Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: udf

വിദ്യാഭ്യാസ വകുപ്പ് ഞങ്ങൾ തരില്ല; കോൺഗ്രസുമായി വെച്ചു മാറേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ്

മലപ്പുറം: കാലങ്ങളായി മുസ്ലിം ലീഗ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചു മാറേണ്ടതില്ലെന്ന് മുസ്ലിം ലീഗ്. ആബിദ് ഹുസൈന്‍ തങ്ങളോ, എന്‍ ഷംസുദ്ദീനോ വിദ്യാഭ്യാസ മന്ത്രി ആകാനാണ് സാധ്യത. കെ എം ഷാജി, ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍ ഷംസുദ്ദീന്‍, പാറക്കല്‍ അബ്ദുള്ള, എ കെ എം അഷ്റഫ്, പി കെ ബഷീര്‍ എന്നിവരാണ് പരിഗണനയിലുള്ളത്. ഇന്ന് പാണക്കാട് വെച്ച് സാദിഖലി ശിഹാബ് തങ്ങളുമായി പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. […]
Read more

‘കേരളം ബം​ഗാള്‍ ആകരുത്, ഇത് ഇടത് സഹയാത്രികരുടെ വിജയം’; പ്രതികരണവുമായി വിനായകന്‍

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി നടനും ഇടത് സഹയാത്രികനുമായ വിനായകൻ രംഗത്ത്. താൻ കാണുന്നത് കോൺഗ്രസിന്റെ വിജയം അല്ലെന്നും ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്നും വിനായകൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. “കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കില്ല” എന്ന സന്ദേശവും അദ്ദേഹം പങ്കുവെച്ചു. കേരളത്തിൽ 102 സീറ്റുകൾ നേടി വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് വലിയ വിജയമാണ് നേടിയത്. ഇതോടെ യുഡിഎഫ് പത്ത് വർഷത്തിന് ശേഷം അധികാരത്തിലേക്ക് തിരിച്ചെത്തി. അതേസമയം, എൽഡിഎഫ് 35 സീറ്റിലേക്ക് ഇടിഞ്ഞത് വലിയ തിരിച്ചടിയായി. […]
Read more

മുഖ്യമന്ത്രി ചർച്ചകൾ സജീവം; രമേശ് ചെന്നിത്തല ഡൽഹിയിൽ

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തി. മഹാരാഷ്ട്ര പിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചകൾക്കായാണ് അദ്ദേഹം ഡൽഹിയിൽ എത്തിയത്. എന്നാൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളും ഈ സന്ദർശനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നും, മുഖ്യമന്ത്രി സ്ഥാനത്തിനുള്ള തന്റെ നിലപാട് അവതരിപ്പിക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേരളത്തിലെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ഹൈക്കമാൻഡ് […]
Read more

കേരള കോൺഗ്രസ് എമ്മിൽ അതൃപ്‌തി; തോൽവിക്ക് കാരണം റോഷി അഗസ്റ്റിനെന്ന് വിമർശനം

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കേരള കോൺഗ്രസ് (എം)യിൽ അസന്തോഷം ശക്തമാകുന്നു. പാർട്ടിയുടെ പരാജയത്തിന് കാരണം റോഷി അഗസ്റ്റിൻ ആണെന്നാണ് സംസ്ഥാന കമ്മിറ്റി അംഗം ജയകൃഷ്ണൻ പുതിയേടത്ത് ആരോപിച്ചത്. മുന്നണി മാറ്റാനുള്ള അവസരം ഉണ്ടായിട്ടും അത് ഉപയോഗിച്ചില്ലെന്നും, ഇതോടെ പാർട്ടി വലിയ തിരിച്ചടി നേരിട്ടുവെന്നുമാണ് വിമർശനം. പാർട്ടി അണികൾക്കിടയിൽ റോഷിക്കെതിരെ അമർഷം ഉയരുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. അഴിമതിയടക്കമുള്ള ആരോപണങ്ങളും ഉയർത്തപ്പെട്ടിട്ടുണ്ട്. ഇതിനിടെ പ്രമോദ് നാരായണനെതിരെയും വിമർശനം ഉയരുന്നു. യുഡിഎഫുമായി നടന്ന ചർച്ചകളുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് […]
Read more

കണ്ണൂരിൽ ഗോവിന്ദനും പിണറായിക്കുമെതിരെ ഫ്ലക്സ് ബോർഡ്

കണ്ണൂർ: കോളയാട് പഞ്ചായത്തിലെ ഈരായിക്കൊല്ലിയിൽ സിപിഎം നേതാക്കളെ വിമർശിക്കുന്ന ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എന്നിവരുടെ ചിത്രത്തിന് മേൽ ‘തെറ്റ്’ എന്ന് അടയാളപ്പെടുത്തി ‘പാർട്ടിയാണ് വലുത്, നേതാക്കളല്ല’ എന്ന സന്ദേശമാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. അതേസമയം എം സ്വരാജ് , പി ജയരാജൻ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ‘ഇനി നയിക്കാൻ ഇവർ ഉണ്ടെങ്കിൽ ഞങ്ങളും കൂടെയുണ്ട്’ എന്നുമാണ് ബോർഡിൽ പറയുന്നത്. “ചെങ്കോട്ടമുക്ക് ഈരായിക്കൊല്ലി” എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. […]
Read more

ആ മനുഷ്യന്റെ ചോര ചീന്തിയവർക്ക് കാലം കരുതി വെച്ച മറുപടി: രാഹുൽ മാങ്കുട്ടത്തിൽ

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടി അധികാരത്തിലേറുന്ന യുഡിഎഫിന്റെ വിജയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും വിജയമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹത്തെ വിമർശിച്ചവർക്ക് കാലം നൽകിയ മറുപടിയാണിതെന്നും രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. “സാറേ, നമ്മുടെ പാർട്ടി ജയിച്ചു” എന്ന വാചകത്തോടെ അദ്ദേഹം വികാരാധീനമായി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ രാഹുൽ പിണറായി വിജയനെ പരിഹസിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു. “വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് വീട്ടിൽ പോയി ഇരിക്കാൻ ജനങ്ങൾ പറഞ്ഞു” എന്നാണ് […]
Read more

തിരഞ്ഞെടുപ്പിൽ തോറ്റത് ബിജെപി-സിപിഎം ധാരണ മൂലം: പി വി അൻവർ

കോഴിക്കോട്: ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് ബിജെപി-സിപിഎം ധാരണയാണ് കാരണമെന്ന് പി വി അൻവർ. മുഖ്യമന്ത്രി എത്രത്തോളം ശത്രുവാണോ, അത്ര തന്നെ ബിജെപിക്കും താൻ ശത്രുവാണെന്നും അൻവർ പറഞ്ഞു. ബേപ്പൂരിൽ പി എ മുഹമ്മദ് റിയാസിനെ തളച്ചിടാൻ റിസ്കെടുത്ത് മത്സരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. പരാജയപ്പെട്ടാലും വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞ വി ഡി സതീശൻ ന്റെ നിലപാട് മതേതര കേരളം ഏറ്റെടുത്തുവെന്നും അൻവർ കൂട്ടിച്ചേർത്തു. സിപിഎം വിട്ടവരുമായി കൂടിയും വിടാൻ തയ്യാറെടുക്കുന്നവരുമായി ചര്‍ച്ച നടത്തുമെന്നും, യുഡിഎഫ് അനുമതിയോടെ ഇവർക്കായി […]
Read more

കേരള സർക്കാർ രൂപീകരണത്തിൽ എഐസിസി കൂടിയാലോചന ഇന്ന്

തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ രൂപീകരണ നടപടികൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കൾ ഇന്ന് നിർണായക ചർച്ചകൾ നടത്തും. എംഎൽഎമാർ, എംപിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ അഭിപ്രായം അറിയാൻ പ്രത്യേക നിരീക്ഷകരെ ഉടൻ നിയോഗിച്ചേക്കുമെന്നാണ് സൂചന. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കാനാണ് പാർട്ടിയുടെ ശ്രമം. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തിനായി പാർട്ടിക്കുള്ളിൽ ശക്തമായ നീക്കങ്ങൾ തുടരുകയാണ്. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്ന് കെസി പക്ഷം അവകാശപ്പെടുന്നു. കൂടുതൽ എംപിമാരും മുതിർന്ന നേതാക്കളും പിന്തുണയ്ക്കുമെന്ന […]
Read more

റാന്നിയിൽ യുഡിഎഫ് സ്ഥാനാർഥി പഴകുളം മധുവിന് വിജയം

റാന്നി: 2026 നിയമസഭ തെരഞ്ഞെടുപ്പിൽ റാന്നി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പഴകുളം മധുവിന് വിജയം. 54652 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് പഴകുളം മധു വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായണൻ 50308 വോട്ടുകളും, ബിജെപി സ്ഥാനാർഥി തോമസ് കെ. സാമുവൽ 17993 വോട്ടുകളും നേടി. റാന്നി താലൂക്കിൽ ഉൾപ്പെടുന്ന റാന്നി, റാന്നി പഴവങ്ങാടി, റാന്നി അങ്ങാടി, റാന്നി പെരുനാട്, അയിരൂർ, ചെറുകോൽ, നാറാണാംമൂഴി, വടശ്ശേരിക്കര, വെച്ചൂച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളും, മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന […]
Read more

യുഡിഎഫ് വിജയം മതേതര കേരളത്തിന്റെ പ്രഖ്യാപനമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വൻ വിജയം മതേതര കേരളത്തിന്റെ ശക്തമായ പ്രഖ്യാപനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ വിധി കേരളത്തിന്റെ രാഷ്ട്രീയ ദിശ മാറ്റുന്ന സന്ദേശമാണെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തപ്പോൾ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നൽകിയ വാഗ്ദാനം പാലിക്കാനായതിൽ അഭിമാനമുണ്ടെന്നും, യുഡിഎഫ് ഒരു കുടുംബമായി ഒന്നിച്ച് നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് ഈ വിജയമെന്നും സതീശൻ വ്യക്തമാക്കി. വിജയത്തിന് കാരണമായ വോട്ടർമാർക്കും പ്രവർത്തകർക്കും അദ്ദേഹം നന്ദി […]
Read more
Advertisement
WhiteswanTV Footer