിൽ വഞ്ചിയൂർ വാർഡിൽ മാത്രം നാനൂറോളം പേരുടെ ഇരട്ട വോട്ട് കണ്ടെത്തി. മറ്റു വാർഡുകളിലെ വോട്ടർമാരെ വഞ്ചിയൂരിലെ പട്ടികയിൽ ഉൾപ്പെടുത്തിയും ഒരേ വോട്ടർമാരെ പല മേൽവിലാസങ്ങളിൽ പല ബൂത്തുകളിലായി ഉൾപ്പെടുത്തിയുമാണു ക്രമക്കേട്. ശ്രീകണ്ഠേശ്വരം വാർഡിലെ നാലാം ബൂത്തിൽ 398, 399 ക്രമനമ്പറുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ദമ്പതികളെ വഞ്ചിയൂർ വാർഡിലെ രണ്ടാം ബൂത്തിൽ 11, 24 ക്രമ നമ്പറുകളിൽ […]
Read more

കടുവ സെൻസസിനു പോയവർ വനത്തിൽ കുടുങ്ങിയത് 14 മണിക്കൂർ

തിരുവനന്തപുരം : നെടുമങ്ങാട് കടുവകളുടെ കണക്കെടുപ്പിനുപോയ മൂന്ന് വനംവകുപ്പ് ജീവനക്കാർ അഗസ്ത്യകൂട മലനിരകളിൽ കുടുങ്ങി. വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ള സംഘത്തിനെ രക്ഷപ്പെടുത്തിയത് 14 മണിക്കൂറുകൾ കഴിഞ്ഞ്. പാലോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിൽനിന്നുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബിനിത, ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജേഷ്, നൈറ്റ് വാച്ചർ രാജേഷ് എന്നിവരാണ് തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെ കാടുകയറിയത്. രാവിലെ എട്ടുമണിയോടെ ഇവർ ആദ്യമെത്തിയത് ബോണക്കാട് കിളവൻതോട്ടത്തെ ക്യാമ്പ് ഷെഡ്ഡിലായിരുന്നു. അവിടെനിന്ന്‌ പാണ്ഡിപ്പത്ത് വഴി ചെമ്മുഞ്ചിമൊട്ടയുടെ അടിവാരത്ത് എത്തിയപ്പോഴേക്കും വൈകീട്ട് […]
Read more

ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ മേഖലാസമ്മേളനം

തിരുവനന്തപുരം: കാട്ടാക്കട മൃഗാശുപത്രിയെ വെറ്ററിനറി പോളിക്ലിനിക്കായി ഉയർത്തണമെന്നും രാത്രി ചികിത്സാസൗകര്യം ഏർപ്പെടുത്തണമെന്നും ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ (കെഎൽഐയു) കാട്ടാക്കട മേഖലാസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കാട്ടാക്കട ജോയിൻറ് കൗൺസിൽ ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എം.ജി.പദ്‌മകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻറ് ജെ.എം.സജി അധ്യക്ഷനായി. ജോയിൻറ് കൗൺസിൽ സൗത്ത് ജില്ലാ ട്രഷറർ എസ്.ജയരാജ്, കെഎൽഐയു സംസ്ഥാന സെക്രട്ടറി എൻ.ജയകുമാർ, ജില്ലാ സെക്രട്ടറി ഇ.ഷിബുരാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജെ.എം.സജി (പ്രസി.), എം.ആർ.ലതിക, ആർ.രമ്യ (വൈസ് പ്രസി.), ബാലു […]
Read more

കരകുളത്ത് ഇക്കുറിആരു കരകയറും

തിരുവനന്തപുരം: കരകുളം തിരഞ്ഞെടുപ്പ് സമവാക്യങ്ങളിൽ എന്നും ഇടത്തേക്കു ചാഞ്ഞുനിൽക്കുന്ന പഞ്ചായത്താണ് കരകുളം. 1956-ൽ സ്വകാര്യ സ്വത്തെല്ലാം പഞ്ചായത്തിന് വിട്ടുകൊടുത്ത് പൊതുരംഗത്തെത്തിയ കുഞ്ഞൻപിള്ളയെന്ന ദീർഘവീക്ഷണമുള്ള സ്വാതന്ത്ര്യസമരസേനാനിയാണ് കരകുളം പഞ്ചായത്തിലെ ആദ്യ പ്രസിഡന്റ്. തുടർന്നുവന്ന മുല്ലശ്ശേരി ഗോപാലകൃഷ്ണനും എണ്ണശ്ശേരി സുദർശനൻനായരും തിരിച്ചിറ്റൂർ കൃഷ്ണൻനായരും ഡി.വിശ്വംഭരനും പഞ്ചായത്തിന്റെ മുഖച്ഛായ മാറ്റിയപ്പോഴും ഭരണം ചുവപ്പിന്റെ തണലിലാണ് നിന്നത്. 23 വാർഡുകളുണ്ടായിരുന്ന പഞ്ചായത്തിൽ വേറ്റിക്കോണം എന്ന പുതിയൊരു വാർഡുകൂടി ഇത്തവണയുണ്ട്. ജില്ലാ, ബ്ലോക്ക് ഭാരവാഹികളെ മുഴുവൻ കോൺഗ്രസ് മത്സരരംഗത്ത് ഇറക്കിയിട്ടുണ്ട്. മണ്ഡലം പ്രസിഡന്റ് അജിത്ത് […]
Read more

ഒളിമ്പിക്‌സിന് തിരുവനന്തപുരവും വേദിയാക്കും; വാഗ്ദാനങ്ങളുമായി ബിജെപി

തിരുവനന്തപുരം: വമ്പന്‍ വാഗ്ദാനങ്ങളുമായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രകടനപത്രിക പുറത്തിറക്കി എന്‍ഡിഎ. 2036-ലെ ഒളിമ്പിക്‌സിന്റെ ഒരു വേദി തിരുവനന്തപുരമാക്കും എന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. 2036 ല്‍ ഇന്ത്യയില്‍ നടക്കുന്ന ഒളിമ്പിക്‌സിന്റെ ഒരു വേദി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് തിരുവനന്തപുരത്ത് എത്തിക്കും. ഇതിലൂടെ തലസ്ഥാന നഗരത്തിലെ യുവജനതയുടെ കായിക സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരുമെന്നും ബിജെപിയുടെ പ്രകടനപത്രികയില്‍ പറയുന്നു. നമുക്ക് വേണം വികസിത തിരുവനന്തപുരം’, ‘മാറാത്തത് ഇനി മാറും’ എന്നതാണ് എന്‍ഡിഎ ഉയര്‍ത്തുന്ന മുദ്രാവാക്യം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് […]
Read more

ഡിജിറ്റൽ പാതയിൽ പൊന്മുടിയും

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷൻ പരിധിയിൽ വരുന്ന പൊന്മുടിയിൽ ഇനി മുതൽ ഡിജിറ്റൽ പേയ്‌മെന്റ് വഴി മാത്രമേ ടിക്കറ്റുകൾ ലഭ്യമാകു. ജൂലൈ മാസം കേരള സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരമാണ് ഈ നടപടിക്കു വനം വകുപ്പ് അധികൃതർ മുൻകൈ എടുത്തത്. നാളിതുവരെ നടപ്പിലാക്കാൻ കഴിയാതെ അധികൃതർ കഷ്ടപ്പെടു. നിലവിൽ 01/12/2025 മുതൽ കർശനമായും ഡിജിറ്റൽ പേയ്‌മെന്റ് വഴി മാത്രമേ ടിക്കറ്റ് നൽകി വരുന്നുള്ളു എന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. ഗൂഗിൾ പേ, ഫോൺ പേ, പേറ്റിയം തുടങ്ങിയ […]
Read more

പൊന്നിനേക്കാൾ തിളക്കമുള്ള സത്യസന്ധത; കളഞ്ഞു കിട്ടിയ 4 പവൻ തൂക്കമുള്ള സ്വർണ മാല ഉടമയ്ക്ക് തിരികെ നൽകി

തിരുവനന്തപുരം : പവന് വില എത്ര കൂടിയാലും സത്യസന്ധതയ്ക്ക് തന്നെയാണ് പൊന്നിനേക്കാൾ മൂല്യമെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് വിതുര കേന്ദ്രമായ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ വിജയൻ നായരും മാഹീനും. സാമ്പത്തിക പ്രതിസന്ധി ജീവത്തിൽ വില്ലനാകുമ്പോഴും ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ നിന്നും കളഞ്ഞു കിട്ടിയ 4 പവൻ തൂക്കമുള്ള സ്വർണ മാല ഉടമയ്ക്ക് തിരികെ നൽകിയാണ് ഇരുവരും മാതൃകയായത്. വിതുര സ്വദേശിയും എൽഐസിയിലെ എംഡിആർടി അംഗവുമായ ബാലചന്ദ്രൻ നായരുടെ സ്വർണ മാലയാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്‌. വിതുര കലുങ്ക് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.