Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി വയോധികൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്: വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി വയോധികൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഡിസിസി സെക്രട്ടറി സുധീർ കുമാറിന്റെ വീട്ടിലെത്തിയ തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടിയാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക സൂചന. ഗുരുതരമായി പൊള്ളലേറ്റ ഇബ്രാഹിം കുട്ടിയെ ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ച ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശരീരത്തിന്റെ 60 ശതമാനത്തിലധികം ഭാഗത്ത് പൊള്ളലേറ്റതായി ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

കുവൈത്തിൽ ഭക്ഷ്യപരിശോധന ശക്തം; 130 കിലോ പഴകിയ മാംസം പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കി പൊതുഭക്ഷ്യ-പോഷകാഹാര അതോറിറ്റി. ക്യാപിറ്റൽ ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ പരിശോധനയിൽ ഒരു ഇറച്ചിക്കടയിൽ നിന്ന് 130 കിലോ പഴകിയ മാംസവും കൊഴുപ്പും പിടിച്ചെടുത്തു. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായുള്ള പരിശോധനകളുടെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനം നടത്തിയ സ്ഥാപനത്തിനെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും അതോറിറ്റി വ്യക്തമാക്കി. രാജ്യത്തുടനീളം ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ തുടരുമെന്നും പൊതുഭക്ഷ്യ-പോഷകാഹാര അതോറിറ്റി അറിയിച്ചു. ഇതിന് മുമ്പ് ജഹ്‌റ ഗവർണറേറ്റിലെ […]
Read more

പുണെയിൽ വ്യാജമദ്യം ദുരന്തം; 16 പേർ മരിച്ചു

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ വ്യാജമദ്യം കഴിച്ച് നിരവധി പേർ മരിച്ച സംഭവത്തിൽ മരണസംഖ്യ ഉയരുന്നു. ഹട്‌സ്പർ, പിമ്പിരി-ചിഞ്ചുവാട് മേഖലകളിലുണ്ടായ ദുരന്തത്തിൽ ഇതുവരെ 16 മരണങ്ങൾ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. ചില പ്രാദേശിക മാധ്യമങ്ങൾ മരണസംഖ്യ 18 മുതൽ 20 വരെയാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. വ്യാജമദ്യം കഴിച്ച പലർക്കും കാഴ്ച നഷ്ടപ്പെടുകയും ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പേർ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് വ്യാജമദ്യം നിർമ്മിച്ച യോഗേഷ് വാങ്കടെയെ പൊലീസ് […]
Read more

വിവാഹം കഴിഞ്ഞ് ഒരു മാസം; നഴ്‌സായ യുവതിക്ക് ദാരുണാന്ത്യം

കാസർകോട്: കാസർകോട് താമസസ്ഥലത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ നവവധു ചികിത്സയിലിരിക്കെ മരിച്ചു. കുറ്റിക്കോൽ ബേത്തൂർപാറ വട്ടംതട്ട സ്വദേശിനിയായ അശ്വതി (25) ആണ് മരിച്ചത്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തിരുന്ന അശ്വതി പറക്കളായി ചീറ്റക്കാവ് സ്വദേശി രൂപേഷിന്റെ ഭാര്യയായിരുന്നു. ഒരു മാസം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. പത്ത് ദിവസം മുമ്പ് താമസസ്ഥലത്ത് വിഷം കഴിച്ച നിലയിൽ അശ്വതിയെ കണ്ടെത്തുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് […]
Read more

എബോള വ്യാപനം; പുതിയ വാക്സിനുകൾ ക്ലിനിക്കൽ ട്രയലിലൂടെ മാത്രം ഉപയോഗിക്കണമെന്ന് WHO

ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസിന്റെ ബുന്ദിബുഗ്യോ വകഭേദം വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന പുതിയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എബോളയ്‌ക്കെതിരായ പുതിയ വാക്സിനുകളും മരുന്നുകളും ശാസ്ത്രീയമായ ക്ലിനിക്കൽ ട്രയലുകളുടെ ഭാഗമായി മാത്രമേ രോഗികളിൽ ഉപയോഗിക്കാവൂ എന്ന് ഡബ്ല്യുഎച്ച്ഒ നിർദേശിച്ചു. അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടി സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പരീക്ഷണാടിസ്ഥാനത്തിലുള്ള മരുന്നുകൾ വ്യാപകമായി വിതരണം ചെയ്യരുതെന്നും സംഘടന മുന്നറിയിപ്പ് നൽകി. നിലവിൽ പടരുന്ന ബുന്ദിബുഗ്യോ വകഭേദത്തിനെതിരെ നിലവിലുള്ള എബോള വാക്സിനുകൾ പൂർണ ഫലപ്രദമല്ലെന്നാണ് കണ്ടെത്തൽ. ഇതോടെ പുതിയ […]
Read more

പെരുന്നാൾ തലേന്ന് റോഡിന് നടുവിൽ പടക്കം പൊട്ടിച്ച് ആഘോഷം; ഏറെ നേരം ഗതാഗതം സ്തംഭിച്ചു

കോഴിക്കോട്: കൊടുവള്ളിയിൽ പെരുന്നാൾ തലേന്ന് ദേശീയപാതയ്ക്ക് നടുവിൽ പടക്കം പൊട്ടിച്ച് യുവാക്കളുടെ ആഘോഷം ഗതാഗത തടസ്സത്തിനും സംഘർഷത്തിനും ഇടയാക്കി. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ ബസ് സ്റ്റാൻഡിന് സമീപം ഒരു സംഘം യുവാക്കൾ റോഡിന് നടുവിൽ പടക്കം പൊട്ടിക്കുകയും വാഹനങ്ങൾ തടഞ്ഞുനിർത്തുകയും ചെയ്തതോടെ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ദീർഘദൂര യാത്രക്കാരടക്കമുള്ള നിരവധി പേർ നടുറോഡിൽ കുടുങ്ങി. തിരക്കേറിയ ദേശീയപാതയിൽ അപകടസാധ്യത ഉയർത്തിയ രീതിയിലായിരുന്നു ആഘോഷമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗതാഗത തടസ്സത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ രംഗത്തെത്തിയതോടെ […]
Read more

എവറസ്റ്റിൽ റെക്കോർഡ് തിരക്ക്; ആയിരത്തിലധികം പേർ കൊടുമുടി കീഴടക്കി

കാഠ്മണ്ഡു: 2026ലെ വസന്തകാല പർവ്വതാരോഹണ സീസൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റിൽ റെക്കോർഡ് തിരക്ക് അനുഭവപ്പെട്ടു. മെയ് അവസാന വാരത്തോടെ സീസൺ അവസാനിക്കുന്നതിന് മുമ്പായി ആയിരത്തിലധികം പർവ്വതാരോഹകർ എവറസ്റ്റ് വിജയകരമായി കീഴടക്കി. എവറസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ സീസണുകളിലൊന്നായാണ് ഇത്തവണത്തെ കണക്കാക്കുന്നത്. നേപ്പാൾ-ചൈന അതിർത്തിയിലുള്ള എവറസ്റ്റ് സാധാരണയായി ഇരുരാജ്യങ്ങളുടെയും ഭാഗത്തുനിന്ന് കീഴടക്കാറുണ്ടെങ്കിലും, ഇത്തവണ ടിബറ്റ് വഴിയുള്ള വടക്കൻ പാത വിദേശികൾക്കായി ചൈന പൂർണമായി അടച്ചിരുന്നു. ഇതോടെ ഭൂരിഭാഗം മലകയറ്റക്കാരും […]
Read more

കാനഡയിൽ ഗുജറാത്ത് സ്വദേശിനി കൊല്ലപ്പെട്ട സംഭവം; നിർണായക വെളിപ്പെടുത്തലുമായി പിതാവ്

ഒട്ടാവ: കാനഡയിലെ നയാഗ്ര മേഖലയിൽ ഗുജറാത്ത് സ്വദേശിനിയായ 22കാരി വിധി കൽപ്പേഷ്‌ഭായ് മേഘ കുത്തേറ്റ് മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി പിതാവ്. ലഹരിമരുന്ന് വ്യാപാരിക്ക് പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് മകൾ ആക്രമിക്കപ്പെട്ടതെന്ന് അദ്ദേഹം ആരോപിച്ചു. മേയ് 15ന് ഒന്റാറിയോയിലെ സെന്റ് കാതറിൻസിലായിരുന്നു സംഭവം. എന്നാൽ മകൾ മരിച്ച വിവരം കനേഡിയൻ അധികൃതർ കുടുംബത്തെ അറിയിച്ചത് പത്ത് ദിവസങ്ങൾക്ക് ശേഷമാണെന്ന് പിതാവ് വ്യക്തമാക്കി. ലഹരിമരുന്ന് വ്യാപാരി വിധിയിൽ നിന്ന് പണം ആവശ്യപ്പെട്ടിരുന്നുവെന്നും, പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് […]
Read more

കായലിൽ കല്ലുകെട്ടി തള്ളിയ മൃതദേഹം; പ്രതി കുറ്റം സമ്മതിച്ചു

ആലപ്പുഴ: കനകക്കുന്നിൽ എൺപതുകാരിയെ കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളിയ കേസിൽ പ്രതി കുറ്റം സമ്മതിച്ചു. ആഭരണങ്ങൾ കവർന്നെടുക്കാനാണ് തങ്കമ്മയെ കൊലപ്പെടുത്തിയതെന്ന് അയൽവാസിയായ പ്രകാശൻ പൊലീസിനോട് മൊഴി നൽകി. സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ കായംകുളം കായലിലെ ആറാട്ടുപുഴ ഭാഗത്ത് മത്സ്യത്തൊഴിലാളികളാണ് തങ്കമ്മയുടെ മൃതദേഹം കണ്ടെത്തിയത്. കൈയും കാലും ബന്ധിച്ച് ശരീരത്തിൽ കല്ലുകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് കൊലപാതകം നടത്തി ആഭരണങ്ങൾ കവർന്നതെന്നാണ് പ്രതിയുടെ മൊഴി. കൊല്ലപ്പെട്ട തങ്കമ്മ ഗ്യാസ് […]
Read more

നാല് മാസം മുൻപ് വിവാഹം; യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: തളിപ്പറമ്പിൽ നാല് മാസം മുൻപ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിമ്പം സ്വദേശിയായ ആകാശ് മോഹന്റെ ഭാര്യ സാന്ദ്രതാര (22) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് സാന്ദ്രതാരയെ കണ്ടെത്തിയത്. പ്രദേശത്തെ അറിയപ്പെടുന്ന നൃത്താധ്യാപികയായിരുന്നു അവർ. കൊല്ലം സ്വദേശികളായ രമേശനും താരയുമാണ് സാന്ദ്രതാരയുടെ മാതാപിതാക്കൾ. ഇവർ നേരത്തെ പറശ്ശിനിതളിയിൽ താമസിച്ചിരുന്നുവെങ്കിലും പിന്നീട് ബാവുപ്പറമ്പിലേക്ക് താമസം മാറിയിരുന്നു. സൂര്യജിത്താണ് സഹോദരൻ. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix