Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഓഫര്‍ നിരക്കില്‍ 50 ലക്ഷം സീറ്റുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എക്സ്പ്രസ് സെയില്‍

കൊച്ചി: ആഭ്യന്തര- അന്താരാഷ്ട്ര യാത്രകളില്‍ 50 ശതമാനം വരെ ഡിസ്‌ക്കൗണ്ടില്‍ 50 ലക്ഷം സീറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എക്സ്പ്രസ് സെയില്‍ ആരംഭിച്ചു. എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ നിരക്കുകളിലാണ് 50 ശതമാനം വരെ ഇളവ് ലഭിക്കുന്നത്. ജൂണ്‍ 15 മുതല്‍ ഒക്ടോബര്‍ പത്ത് വരെയുള്ള യാത്രകള്‍ക്കായി മെയ് 31നകം ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ഓഫര്‍ സമയത്ത് എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീ ഈടാക്കില്ല. […]
Read more

UTI മ്യൂച്വല്‍ ഫണ്ട് വെല്‍ത്ത് 360 അവതരിപ്പിച്ചു; സാമ്പത്തിക വിവരങ്ങള്‍ ഇനി ഒറ്റ പ്ലാറ്റ്ഫോമില്‍

കൊച്ചി: നിക്ഷേപകരുടെ വിവിധ സാമ്പത്തിക വിവരങ്ങള്‍ സുരക്ഷിതമായി ട്രാക്ക് ചെയ്യുന്നതിനായി യുടിഐ മ്യൂച്വല്‍ ഫണ്ട് വെല്‍ത്ത് 360 എന്ന പുതിയ ഡിജിറ്റല്‍ സംവിധാനം അവതരിപ്പിച്ചു. യുടിഐ മ്യൂച്വല്‍ ഫണ്ടിന്‍റെ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാക്കിയിട്ടുള്ള ഈ ഫീച്ചര്‍ വഴി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സമ്പാദ്യ വിവരങ്ങളെല്ലാം ഏകീകൃത ഡാഷ്ബോര്‍ഡില്‍ കാണാന്‍ സാധിക്കും. വിവിധ ഇടങ്ങളിലായുള്ള നിക്ഷേപങ്ങളെ ട്രാക്ക് ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുകയാണ് ലക്ഷ്യം. സേവിങ്സ് അക്കൗണ്ടുകള്‍, സ്ഥിര നിക്ഷേപങ്ങള്‍, റെക്കറിങ് ഡിപ്പോസിറ്റുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഓഹരികള്‍, ഇടിഎഫുകള്‍, എന്‍പിഎസ് തുടങ്ങിയവയുടെ […]
Read more

ഗംഗാ നദിയിൽ ബോട്ട് മുങ്ങി അപകടം; രണ്ടുപേർ മരിച്ചു

പാറ്റ്‌ന: ഗംഗാ നദിയിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബിഹാറിലെ പാറ്റ്ന ജില്ലയിൽ ഉമാനാഥ് ഗംഗാ ഘട്ടിൽ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. നിരവധി പേരെ കാണാതായതായി റിപ്പോർട്ടുകളുണ്ട്. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് ആശങ്ക. ശക്തമായ കാറ്റിനെ തുടർന്നാണ് ബോട്ട് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ബോട്ടിൽ ഏകദേശം 14 മുതൽ 15 പേർ വരെ ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സമീപവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. അപകടത്തിൽപ്പെട്ട ചിലരെ മറ്റൊരു ബോട്ടിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. “ബോട്ടിൽ ഏകദേശം 14 മുതൽ […]
Read more

ഉത്തർപ്രദേശിൽ 13കാരിയായ നവവധു ആത്മഹത്യ ചെയ്തു

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ത്സാൻസി ജില്ലയിൽ നവവധു വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മരണാനന്തരം നടത്തിയ പരിശോധനയിലാണ് പെൺകുട്ടിക്ക് വെറും 13 വയസ്സ് മാത്രമാണുണ്ടായിരുന്നതെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിൽ 30-നായിരുന്നു പെൺകുട്ടിയുടെ വിവാഹം നടന്നത്. പതിനെട്ടുകാരനായ റസിയ എന്ന യുവാവിനെയാണ് വിവാഹം കഴിപ്പിച്ചത്. വിവാഹസമയത്ത് പെൺകുട്ടിക്ക് 18 വയസുണ്ടെന്നാണ് മുത്തശ്ശൻ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ മരണശേഷം ആധാർ കാർഡ് പരിശോധിച്ചപ്പോഴാണ് യഥാർത്ഥ പ്രായം 13 ആണെന്ന് വ്യക്തമായത്. ഭർത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയതിന് പിന്നാലെയാണ് […]
Read more

ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം; അന്വേഷണം ശക്തമാക്കി പൊലീസ്

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണം ശക്തമാക്കി കേരള പൊലീസ്. കേസിലെ പ്രതികളായ മുൻ കൗൺസിലർമാരായ ആറ്റുകാൽ ഉണ്ണി, ഐ.പി. ബിനു എന്നിവരെ തേടി പൊലീസ് ഇവരുടെ വീടുകളിൽ പരിശോധന നടത്തി. ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഐ.പി. ബിനു ചീമുട്ട എറിയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ആക്രമണക്കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇഡിയുടെ നടപടികളെ പ്രതിരോധിക്കാൻ സിപിഎം പ്രവർത്തകർ നടത്തിയ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ. സംഭവത്തെ […]
Read more

തിരുവല്ലയിൽ തീർഥാടക സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; അ‍ഞ്ചുപേർക്ക് പരിക്ക്

പത്തനംതിട്ട: എം.സി. റോഡിലെ തിരുവല്ല തുകലശ്ശേരിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. തമിഴ്നാട് സ്വദേശികളായ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചേകാലോടെയായിരുന്നു അപകടം. തുകലശ്ശേരി ചീക്കുളത്തിൽപ്പടി ഭാഗത്ത് ചെങ്ങന്നൂർ ഭാഗത്തുനിന്ന് വന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. ബസ് ഡ്രൈവർ അശോക് (42), ഏഴ് വയസ്സുകാരൻ ജോൺ, പതിമൂന്നുകാരൻ നിഖിൽ ആൻറണി, ആൽബർട്ട് ജൂഡ് (49), സ്റ്റെഫി […]
Read more

കൊച്ചിയിൽ വൻ ലഹരിവേട്ട; രണ്ട് യുവാക്കൾ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട നടത്തി സിറ്റി പൊലീസ്. പ്രത്യേക പരിശോധനകളിൽ എംഡിഎംഎയും കഞ്ചാവും ഉൾപ്പെടെ വലിയ തോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. ചേരാനല്ലൂർ, ഏലൂർ മേഖലകളിലായി നടത്തിയ പരിശോധനയിൽ 247 ഗ്രാം എംഡിഎംഎ, 250 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 13.6 കിലോ കഞ്ചാവ് എന്നിവയാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചേരാനല്ലൂർ സിഗ്നൽ ജങ്ഷൻ സമീപത്ത് നിന്നാണ് ആലപ്പുഴ എഴുപുന്ന സ്വദേശിയായ ജീസ്മോൻ വർഗീസ് (24) പിടിയിലായത്. ഇയാളിൽ നിന്ന് […]
Read more

242 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ഇഡി; 18.36 കോടി തടഞ്ഞു

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിൽ സംസ്ഥാനത്തെ നാല് ജില്ലകളിലായി 12 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം കൂടുതൽ ശക്തമാക്കുന്നു. റെയ്ഡിനിടെ വീണ വിജയന്റെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും കൈവശം നിന്നു പിടിച്ചെടുത്ത ബാങ്ക് രേഖകൾ വിശദമായി പരിശോധിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി വീണ വിജയൻ ഉൾപ്പെടെയുള്ളവർക്ക് ഉടൻ സമൻസ് അയച്ച് ചോദ്യം ചെയ്യലിന് ഹാജരാക്കാനാണ് നീക്കം. സിഎംആർഎല്ലിന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുന്നതിനായി കള്ളപ്പണം വെളിപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള വിശദമായ പരിശോധനയാണ് […]
Read more

വൈദ്യുതി കണക്ഷൻ സ്വന്തം പേരിലാക്കാൻ വീട്ടമ്മ കാത്തിരുന്നത് 24 വർഷം

കൊച്ചി: വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം സ്വന്തം പേരിലാക്കാൻ ഒരു വീട്ടമ്മ കാത്തിരുന്നത് 24 വർഷവും ഏഴ് മാസവും 17 ദിവസവും. പല കാരണങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷ നീട്ടിക്കൊണ്ടുപോയ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ ഇലക്‌ട്രിസിറ്റി ഓംബുഡ്‌സ്മാൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. അപേക്ഷകയ്ക്ക് 4.49 ലക്ഷം രൂപ നഷ്ടപരിഹാരവും സെക്യൂരിറ്റി ഡിപ്പോസിറ്റ് തുകയ്ക്ക് 24 വർഷത്തേക്ക് 18 ശതമാനം പിഴപ്പലിശയും നൽകാനാണ് ഉത്തരവ്. എറണാകുളം തമ്മനം പള്ളത്ത് റോഡിൽ താമസിക്കുന്ന റീത്ത പി. അന്തോണിക്കാണ് സ്വന്തം വീടിന്റെ വൈദ്യുതി കണക്ഷൻ […]
Read more

ശൗചാലയത്തിൽ പ്രസവിച്ച യുവതിക്ക് കുഞ്ഞിനെ വേണ്ട; സി‍ഡബ്ല്യുസിയോട്

ആലപ്പുഴ: സർക്കാർ ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ചശേഷം നവജാത ശിശുവിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ, കുഞ്ഞിനെ വേണ്ടെന്ന് യുവതി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ (സി.ഡബ്ല്യു.സി.) അറിയിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 19കാരിയെ അധികൃതർ സന്ദർശിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. താൻ ഗർഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. വയറ്റിൽ കൊഴുപ്പ് കൂടിയതാണെന്നാണ് കരുതിയിരുന്നതെന്ന് യുവതി പറഞ്ഞു. എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്തുവരികയായിരുന്നു. അവിടെ പരിചയപ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെങ്കിലും അടുത്തിടെ ബന്ധമില്ലാതായതായും യുവതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix