എടവണ്ണ പിടിച്ചെടുക്കാൻ മുന്നണികൾ
മലപ്പുറം : എടവണ്ണ, ഊർങ്ങാട്ടിരി, കാവനൂർ, മമ്പാട്, കീഴുപറമ്പ് പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് ജില്ലാ പഞ്ചായത്ത് എടവണ്ണ ഡിവിഷൻ. ബ്ലോക്ക് പഞ്ചായത്തിന്റെ എട്ട് ഡിവിഷനുകളും ഇതി നുകീഴിലുണ്ട്. യുഡിഎഫ് അംഗമാണ് കഴിഞ്ഞതവണ തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞടുപ്പ് പ്രചാരണത്തിനല്ലാതെ ഇവരെ ഡിവിഷനിൽ കണ്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ജില്ലാ പഞ്ചായത്തംഗം ആരാണെന്ന് അറിയാത്തവർ പോലുമുണ്ട്. ഡിവിഷനിലേക്ക് ജില്ലാ പഞ്ചായത്ത് പദ്ധതികൾ എത്തിക്കുന്നതിലും പരാജയമായിരുന്നു. ഇതിനെതിരെയുള്ള ജനവിധികൂടിയാകും ഈ തെരഞ്ഞെടുപ്പ്. വണ്ടൂർ പോരൂർ കോട്ടക്കുന്ന് സ്വദേശി മുഹമ്മദ് സഫ്വാനാണ് എൽഡിഎഫ് സ്ഥാനാർഥി. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് […]
Read more

