Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

വൈറൽ പോത്തിനെ സർക്കാർ ഏറ്റെടുത്തു; ദേശീയ മൃഗശാലയിൽ പ്രദർശനത്തിന്

നാരായൺഗഞ്ച്: ബംഗ്ലാദേശിൽ ‘ഡൊണാൾഡ് ട്രംപ്’ എന്ന പേരിൽ വൈറലായ പോത്തിനെ ബലി നൽകുന്നതിൽ നിന്ന് ഒഴിവാക്കി ദേശീയ മൃഗശാലയിലേക്ക് മാറ്റി. നെറ്റിയിലെ വെളുത്ത നിറവും മുടിയുടെ പ്രത്യേക രീതിയിലുള്ള ചീകലും മൂലമാണ് ഈ പോത്തിന് ‘ഡൊണാൾഡ് ട്രംപ്’ എന്ന പേര് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. പോത്തിന്റെ വീഡിയോകൾക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ലഭിച്ചിരുന്നത്. ഏകദേശം 700 കിലോഗ്രാം ഭാരമുള്ള ഈ ആൽബിനോ പോത്തിനെ ബലി നൽകാനിരുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ പൊതുജനങ്ങളുടെ ശ്രദ്ധയും താൽപര്യവും വർധിച്ചു. തുടർന്ന് സുരക്ഷാ കാരണങ്ങളും […]
Read more

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മനുഷ്യവാസ കേന്ദ്രം; നാസയുടെ പദ്ധതി

ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ വൻ മനുഷ്യവാസ കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതികൾ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പ്രഖ്യാപിച്ചു. മനുഷ്യന്റെ ദീർഘകാല ചന്ദ്രാന്വേഷണത്തിനും ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്കും വഴിയൊരുക്കുന്ന നിർണായക നീക്കമായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്. 2030-കളിൽ ഘട്ടംഘട്ടമായി നിർമ്മാണം ആരംഭിക്കുന്ന ഈ മൂൺ ബേസ്, നാസയുടെ ആർട്ടെമിസ് ദൗത്യത്തിലെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ പ്രത്യേക ഭൗമശാസ്ത്ര സാഹചര്യങ്ങളാണ് ഈ പ്രദേശം തിരഞ്ഞെടുക്കാൻ പ്രധാന കാരണം. സ്ഥിരമായി നിഴലിൽ തുടരുന്ന ആഴമുള്ള […]
Read more

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,305 രൂപയായപ്പോൾ, പവന് 560 രൂപ കുറഞ്ഞ് 1,14,440 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില താഴോട്ടുള്ള പ്രവണതയിലാണ്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും അതിനെ തുടർന്നുള്ള അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വവുമാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. എണ്ണവിലയിലെ വർധനവും ഇടിവും സ്വർണവിലയിൽ നേരിട്ട് പ്രതിഫലിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വില കുറഞ്ഞത് ആഭരണപ്രിയർക്കും വിവാഹ ആവശ്യങ്ങൾക്ക് സ്വർണം വാങ്ങാൻ പദ്ധതിയിടുന്നവർക്കും ആശ്വാസകരമാണ്. വിവാഹ സീസണിൽ വില കുറയുന്നത് […]
Read more

ഡൽഹി ബിജെപി അധ്യക്ഷനായി ഹർഷ് മൽഹോത്ര

ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ മുൻനിർത്തി നാല് സംസ്ഥാനങ്ങളിൽ ബിജെപി സംഘടനാ തലത്തിൽ വൻ അഴിച്ചുപണികൾ. പുതിയ സംസ്ഥാന അധ്യക്ഷന്മാരെ നിയമിച്ച് പാർട്ടി സംഘടനാ സംവിധാനം ശക്തിപ്പെടുത്താനാണ് നീക്കം. കേന്ദ്രമന്ത്രി ഹർഷ് മൽഹോത്രയെ ഡൽഹി ബിജെപി അധ്യക്ഷനായി പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ നിയമിച്ചു. നിലവിലെ അധ്യക്ഷനായിരുന്ന വീരേന്ദ്ര സച്ച്ദേവയ്ക്ക് പകരമായാണ് മൽഹോത്ര ചുമതലയേൽക്കുന്നത്. ഹരിയാനയിൽ അർച്ചന ഗുപ്തയെയും പഞ്ചാബിൽ സർദാർ കേവൽ സിങ് ദില്ലണെയും പുതിയ സംസ്ഥാന അധ്യക്ഷന്മാരായി പ്രഖ്യാപിച്ചു. വടക്കുകിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ […]
Read more

പുതുവസ്ത്രം വാങ്ങി മടങ്ങും വഴി അപകടം; 19കാരന് ദാരുണാന്ത്യം

മലപ്പുറം: ബലി പെരുന്നാളിന്റെ തലേനാൾ പുതുവസ്ത്രം വാങ്ങി മടങ്ങുന്നതിനിടെ മിനിലോറി ഇടിച്ച് യുവാവ് മരിച്ചു. കുലുക്കല്ലൂർ സ്നേഹപുരം കൊളക്കാട്ടിൽ മുനീറിന്റെ മകൻ നിഫാൽ (19) ആണ് മരിച്ചത്. കൊപ്പം സെന്ററിൽ വെച്ചായിരുന്നു അപകടം. വളാഞ്ചേരി റോഡ് ഭാഗത്ത് നിന്ന് വന്ന മിനിലോറിയാണ് നിഫാൽ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിഫാലിനെ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ഇജാസ് (18) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. മാതാവ്: താഹിറ, […]
Read more

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഗുരുതര സുരക്ഷാ വീഴ്ചകളെന്ന് ഡിജിപി റിപ്പോർട്ട്

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനങ്ങളിൽ ഗുരുതര വീഴ്ചകളുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ട്. ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന വജ്രാഭരണമായ ‘വൈരനാമം’ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയിട്ട് ആറുമാസമായിട്ടും തിരികെ എത്തിച്ചിട്ടില്ലെന്നും, പലതട്ടുകളുള്ള സ്വർണവിളക്ക് മാറ്റി പകരം വെള്ളിവിളക്ക് സ്ഥാപിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഈ നടപടികൾ സംബന്ധിച്ച രേഖകൾ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഗണപതി വി. അയ്യർ, രാജേഷ് കഴക്കൂട്ടം, ജിം അരുൺ, കോട്ടുകാൽ ഷൈജു, പദ്മേഷ് പരശുരാമൻ, വിമാനക്കമ്പനി ജീവനക്കാരനായ അശോക് എന്നിവർ സുരക്ഷാ പരിശോധനകളില്ലാതെ ക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നുവെന്നും […]
Read more

ബെംഗളൂരുവിൽ മലയാളി അഭിഭാഷക മരിച്ച നിലയിൽ

ബെംഗളൂരു: മലയാളി അഭിഭാഷകയെ ബെംഗളൂരുവിലെ മത്തിക്കരെയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി തെക്കേടത്ത് വീട്ടിൽ ജോയി, ലിൻസി ദമ്പതികളുടെ മകൾ അനുഷ ജോയ് (28) ആണ് മരിച്ചത്. രണ്ട് മാസം മുൻപാണ് അനുഷ ബെംഗളൂരുവിലെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം യശ്വന്തപുര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൃതദേഹം എം.എസ്. രാമയ്യ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Read more

മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ ഇടിമിന്നലേറ്റ് 43 കാരന് ദാരുണാന്ത്യം

മൈസൂരു: കുടുംബവീട്ടിലെ കൃഷിയിടം സന്ദർശിക്കുന്നതിനിടെ മാങ്ങ പറിക്കാൻ ശ്രമിച്ച ടെക്കി യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. ബെംഗളൂരുവിൽ ഐടി മേഖലയിലെ ജീവനക്കാരനായ കുടക് സ്വദേശി ഹൊസോക്ലു റോഷൻ ബാലകൃഷ്ണ (43) ആണ് ദാരുണമായി മരിച്ചത്. കുടുംബത്തോടൊപ്പം ബെംഗളൂരുവിലെ ജാലഹള്ളിയിലെ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന റോഷൻ, കുടുംബത്തിന്റെ കാപ്പിത്തോട്ടത്തിന്റെ മേൽനോട്ടവും വഹിച്ചുവരികയായിരുന്നു. മൈസൂരു ജില്ലയിലെ യെൽവാലിന് സമീപമുള്ള കുടുംബസ്വത്ത് സന്ദർശിക്കാൻ എത്തിയപ്പോഴാണ് അപകടമുണ്ടായത്. വൈകുന്നേരം കുടുംബാംഗങ്ങളോടൊപ്പം സഞ്ചരിക്കുന്നതിനിടെ ഇവർ സ്വന്തം സ്ഥലത്തിന് സമീപം വാഹനം നിർത്തി. തുടർന്ന് മാവിൽ നിന്ന് മാങ്ങ […]
Read more

ഇക്വറ്റോറിയൽ ഗിനിയ തടവിലാക്കിയ 26 നാവികരും കുറ്റവിമുക്തർ

കൊച്ചി: മൂന്ന് മലയാളികൾ ഉൾപ്പെടെ ഇക്വറ്റോറിയൽ ഗിനിയയിൽ അന്യായമായി തടവിലാക്കിയ 26 നാവികരെയും അന്താരാഷ്ട്ര കോടതി കുറ്റവിമുക്തരാക്കി. നാവികർക്ക് അന്യായ കസ്റ്റഡിക്കായി നഷ്ടപരിഹാരം നൽകാനും കപ്പൽ കമ്പനി കെട്ടിവെച്ചിരുന്ന 2 മില്യൺ യൂറോ തിരികെ നൽകാനും ഇൻ്റർനാഷണൽ ട്രിബ്യൂണൽ ഫോർ ലോ ആൻഡ് സീ ഉത്തരവിട്ടു. അന്താരാഷ്ട്ര കപ്പൽച്ചാൽ ലംഘനം, ക്രൂഡോയിൽ കടത്ത് തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് നാവികരെ ഇക്വറ്റോറിയൽ ഗിനിയ കസ്റ്റഡിയിലെടുത്തിരുന്നത്. 2022 ഓഗസ്റ്റിലായിരുന്നു 16 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള നാവികരെ അറസ്റ്റ് ചെയ്തത്. കേസിൽ നാവികർക്ക് […]
Read more

അമേരിക്കയിൽ ബേസ്ബോൾ ബാറ്റ് ആക്രമണം; ഇന്ത്യൻ പൗരൻ അറസ്റ്റിൽ

വാഷിംഗ്ടൺ: അമേരിക്കയിൽ ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് ഒരാളെ ആക്രമിച്ച കേസിൽ ഇന്ത്യൻ പൗരനെ ഫെഡറൽ അധികൃതർ അറസ്റ്റ് ചെയ്തു. മസാച്യുസെറ്റ്സിലെ വോർസെസ്റ്ററിൽ നടന്ന സംഭവത്തിൽ ധവൽ പട്ടേൽ എന്നയാളാണ് പിടിയിലായത്. മെയ് 16-നാണ് ധവലിനെ പ്രാദേശിക പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ജോലി ചെയ്തിരുന്ന ബാറിലെത്തിയ ഒരാളുമായി ഉണ്ടായ തർക്കത്തിനിടെ ഇയാൾ ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് കേസ്. അപകടകരമായ ആയുധം ഉപയോഗിച്ച് ആക്രമിച്ചതിന് പൊലീസ് കേസെടുത്തു. ആദ്യ അറസ്റ്റിന് പിന്നാലെ സംഭവം അമേരിക്കയിൽ രാഷ്ട്രീയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix