Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

നാല് മാസം മുൻപ് വിവാഹം; യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: തളിപ്പറമ്പിൽ നാല് മാസം മുൻപ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിമ്പം സ്വദേശിയായ ആകാശ് മോഹന്റെ ഭാര്യ സാന്ദ്രതാര (22) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് സാന്ദ്രതാരയെ കണ്ടെത്തിയത്. പ്രദേശത്തെ അറിയപ്പെടുന്ന നൃത്താധ്യാപികയായിരുന്നു അവർ. കൊല്ലം സ്വദേശികളായ രമേശനും താരയുമാണ് സാന്ദ്രതാരയുടെ മാതാപിതാക്കൾ. ഇവർ നേരത്തെ പറശ്ശിനിതളിയിൽ താമസിച്ചിരുന്നുവെങ്കിലും പിന്നീട് ബാവുപ്പറമ്പിലേക്ക് താമസം മാറിയിരുന്നു. സൂര്യജിത്താണ് സഹോദരൻ. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് […]
Read more

ഭർത്താവിന്റെ രണ്ടാം വിവാഹം; അജ്മീറിൽ നാല് പേരെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ പിടിയിൽ

അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ കുടുംബ തർക്കത്തെ തുടർന്ന് നാല് പേരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ മുൻ ഗ്രാമമുഖ്യന്റെ ആദ്യഭാര്യയും മക്കളും പൊലീസ് കസ്റ്റഡിയിൽ. ഭർത്താവിന്റെ രണ്ടാം വിവാഹത്തെച്ചൊല്ലിയുണ്ടായ വൈരാഗ്യമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ. അജ്മീർ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ശ്രീരാംപുര ഗ്രാമത്തിലാണ് സംഭവം. ദേശീയപാതയിൽ കത്തിക്കൊണ്ടിരുന്ന സ്കോർപിയോ കാർ കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് നാല് മൃതദേഹങ്ങൾ കണ്ടെത്തിയത്. മുൻ ഗ്രാമമുഖ്യൻ രാം സിംഗ് ചൗധരി, അമ്മ […]
Read more

പ്ലാസ്റ്റിക് കറൻസിയിലേക്ക് RBI; പോളിമർ നോട്ടുകൾ വീണ്ടും പരിഗണനയിൽ

വർഷങ്ങളായി ചർച്ചയായിരുന്ന പ്ലാസ്റ്റിക് കറൻസി പദ്ധതിയെ വീണ്ടും പരിഗണിച്ച് റിസർവ് ബാങ്ക്. കൂടുതൽ കാലം ഉപയോഗിക്കാനാകുന്ന പോളിമർ നോട്ടുകൾ പുറത്തിറക്കാനുള്ള സാധ്യതയാണ് ആർബിഐ പരിശോധിക്കുന്നത്. നോട്ടുകളുടെ ആയുസ് വർധിപ്പിക്കാനും അച്ചടി ചെലവ് കുറയ്ക്കാനുമാണ് നീക്കം. ഡിജിറ്റൽ പേയ്മെന്റുകൾ വ്യാപകമായിട്ടും രാജ്യത്തെ വിനിമയത്തിലുള്ള കറൻസിയുടെ അളവ് സർവകാല റെക്കോഡിലെത്തിയ സാഹചര്യത്തിലാണ് തീരുമാനം. പ്ലാസ്റ്റിക് നോട്ടുകൾ വിതരണം ചെയ്യാനുള്ള പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ എടിഎമ്മുകൾ ഇത്തരം നോട്ടുകൾ തിരിച്ചറിയാനും വിതരണം ചെയ്യാനും സജ്ജമാണെന്നും ആർബിഐ വൃത്തങ്ങൾ അറിയിച്ചു. […]
Read more

മുൻ സിസിഐ ചെയർമാൻ ധനേന്ദ്ര കുമാർ എസി പൊട്ടിത്തെറിച്ച് മരിച്ചു

ന്യൂഡൽഹി: കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) ആദ്യ ചെയർമാനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ ധനേന്ദ്ര കുമാർ (80) എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചു. തെക്കൻ ഡൽഹിയിലെ ഹൗസ് ഖാസിലുള്ള വസതിയിൽ ഇന്നലെ രാത്രി 11.18ഓടെയായിരുന്നു സംഭവം. എസിയുടെ ഇൻഡോർ യൂണിറ്റ് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായതിനെ തുടർന്നാണ് അപകടമുണ്ടായത്. അപകടത്തിൽ ധനേന്ദ്ര കുമാറിന്റെ മകനും പരുക്കേറ്റ് ചികിത്സയിലാണ്. അപകടസമയത്ത് കുടുംബാംഗങ്ങളും ജോലിക്കാരും ഉൾപ്പെടെ അഞ്ച് പേർ വീട്ടിലുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി എല്ലാവരെയും […]
Read more

പത്തനംതിട്ടയിൽ അയൽവാസിയെ ചുറ്റികകൊണ്ട് തലക്കടിച്ചു; ഒരാൾ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ അയൽവാസിയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പുളിക്കീഴ് സ്വദേശിയായ സോമനെയാണ് പൊലീസ് പിടികൂടിയത്. പ്രദേശത്തെ ഒരു സ്ത്രീയുടെ പേര് പറഞ്ഞ് സോമനെ കളിയാക്കിയതാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച ഇരുവരും ഒന്നിച്ച് മദ്യപിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇതിനിടെ അയൽവാസിയായ തങ്കച്ചൻ നാട്ടുകാരിയുടെ പേര് പറഞ്ഞ് സോമനെ പരിഹസിച്ചു. ഇതിൽ പ്രകോപിതനായ സോമൻ കൈവശമുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് തങ്കച്ചന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തങ്കച്ചൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Read more

സിനിമ നിരൂപകനും നടനുമായ എസ്. സത്യേന്ദ്ര അന്തരിച്ചു

നടൻ വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘ലിയോ’ സിനിമയുടെ റിവ്യൂവിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ സിനിമ നിരൂപകനും നടനുമായ എസ്. സത്യേന്ദ്ര അന്തരിച്ചു. ചെന്നൈയിലെ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. കുടുംബാംഗങ്ങൾ ഇതുവരെ ആശുപത്രിയിലെത്താത്തതിനാൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബംഗളൂരുവിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതായി പോലീസിനെ ഉദ്ധരിച്ച് സിനിമ വികടൻ റിപ്പോർട്ട് ചെയ്തു. കേരള രാജ്യാന്തര ചലച്ചിത്രോത്സവം ഉൾപ്പെടെയുള്ള വിവിധ ഫിലിം ഫെസ്റ്റിവലുകളിൽ സജീവ സാന്നിധ്യമായിരുന്ന സത്യേന്ദ്ര സമൂഹമാധ്യമങ്ങളിലൂടെ സിനിമ റിവ്യൂ […]
Read more

ജോലി വാഗ്ദാനം ചെയ്ത് പീഡനം; പാലക്കാട് DYFI നേതാവിനെതിരെ കേസ്

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡ് അംഗവും ഡിവൈഎഫ്ഐ നേതാവുമായ ചങ്ങ്തൊടിയിൽ സുജിത്തിനെതിരെയാണ് ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തത്. ശ്രീകൃഷ്ണപുരം സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ചാത്തൻകുന്നിലുള്ള പ്രതിയുടെ വീട്ടിലും മറ്റ് സ്ഥലങ്ങളിലുമായി എത്തിച്ച് പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

സമ്മാനാർഹ ടിക്കറ്റുകൾ മോഷ്ടിച്ച് മുങ്ങി; പ്രതി പിടിയിൽ

മലപ്പുറം: എടപ്പാളിലെ ലോട്ടറിക്കടയിൽ നിന്ന് സമ്മാനാർഹമായ ടിക്കറ്റുകൾ മോഷ്ടിച്ച് ഒളിവിൽ പോയ തമിഴ്നാട് സ്വദേശി പോലീസിന്റെ പിടിയിലായി. തമിഴ്നാട്ടിലെ മധുര സ്വദേശിയായ ഗണേഷിനെ കോയമ്പത്തൂരിലെ പീളമേടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മാർച്ച് മാസത്തിൽ എടപ്പാളിലെ അമ്മ ലോട്ടറി ഏജൻസിയിൽ ജോലി ചെയ്തിരുന്ന ഗണേഷ്, ഉടമയെ കബളിപ്പിച്ച് ഏകദേശം ഒന്നര ലക്ഷം രൂപ വിലവരുന്ന സമ്മാനാർഹമായ ടിക്കറ്റുകളുമായി കടന്നുകളയുകയായിരുന്നു. ജോലിക്കായി എത്തിയപ്പോൾ ഇയാൾ നൽകിയ മധുരയിലെ ആധാർ വിലാസം വ്യാജമാണെന്നും ബന്ധുക്കളാരുമില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ ആറുമാസമായി തൃശ്ശൂർ, […]
Read more

ജോലിസ്ഥലത്ത് അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ചു; പ്രതി അറസ്റ്റിൽ

​തിരുവനന്തപുരം: ജോലിസ്ഥലത്ത് അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മരുതൂർക്കടവ് കുളത്തറ വാഴവിളാകം മേലിട്ടുവീട്ടിൽ ബിനുവിന്റെ മകൻ രാഹുൽ (28) ആണ് കരമന പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10.45ഓടെയാണ് സംഭവം നടന്നത്. കാലടി വാഴവിളാകം പ്രദേശത്തെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്യുന്ന യുവതിക്കുനേരെയായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. മുൻവൈരാഗ്യത്തെ തുടർന്ന് സ്ഥാപനത്തിന് മുന്നിലെത്തിയ പ്രതി യുവതിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. […]
Read more

സൗഹൃദ അഭ്യർഥന നിരസിച്ചു; വ്യാജ അശ്ലീല ദൃശ്യങ്ങൾ നിർമിച്ച പുരോഹിതൻ അറസ്റ്റിൽ

ന്യൂഡൽഹി: സൗഹൃദ അഭ്യർഥന നിരസിച്ചതിന്റെ പ്രതികാരമായി അമ്മയുടെയും മകളുടെയും വ്യാജ അശ്ലീല ചിത്രങ്ങളും വീഡിയോകളും നിർമിച്ച് പ്രചരിപ്പിച്ച പുരോഹിതൻ അറസ്റ്റിൽ. ഓൺലൈനിലൂടെ മതപരമായ വീഡിയോകൾ അവതരിപ്പിച്ചിരുന്ന സുമിത് നേംചന്ദ് ശർമ (27)യാണ് പിടിയിലായത്. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇയാൾ വ്യാജ ദൃശ്യങ്ങൾ സൃഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുജറാത്ത് സ്വദേശിനിയായ യുവതിയാണ് സൈബർ അധിക്ഷേപത്തിന് ഇരയായത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യുവതി അഹമ്മദാബാദ് സൈബർ ക്രൈം വിഭാഗത്തിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix